എന്നിലെ നീ: ഭാഗം 19

ennile ne

രചന: ഹനൂന

കൃഷ്ണ വരുണിന്റെ നമ്പറിലേക്ക് പലയാവർത്തി വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തിരുന്നില്ല. " നീ റെഡി ആയില്ലേ കിച്ചു അവരിപ്പം വരും " യമുന അവളെ ദേഷ്യത്തോടെ നോക്കി. " ദേ ഇപ്പൊ റെഡി ആവാം അമ്മാ " കിച്ചു " ഹ്മ്മ് വേഗം റെഡി ആയി വാ എന്നെ ഒരിക്കൽ കൂടി ഇങ്ങോട്ട് വരുത്തരുത് കേട്ടല്ലോ " അവർ താക്കീതോടെ പറഞ്ഞ് നടന്നു നീങ്ങി. കൃഷ്ണ തളർച്ചയോടെ ബെഡിൽ ഇരുന്നു. ഒരിക്കൽ കൂടി അവന്റെ നമ്പറിലേക്ക് വിളിച്ചു. ലാസ്റ്റ് റിങ്ങിൽ കാൾ കണക്ട് ആയി. " എന്താ നിനക്ക് വേണ്ടത്... കുറെ നേരായല്ലോ " വരുൺ എടുത്തപാടെ അവളോട് ദേഷ്പ്പെട്ടു. " അത്‌... വരു.. ണെട്ടാ... ഇന്നാ... കല്യാണത്തിന്റെ ഡേറ്റ്... " " മ്മ് അറിയാ അതിനെന്താണ് കല്യാണം ഒന്നും അല്ലല്ലോ... " അത്രയും പറഞ്ഞവൻ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു. നീറിപ്പുകയുന്ന കണ്ണുകളെ ശാസനയോടെ തുടച്ചു കൊണ്ട് വസ്ത്രം മാറി. അപ്പു വന്നതും അതിയായ സന്തോഷത്തോടെ കിച്ചുവിനടുത്തേക്ക് വന്നു. " എന്തെടി നിന്റെ മുഖത്ത് ഒരു മ്ലാനത " അപ്പു അവളുടെ വാടിയ മുഖം കാണെ ചോദിച്ചു.

" അത്‌... വരുണേട്ടൻ... ദേഷ്യപ്പെട്ടു " അവൾ ചുറ്റും നോക്കി പറഞ്ഞു. " എന്റെ കിച്ചുവെ നിന്നെ അവൻ ശെരിക്ക് ഡീസർവ് ചെയ്യുന്നില്ല പിന്നെ എന്തിനാണ് നീ ഇങ്ങനെ " അപ്പു വക്രിച്ച ബുദ്ധിയോടെ പറഞ്ഞു. " അപ്പു അവൻ പാവാണ്‌ അവൻ ഞാൻ ഇല്ലാതെ പറ്റില്ലെടി എന്നെ ഒത്തിരി ഇഷ്ട്ടാ " കൃഷ്ണയുടെ കണ്ണുകളിൽ പ്രണയം തിളങ്ങി. " അതൊക്കെ തോന്നലാ... നിന്നോടവാൻ ശെരിക്കും ഇഷ്ട്ടമാണേൽ അവൻ ഇങ്ങനെ ഒക്കെ നിന്നോട് ചെയ്യോ " അപ്പു അവളുടെ മനസ്സിലേക്ക് കനലിട്ടുകൊടുത്തു. അതിവിടെ കിടന്ന് പുകഞ്ഞുകൊണ്ടേ ഇരുന്നു. " അപ്പുവേ കിച്ചൂനെ കൂട്ടിയിങ് പോരെ അവരിങ് എത്തിയിട്ടുണ്ട് " യാമിനിയുടെ ശബ്‌ദം കൃഷ്ണയുടെ മുറിക്ക് പുറത്ത് കേൾക്കപ്പെട്ടു. ഇരുവരും എഴുന്നേറ്റ് പുറത്തേക്ക് പോയി. " ഇത്രേം ആളൊള് ന്തിനാ വല്യമ്മേ " അപ്പു യമുനയോട് വീട്ടിൽ നിറഞ്ഞ ആളുകളെ കണ്ട് ചോദിച്ചു. " അതിപ്പോ ഒന്നുല്ല്യ ഒറ്റ മകൾ അല്ലെ എല്ലാം എല്ലാരേം അറിയിച്ചിട്ടാകാല്ലോ പോരാത്തതിന് അതിനും മാത്രം ആളൊള് ഒന്നുല്ല്യ നാട്ടാരും നമ്മടെ കുടുംബവും മാത്രേ ഒള്ളെടി " യമുന.

അഭിയും വീട്ടുകാരും അകത്തേക്ക് പ്രവേശിച്ചു. അവരെ സന്തോഷത്തോടെ ദത്തനും കിരണും സ്വീകരിച്ചു. " ഇതേതാ കുട്ടി " ലക്ഷ്മി (ദത്തന്റെ അമ്മ) മനീഷയെ കണ്ട് ചോദിച്ചു. എല്ലാവരും ഒരു നിമിഷത്തേക്ക് പതറി. " എന്റെ കൊച്ചുമോളാ... ന്റെ ദിനേശന്റെ കുട്ടി... ഡോക്ടർ ആണ് പീടിയാട്രിഷ്യൻ " സരസ്വതി അവളെ ചേർത്തു പിടിച്ചു. മനീഷ അവരെ നോക്കി പുഞ്ചിരിച്ചു. രേണുകയുടെ മുഖത്ത് വെല്യ തെളിച്ചം ഒന്നുമുണ്ടായിരുന്നില്ല. വലിയ രീതിയിൽ ഒന്നും നടത്തേണ്ടതില്ല ചടങ്ങിന് വേണ്ടി വളയിട്ട് പോകുന്നു പിന്നെ കല്യാണത്തിന് ഡേറ്റ് കുറിക്കുന്നു എന്ന് മാളികേക്കിലിൽ നിന്ന് നേരെത്തെ അറിയിച്ചിരുന്നു. മുഹൂർത്ത സമയം ആയപ്പോൾ പൂജാരി ഡേറ്റ് കുറിച്ച് കൊടുത്തു. പിന്നെ ജാനകി കൃഷ്ണയുടെ കയ്യിൽ വളയണിയിച്ചു കൊടുത്തു. കൃഷ്‌ണയെയും അഭിയേയും സംസാരിക്കാൻ വിട്ടു.

