എന്നിലെ നീ: ഭാഗം 18

ennile ne

രചന: ഹനൂന

വരുൺ പോയതിന് ശേഷമാണ് അപ്പുവിന്റെ വീട്ടുകാർ എത്തിയത്. " കിച്ചുവിന്റെ കല്യാണ നിശ്ചയത്തിൻ ഡേറ്റ് കുറിക്കാൻ മറ്റന്നാൾ അവർ വരുമെന്നാ പറഞ്ഞിരിക്കുന്നെ " യാമിനി അപ്പുവിനോട് പറഞ്ഞു. അവളുടെ മുഖം പ്രകാശിച്ചു അവൾ താല്പര്യത്തോടെ മൂളി. " ഇനി നിനക്കും വേണ്ടേ കല്യാണം അപ്പു " വത്സല (യമുനയുടെയും യാമിനിയുടെയും അമ്മ) അല്പം നീരസത്തോടെ ചോദിച്ചു. " കിച്ചൂന്റെ ഒന്ന് കഴിഞ്ഞോട്ടെ അമ്മമ്മേ " അവളുടെ ശബ്തത്തിലെ സന്തോഷം അവരെ ഇരുവരെയും അത്ഭുതപ്പെടുത്തി. " ഹ്മ്മ് കിച്ചൂന്റെ കല്യാണം കഴിഞ്ഞ വാക്ക് മാറരുത് " " ഇല്ലന്നെ " അപ്പു വത്സലയുടെ കവിളിൽ നിറഞ്ഞ ചിരിയോടെ പിച്ചി. അത്‌ കാണെ യാമിനിക്കും വത്സലക്കും സന്തോഷമായി. " ഞാൻ കരുതി നീ തനിച്ചായാൽ എനിക്ക് ഇരട്ടി പണി ആകുമെന്ന് നിനക്ക് വീട് വൃത്തിയായി സൂക്ഷിക്കാനും അറിയാം അല്ലെ? " യാമിനി " ഞ.. ഞാൻ തനിച്ചാരുന്നില്ലേ ഒറ്റക്കിരുന്നു ബോർ അടിച്ചപ്പോ വൃത്തിയാക്കിയതാ " അപ്പു വായിൽ വന്ന കള്ളം പറഞ്ഞു. " ഹ്മ്മ് " _______❤️

ആശുപത്രിയുടെ വരാന്തയുടെ ചുമരിനോട് ചേർന്ന് നിൽക്കുമ്പോൾ മനീഷക്ക് വല്ലാതെ വീർപ്പുമുട്ടി. ഒരു വശത്തു ജയ്യും മറു വശത്ത് രേണുകയും അവളുടെ കയ്യിൽ തൂങ്ങിയാടി. ഇരുവരുടെയും ഭാരത്താൽ അവൾ വളഞ്ഞു. ഭാരമേറിയപ്പോൾ നട്ടെല്ലും വേദന നൽകാൻ തുടങ്ങി. അവൾ കുഴഞ്ഞു വേദനയാൽ പിടഞ്ഞു അവൾക്ക് ഒന്നുമറിയാതെ കോമയിൽ കിടക്കാൻ തോന്നി. തലയുടെ ഭാരം അസ്സഹനീയമായി. അവൾ കണ്ണുകളടച്ചു. " മനി കുട്ടാ അമ്മേടെ പൊന്നെ... " രേണുകയുടെ കൊഞ്ചിയുള്ള വിളിയും ജയ്യിന്റെ " മനി " എന്ന പ്രണയർദ്രമായ വിളിയും ചെവിയിൽ കൂവി. അവൾ അലോസരത്തോടെ ഇരു ചെവിയും പൊത്തി. " ഹാ ആരാത് മനീഷ ഡോക്ടറോ " മനീഷയുടെ തോളിൽ കരസ്പർശവും പരിചയമുള്ള ശബ്ദവും അവളുടെ കണ്ണുകൾ തുറപ്പിച്ചു.

അവളോളം പ്രായം വരുന്ന പെൺകുട്ടി അവളുടെ മുന്നിൽ ചിരിച്ചു നിൽക്കുന്നു. " റിയ " അവളുടെ മനസ്സിൽ ആ പേർ വന്നു. അവൾ പരിചയഭാവത്തിൽ ചിരിച്ചു. " എന്താ ഇവിടെ? " " അമ്മ... അമ്മയ്ക്ക് വയ്യ " മനീഷ " ഏത് ഈ റൂമിലെയോ " റിയ " ഹ്മ്മ് " " ജസ്റ്റ്‌ ബിപി കൂടിയതിനാണോ ഇയാൾ ഇത്ര ടെൻസ്ഡ് ആകുന്നെ " റിയ " അമ്മയല്ലെടോ " മനീഷയുടെ ചുണ്ടിൽ വരണ്ട പുഞ്ചിരി തെളിഞ്ഞു. " ഹ്മ്മ്... ഇതാണോ ഫാമിലി... " റിയ വരാന്തയിൽ ഇട്ടിരിക്കുന്ന ചെയറിൽ ഇരിക്കുന്ന ദിനേശനെയും മറ്റും കണ്ട് ചോദിച്ചു. അവൾ തല കുലുക്കി. " എന്നാൽ ഞാൻ പോയിക്കോട്ടെ തിരക്ക് ഉണ്ട് " റിയ " ശെരിയെടോ " മനീഷ അവൾക്ക് കൈകൊടുത്തു. ട്രിപ്പ്‌ കഴിഞ്ഞതും അവരെ ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിൽ വിരസത നിറഞ്ഞ മൗനം തളം കെട്ടി. " മറ്റന്നാൾ കൃഷ്ണയുടെ വീട്ടിൽ പോകേണ്ടതല്ലേ എല്ലാവരും ഇങ്ങെനെ ഇരുന്നാൽ എങ്ങനെ ശെരിയാകും " ശ്രീയുടെ ശബ്‌ദം അവിടെ ഉയർന്നു.

