എന്നിലെ നീ: ഭാഗം 13

ennile ne

രചന: ഹനൂന

" അഭി നമ്മൾ കൃഷ്ണേടെ വീട്ടിൽ പോകുന്നുണ്ട് ദിനേശേട്ടനും ജയേട്ടനും കുട്ടേട്ടനും വന്നല്ലോ " ദൃതിപ്പെട്ട് ജാനകി പറയുന്നതിലൊന്നും ശ്രദ്ധ കൊടുക്കാതെ മറ്റെങ്ങോ നോക്കിയിരിക്കുന്ന അഭിയെ കണ്ട് അവർക്ക് കോപമിരച്ചുകയറി. " അഭി നിന്നോടാ ഞാൻ പറയുന്നേ " അവരുടെ ശബ്ദത്തിലെ ദേഷ്യം അവൻ മനസ്സിലാക്കി. " അമ്മാ... മനി വരുന്നുണ്ട് " ജാനകി നിശബ്ദമായി. " അമ്മാ... " അഭി ജാനകിയുടെ നിശബ്ദതയെ മുറിച്ചു. " ഹ്മ്മ്... എന്നാ വരുന്നേ? " ജാനകിയുടെ സ്വരം പതിഞ്ഞിരുന്നു. " അറിയില്ല അവിടെ എന്തോ പ്രോബ്ലം ഉണ്ട് ശി ഈസ്‌ ക്രയിങ് " നിസ്സംഗതയോടെ അഭി പറഞ്ഞു. " ഇപ്പൊ വരേണ്ടെന്ന് പറ... നിന്റെ മാര്യേജ് ന്റെ കാര്യം ഒക്കെ ഒന്ന് ശരിയാവട്ടെ അവൾ വന്നാൽ ഇവിടെ പ്രശ്നമാകില്ലേ " ജാനകി. " വന്നോട്ടെ അമ്മായിയെ കാണണം എന്ന് പറഞ്ഞ് കരയായിരുന്നു പാവം തോനുന്നു അമ്മാ " അഭി " ഹ്മ്മ് " ജാനകി മൂളി അസ്വസ്ഥതയോടെ അവന്റെ മുറിയിൽ നിന്നും പോയി ❤️ _______________ ❤️ " കിച്ചു... " യമുന ശക്തിയായി കതകിൽ തട്ടി.

" ആ അമ്മാ " ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് കരഞ്ഞു വീർത്ത മുഖം തുടച്ചു. " നീയെന്തെടുക്കുവാ... എത്ര നേരായി... " മുറിക്ക് മുന്നിൽ നിന്ന് യമുന വിളിച് ചോദിച്ചു. " അമ്മാ തലവേദന കാരണം ഒന്ന് കിടന്നു " " നിന്റെ സൗണ്ട് എന്താ വല്ലാതിരിക്കുന്നെ? " യമുന " തലവേദന " " നീ കതക് തുറക്ക് " യമുന " ഞാൻ അങ്ങോട്ട് വരാം ഡ്രസ്സ്‌ എടുക്കട്ടെ കുളിക്കാൻ " കൃഷ്ണ വസ്ത്രങ്ങൾ എടുത്തിട്ട് കാബോർഡ് തുറന്ന് കയ്യിൽ കിട്ടിയ ചുരിദാർ എടുത്ത് വെളിയിൽ ഇറങ്ങി. " എന്താ കിച്ചു മൊഖോക്കെ വീർത്തല്ലോ... നീ കരഞ്ഞോ " കൃഷ്ണയുടെ കരഞ്ഞ മുഖം കണ്ടവർ ചോദിച്ചു. " അതമ്മ തലവേദന സഹിക്കാഞ്ഞപ്പോ " അവൾ പരതി. " അപ്പൊ നിനക്കെന്നെ വിളിച്ചൂടെ വയ്യെല് പറയേണ്ടേ പാരസെറ്റമോൾ കുടിച്ചോ " അവർ വേവലാതിയോടെ ചോദിച്ചു. " ഇല്ലമ്മ കുളിച്ചിട്ട് വരാം " അവൾ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു. തലവഴി വെള്ളം കോരിയൊഴിക്കുമ്പോൾ അവൾക്ക് പാതി ആശ്വാസം അനുഭവപ്പെട്ടു. കുളി കഴിഞ്ഞ് ഈറൻ മുടി തുവർത്തി തോർത്തുകൊണ്ട് ചുറ്റി വസ്ത്രങ്ങൾ ധരിച്ചു.

