എന്നിലെ നീ: ഭാഗം 20

ennile ne

രചന: ഹനൂന

" ന്നെ ചതിക്കില്ലെന്ന് ഉറപ്പ് തന്നിരുന്നു അതുകൊണ്ടാ അങ്ങനെ ഫോട്ടോ അയച്ചു കൊടുത്തേ എനിക്ക് പേടിയാവുന്നു " അവൾ ഏക്കത്തോടെ പറഞ്ഞു. അവൻ വിറങ്ങലടിച്ചുപോയി. അവൻ ശരീരം തളർന്നു. " എന്ത് ഫോട്ടോസ് " അവൻ ഉമിനീരിറക്കി. അവന്റെ ഷർട്ട്‌ അവളുടെ കണ്ണുനീരിനാൽ കുതിർന്നു. അവന്റെ മസ്‌തിഷ്കത്തിൽ വലിയൊരാഘാതം സംഭവിച്ചു. എല്ലാം മരവിച്ചു അവന്റെ ചിന്തകളും പ്രവർത്തികളും ശില കണക്കെ അവൻ നിൽപ്പ് തുടർന്നു. " താൻ വിദ്യാഭ്യാസമുള്ള ആളല്ലേ അങ്ങനെ ആരെങ്കിലും ചോദിച്ചാൽ ഉടനെ ഫോട്ടോ എടുത്ത് വിടാമോ " അവൻ സ്വഭോധം വീണ്ടെടുത്ത് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. " അഞ്ച്... അഞ്ച്... വർഷ... ത്തെ... പ്ര.. ണയം... പ്രണ...യമാ... അവന്... എന്നെ ചതിക്കില്ല " അവൾ അവന്റെ നെഞ്ചിൽ അള്ളി പിടിച്ചുകൊണ്ട് പുലമ്പി. " കൃഷ്ണ... ഡോണ്ട് ബി വറി ശെരിയാക്കാം " അവന്റെ ഉള്ളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ പുറത്ത് കാണിക്കാതെ അവൻ അവൾക്ക് ധൈര്യം പകർന്നു. അവൾ ഓക്കേ ആകുന്നതു വരെ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

" മുഖം കഴുക് എന്നിട്ട് അകത്തേക്ക് പൊക്കോ ഞാൻ വരാം " അവൻ ദൂരേക്ക് നോക്കി അവളോട് പറഞ്ഞു. അവൾ തലയാട്ടുന്നതും കുറച്ചകലേക്ക് പോയി മുഖം കഴുകി വൃത്തിയാക്കിയതും സന്തോഷത്തിന്റെ മറ മുഖത്തേക്ക് ആവരണം ചെയ്യുന്നതും അവനെ നോക്കി അകത്തേക്ക് കയറി പോകുന്നതൊന്നുമറിയാതെയവൻ മരവിച്ചു നിന്നു. " അഞ്ച് വർഷത്തെ പ്രണയം... തന്റേതോ വെറും രണ്ട് വർഷം അതും അവൾക്ക് പോലും അറിയാതെ... ശരീരം കൊടുക്കലും വാങ്ങലുമാണോ പ്രണയം യഥാർത്ഥ പ്രണയത്തിൻ ശരീരം നിർബന്ധമോ?? താൻ ഇന്ന് വരെ അവളുടെ ശരീരത്തെ മോഹിച്ചിട്ടില്ലല്ലോ...! അവരുടെ പ്രണയം അഞ്ച് വർഷം കടന്നതാണ് അപ്പോൾ ശരീരം പങ്കുവെക്കുന്നതിൽ തെറ്റെന്ത്... അവൻ ആവശ്യപ്പെടുന്നതിൽ തെറ്റെന്ത്... പ്രണയം എന്നാൽ മാനസികമായും ശാരീരികമായും ഒന്നാവലാണ് അതായിരിക്കും അയാൾ അവളുടെ ശരീരം ചോദിച്ചത്.... വാക്കുകൾ കൊണ്ട് പണിഞ്ഞു തീർക്കാൻ കഴിയാത്ത ഒന്നാണ് പ്രണയം... ആർക്കും വ്യക്തമാക്കാൻ കഴിയാത്തത്...

