എന്നിലെ നീ: ഭാഗം 16

ennile ne

രചന: ഹനൂന

 " ആരാ... " രേണുകയുടെ ചോദ്യം മനീഷയുടെ ഹൃദയത്തിന്നൊരുകോണിൽ പതിഞ്ഞു. അസഹ്യമായ വേദനയോടെ. ഹൃദയം വേദന കൊണ്ട് മൂടിയതും കണ്ണുകളിൽ നീർമുത്തുകൾ സ്ഥാനം പിടിച്ചു. " ഇതെന്റെ കുടുംബത്തിലെ കുട്ടിയാ രേണു " ജാനകി ധൃതിയിൽ അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു. " എന്നിട്ട് ഞാനിതുവരെ കണ്ടിട്ടില്ലലോ " രേണുക " നീ കണ്ടുകാണില്ല എന്റെ ചെറിയമ്മേടെ മോൾടെ മോളാ " ജാനകിയുടെ വാക്കുകൾ പതറി. " മോൾ അകത്തേക്ക് കയർ... " രേണുക പ്രസന്നമായ മുഖത്തോടെ അവളെ അകത്തേക്ക് ക്ഷണിച്ചു. അഭി ഇതെല്ലാം കേട്ട് പടികളിൽ നിൽക്കുന്നുണ്ടായിരുന്നു. " ആരാ വന്നിരിക്കുന്നെ ജാനു " സരസ്വതിയുടെ ശബ്‌ദം അവിടെ ഉയർന്നു. " വിരുന്നുകാരിയുണ്ട് അമ്മേ " രേണുകയാണ് മറുപടി നൽകിയത്. " കയർ " ജാനകി മനീഷയെ നോക്കി കണ്ണുകൾ ചിമ്മിയടച്ചു. അവൾ മുഖത്ത് പുഞ്ചിരി വാരിത്തേച്ചു. " നീ കഴിച്ചാരുന്നോ " ജാനകി. " മ്മ്ഹ്ഹ് " മനീഷ " അവൾക്ക് അഭീടീം ശ്രീടീം മുറിക്ക് മുന്നിൽ ഉള്ള മുറി കാണിച്ചു കൊടുത്തേക്ക് ചേച്ചി കുട്ടിക്ക് ക്ഷീണം കാണും " രേണുക " നീ കെടന്നില്ലാരുന്നോ "

രേണുക അഭി സ്റ്റെപ്പിൽ നിൽക്കുന്നത് കണ്ട് ചോദിച്ചു. " ഞാൻ... ഇവൾ... വാതിൽ... " അഭി പരിഭ്രാന്തിയോടെ വിക്കി. " ഹ്മ്മ്മ് പോയി കിടക്ക്... അവളെ നാളേം കാണാം " രേണുക അവനെ തറപ്പിച്ചു നോക്കി. ജാനകിയും അഭിയും മറുത്തൊന്നും പറയാതെ അവളെയും കൊണ്ട് മേലേക്ക് കയറി. " ശ്രീ ഉറങ്ങിയോ " മനീഷ " മ്മ് " അഭി അലസമായി മൂളി. " എനിക്ക് അമ്മേടെ കൂടെ കെടക്കണം അമ്മായി " നിസ്സഗതയോടെ നടക്കുന്ന ജാനകി നിശ്ചലമായി. " മനീ ഇന്ന് നീ ആ മുറീൽ കെടക്ക് നമുക്ക് ശെരിയാക്കാം " അഭി. മനീഷ തലയാട്ടി ആ മുറിയിൽ പ്രവേശിച്ചു. " അമ്മേ... " " അഭി അവളെ ഇവിടുന്ന് എത്രയും വേഗം അങ്ങോട്ട് തന്നെ പറഞ്ഞയക്കണം നിന്റെ കല്യാണം കഴിയുവോളം മാത്രം " ജാനകിക്ക് മറുപടി നൽകാൻ അഭിയുടെ പക്കൽ വാക്കുകൾ ഉണ്ടായിരുന്നില്ല. ജാനകി താഴേക്ക് പടികൾ ഇറങ്ങി നടന്നു. " ആരാ ജാനു " ജാനകി അവരുടെ മുറിയിൽ കയറി കതക് അടക്കുന്നതും നോക്കി കിടക്കുന്ന ജയൻ ചോദിച്ചു. " അത്... ഇന്ദു... " ജാനകി പതർച്ച മറച്ചു. " അതാരാ ഇന്ദു "