ബാത്റൂമിൽ നിന്നുമിറങ്ങിയതും ചുരിദാറിന്റെ വിടവിലൂടെ അവളെ തലോടി കൊണ്ട് മന്തമാരുതൻ ഒഴുകി. അവൾ നിമിഷ നേരം കണ്ണുകളടച്ചതിനെ ആവാഹിച്ചെടുത്തു. അധരങ്ങൾ പുഞ്ചിരിതൂകി. പ്രിയപ്പെട്ടതെന്തോ അവളെ തേടിയെത്തിയ നിർവൃതി അവളുടെ ഉള്ളം കുളിർന്നു ശരീരം മുഴുവൻ കോരിത്തരിച്ചു. " കിച്ചു... " സുധയുടെ ശബ്‌ദമാണവളെ ആലസ്യത്തിൽ നിന്നുമുണർത്തിയത്. " ആ അമ്മായി ദേ വരുന്നു " അവളുറക്കെ വിളിച്ചു പറഞ്ഞു. " വേഗം വായോ... നിന്നെ കാണാൻ ആരൊക്കെയാ വന്നേ എന്ന് നോക്കിയേ... " സുധയുടെ ശബ്ദതത്തിലെ സന്തോഷം അവളിലും നിറഞ്ഞു. " ഋത്വി ആവും " അവളുടെ ഉള്ളം മന്ത്രിച്ചു. " മോളെ ഇരുട്ടാ നോക്കി വായോ " അവളുടെ വേഗത്തിലുള്ള നടത്തം ഇരുളിൽ നിഴൽ പോലെ കണ്ടപ്പോൾ സുധ ഉച്ചത്തിൽ പറഞ്ഞു. " ആഹ്... അമ്മായി കയറിക്കോ അകത്ത് " അവൾ ഇരുളിലും വേഗത്തിൽ നടന്നു. സുധ അകത്തേക്ക് കയറിയപ്പോഴേക്കും അവൾ അവിടെയെത്തിയിരുന്നു. അവളുടെ ചെളി പുരണ്ട പാദങ്ങൾ ബക്കറ്റിലെ വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി.

അവൾ അകത്തേക്ക് നടന്നുകൊണ്ട് തലയിലെ തുവർത്തഴിച്ച് മുടി സൈഡിലേക്ക് ഇട്ട് തുടച്ചു. ഹാളിൽ എത്തുന്നതിനു മുന്നെ ദത്തന്റെ ചിരി പടർന്ന സ്വരം അവളുടെ കാതുകളിൽ ഒഴുകി. " ഓഹ് ഋത്വി ആവില്ല ചെലപ്പോ യാമിനിയമ്മയും അമ്മമ്മയും ആവും " അവൾ മനസ്സിൽ മന്ത്രിച്ചു. " എന്താണ് പുതുപ്പെണ്ണേ നമ്മളെ ഒന്നും കണ്ണിൽ കാണണില്ലേ " കുസൃതി നിറഞ്ഞ ധ്വനി കേട്ടപ്പോഴേ അവൾക്കാരാണെന്ന് മനസ്സിലായി. " ഓഹ് കണ്ണ് കാണാ മേലെ ആരാണാവോ " അവളും വിട്ട് കൊടുത്തില്ല. " ആയിക്കോട്ടെ നമ്മളെ ഒന്നും ഇപ്പൊ കണ്ണിൽ കാണില്ല അളിയനെ മാത്രൊള്ളു കണ്ണിൽ കാണാ " " ദേ ഋത്വി... " അവളുടെ മനസ്സ് അസ്വസ്ഥതപ്പെട്ടു. " ഹ്മ്മ് നാണം നാണം " അവൻ ചെറുവിരൽ കടിച്ചു തലതാഴ്ത്തി വലം കാലിലെ പെരുവിരലാൽ നിലത്തു കളം വരച്ചു. " അയ്യേ ഒന്ന് പോയെടാ... അതൊക്കെ പോട്ടെ നിന്നെ എപ്പോ കെട്ടിയെടുത്തു ഇങ്ങോട്ടേക്കു " അവന്റെ തോളിൽ ശക്തിയായി തല്ലികൊണ്ട് ചോദിച്ചു. അവനും തിരിച്ച് അതേപോലെ ഒന്ന് കൊടുത്തു.