ഓരോരുത്തർക്കും ഒരേപോലെ അല്ലാത്ത വിഭിന്നമായി വ്യാഖ്യാനിക്കാൻ കഴിയാവുന്ന ഒന്ന് പ്രണയം...! എന്നാലും നഗ്ന ചിത്രങ്ങൾ അയക്കുന്നത് തെറ്റല്ലേ അവൻ മാത്രം കാണേണ്ടത് സൈബർ ലോകം മുഴുവൻ കാണുമെന്ന തിരിച്ചറിവ് അവനോ അവൾക്കോ ഇല്ലയോ " അവന്റെ ചിന്തകൾ ദിക്കറിയാതെ സഞ്ചരിച്ചു. അവന്റെ മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റിൻ അവനെ ശാന്തമാക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. " പ്രകൃതി നമ്മുടെ ആത്മാവുമായി എപ്പോഴും ഇഴുകി ചേർന്നിരിക്കും നമ്മുടെ മനസ്സിന്റെ വേദന മനസിലാക്കാൻ പ്രകൃതിക്കെ കഴിയു " അവന്റെ മനസ്സിൽ ശാന്തത നിറഞ്ഞു. മന്ദ മാരുതൻ അവനെ തൊട്ടു തലോടി ആശ്വസിപ്പിച്ചു. തോളിലെ കരസ്പർശം അവനെ ബോധമണ്ഡലത്തിലേക്ക് എത്തിച്ചത്. " എന്ത് ആലോചിച്ച് നിൽക്കുവാടോ " ശ്രീ മുഖം കൂർപ്പിച്ചുവനെ നോക്കി. അവൻ ദയനീയമായ കണ്ണുകൾ കൊണ്ടവനെ നോക്കി. അവന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ കാണെ ശ്രീ വെപ്രാളപ്പെട്ട് അവനോട് എന്താണെന്ന് ചോദിക്കുകയും മറുപടി പറയാതെ നിർവികാരതയോടെ ചിരിക്കുന്നവനെ കാണെ ശ്രീ ഉഴറി.

ശ്രീ അവനെ അനുനയിപ്പിച്ചു അകത്തേക്ക് കൂട്ടികൊണ്ട് പോയി. കൂടുതൽ നേരം അവിടെ നിൽക്കാതെ ഭക്ഷണം കഴിച്ച് അവർ കൃഷ്ണയുടെ വീട്ടിൽ നിന്ന് തിരിച്ച് മാളികലേക്ക് പോയി. എല്ലാവരും യാന്ത്രികമായി അകത്തേക്ക് കയറുകയും അവരവരുടെ മുറികളിൽ പ്രവേശിച്ചു വിശ്രമിക്കുകയും ചെയ്തു സന്ധ്യാ സമയത്താണ് എല്ലാവരും അവരവരുടെ മുറിയിലെ നാൽ ചുമർ വിട്ട് പുറത്തേക്ക് വന്നത്. അസുഖകരമായ മൗനവും വല്ലായ്മയും ആ വീട്ടിൽ താളം ചവിട്ടി. സ്ത്രീകൾ അത്താഴത്തിനുള്ളത് ഒരുക്കുകയും പുരുഷന്മാർ വീടിന്റെ ഓരോ മൂലയിൽ ആലോചനയോടെയും വേദനയോടെയും ഇരിക്കുകയും ചെയ്തു. മനീഷ അടുക്കളയിൽ ചുറ്റി പറ്റി നിൽക്കുന്നുണ്ടെങ്കിലൊയും രേണുക അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അവൾക്ക് അവരെ കെട്ടിപുണരാനും അവരുടെ ചൂടിൽ പറ്റി ചേർന്ന് കിടക്കാനും വല്ലാതെ ആശ തോന്നി. ജാനകിയും ജയന്തിയും അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും നിശബ്‌മായി അവരുടെ ജോലിയിൽ തുടർന്നു. അമ്മേ എന്ന ദീനസ്വരം അവളുടെ തൊണ്ടയിൽ തട്ടി അന്നനാളത്തിലേക്ക് ചെന്ന് പതിച്ചു. .................. ❤️