" എന്റെ ചെറിയമ്മേടെ മോൾടെ മോൾ നിങ്ങൾ കണ്ടിട്ടില്ല അവളെ " ജാനകി " ഹ്മ്മ് വാ കിടക്കാം " ജാനകി അസ്വസ്തമായ മനസ്സോടെ ജയനരികിൽ കിടന്നു. ജയൻ അവരെ അയാളുടെ നെഞ്ചിലേക്ക് ചേർത്തു. " താൻ വല്ലാതെ കിതക്കുന്നു... എന്തുപറ്റി ടെൻഷൻ കേറിയോ " ജയൻ അവരുടെ മേനിയിൽ തഴുകി. " ഏയ് ഒന്നുല്ല ജയേട്ടാ കുഞ്ഞു തലവേന " ജാനകി അയാളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി. " എന്റെ ജാനു നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം എത്രയയൊയായി... കള്ളം പറയരുത് " ജയൻ " അഭിയുടെ കല്യാണകാര്യം ആലോചിച്ച് ടെൻഷൻ ആയതാ " ജാനകി " നീയിങ്ങനെ കുഞ്ഞു കാര്യങ്ങൾക്കൊക്കെ ടെൻഷൻ അടിച്ചാലോ എന്താണേലും നീ വല്യ ഗൈനക്കോലജിസ്റ് അല്ലെ " ജാനകി അയാളെ ഇറുകെ പുണർന്നു അയാൾ അവരെ ചേർത്തു പിടിച്ചു. " മറ്റന്നാൾ പോയി നമുക്ക് കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ആക്കാം എത്രയും പെട്ടന്ന് തന്നെ നടത്താം " ജാനകി അയാളിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നു. അഭിയും മനീഷയും അസ്വസ്ഥമായി തന്നെ മറ്റു മുറികളിലും കിടന്നു. ❤️ _______________ ❤️

വരുണിന്റെ നെഞ്ചിൽ പറ്റി ചേർന്ന് പുലരിയെ വരവേൽക്കുമ്പോൾ അപ്പുവിൽ പതിവിലും സന്തോഷം നിറഞ്ഞിരുന്നു. അവൾ കൺ പോളകൾ തുറന്നവനെ നോക്കി. ശാന്തമായി കിടക്കുന്നവനെ കണ്ടപ്പോൾ അവളിൽ പ്രണയവും വാത്സല്യവും നിറഞ്ഞു. അവനെ ഉണർത്താതെ അവൾ മേലേക്ക് നിരങ്ങി കിടന്ന് അവന്റെ തലയെ അവളുടെ മാറിൽ വെച്ച് അവന്റെ മുടിയിഴകളെ തലോടി. അവൻ ആലസ്യത്തോടെ മുഖം അവളുടെ മേനിയിൽ ഉരസി. അവളുടെ ചൊടികളിൽ പുഞ്ചിരി തെളിഞ്ഞു. അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി. വരുൺ ഉറക്കത്തിൽ നിന്നുമുണരുമ്പോൾ അപ്പുവിന്റെ നഗ്നമായ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയാണ്. അവൻ കണ്ണുകൾ അടച്ചുതുറന്നു. മൂരിനിവർന്ന് എഴുന്നേറ്റ് ദേഹത്തു നിന്ന് പുതപ്പ് മാറി. അവന്റെ കണ്ണുകൾ അപ്പുവിന്റെ നഗ്ന മേനി ഒപ്പിയെടുത്തു. അവന്റെ കണ്ണുകളിൽ കാമം തിളങ്ങി. അവൻ ഫോൺ ക്യാമറ ഓൺ ആക്കി എഴുന്നേറ്റ് നിന്ന് അപ്പുവിന്റെ കാൽപാദം മുതൽ വീഡിയോ എടുത്തു.

