എന്നിലെ നീ: ഭാഗം 2

ennile ne

രചന: ഹനൂന

" വരുണേ നിന്റെ കയ്യിൽ ഫോട്ടോസൊ വീഡിയോസോ ഉണ്ടോടാ " " ഇല്ല ടാ ഉള്ളതൊക്കെ മിനിഞ്ഞാന്ന് അല്ലെ നിനക്ക് തന്നത് " " മറ്റേ പെണ്ണിന്റെ പുതിയത് കിട്ടിയാൽ തരണം... അവളെ നേരിട്ട് കിട്ടുവോ " " ഫോട്ടോസൊന്നും പോരെ അളിയാ " വരുൺ അവനെ ചുണ്ട് കടിച് വശ്യമായി നോക്കി. അവൻ തല ചൊറിഞ്ഞു. " അത് പിന്നളിയാ " " ഹ്മ്മ് ഹ്മ്മ്... നോക്കാം " " അളിയാ മറ്റേ പെണ്ണെന്തായി " " ഏത് പെണ്ണ്? " " ദത്തൻ മാഷിന്റെ കുട്ടി കൃഷ്ണ " " ഓഹ് അവൾ... എന്തെങ്കിലും ചോദിച്ചാലുടൻ കല്യാണം കഴിയട്ടെ എന്ന് പറഞ്ഞ് വഴുതി മാറാണ് " " എന്നിട്ട് നീയെന്ത് പറഞ്ഞു " " സ്ഥിരം ഡയലോഗ് അടിച്ചു നിനക്കെന്നെ വിശ്വാസം ഇല്ലേ എന്നൊക്കെ അതിലൊന്നും വീഴുന്നില്ല എനിക്കാകെ ദേഷ്യം വരുകയാ അവളോട് ഇപ്പോ അവൾ വിളിച്ച ഫോൺ എടുക്കാറില്ല ഇതിലും വീണില്ലേൽ അപ്പൊ നോക്കാം " വരുൺ " ഹ്മ്മ് " ആ ചെറുപ്പക്കാരൻ മൂളി. " ഈ പെണ്ണിന്റെ ഒന്നും ഇപ്പോൾ നിങ്ങൾ ആരും കാണേണ്ട കാരണം അവളുടെ മേനി എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

അവളെനിക്ക് സ്വന്തമായില്ലെങ്കിൽ ഒരിക്കലെങ്കിലും ഞാൻ അനുഭവിച്ചിട്ടേ മറ്റൊരുത്തൻ വിട്ടുകൊടുക്കു " വരുൺ മനസ്സിൽ മന്ത്രിച്ചു. ❤️ ________________❤️ " അവളുടെ കുസൃതി നിറഞ്ഞ മിഴികളിൽ എപ്പോഴെങ്കിലും തന്നോടുള്ള പ്രണയം ഉളവായിട്ടുണ്ടോ? അതിന് താനെപ്പോഴാ അവളുടെ മിഴികളിൽ നോക്കാൻ മാത്രം ധൈര്യപ്പെട്ടിട്ടുള്ളത് " അവൻ ചിരിയോടെ ഓർത്തു. " എത്ര മനോഹരിയാണ് പെണ്ണെ നീ കള്ളിയാണ് നീ ഒരുവന്റെ ഹൃദയം കട്ടെടുത്ത കള്ളി പെണ്ണെ നിനക്കെന്നോട് പ്രണയമുണ്ടോ നീയറിയുന്നുണ്ടോ നിന്റെ നിഴലായ് നിൻ ചെയ്തികളെല്ലാം ഞാൻ അറിയുന്നതും എന്റെ നയങ്ങൾ അവയെ പ്രണയപൂർവ്വം ഹൃദയത്തിൽ സൂക്ഷിക്കുന്നതും " അവന്റെ അധരങ്ങൾ അവൾക്കായി മന്ദസ്മിതം തൂകി. " അഭിക്കുട്ടാ... " മുടിയിഴകൾക്കിടയിലൂടെ ഒരു കൈ തഴുകുന്നതറിഞ്ഞതും അവൻ അവളുടെ ചിന്തകളിൽ നിന്നും മോചിതനായി കൊണ്ട് തല പൊക്കി മുകളിലേക്ക് നോക്കി. ഐശ്വര്യം തുളുമ്പുന്ന വാർദ്ധക്യത്തിന്റെ ചുളിവുകൾ വീഴാത്ത നരവീഴാത്ത മുടിയിഴകളുമുള്ള സ്ത്രീയെ അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു.