" അഭി... എന്താടാ പറ്റ്യേ " ശ്രീ അഭിയുടെ അടുത്തിരുന്നു തോളിൽ ബലമായി പിടിച്ചു. അഭി കണ്ണുകളുയർത്തി അവനെ ദീനമായി നോക്കി. " എന്താടാ " ശ്രീ അഭിയുടെ കണ്ണുകൾ പുകഞെരിഞ്ഞു. പതിയെ അവ നിറഞ്ഞു പിന്നീടത് നീർച്ചാലായി ശ്രീയുടെ നെഞ്ചിൽ കടലായി അവ പരിണമിച്ചു. ശ്രീ അവനോട് ഒരുപാട് തവണ കാര്യമാന്വേഷിച്ചു അവൻ മറുപടി പറയുകയോ ഒരു വാക്ക് മിണ്ടുകയോ ചെയ്തില്ല അവനെ എങ്ങനെയൊക്കെയോ അനുനയിപ്പിച്ചു കൊണ്ട് ശ്രീ അവനെ മുകളിലെ അവന്റെ മുറിയിൽ എത്തിച്ചു. അഭിയുടെ കരച്ചിൽ തീരുവോളം അവനെ ചേർത്തു പിടിച്ച് ശ്രീ കൂടെ ഉണ്ടായിരുന്നു. അവൻ ഒന്നടങ്ങിയപ്പോൾ ശ്രീയോട് ഉണ്ടായ കാര്യങ്ങൾ വ്യക്തമാക്കി. ശ്രീക്ക് കൃഷ്ണയോട് വല്ലാത്ത ദേഷ്യം തോന്നി. " നീയിങ്ങനെ തളർന്നാലോ അഭി നമുക്ക് ശെരിയാക്കാം " ശ്രീ അവനെ ആശ്വസിപ്പിച്ചു. " ഈ കാര്യങ്ങൾ വീട്ടിൽ ആരും അറിയേണ്ട ആദ്യം അവനാരാണെന്ന് അറിയണം അവനോട് സംസാരിക്കണം അവളെ സുരക്ഷിതമായി അവന്റെ കയ്യിൽ ഏല്പിക്കണം അവൾ സന്തോഷായിരുന്നാൽ മതിയെനിക്ക് "

അഭി നിർജീവമായ മനസ്സോടെ ശ്രീയുടെ തോളിൽ തല ചായ്ച്ചു. അഭിയുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി. ശ്രീ അവനെ ബെഡിലേക്ക് കിടത്തി. ഫാൻ ഇട്ടുകൊടുത്ത് പുതപ്പിച്ചു റൂമിന്റെ കതക് ചാരി പുറത്തേക്ക് പോയി. അവന്റെ മനസ്സ് മുഴുവൻ വരുണും കൃഷ്ണയുമായിരുന്നു. അവന്റെ ഓർമയിൽ അപർണയുടെ മുഖം തെളിഞ്ഞു. " ചിലപ്പോൾ അവളെ കിട്ടിയാൽ കൃഷ്ണ സ്നേഹിക്കുന്ന വരുണിനെ കുറിച്ച് അറിയാമായിരിക്കും " അവൻ മനസ്സിൽ ചിന്തിച്ചു. അതിന് തനിക്കവളുടെ പേര് പോലും അറിയില്ലലോ എന്ന സത്യം അവൻ തിരിച്ചറിയാൻ ഒരുപാട് സമയം എടുത്തില്ല. വീണ്ടും വീണ്ടും ആലോചിച്ചപ്പോൾ അവൻ അടുത്തൊരു ഐഡിയ തലയിൽ മിന്നി. താഴേക്ക് വേഗത്തിൽ സ്റ്റെപ്പുകളിറങ്ങി അടുക്കളയിലേക്ക് പോയി. പാഞ്ഞു വരുന്നവനെ കണ്ട് എല്ലാവരും അവനെ ചുഴിഞ്ഞു നോക്കി. അവൻ ഇളിച്ചു കൊണ്ട് അടുക്കളയിൽ പ്രവേശിച്ചു. " മ്മ്മ്മ്? " ജയന്തി പുരികം ഉയർത്തി എന്തെന്ന് ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി. മനീഷയെ കണ്ടപ്പോൾ അവന്റെ മുഖത്തെ തെളിച്ചം നഷ്ടപ്പെടുന്നതറിഞ്ഞതും അവൾ അടുക്കളയിൽ നിന്നും പോയി.

