എന്നിലെ നീ: ഭാഗം 17

ennile ne

രചന: ഹനൂന

 ജയ് മേശമേൽ ഉണ്ടായിരുന്ന ഫോൺ കയ്യിലെടുത്ത് ആശങ്കയോടെ ഒരുവേള നിന്നു പിന്നീട് ഒന്നും ആലോചിക്കാതെ manii ❤️ എന്ന നമ്പറിലേക്ക് കാൾ ചെയ്തു. രണ്ട് റിങ്ങിനുള്ള കാൾ കണക്ട് ആയി. ഇരു ഹൃദയത്തിലും ശൂന്യതയും വേദനയും നിറഞ്ഞു. മൗനം സുഖകരമല്ലാത്ത മൗനം നീണ്ടു... അവന്റെ തൊണ്ട വരണ്ടു ഹൃദയമിടിപ്പ് വർധിച്ചു ശരീരം വിയർത്തു അവന്റെ നിശ്വാസം അവൾ കേട്ടു. അവൻ ഒരു വാക്ക് മിണ്ടാതെ കാൾ ഡിസ്‌ക്കണക്ട് ചെയ്തു. അവന്റെ കണ്ണുകൾ നീർമുത്തുകൾ പൊഴിച്ചു അവൾക് വേണ്ടി മറുതലക്ക് അവൻ വേണ്ടി അവളുടെ ഉള്ള നീറി ഇരുവർക്കും വേദനിച്ചു പ്രണയം. ഇരുവരെയും കനലിൽ എറിയപ്പെട്ടു ഇരുവരും അതിൽ കിടന്ന് വേവുന്നു എന്നാൽ വെണ്ണീറാകാതെ നീറിപ്പുകയുന്നു. ഒട്ടൊരു നിമിഷത്തിനകം അവന്റെ ഫോണിലേക്ക് കാൾ വന്നതും എടുത്ത് ചെവിയിൽ വെച്ചു.

" ഹ.. ലോ.. " ഗദ്ഗദം നിറഞ്ഞ അവളുടെ സ്വരം അവനെ വീണ്ടും വേദനിപ്പിച്ചു. " ഞ.. ൻ... കരു.. തി മ.. മറ... മറന്നു കാണുംന്ന് " " നിന്നെ മറക്കാൻ എനിക്കാകുമോ കുറച്ചു ദിവസം കാണാതിരുന്നാൽ മറക്കുന്ന ബന്ധത്തിലാണോ നീ? " എന്ന ചോദ്യം അവന്റെ തൊണ്ടൻകുഴിയിൽ തട്ടി അവിടം പ്രതിധ്വനിച്ചു. " എനി.. ക്ക് ഒന്ന് കാണ.. ണം " അത്ര മാത്രം അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. അവളുടെ ചുണ്ടിൽ വേദനയോ സന്തോഷമോ എന്ന് തീർച്ചറിയാനാകാത്ത ചിരി തെളിഞ്ഞു. " നീയിപ്പോ എവിടെ?? സേഫ് അല്ലെ? തനിച്ചാണോ? നിനക്ക് സുഖമല്ലേ? " അവനിൽ തികട്ടി വന്ന ചോദ്യങ്ങൾ മറുതലയ്ക്കലെ മൂളലിൽ ഉടഞ്ഞു പോയി. " ലൊക്കേഷൻ? " " വാട്സാപ്പിൽ വിട്ടു തരാം " അത്രയും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു. ഇരുവരും പരസ്പരം കാണാതെ കരഞ്ഞു മതിവരുവോളം ആർത്തലച്ചു കരഞ്ഞു.

അവളെ ആശ്വസിപ്പിക്കാൻ അഭി ഉണ്ടായിരുന്നു എന്നാൽ അവനവിടെ തനിച്ച് വേദനിച്ചു. " മനി കരയല്ലേ... " അഭി അവളെ ചേർത്തു പിടിച്ചു. അവളവനെ പുണർന്നു കരഞ്ഞു. അഭിയുടെ മുറിയിലേക്ക് കയറി വന്ന സരസ്വതി കണ്ണിൽ പതിഞ്ഞ കാഴ്ച കണ്ട് ദേഷ്യം പൂണ്ടു. " അഭി.....!!!!!! " അവരുടെ സ്വരം ആ നാലുകെട്ട് മുഴുവൻ പ്രതിധ്വനിച്ചു. ഇരുവരും ഞെട്ടിപ്പിടഞ്ഞകന്നു മാറി. അവരുടെ ശബ്‌ദം കേട്ട് എല്ലാവരും അഭിയുടെ മുറിയിൽ എത്തി. സരസ്വതിയുടെ വിറപൂണ്ട കൈകൾ അഭിയുടെ വലതു കവിളിൽ ശക്തിയായി പതിഞ്ഞു. " ഒരു പാവം പെണ്ണിന് പ്രതീക്ഷ കൊടുത്ത് ചതിക്കുവാണോ നീ??? " അഭി നിസ്സഹായതയോടെ മനീഷയെ നോക്കി. അവൾ തലകുമ്പിട്ട് നിൽക്കുകയാണ് അപ്പോഴും മിഴികൾ തോരാതെ പെയ്തു കൊണ്ടിരിക്കുന്നത് അവനെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. " ജാനകി... "