" വീട്ടിൽ ചെറിയ പ്രശ്നം ഉണ്ട് അതാ ആർക്കും വല്യ മൂഡ് ഇല്ലാത്തത് ഒന്നും വിചാരിക്കരുത് " ഏറെ നേരെത്തെ മൗനം ഭേദിച്ച് അഭി പറഞ്ഞു. അപ്പോഴാണ് അവളും അത്‌ ആലോചിച്ചത്. കാണാൻ വന്നതുപോലെ ആർക്കും പ്രസരിപ്പും ഉന്മേഷവും ഇല്ലെന്ന്. " ഹ്മ്മ് " അവൾ മൂളി. " കല്യാണത്തിന് ഇനി ഒരു മാസം ഒള്ളു അതുകൊണ്ടാ വല്യ ആർഭടോം വേണ്ടെന്ന് വെച്ച് " അഭി വീണ്ടും തുടർന്നു. ശെരിയാണ് ഇന്ന് ജനുവരി 28 അടുത്തമാസം 29 അതായത് ഫെബ്രുവരി 29 ൻ കല്യാണം എന്നവൾ ഓർത്തു. അവൾക്ക് തിക്കുമുട്ടി. തലയ്ക്ക് വല്ലാത്ത മന്ദത തോന്നി അവൾക്ക്. " കൃഷ്ണേ... എനിക്ക് ശെരിക്കും നിന്നെ ഒത്തിരി ഇഷ്ട്ടാണെടോ തന്നെ ഇങ്ങെനെ കണ്ടോണ്ടിരിക്കാൻ തോന്നും സത്യം പറഞ്ഞ ഇന്ന് ഒന്നിനും ഒരു ഉന്മേഷോം ഇല്ല തന്നെ... തന്നെ ഞാൻ ഇപ്പോഴാ ശെരിക്കൊന്ന് ശ്രദ്ധിക്കുന്നെ " അഭി " മ്മ്ഹ്ഹ് " അവൾ വീണ്ടും മൂളി.

" നിനക്ക് ശെരിക്കും സമ്മതമല്ലേ എന്നെ കല്യാണം കഴിക്കാൻ എന്റെ പാതി ആകാൻ... എനിക്ക് തന്റെ ഈ ആറ്റിട്യൂട് കാണുമ്പോ അങ്ങനെ ഒക്കെ തോന്നുകയാ മെയ്‌ ബി അതെന്റെ തോന്നലാകം ഞാൻ പറഞ്ഞില്ലേ ഞാൻ ഓക്കേ അല്ലെന്ന് " അഭി നിരാശയോടെ പറഞ്ഞു. അവൾക്ക് സങ്കടം വന്നു. കരയാൻ തോന്നി. പക്ഷെ കണ്ണ് നിറഞ്ഞില്ല നിരാശ പുറത്ത് പ്രകടമായില്ല നിർവികാരത മാത്രം അവളിൽ അവശേഷിച്ചു. " അച്ഛൻ " ആ വാക്ക് മാത്രം അവളുടെ മനം മന്ത്രിച്ചു. അതിലുപരി അപർണയുടെ വാക്കുകളും. " നിന്റെ മൌനത്തിൽ നിന്ന് ഞാൻ എന്ത് ഉത്തരമാണ് തിരഞ്ഞെടുക്കേണ്ടത് എന്നെ ഇഷ്ട്ടമല്ലെന്നോ അതോ ഉണ്ടെന്നോ "

അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു. അവൾക്ക് വീണ്ടും സങ്കടം വന്നു. " നിന്റെ സൗഹൃദം ഞാൻ കളങ്കപ്പെടുത്തിയെന്ന് തോന്നുന്നുണ്ടോ സോറി " അവൻ വേദനയോടെ പറഞ്ഞു. അവൾക്ക് കരച്ചിൽ വന്നു പക്ഷെ ഇത്തവണ കണ്ണുനീർ പൊട്ടിയോഴുകി. അവൾ അവനെ കെട്ടി പിടിച്ചു. മതിവരുവോളം കരഞ്ഞു. അവൻ അവളുടെ മുടിയിഴകളിൽ തലോടി ആശ്വസിപ്പിച്ചു. " ന്നെ ചതിക്കല്ലേ " എന്ന് മാത്രം അവളിൽ നിന്നുമുയർന്നു. അവൻ അവൾ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായില്ല. " ന്നെ വരുണേട്ടൻ ചതിക്കില്ലെന്ന് ഉറപ്പ് തന്നിരുന്നു അതുകൊണ്ടാ അങ്ങനെ ഫോട്ടോ അയച്ചു കൊടുത്തേ എനിക്ക് പേടിയാവുന്നു " അവൾ ഏക്കത്തോടെ പറഞ്ഞു. അവൻ വിറങ്ങലടിച്ചുപോയി. അവൻ ശരീരം തളർന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story