" നീയിവിടെ നിക്കാണോ ഹാളിലോട്ട് വാ " കിരൺ. അവൾ കിരണിന്റെ പിന്നിൽ മുടി തുവർത്തി നടന്നു. ഹാളിൽ നിരന്നിരിക്കുന്ന ആളുകളെ കണ്ട് അവൾക്ക് വല്ലായ്മ അനുഭവപ്പെട്ടു. ഇമ ചിമ്മാതെ വിടർന്ന കണ്ണുകളാൽ നോക്കുന്നവനെ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചതും മിഴികൾ പിടച്ചിലോടെ താഴ്ന്നു ഹൃദയം ആഞ്ഞു മിടിക്കുന്നെങ്കിലും നിർവികാരം എന്നത് മുഖം മൂടി. " അഭിമന്യു... 💔 " ❤️ ________________ ❤️ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ജയ് ഡ്യൂട്ടിയിൽ കയറി. അവന്റെ പ്രസന്നമല്ലാത്ത മുഖം അവന്റെ കൂടെ ജോലി ചെയ്യുന്ന സഹജീവനക്കാർക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. " മനീഷാ... ചതിച്ചോ നിന്നെ ഞാൻ അതോ നീയെന്നെ ചതിച്ചതോ ഇല്ല നിനക്കെന്നെ ചതിക്കാനാവില്ലല്ലോ ഞാൻ നിനക്ക് യോജിച്ചതല്ലെന്ന് ഒരായിരം വട്ടം നീയെന്നോട് പറഞ്ഞിരുന്നു... എനിക്ക് നിന്നെ പഴയ പോലെ ഉൾകൊള്ളാനും. സ്നേഹിക്കാനും കഴിയുന്നില്ല പെണ്ണെ... നീ മനീഷ് ആയിരുന്നില്ലെങ്കി... സമയം വേണം എനിക്ക് ചതിക്കില്ല ഞാൻ... " അവന്റെ മനസ്സ് നീറിപ്പുകഞ്ഞു.

ഫോൺ എടുത്തതും മനീഷയും അവനും നിറഞ്ഞ സന്തോഷത്തിൽ പ്രണയപൂർവ്വം ആലിംഗനം ചെയ്യുന്ന ഫോട്ടോ സ്‌ക്രീനിൽ തെളിഞ്ഞു. അവൻ അതിലേക്ക് വേദനയോടെ വിരഹത്തോടെ അതിലുപരി പ്രേമത്തോടെ നോക്കിയിരിക്കെ മിഴികളിൽ ഉരുണ്ട് കൂടിയ നീർതുള്ളി ഫോൺ സ്ക്രീനിലേക്ക് ഇറ്റി വീണു. പെട്ടെന്ന് അവന്റെ കൺസള്റ്റിംഗ് റൂമിന്റെ വാതിൽ തുറന്നുകൊണ്ട് മനീഷ കയറി വന്നു. അവളെ കണ്ടപാടേ അവൻ എഴുന്നേറ്റ് നിന്നു. ഭൂമി നിലച്ചു പോയെങ്കിൽ എന്നവന്റെ ഉള്ളിൽ തോന്നിക്കൊണ്ടിരുന്നു. കുറ്റബോധത്താൽ അവന്റെ തല താണു. " ജയ്... " അവളുടെ വിളിയിൽ അവൻ വെന്തുരുകി. അവളുടെ കാലടികൾ നടന്ന് അവനടുത്തെത്തിയത് അറിഞ്ഞെങ്കിലും അവൻ തല നിവർത്തിയില്ല. " അറപ്പ് തോന്നുന്നുണ്ടാവും അല്ലെ...? ഞാൻ പറഞ്ഞതല്ലേ ഞാൻ നിനക്ക് ചേർന്നതല്ലെന്ന് " അവളുടെ നേർത്ത ശബ്‌ദം അവനിൽ വീണ്ടും സങ്കടമുളവാക്കി. " ഞാൻ പോകുവാ നാളെ ബി സേഫ് ആൻഡ് ഹാപ്പി ലവ് യു... വിൽ മിസ്സ്‌ യു സൊ ബാഡ്ലി "