സരസ്വതി വിളിച്ചതും ജാനകി കുറ്റവാളിയെ പോലെ തലതാഴ്ത്തി. " തെറ്റ് ഇവന്റെ ഭാഗത്ത് മാത്രമാണോ അതോ നിനക്കും ഇതിൽ പങ്കുണ്ടോ? " സരസ്വതിയുടെ ചോദ്യം ജാനകിയെ വിവശതയിലാഴ്ത്തി. " എൻ.. ന്താ... ണ്ടായേ " ജാനകി പതർച്ചയോടെ ചോദിച്ചു. " നിന്റെ പുന്നാര മകൻ ദേ ഈ തേവിടിച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുന്നു " മനീഷയെ കത്തുന്ന മിഴികളാൽ നോക്കി കൊണ്ട് സരസ്വതി പറഞ്ഞു. ജാനകി ഉൾക്കിടിലം വിറച്ചു ദേഷ്യം ഇരച്ചു കയറി. ജാനകി അഭിയെ നോക്കി. അവന്റെ നിസ്സഹായത നിറഞ്ഞ മുഖത്തിൽ നിന്ന് തന്നെ ജാനകിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിരുന്നു. " അമ്മേ... അമ്മ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ " ജാനകി ശബ്‌ദം താഴ്ത്തി പറഞ്ഞു. " അപ്പൊ നിനക്കും പങ്കുണ്ടല്ലേ... ഇത് ഞാൻ സമ്മതിക്കില്ല... ഇറങ്ങി പോടി " സരസ്വതി മനീഷയെ ഉന്തി. " അച്ഛമ്മേ... " മനീഷ കഠിനമായ ഹൃദയ വേദനയാൽ വിളിച്ചു.

" അമ്മേ വേണ്ട... " ജാനകി " അഭി.. കടക്ക് പുറത്ത് ഇതെന്റെ വീടാണ് ഇവിടെ ചതിയും വഞ്ചനയും ഞാൻ അനുവദിക്കില്ല ഇറങ്ങി പോ " സരസ്വതി കൊടിയ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു. " അമ്മേ അഭിയും ഇവളും നിങ്ങൾ ഉദ്ദേശിച്ച പോലെ ഒരു ബന്ധമല്ല അവൻ ഇവൾ സഹോദരി മാത്രമാണ് " ജാനകി " സഹോദരി ആയതുകൊണ്ടാകും അവളവനെ കെട്ടിപ്പിടിച്ചത് " സരസ്വതി ജാനകിയെ നോക്കി കെറുവിച്ചു. " അതെ... അഭി എനിക്ക് സഹോദരൻ മാത്രമാ അതുപോലെ തന്നെ ശ്രീയും അച്ഛമ്മക്ക് ഇന്ദു എന്ന എന്നെയല്ലേ വിശ്വാസം ഇല്ലാത്തത് മനീഷ് എന്ന നിങ്ങടെ കൊച്ചു മോനെ അല്ലലോ " കൂടി നിന്നവരെല്ലാം സ്തംബ്തരായി രേണുകയുടെയും ദിനേശന്റെയും ഉള്ളിൽ മിന്നൽ പിണറപ്പ് അരിച്ചു കയറി. രേണുകക്ക് ശ്വാസം വിലങ്ങി. അവർക്ക് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ "

തന്റെ മകൻ പ്രാണനായി കണ്ട് വളർത്തിയ തന്റെ പൊന്നോമന പുത്രൻ ഇന്നിതാ സ്ത്രീയായി തന്റെ മുന്നിൽ " അവരുടെ ഹൃദയം പൊട്ടി പൊളിഞ്ഞു ആ വേദനയിൽ അവർ തനിക്ക് ചുറ്റുമുള്ളത് വിസ്മരിച്ചു. വായുവിൽ താൻ ഭാരമില്ലാത്ത വസ്തുവായി അവർക്ക് അനുഭവപ്പെട്ടു. " അമ്മേ... " നിലം പതിക്കാൻ ആഞ്ഞ തന്നെ ചേർത്തു പിടിച്ച കൈകളുടെ തണുപ്പ് അവരറിഞ്ഞു. വീണ്ടുമവരുടെ ഹൃദയം പൊട്ടി തരിപ്പണമായി. " മ്മേ... നിച് വൽതാവുമ്പം ടോട്ടറാവണം... മ്മേ... " രേണുകയുടെ ഉള്ളിൽ കുഞ്ഞു ചെറുക്കൻ ഓടി നടന്നു. ആ കുഞ്ഞു ചെറുക്കൻ ജനിച്ചത് മുതലുള്ള ഓരോ സംഭവങ്ങളും സിനിമ പോലെ ഉള്ളിലൂടെ പാഞ്ഞു.

" മനി അമ്മേടെ പൊന്നേ.... അമ്മേടെ മോനാണോ അതോ അച്ഛന്റെ മോനാണോ " അവരാ കൊച്ചു പയ്യന്റെ താടി പിടിച്ചു കൊഞ്ചിച്ചു. " മ്മേടെ സ്മാർട്ട്‌ ബോയ് അച്ചേടെ നൊറ്റി ബോയ് അപ്പൊ നാൻ അച്ചേ ദീമ് അമ്മേദീമ് വാവായാ " കൊച്ചു പയ്യൻ വായ പൊത്തി ചിരിച്ചു. " ദിനേശേട്ടാ ഇപ്പഴേ ചെക്കൻ എല്ലാ അടവും പഠിച്ചു " രേണുക മകനെ നോക്കി വാത്സല്യത്തോടെ പറഞ്ഞു. " മനി കുട്ടാ... അമ്മേടെ പൊന്നെ " അബോധവസ്ഥയിലും രേണുകയുടെ ചുണ്ടുകൾ മന്ത്രിച്ചു. അവരുടെ കണ്ണിൽ നിന്നും ഒരു നീർ കണിക ഇറ്റി നിലത്തേക്ക് ചിതറി തെറിച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story