ശേഷം ക്യാമറ ഓഫ് ചെയ്ത് റിയാസ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു. " നീ മറ്റേ സാധനം കൊണ്ട് എന്റെ വീട്ടിലേക്ക് വാ " മറുതലക്കൽ നിന്ന് മറുപടി കിട്ടിയതും അവൻ കാൾ കട്ട്‌ ആക്കി. അവൻ വീണ്ടും അപ്പുവിനരുകിൽ വന്നു കിടന്നു. അവളുടെ കഴുത്തിൽ കടിച്ചു. ചെറുനോവിനാൽ അവൾ കണ്ണുകൾ തുറന്നു. " വരുണേ എനിക്ക് നല്ല ക്ഷീണം ഉണ്ട് ട്ടോ " അവൾ വരുണിന്റെ ചെയ്തികൾ കണ്ടതും അവൾ ഉറക്കം വിട്ടുമാറാതെ കണ്ണുകൾ ചുളുക്കി കൊണ്ടവൾ പറഞ്ഞു. " നല്ലോം ഉറങ്ങീലെ ഇനിയെന്ത് ക്ഷീണം " " നീയെന്നെ ഇന്നലെ ഒരുപോള കണ്ണടക്കാൻ വിട്ടിട്ടില്ല " " ശെരി എന്ന വേണ്ട നീ പോയെനിക് ചായ കൊണ്ടുവാ " അവൻ അവളുടെ കഴുത്തിൽ മുഖമർത്തി. " ഹ്മ്മ്... " " ബട്ട്‌ ഒരു കണ്ടിഷൻ " " ഒരു കണ്ടിഷനും ഇല്ല നീ പോയെ എന്റെ അമ്മ വരും " അപ്പു അവന്റെ ചെവിയിൽ കടിച്ചു. " ഹ്മ്മ്... എന്നാ നീയിന്ന് ഉച്ചക്ക് വീട്ടിലേക്ക് വാ ഒരുവട്ടം കൂടാം നാളെ ബോംബെക്ക് പോകണം " " നാളെ തന്നെ പോകുവാണോ " അപ്പു പരിഭവിച്ചു. " എന്ന നീയും വാ " അവൻ കൗശലം നിറച്ച കുറുക്കന്റെ കണ്ണുകളോടെ പറഞ്ഞു.

" തമാശ ആവും " അവൾ ചിറി കൊട്ടി. " അല്ല കാര്യം നീ വരുന്നുണ്ടേൽ വാ ഒരാഴ്ച നമുക്ക് അടിച്ചു പൊളിക്കാം " " അമ്മ സമ്മതിക്കില്ല " " പറ്റുമെങ്കിൽ വാ ഇല്ലേൽ അടുത്താഴ്ച കൂടാം " അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു വസ്ത്രങ്ങൾ ധരിച്ചു. " ഹ്മ്മ് " " ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ " " ഹാ ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ " " വേണ്ട നേക്കഡ് " അവൻ മീശ കടിച്ചു. അവൾ വേണ്ടെന്ന രീതിയിൽ തലയാട്ടി. അവൻ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. അവളുടെ മേലെ കിടന്നു. " സെൽഫി " അവൾ അവനെ കെട്ടിപ്പിച്ചുകൊണ്ട് തലയാട്ടി. അവൻ അവളുടെ ഇടതുവശത്തു കിടന്ന് നഗ്നതയിലുള്ള ഫോട്ടോ എടുത്തു. അവൻ ക്യാമറ ഓൺ ആക്കി അവർക്ക് ഓപ്പോസിറ്റള്ള ചുമരിനോട് ചേർന്ന മേശമേൽ ഫോൺ സ്ട്രൈറ് ആയി വെച്ചുകൊണ്ട് അവളിലേക്ക് അടുത്തു. അവൻ അവളിലേക്ക് ആവേശത്തോടെ പടരുന്നത് വീഡിയോയായി ഫോണിൽ പതിഞ്ഞു. ❤️ ________________ ❤️ "

അപ്പൂനേം കൂട്ടാർന്നില്ലേ ഇന്നലെ വരുമ്പോ " " അവളില്ലെന്ന് പറഞ്ഞു " യാമിനി യമുനയുടെ അനിയത്തി യാമിനി അവരുടെ മകൾ അപർണ അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരിച്ചു. " അവളും കിച്ചുവിന്റെ ഒപ്പം അല്ലെ അവൾക്ക് കല്യാണം നോക്കണ്ടേ " യമുന ഭക്ഷണം മേശമേൽ വെച്ചുകൊണ്ട് പറഞ്ഞു. " അവൾ ഇപ്പൊ ഒന്നും വേണ്ടെന്ന് പറഞ്ഞു നടക്കാ ചേച്ചി " യാമിനി " ഹ്മ്മ് കിച്ചുവും അങ്ങനെന്നെ ആയിരുന്നില്ലേ ദത്തേട്ടനെ മറുത്ത് പറയാൻ കഴിയില്ല അവൾക്ക് അത്രക്ക് പേടിയാ അതുകൊണ്ടാ ഒന്നും പറയാത്തത് " യമുന " അപ്പുവിന് പേടിക്കാൻ ആരും ഇല്ലല്ലോ ചേച്ചി " യാമിനിയുടെ സ്വരം ഇടറി. .......... ❤️ ഹാളിൽ രണ്ട് മുത്തശ്ശിമാരുടെയും നടുവിൽ ആലോചനയോടെ ഇരിക്കുകയായിരുന്നു കൃഷ്ണ. " കിച്ചു... നീയെന്താ ഇങ്ങനെ വല്ലാതെ ഇരിക്കുന്നെ " ലക്ഷ്മി (ദത്തന്റെ അമ്മ ) " ഒന്നുല്ല്യ അച്ഛമ്മേ " അവൾ മുഖം പ്രകാശിപ്പിച്ച് ലക്ഷ്മിയുടെ കവിളിൽ പിച്ചി. " നീ ഇനി പഠിക്കണല്ലേ കുട്ട്യേ " യമുനയുടെ അമ്മ. അവൾ മറുപടി ഒന്നും പറഞ്ഞില്ല. "