അവളവനെ ഇറുകെ പുണർന്നു. അവളുടെ ഗന്ധം അവന്റെ നാസികയിലൂടെ തുളഞ്ഞു കയറി. അവളെ തിരികെ ഇറുകെ പുണർന്നു ആർത്തലച്ച് കരഞ്ഞ് മാപ്പ് പറയാൻ അവന്റെ മനം വെമ്പിയെങ്കിലും അവനാൽ ചലിക്കാൻ പോലും കഴിഞ്ഞില്ല. ❤️ ______________ ❤️ കൃഷ്ണയുടെ മെസ്സേജ്ന്റെ നോട്ടിഫിക്കേഷൻ കണ്ടതും അവന്റെ ചൊടികളിൽ ആഗ്രഹിച്ചത് കിട്ടിയതിന്റെ നിർവൃതിയുണ്ടായിരുന്നു. അവനത് ഓപ്പൺ ചെയ്തു. അവളുടെ വെളുത്ത നഗ്നമായ ശരീരം അവനിൽ കാമം ഉണർത്തി. തൊടങ്കുഴിയിൽ നിന്ന് ഉമിനീരിറങ്ങി. അവൻ ആവർത്തിച്ചു പലയാവർത്തി ആ വീഡിയോ കണ്ടു. അവൻ വീഡിയോ നിർത്തി. കാൾ ലോഗ് എടുത്ത് ഷിത എന്ന് സേവ് ആക്കിയ നമ്പറിൽ ഡയൽ ചെയ്തു. അവൾ കാൾ എടുക്കുന്നില്ലെന്ന് കണ്ട് അപ്പുവിന് വിളിച്ചു. അവൾ നാലഞ്ച് റിങ്ങിനുള്ളിൽ കാൾ എടുക്ക്. "

നീയെവിടെയാ അപ്പൂ... " എടുത്തപാടെ അവൻ ചോദിച്ചു. " വീട്ടിൽ " " നിനക്കിങ് വരാൻ പറ്റുമോ... " അവന്റെ ശബ്ദത്തിലെ ആലസ്യം അവൾക്ക് മനസ്സിലായി. " ഇല്ല... ഇരുട്ടിയില്ലേടാ നിനക്ക് ഇപ്പൊ സമയം കാലൊന്നും ഇല്ലേ " അവൾ കുലുങ്ങി ചിരിച്ചു. " ഐ നീഡ് യു റൈറ്റ് നൗ " " നീയിങ്ങ് പോരെ അങ്ങോട്ട് ഞാനെങ്ങനെ വരും ഈ നേരെത്തെന്നെ ആരെങ്കിലും കണ്ടാലോ. ഇവിടെണേൽ ആരൂല്ല അമ്മയും അമ്മമ്മയും കിച്ചുന്റെ വീട്ടിൽ പോയിരിക്കാ അവർ വരാൻ ലേറ്റ് ആകും " " ഹ്മ്മ്... ന്നാ നീ കുളിച്ച് നിക്ക് ഐ വിൽ തെർ ആഫ്റ്റർ 10 മിനിറ്റ്സ് " " ഹ്മ്മ് " കാൾ കട്ട്‌ ആക്കി. അവൻ കുളിച്ച് മാറ്റി ഒരിക്കൽ കൂടെ കൃഷ്ണയുടെ വീഡിയോ കണ്ട് നിർവൃതിയോടെ വീട്ടിൽ നിന്നിറങ്ങി. 10 മിനിറ്റിനകം അവൻ അവളുടെ വീട്ടിലെത്തി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story