എന്നിലെ നീ: ഭാഗം 21

ennile ne

രചന: ഹനൂന

മനീഷ ഹാളിൽ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. തോളിലൊരു കരസ്പർശം അറിഞ്ഞപോളവൾ തല ചെരിച്ചു നോക്കി. അസ്വസ്തമായ മുഖത്തോടെ അവളെ നോക്കുന്ന ശ്രീ. അവൾ ചാടിയെഴുന്നേറ്റു. അവൻ ഉമിനീരിറക്കിയവളെ നോക്കി . അവൻക്ക് അവളെ നേരിടാൻ ബുദ്ധിമുട്ട് തോന്നി. അവൻ ചിരിക്കാൻ ശ്രമിച്ചു. അവന്റെ ചെയ്തികൾ കാണെ അവൾക്ക് വീർപ്പു മുട്ടി. " എന്തേട? " അവൾ മുഖം ചുളിച്ചു. " അത്‌.. ഏട്ട്... " അവൻ പകുതിയിൽ വെച്ച് നാക്ക് മടക്കി വാക്ക് പൂർത്തിയാക്കാതെ അവളെ നോക്കി. അവന്റെ മുഖത്തെ പതർച്ച കാണെ അവളുടെ ചൊടികളിൽ പുഞ്ചിരി തത്തികളിച്ചു. " സോറി " അവൻ ക്ഷമാപണം നടത്തി. അവൾ തലയാട്ടി. " നിനക്ക് എന്താ വേണ്ടത് " " അത്‌... ഞാൻ... " അവനെന്തിനാണ് വന്നത് എന്ന് പോലും അവൻ മറന്നു. " ഞാൻ എന്തിനാപ്പൊ... ആഹ്ഹ... മറ്റേ പെണ്ണ് " അവന്റെ മുഖത്തെ മിശ്രിത ഭാവങ്ങൾ അവൾ ഒപ്പിയെടുത്തു. " ആഹ്മ് കൃഷ്ണയുടെ കൂടെ ഒരു പെണ്ണ് ഉണ്ടായിരുന്നില്ലേ മഞ്ഞ ചുരിദാർ ഒക്കെ ഇട്ട് " അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

അവൾ കണ്ണുകളിൽ കുസൃതി നിറച്ചു കൊണ്ട് ചുരുക്കി. " നിങ്ങൾ ഉദ്ദേശിച്ച പോലെ അല്ല " അവനവളുടെ നോട്ടത്തിൽ ചൂളിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. " പിന്നെ?? " മനീഷ് " അത്‌... " അവൻ ആ കാര്യങ്ങൾ അവളോട് പറയാൻ മടിച്ചു. " പറയാൻ പറ്റാത്തത് ആണെങ്കിൽ വേണ്ട അവളുടെ പേര് അപർണ യമുനന്റീടെ അനിയത്തിയുടെ അനിയത്തി യാമിനിയാന്റിയുടെ മകളാണ് അച്ഛൻ ചെറുപ്പത്തിലേ മരിച്ചു " " ഹ്മ്മ്... " അവൻ മൂളി. " ഇനിയെന്തെങ്കിലും വേണോ " കുസൃതി നിറഞ്ഞ അവളുടെ ശബ്‌ദം അവനെ ലജ്ജിപ്പിച്ചു. " സത്യത്തിൽ... " " മനി അത്‌ മതി " മനീഷ അവന്റെ ഇടയിൽ കയറി പറഞ്ഞു. " ഹ്മ്മ് മനി... " അവൻ അസ്വസ്ഥതയോടെ അവളെ നോക്കി. " ഹ്മ്മ് ബാക്കി പോരട്ടെ " " നമ്പർ " മടിച്ച് മടിച്ചവൻ ചോദിച്ചു. കണ്ണുകൾ കൂർപ്പിച്ചുകൊണ്ടവൾ അവനെ നോക്കി ഫോൺ ലോക്ക് തുറന്ന് കോൺടാക്ട്സിൽ നിന്ന് അവളുടെ നമ്പർ തിരഞ്ഞെടുത്തു. " ഹ്മ്മ് നോട്ട് ചെയ്യ് " അവൾ നമ്പർ പറഞ്ഞു കൊടുത്തു. അവൻ ആ നമ്പർ ഫോണിലേക്ക് സേവ് ചെയ്തു. " അഭിയെവിടെ? " " കിടക്കുന്നു "

