എന്നിലെ നീ: ഭാഗം 14

ennile ne

രചന: ഹനൂന

ദിനേശും കുട്ടൻപിള്ളയും ജയനും കൃഷ്ണയെ കാണാത്തതിനാൽ ശ്രീയെയും അഭിയേയും കൂട്ടി കൃഷ്ണയുടെ വീട്ടിലേക്ക് പോയതായിരുന്നു. അവരുടെ മുന്നറിയിപ്പില്ലാത്ത പോക്കയതിനാൽ എല്ലാവരും ഞെട്ടിയെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചു. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ മുതിർന്നവർ പങ്കുവെക്കുമ്പോൾ അഭിയും ശ്രീയും മട്ടിച്ചിരുന്നു. ഇടയ്ക്കിടെ അഭിയുടെ കണ്ണുകൾ അവൾക്കായി പരതിയെങ്കിലും നിരാശയായിരുന്നു ഫലം. " കിച്ചു കുളിക്കാൻ പോയിരിക്കാ ഇപ്പൊ വരും " അഭിയെ നോക്കി കിരൺ പറഞ്ഞതും അവൻ ഇളിഞ്ഞു. " ഇങ്ങനെ നോക്കരുതൂന്ന് നിന്നോട് പറഞ്ഞിട്ടല്ലേടാ മൈ** കൊണ്ടുവന്നത് ഇപ്പൊ ന്തായി വഷളായില്ലേ " ശ്രീ അഭിയ്ക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധം കളിയാക്കി പറഞ്ഞു. അഭി അവനെ നോക്കി ചിറി കോട്ടി. " അവൾക്കിപ്പോ കല്യാണം വേണ്ടെന്ന് പറഞ്ഞതായിരുന്നു പിന്നെ മാളികെന്ന് ആയോണ്ടാ എതിർക്കരുതെന്നവളോട് മുൻകൂറായി പറഞ്ഞത്... " അത് കേൾക്കെ മൂന്ന് സഹോദരന്മാരും അഭിമാനത്തോടെ ഒന്നുകൂടെ തലയുയർത്തി.

അത് കാണെ അഭിയുടെയും ശ്രീയുടെയും ചൊടികളിൽ പുഞ്ചിരി തത്തി കളിച്ചു. " എന്താണ് പുതുപ്പെണ്ണേ നമ്മളെ ഒന്നും കണ്ണിൽ കാണണില്ലേ " " ഓഹ് കണ്ണ് കാണാ മേലെ ആരാണാവോ " " ആയിക്കോട്ടെ നമ്മളെ ഒന്നും ഇപ്പൊ കണ്ണിൽ കാണില്ല അളിയനെ മാത്രൊള്ളു കണ്ണിൽ കാണാ " " ദേ ഋത്വി... " " ഹ്മ്മ് നാണം നാണം " " അയ്യേ ഒന്ന് പോയെടാ... അതൊക്കെ പോട്ടെ നിന്നെ എപ്പോ കെട്ടിയെടുത്തു ഇങ്ങോട്ടേക്കു " കൃഷ്ണയുടെയും ഋത്വിയുടെയും ശബ്‌ദം ചെറുതല്ലാത്ത രീതിയിൽ ഹാളിൽ മുഴങ്ങിയിരുന്നു. അതെല്ലാം ശ്രവിച്ച് കൊണ്ടിരിക്കെ അഭിയുടെ മുഖം നിലാവുദിച്ചതുപോലെ പ്രാകാശിച്ചു. കിരൺ അവളുടെ സ്വരം കേട്ടതും അവർക്കടുത്തേക്കവൻ പോയി. " എന്താ രണ്ടാളും ഇടക്കിടക്ക് സ്വകാര്യം പറയുന്നെ " കൃഷ്ണയുടെ അച്ചമ്മയാണ്. " ഒന്നുല്ല വെറുത " ശ്രീ ഇളിച്ചു. ഈറൻ മുടിയിൽ നിന്നും ജലകണികകൾ അവളുടെ മുഖത്തേക്ക് ഇറ്റിവീണു. അവനാ തുള്ളിയെ കൗതുകത്തോടെ കുശുമ്പോടെ നോക്കി.