" എന്താണ് സരസു കൊച്ചേ " അവൻ കൊഞ്ചിക്കൊണ്ട് വിളിച്ചു. " ഒന്നുമില്ലടാ... നീയെന്താ ഇവിടെ തനിച്ചിരിക്കുന്നെ " " ഏയ് ചുമ്മാ " " ചുമ്മാ തനിച്ചിരിക്കുമ്പോ നീ ചിരിക്കാറും ഉണ്ടല്ലേ " കളിയോടെ അവനോട് പറഞ്ഞു. അവൻ ചമ്മിയ ചിരി പാസാക്കി. " എന്താണാവോ മാളിക വീട്ടിൽ സരസ്വതി തമ്പുരാട്ടി അടിയനെ കാണാൻ ഇങ്ങോട്ട് എഴുന്നള്ളിയതിന്റെ ഉദ്ദേശ്യം " അവൻ കുറുമ്പോട് ചോദിച്ചു. " മാളിക വീട്ടിൽ ബാലൻ മകൻ ജയകാന്തൻ മകൻ അഭിമന്യു അതായത് മാളിക വീട്ടിൽ ബാലന്റെ പ്രിയ പത്നി സരസ്വതി കൊച്ചുമകൻ ചിന്തവിഷ്ട്ടായായ ശ്യാമളനെ പോലെ തനിച്ചിരുന്ന് ചിന്തിച്ചു ചിരിക്കുന്നത് കണ്ട് കമ്പനി കൊടുക്കാം എന്നുകരുതി " " മാളിക വീട്ടിൽ ബാലന്റെ പ്രിയ പത്നി സരസ്വതി അറിഞ്ഞുകൊള്ളാൻ... കൊച്ചുമകൻ അഭിമന്യു കഞ്ചാവ് വലിച്ചു കയറ്റിയിരിക്കുകയാണെന്ന് അറിയിച്ചുകൊള്ളുന്നു " സരസ്വതിയുടെയും അഭിയുടെയും മുന്നിൽ ശ്രീറാം വന്നുനിന്നുകൊണ്ട് കുസൃതിയോടെ പറഞ്ഞു. " അനാവശ്യം പറയുന്നോടാ " സരസ്വതി ശ്രീറാമിനെ അടിക്കാനായി കയ്യോങ്ങി.

" എന്റെ മുത്തു ഈ ചെറുക്കൻ ഇന്ന് കൃഷ്ണയെ കണ്ടതുമുതൽ ഇങ്ങനെയാ " ശ്രീറാം അഭിയെ നോക്കി. " ദത്തന്റെ മകൾ... " സരസ്വതി സംശയത്തോടെ ചോദിച്ചു. " ആഹ് അവൾ തന്നെ " " അവളെ എങ്ങനെ " " കല്യാണമണ്ഡപത്തൂന്ന് കണ്ടതാ അവളെ തന്നെ നോക്കി നിന്ന് ചിരിക്കാ ഞാൻ ആരെ വായിനോക്കി നിക്കുവാടാ ചോദിച്ചപ്പോ എനിക്ക് അവളെ കാണിച്ച് തന്നു " ശ്രീറാം പറഞ്ഞതും സരസ്വതി ഗൂഢമായി ചിരിച്ചു. " ഓഹോ... അതൊന്നും നടക്കില്ല്യ ആ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചു വെച്ചതാ " അത്രയും നേരം ചിരിയോടെ ഇരുന്ന അഭിയുടെ മുഖം പെട്ടെന്ന് തന്നെ മങ്ങി അവനിൽ നിന്നും അറിയാതെ " ഏഹ്ഹ് " എന്ന അശരീരി പുറപ്പെട്ടു. രണ്ട് വർഷം പ്രാണനായി ഉള്ളിൽ കൊണ്ട് നടന്ന പെണ്ണാണ് കൃഷ്ണ. അവന്റെ മിഴികൾ പെയ്യാൻ വെമ്പൽ പൂണ്ടു. അവന്റെ നിറമിഴികൾ കാണെ ശ്രീറാംമും സരസവതിയും വല്ലാണ്ടായി. " മുത്തശ്ശി ഞാ.. എനി.. എനിക്ക്... കുറച്ച് പണി ഉണ്ട്... പിന്നെ... വ.. രാം " തൊണ്ടൻ കുഴിയിൽ നിന്നും പുറത്തേക്ക് പുറപ്പെടുന്ന ഗദ്ഗദത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് അറിഞ്ഞവൻ ഇരുവരെയും നോക്കാതെ മുന്നോട്ടേക്കാഞ്ഞു