"എന്ത് പറ്റിയവൻ അവിടെ നിന്ന് ഇറങ്ങിയത് മുതൽ ഡൌൺ ആണല്ലോ " മനീഷയുടെ വാക്കുകളിൽ അവൻ പതറി. " ഏയ് കുഴപ്പം ഒന്നുമില്ല " " ഹ്മ്മ് " അവന്റെ പതർച്ച കണ്ട് മനീഷ അമർത്തി മൂളി. അവൻ അവളോട് തലയാട്ടി പോകുകയാണെന്ന് പറഞ്ഞ് തിരഞ്ഞ് നടന്നു. അവളിൽ സംശയം നിറഞ്ഞു. " അഭിക്ക് എന്താണ് പറ്റിയത്?? പോയി നോക്കാം " അവൾ അത്രയും മനസ്സിൽ കരുതി അവന്റെ മുറി ലക്ഷ്യമാക്കി നടന്നു. ചാരിയിട്ട വാതിൽ തള്ളി തുറന്നു കൊണ്ടവൾ അകത്തേക്ക് കയറി. ശാന്തമായി ഉറങ്ങുന്നവനെ കണ്ടതും ശല്യം ചെയ്യാതെ പുറത്തിറങ്ങി വാതിൽ ചാരി താഴേക്കിറങ്ങി. " മനീ ഒന്നിങ്ങു വന്നേ " സരസ്വതി അവളെ വിളിച്ചു. അവൾ മറുപടി പറഞ്ഞുകൊണ്ട് അവരുടെ റൂമിലേക്ക് കയറി. " എന്താ അച്ഛമ്മേ " " എന്റെ കാൽ ഒന്നമർത്തി തരാമോ " " ഓഹ് അതിനെന്താ ചെയ്ത് തരാമല്ലോ " അവൾ സാരിയുടെ മുന്താണി എളിയിൽ കുത്തി അവർ കിടക്കുന്നതിനു അടുത്തേക്ക് ചെന്നു. ചുറ്റും കണ്ണോടിച്ചു. കാബോർഡിൽ കണ്ട തൈലം എടുത്ത് വന്നു അവരുടെ കാലിന്റെ ചുവട്ടിൽ കിടക്കയിൽ ഇരുന്നു.

അവരുടെ കാൽ എടുത്ത് മടിയിൽ വെച്ചു. തൈലം പുരട്ടി കാൽ അമർത്തി കൊടുത്തു. " നീ എവിടാരുന്നു ഈ നാലു കൊല്ലം " നീണ്ട മൗനം മറികടന്നു സരസ്വതി ചോദ്യം ചോദിച്ചു. അവൾ പുഞ്ചിരിച്ചു. അവർ അവളെ മറുപടിക്ക് വേണ്ടി ആകാംക്ഷയോടെ നോക്കി. " ബാംഗ്ലൂർ " " ഹ്മ്മ് അവിടെ താമസം ഒക്കെ നന്നായിരുന്നൊ തനിച്ചായിയുന്നോ നീ? " സരസ്വതി വ്യാകുലപ്പെട്ടു. വീണ്ടുമവൾ പുഞ്ചിരിച്ചു. ജാനകിയും അഭിയും കൈത്താങ്ങായി എപ്പോഴും കൂടെ ഉണ്ടായിരുന്നുവെന്നും താമസം ഒറ്റക്കായിരുന്നു എന്നുമെല്ലാം അവൾ വ്യക്തമാക്കി. ഇരുവരും പഴയത് പോലെ സംസാരിച്ചു. അവൾ നാൽ കൊല്ലത്തെ നീണ്ട കഥ അവർക്ക് വേണ്ടി തുറന്നു കാട്ടുകയായിരുന്നു. അവർ നല്ലൊരു കേൾവിക്കാരിയുമായി മാറിയിരുന്നു. സംസാരത്തിന്റെ ഇടക്ക് അവർ വേദനിച്ചു ഇടയിൽ അട്ടഹസിച്ചു ഇടയിൽ കണ്ണുകൾ നിറഞ്ഞു.