ആ തുള്ളി നെറ്റിയിലൂടെ ഒലിച്ച് നാസികത്തുമ്പിലേക്കും അവിടെ നിന്ന് ചുവന്നു അധരങ്ങളിലേക്കും ചേക്കേറി. . അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞു. അവളുടെ കണ്ണുകളവന്റെ കണ്ണുകളിലുടക്കിയതും അവളുടെ കണ്ണുകൾ പിടഞ്ഞ് കൃഷ്ണമണി താഴേക്ക് ചലിക്കുന്നതുമെല്ലാം അവനിൽ പുഞ്ചിരിയുളവാക്കി. " എന്റെ പ്രണയമേ... ❤️ എന്നിലെ നിന്നെ നീ കാണുന്നുണ്ടോ... 🥀❤️ " " ആഹാ സുന്ദരി ആണല്ലോ അഭി നിന്റെ പെണ്ണ് " ദിനേശൻ അവനെ കളിയാക്കി. അത് കേൾക്കെ എല്ലാവരും ചിരിച്ചു. " നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം അന്ന് വന്നപ്പോൾ പറ്റിയില്ലല്ലോ " യമുന " അമ്മേ " കൃഷ്ണ അവരെ ഈർഷ്യയോടെ വിളിച്ചു. " നാണം " ഋത്വി വീണ്ടും അവളെ കളിയാക്കി. അവളവനെ കല്ലിച്ചു നോക്കി. അഭി ജയനെ നോക്കി ജയൻ പൊയ്ക്കോ എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു. അഭി എഴുന്നേറ്റതും അപ്പുവിന്റെ അമ്മയും അമ്മമ്മയും വന്നത് ഒരുമിച്ചായയതുകൊണ്ടും അവരുടെ സംസാരം അവിടെ മുടങ്ങി. " മോനെ ഇത് യമുനേടെ അമ്മയാ കണ്ടുകാണും " ദത്തൻ അഭിയെ നോക്കി പറഞ്ഞു കൊടുത്തു.

" ഹാ കണ്ടിട്ടുണ്ട് " അഭി വിനയത്തോടെ അവരെ നോക്കി ചിരിച്ചു. " നിങ്ങൾ പോയി സംസാരിച്ചോളൂ " ദത്തന്റെ അമ്മ. യമുന കൃഷ്ണയോട് മുറിയിലേക്ക് പോയി സംസാരിക്കാൻ പറഞ്ഞു. അവൾക്ക് പിന്നിൽ നടക്കുമ്പോൾ അവനിൽ പ്രണയം നേടിയ സന്തോഷവും അവളിൽ വിരഹത്തിന്റെ വേദനയിലുമായിരുന്നു. മുറിയിലെത്തിയെപ്പോഴും ഇരുവരും മൗനത്തെ കൂട്ട്പിടിച്ചു. " ഹ്മ്മ് കൃഷ്ണ എന്തൊക്കെ സുഖല്ലേ? " മൗനത്തെ കീറിമുറിച്ചുകൊണ്ടവൻ ചോദിച്ചു. " മ്മ് " അവൾ മൂളലിൽ മറുപടി ഒതുക്കി. " കൃഷ്ണ യു നോ സംതിങ് തന്നെ 2 കൊല്ലായി പ്രണയിക്കുന്നു എന്നിലെ നിന്നെ കണ്ടെത്താൻ എനിക്ക് 23 ഇയെര്സ് വേണ്ടി വന്നു " അവളുടെ കണ്ണുകൾ മിഴിഞ്ഞു. കീറിമുറിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ചോര കിനിഞ്ഞു. " തന്നോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല " പറഞ്ഞവസാനിപ്പിച്ചതും അവന്റെ മൊബൈൽ റിങ് ചെയ്തു. " മനീ " സ്‌ക്രീനിൽ തെളിഞ്ഞു.