" അമ്മേ... " അവന് നേരെ എതിർ വശത്ത് തിരിഞ്ഞ് നിൽക്കുന്ന ജയന്തിയുടെ തോളിൽ ചെറുവിരൽ കൊണ്ട് തൊണ്ടികൊണ്ടവൻ വിളിച്ചു. " ന്താടാ " ജയന്തി തിരിഞ്ഞു നോക്കാതെ തന്നെ ചോദ്യം ഉന്നയിച്ചു. " ഇന്നില്ലേ " " മ്മ്ഹ്ഹ് " അവർ മൂളി " അമ്മാ... " അവൻ ഈർഷ്യയോടെ വിളിച്ചു. " ന്താടാ " അവർ തിരിഞ്ഞു അവൻ അഭിമുഖമായി നിന്നു. അവരെ ശ്രദ്ധിച്ചുകൊണ്ട് രേണുകയും ജാനകിയും. " ആഹ് ഇങ്ങനെ തിരിഞ്ഞ് നിൽക്ക് " അവൻ ഇളിച്ചു. " നീ കാര്യം പറയുന്നുണ്ടോടാ ചെക്കാ " രേണുക " ഇന്ന് കൃഷ്ണയുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ഏതാ " ശ്രീ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. " ഏത് കുട്ടി " അവരുടെ നെറ്റി ചുളിഞ്ഞു. " ആ മഞ്ഞ ചുരിദാർ ഇട്ട കുട്ടി " " ഓഹ് യമുനേടെ അനിയത്തീടെ മകൾ " രേണുക " അവളുടെ പേരെന്താ " രേണുകയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ അവൻ നോക്കി.

" അയ്യോടാ അത്‌ ഞാൻ ചോദിച്ചില്ല " രേണുക വലതു കൈ ഇടുപ്പിൽ കുത്തി വലതു കൈപ്പത്തി താടിയിൽ കുത്തി. " ഈഹ് " അവൻ പല്ലുകടിച്ചു. " അവളേ മനിയായിട്ട് സംസാരിക്കണ കണ്ടാരുന്നു അവളോട് ചോദിച്ച് നോക്ക് " ജാനകി അത്രയും പറഞ്ഞ് രേണുകയെ ഇടം കണ്ണിട്ട് നോക്കി. അവരുടെ മുഖം കടുന്നത് കുത്തിയതുപോലെ വീർത്തു വരുന്നത് കാണെ ജാനകിയുടെയും ജയന്തിയുടെയും ചുണ്ടിൽ പുഞ്ചിർ തത്തി കളിച്ചു. ശ്രീയാണേൽ അവൾ ഇങ്ങോട്ട് വന്നത് അല്ല സർജറി കഴിഞ്ഞതിൻ ശേഷം അവളെ കാണാനോ സംസാരിക്കാനോ കൂട്ടാക്കിയിട്ടില്ല ഇവിടെ വന്നിട്ട് നേരെ നോക്കി സംസാരിച്ചിട്ട് കൂടെ ഇല്ല. അവളോട് എങ്ങനെ ചോദിക്കും എന്ന് ഉഴറി അവൻ അടുക്കളയിൽ നിന്ന് മനിയുടെ അടുത്തേക്ക് പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story