സംസാരം നീണ്ടു. അവളുടെ സംസാരത്തിൽ അറിയാതെ പോലും ജയ്യുടെ കാര്യം പറയാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. ഇതെല്ലാം സരസ്വതിയുടെ റൂമിനോട് ചേർന്ന ചുമരിൽ ചാരി അവരെ കാതോർത്ത രേണുകയുടെ ഹൃദയം പൊട്ടി പിളർന്നു. അവിടെ നിന്നും ചോര വാർന്നൊലിച്ചു. കണ്ണുകൾ തുടച്ചു കൊണ്ട് കൂടുതൽ കേൾക്കാൻ നിൽക്കാതെ പിന്തിരിഞ്ഞു നടന്നു. ആറ്റു നോട്ടുണ്ടായ ഏക മകൻ ജീവനോളം സ്നേഹിച്ചു ലാളിച്ചു പരിപാലിച്ചു. പക്ഷെ തങ്ങളുടെ സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു വളരുന്തോറും അവന്റെ പെരുമാറ്റം. അവർ ഓരോന്നാലോചിച്ചു അവരുടെ മുറിയിൽ പോയിരുന്നു തേങ്ങി. അവനെ അംഗീകരിഛേ മതിയാകൂ തന്റെ വയറ്റിൽ 10 മാസം കിടന്ന് മരണ വേദന സഹിച്ച് പ്രസവിച്ചതല്ലേ തന്റെ മുലപ്പാൽ അവൻ നുകർന്നതല്ലേ തന്റെ മകനല്ലേ അവനെ ക്ഷമിച്ചേക്ക് പാവം ഒരുപാട് അനുഭവിച്ചു ഇനിയുമവനെ വേദനിപ്പിച്ചു കൂടാ.

അവർ ഓരോന്നാലോചിച്ചു ഇരുന്നു. ________ ❤️ ശ്രീ അപർണയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു നോക്കി. നെറ്റ് ഓഫ്‌ ആയിരുന്നു. അവൻ ക്ഷമയോടെ ബ്ലൂ ടിക്ക് വരുന്നതിനായി കാത്തിരുന്നു. നേരം കടന്നു പോയി. പുറത്ത് ഇരുൾ വ്യാപിച്ചു. അഭി എഴുന്നേറ്റ് താഴേക്കിറങ്ങി. താഴെ ഹാളിൽ സരസ്വതിയും മരുമക്കളും മനീഷയും കൂടിയിരുന്നു അവന്റെ കല്യാണ ചർച്ചയിലായിരുന്നു. അതെല്ലാം കേൾക്കെ അവന്റെ മനസ്സ് നീറിപ്പുകഞ്ഞു. അവൻ ആരെയും നോക്കാതെ ശ്രീയുടെ മുറിയിലേക്ക് വലിഞ്ഞു. അവിടെ ശ്രീ പുറത്തെ ജനലിന്റെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൻ ശ്രീയുടെ തോളിൽ തട്ടി. " ഹാ നീയെഴുന്നേറ്റോ " ശ്രീ തിരിഞ്ഞ് അവനെ കണ്ടതും ചോദിച്ചു. അവൻ വാടിയ ചിരി സമ്മാനിച്ചു. " ഹ്മ്മ്... നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ? " അഭി തലയാട്ടി. ഇരുവരും എല്ലാവരോടും പറഞ്ഞ് പുറത്തേക്കിറങ്ങി. ശ്രീ ബൈക്ക് എടുത്തു. അവന്റെ പിറകിൽ അഭി കയറി. ഇരുവരിലും നിശബ്ദത തളം കെട്ടി. ശ്രീ വഴിവക്കിൽ ബൈക്ക് ഒതുക്കി. അഭി ശങ്കിചെങ്കിലും ഇറങ്ങി. ശ്രീ പറഞ്ഞു തുടങ്ങി അവന്റെ കേൾവിക്കാരനായി വേഗത്തിൽ മിടിക്കുന്ന ഹൃദയത്തോടെ അഭിയും.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story