എല്ലാവരും അപ്പോഴാണ് ആ കാര്യം തന്നെ ഓർക്കുന്നത്. " ഹ്മ്മ്... ജാനകി നീ എനിക്ക് കുറച്ച് വെള്ളം കൊണ്ട് വാ " സരസ്വതി തളർന്ന ശബ്ദതത്തിൽ പറഞ്ഞു. ജാനകി വെള്ളം എടുത്തു കൊടുത്തു അവരത് കുടിച് ഗ്ലാസ്‌ താഴെ വെച്ചു. " ശ്രീകുട്ടാ എല്ലാവർക്കും കഴിക്കാൻ ഭക്ഷണം വാങ്ങി കൊണ്ടുവാ " സരസ്വതി. " ജാനകി നീ പോയി മനിയെ വിളിച്ചു കൊണ്ട് വാ " ജാനകി മുകളിലേക്ക് ശ്രീ പുറത്തേക്കും പോയി. " മനി... " മനീഷയുടെ മുറിയുടെ കതകിൽ ജാനകി തട്ടി വിളിച്ചു. അവൾ കതകു തുറന്നു. " എന്താ കുട്ട്യേ കരയായിരുന്നൊ നീ ഇത്ര വരെ എത്തിയില്ലേ ഇനിയും നീ തരണം ചെയ്യും നീയിങ്ങനെ വീക് ആയാലോ " മനീഷയുടെ കരഞ്ഞു വീർത്ത കണ്ണുകളും പാറി പറന്ന മുടിയും കണ്ട് ജാനകി അവളെ ശാസിച്ചു. കവിളിൽ തലോടി ചേർത്തു പിടിച്ചു. " അമ്മ വിളിക്കുന്നുണ്ട് " ജാനകി അവളെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ താഴെക്കിറങ്ങി.

മനീഷയുടെ തളർച്ചയെറിയ മുഖം കാണെ സരസ്വതിയുടെ നെഞ്ച് പിടഞ്ഞു. " അച്ഛമ്മേ... നമുക്ക് ഇനി വല്യ ഹോസ്പിറ്റൽ കെട്ടണം അതിൽ ഞാനും അമ്മായിയും ഡോക്ടർസ് പിന്നെ വേറെയും ഒരുപാട് ഡോക്ടർമാർ വേണം " പണ്ടെങ്ങോ സരസ്വതിയുടെ ചാരത്തിരുന്ന് മനീഷ് എന്ന കൊച്ചുമകൻ പറഞ്ഞത് അവർ ഓർത്തെടുത്തു. അവർ നെടുവീർപ്പോടെ തലയിൽ കൈവെച്ചു. " സമയം തരണം നീ എല്ലാം ഉൾകൊള്ളാൻ ഞങ്ങളൊക്കെ പഴയ ആളോള അതുകൊണ്ടാ " സരസ്വദിയിടെ തളർന്ന സ്വരം അവളെ വേദനയിലാഴ്ത്തി. വിതുമ്പുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചുകൊണ്ടവൾ തലയാട്ടി. " മാളിക വീട്ടിലെ ബാലന്റെ കൊച്ചുമക്കൾ കരയരുത് അതാണായാലും പെണ്ണായാലും മനസ്സിലായോ " സരസ്വതി അവളുടെ കരച്ചിൽ കാണാനാകാതെ പറഞ്ഞുകൊണ്ട് ചയറിൽ നിന്നും എഴുന്നേറ്റു.

" അച്ഛമ്മേ.... " ഒരു പൊട്ടികരച്ചിലോടെ അവളവരെ പുണർന്നു. ഇരുവരും കരഞ്ഞു. ജാനകി ആദ്യമായിരുന്നു സരസ്വതി കരയുന്നത് കാണുന്നത്. " മക്കൾ ചെല്ല് ശ്രീ കഴിക്കാൻ കൊണ്ടുവരും അപ്പൊ കഴിച്ച് കിടക്കാൻ നോക്ക് " സരസ്വതി അവളെ ആശ്വസിപ്പിച്ചു. അവൾ അവരിൽ നിന്നും വേർപ്പെട്ട മേലേക്കുള്ള പടികൾ കയറുന്നതു നോക്കി ജാനകി നെടുവീർപ്പോടെ നോക്കി നിന്നു. " ജാനു... രേണുകയെ പറഞ്ഞു മനസിലാക്കണം ദിനേശനെയും എന്ത് തന്നെ ആണേലും അവൻ... " അവർ പാതിയിൽ നിർത്തി ദീർഘമായി ശ്വാസം എടുത്തു. " അവൾ എന്റെ പേരക്കുട്ടി ആകാതിരിക്കുകയോ രേണുവിന്റെ വയറ്റിൽ പിറന്നതാവാതെയും ഇരിക്കില്ല " സരസ്വതി മുറിയിലേക്ക് കയറിപ്പോകുന്നതിനിടെ പറഞ്ഞു. മൂകമായതും വിരസതയും നിറഞ്ഞ രണ്ട് രാത്രികളും ഒരു പകലും മാളിക വീട്ടുകാരിൽ നിന്ന് ശരവേഗത്തിൽ കൊഴിഞ്ഞു വീണു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story