. " ഓഹോ അസ്ഥിക്ക് പിടിച്ചതായിരുന്നോ " സരസ്വതി പൊട്ടിവന്ന ചിരി കടിച്ചമർത്തി. ശ്രീറാം സംശയത്തോടെ നോക്കി. നോട്ടത്തിനർത്ഥം മനസ്സിലായത്തും സരസ്വതി പറഞ്ഞു. " ഇന്നലെ അവളെ കണ്ട് ഞാൻ യമുന അവളുടെ അമ്മയോട് ചോദിച്ചേയുള്ളു എന്റെ പേരക്കുട്ടി അതായത് മാളിക വീട്ടിൽ ബാലന്റെയും പ്രിയ പത്നി സരസ്വതിയുടെയും പേരക്കുട്ടിക്ക് കൃഷ്ണ മോളെ തരുമോ എന്ന് " " ഏഹ്ഹ് അതൊക്കെ എപ്പോ.. അതൊക്കെ പോട്ടെ എന്തുപറഞ്ഞു... " ആകാംക്ഷയോടെ ശ്രീറാം ചോദിച്ചു. " മാളിക വീട്ടിലെ കൊച്ചുമോൻ ദത്തൻ തരാതിരിക്കുമോ അത്രയും അടുത്ത ബന്ധമല്ലേ മറ്റന്നാൾ പെണ്ണുകാണാൻ പോണം അത് പറയാൻ വന്നപ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് " അതുകേട്ട് ശ്രീറാം അവരെ രൂക്ഷമായി നോക്കി. " എന്താടാ നോക്കി പേടിപ്പിക്കുന്നെ " സരസ്വതി തിരിച്ചും തുറിച്ചു നോക്കി. " പാവം അവൻ എന്തോരം വിഷമായിക്കാണും 2 വർഷായി അവൻ ഉള്ളിൽ കൊണ്ട് നടക്കുവാ അവളെ പെട്ടന്നൊരു ദിവസം ഇങ്ങനെ ഒക്കെ കേട്ട അവന്റെ ചങ്ക് പൊട്ടി പോവില്ലേ " " രണ്ട് കൊല്ലോ "

സരസ്വതി ആശ്ചര്യത്തോടെ ശ്രീറാമിനെ നോക്കി. " പിന്നല്ലാതെ രണ്ട് കൊല്ലം അവളുടെ പിന്നാലെ അവളുടെ നിഴലായി അവൾ പോലും അറിയാതെ നടന്നതാണ് അവളെ അവൻ ജീവനാ " " ഇതൊക്കെ നിനക്കെങ്ങനെ അറിയാം " അവരവനെ സൂക്ഷിച്ചു നോക്കി. " അവൻ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോ പുറത്ത് പോയില്ലേ അപ്പൊ ചുമ്മാ അവന്റെ മുറിയിൽ കയറിയപ്പോ അവന്റെ ഡയറി കണ്ടപ്പോ അടിച്ചുമാറ്റി... പിന്നെ അവനോട് നേരിട്ട് ചോദിച്ചു പേര് പറഞ്ഞതന്നതാണ് ഇവാളാണെന്ന് ഇന്നലെയാ അറിഞ്ഞത് " " എനിക്കൂടെ എടുത്ത് താടാ അവന്റെ ഡയറി ഞാനൂടെ വായിച്ചു നോക്കട്ടെ അവന്റെ വൺ വേ പ്രണയം "...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story