കല്യാണം കഴിഞ്ഞാൽ പഠിക്കാൻ പാടില്ല എന്നില്ല കേട്ടോ... നിനക്ക് ഇനി എന്തോ ഒന്നുകൂടെ പഠിക്കണം പറഞ്ഞാർന്നില്ലേ അതുകൂടി പഠിച്ചേക്ക് " ലക്ഷ്മി " അവർ നല്ലൂട്ടാര എല്ലാരും നല്ല വിദ്യ ഉള്ള കൂട്ടത്തിലാ കിച്ചുവെ " " ഹ്മ്മ് " അവൾ അലസമായി മൂളി. ❤️ ________________❤️ " നല്ല ഐശ്വര്യള്ള കൊച്ച് " ജയന്തി " ഹ്മ്മ് " ജാനകി മൂളി. " എന്താ ജാനുവേ നിനക്ക് പറ്റ്യേ ഇന്നലെ കൃഷ്ണേടെ വീട്ടിൽ പോകുന്നേൻ മുന്നേ തുടങ്ങിയതാണല്ലോ എന്ത് പറ്റി " ജയന്തി " ഒന്നൂല്ല്യേച്ചി കല്യാണം പെട്ടെന്ന് നടത്തിയാൽ കൊള്ളാമെന്നുണ്ട് " ജാനകി അസ്വസ്ഥതയോടെ പറഞ്ഞു. " നിനക്കെന്തിനാ ഇത്ര ദൃതി " ജയന്തി. ജാനകി മറുപടി നൽകാതെ അടുക്കളക്ക് പുറത്തേക്ക് പോയി. " ജാനു... " സരസ്വതി ജാനകിയെ വിളിച്ചു. " എന്താ അമ്മേ " " നിന്റെ ചെറിയമ്മേടെ മോൾടെ മോൾ വരുന്ന കാര്യം നീയെന്തേ നേരെത്തെ പറയാതിരുന്നേ " സരസ്വതി മുഖവര കൂടാതെ ചോദിച്ചു.

" ഞ...ഞാ...ൻ മറ...ന്നു " ജാനകിയുടെ വാക്കുകൾ ചിതറി. " ഹ്മ്മ്... അവളെത്ര ദിവസം ഇവിടുണ്ടാകും? " " ഒന്നും തീരുമാനിച്ചിട്ടില്ല " ജാനകി പതർച്ച മറച്ചു. " കെട്ടാൻ പ്രായമായ രണ്ട് ആണ്പിള്ളേരുള്ള വീടാണെന്നുള്ള ഓർമ ഉണ്ടല്ലോ അല്ലെ അതും മകന്റെ കല്യാണം ഏകദേശം ഉറപ്പിച്ചതാണെന്നും നീ മറന്നു കാണില്ല അല്ലെ " ജാനകിയുടെ തൊണ്ട വരണ്ടു ചെന്നിയിലൂടെ വിയർപ്പുത്തുള്ളികൾ ഒലിച്ചിറങ്ങി. " ഇന്ന് പ്രാതൽ കഴിക്കുമ്പോൾ തന്നെ അഭിയും അവളും തമ്മിൽ കണ്ണുകൊണ്ട് പലതും കാണിക്കുന്നത് ഞാൻ കണ്ടില്ലെന്ന് കരുതേണ്ട അവൻ കൃഷ്ണയോടുള്ള ആത്മാർഥത പ്രണയം ആണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്ന അതിനിടയിൽ ഈ കുട്ടി അതത്ര നല്ലതിനല്ല " സരസ്വതി....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story