" ജസ്റ്റ്‌ എ മിനിറ്റ് " അവൻ അവിടെ നിന്നും മാറി നിന്ന് കാൾ എടുത്തു. " ഞാൻ പുറപ്പെട്ടു 3 മണിക്കൂർ കഴിഞ്ഞാൽ അവിടെ എത്തും " അത്രയും പറഞ്ഞവൾ കാൾ ഡിസ്‌ക്കണക്ട് ആക്കി. അഭിയുടെ മനസ്സ് വീണ്ടും കലുഷിതമായി. " കൃഷ്ണ ഐ നീഡ് ടു ഗോ " അവൻ ദൃതി പെട്ടു. അവൾക്കത് കേട്ടതും ആശ്വാസം തോന്നി പെട്ടെന്ന് തന്നെ ശെരിയെന്ന് തലകുലുക്കി. അവൻ ദൃതിയിൽ മുറിക്ക് വെളിയിൽ നടന്നു. പെട്ടെന്ന് അവൻ വീണ്ടും അകത്തു കയറി. അവൾ എന്തെന്നർതത്തിൽ അവനെ നോക്കി. അവനവളുടെ കണ്ണുകളിലേക്ക് നോക്കി. " ക്യാൻ ഐ ഹഗ് യു? " അവന്റെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രതയിൽ അവൾ തണുത്തു മരവിച്ചു. അവൾ ഒന്നും പറയാതെ അവന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി. അവളുടെ നോട്ടം തനിക്കുള്ള സമ്മതമാണെന്ന നിനവിൽ അവൻ അവളുടെ മുഖം കൈകുമ്പിളിലെടുത്ത് അവൾക്ക് എതിർക്കാൻ കഴിയുന്നതിൻ മുന്നേ അവളുടെ അധരങ്ങളെ കീഴ്പ്പെടുത്തി. അവളുടെ കണ്ണുകൾ മിഴിഞ്ഞു യാഥാർഥ്യത്തിലേക്ക് അവളെത്തിയതും അവനെ തള്ളി മാറ്റി.

" കിച്ചു... " ദത്തന്റെ വിളിയിൽ അവന്റെ ചൊടികളിൽ ചിരിയൂറി. " നമുക്കുള്ള വാണിംഗ് ആണ് പോകാം " അവളെ പൂണ്ടടക്കം പുണർന്ന് കഴുത്തിൽ മുഖമർത്തി പറഞ്ഞു. ഒട്ടൊരു നിമിഷത്തിനകം തന്നെയവനവളെ മോചിപ്പിച്ച് ഹാളിലേക്ക് നടന്നു. അഭി ഹാളിലെത്തിയപ്പോൾ പോകാനായി പുറപ്പെട്ട് നിൽക്കുന്ന ജയനെയും ദിനേശനെയുമാണ്. " ഞങ്ങൾ ഇനി പൊരുത്തം നോക്കിയിട്ട് വരാം... മോളെവിടെ? " ജയൻ " വരുന്നുണ്ട് " അഭി " ഹ്മ്മ് " " മോളെ പോകാണ് അമ്മയ്ക്ക് വയ്യാഞ്ഞിട്ട് കുഴഞ്ഞു വീണു പേടിക്കാനൊന്നുല്ല ഷുഗർ കമ്മിയായതാണ് " ജയൻ അവൾക്കടുത്തേക്ക് നിന്ന് തോളിൽ തട്ടി. അവർ പോകുന്നതും നോക്കി കൃഷ്ണയൊഴികെ എല്ലാവരും നോക്കിനിന്നു. കണ്ണിൽനിന്നുമവർ മാഞ്ഞതും എല്ലാവരും അകത്തു കയറി. " നമ്മടെ കുട്ടീടെ ഭാഗ്യവാ നല്ല ആൾക്കാരാ " യമുനയുടെ അമ്മ ഉത്സാഹത്തോടെ പറഞ്ഞു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story