എന്നിലെ നീ: ഭാഗം 22

ennile ne

രചന: ഹനൂന

" ഞാൻ അപർണയ്ക്ക് മെസ്സേജ് അയച്ചിരുന്നു " ശ്രീ " അതാരാണ്? " അഭി " കൃഷ്ണയുടെ അമ്മയുടെ സഹോദരിയുടെ മകൾ " ശ്രീ " ഹ്മ്മ് " അഭി അലസമായി മൂളി. " അഭി നമുക്കീ ബന്ധം വേണ്ട " ശ്രീ ഉമിനീരിറക്കി എങ്ങനെയൊക്കെയോ അവനോട് അത്രയും പറഞ്ഞു. അഭിക്ക് തൊണ്ട വരണ്ടു. നാസിക പൊടുന്നനെ നീറി പതിയെ ചുവന്നു ഒപ്പം കണ്ണുകൾ കലങ്ങി. " നീ നിന്റെ പ്രണയം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ അവർ രണ്ട് പേരും അവരുടെ പ്രണയസാഫല്യത്തിനായി കാത്തിരിക്കുകയാവില്ലേ " ശ്രീ ദീർഘാമായി നിശ്വസിച്ച് അവനെ നോക്കി. കണ്ണുകളിൽ നിന്നും കണ്ണുനീർ ഇടതടവില്ലാതെ ഊർന്ന് വീഴുന്നുണ്ട്. ശ്രീ വല്ലാതെയായി. ശ്രീയുടെ മൊബൈൽ ഒന്ന് ശബ്ദിച്ചു. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഡിസ്പ്ലേയിൽ അപർണ " heey.. ആരാണ്? " എന്നത് തെളിഞ്ഞു വന്നു. അവൻ തലയുയർത്തി അഭിയെ നോക്കി. അവൻ കണ്ണുകൾ പോലും ചിമ്മാന് മറന്ന് കരയുകയാണ്. ശ്രീ റിപ്ലൈ കൊടുക്കാതെ അതെടുത്തു പോലും നോക്കാതെ ഫോൺ ഓഫ്‌ ചെയ്ത് അവനെ ചേർത്ത് പിടിച്ചു.

" എനി.. എനിക്ക്... അവളില്ലാതെ... പ.. പറ്റില്ല.. ടാ " ശ്രീയുടെ തോളിൽ ധാര ധാരയായി കണ്ണുനീർ പതിഞ്ഞു അവിടം കുതിർന്നു. ശ്രീയുടെ ബുദ്ധി പല കാര്യങ്ങളും ആലോചിച്ചു ശെരിയെത് തെറ്റേത് എന്നറിഞ്ഞിട്ടും മനസ്സ് അഭിക്ക് അവളെ എങ്ങനെയെങ്കിലും നേടി കൊടുക്കണം എന്ന് വാശിപിടിക്കുന്നു. അഭിയുടെ പ്രണയത്തെക്കാൾ കൃഷ്ണയുടെ പ്രണയത്തിന്റെ തട്ട് താണ് നിന്നു അഭിയുടെ മനസ്സിൽ. " ഒരു പെണ്ണ് അവളുടെ എല്ലാ സ്വകാര്യതയും അവനു മുന്നിൽ അർപ്പിക്കുന്നുണ്ടെങ്കിൽ അവൾ അത്ര മാത്രം അവനെ പ്രണയിച്ചിരുന്നിരിക്കണം വിശ്വസിച്ചിരിക്കണം അവന്റെ സ്നേഹം അവളെ അത്രയും സ്വാധീനിച്ചിരിക്കണം " അവന്റെ മനസ്സ് വേദനിച്ചു. അവൾക്കായി തേങ്ങി. " അവനിലാണ് നീ എന്നിലേക്ക് ഒരിക്കലും പ്രവേശിക്കാതെ അവനിൽ മാത്രമാണ് നീ അവനിലാണ് നീ " അവന്റെ ഹൃദയം വിരഹത്തിന്റെ നോവിനാൽ കീറിമുറിഞ്ഞു. അവയെ സ്വാന്ദനിപ്പിക്കാൻ സാധിക്കാതെ കണ്ണുകളും ഒഴുകി. ശ്രീയുടെ ചേർത്തുപിടിക്കൽ അറിയുന്നുണ്ടെകിലും അവൻ പ്രതികരിക്കാതെ നിന്നു.

" അഭി.... അവളുടെ കഴുത്തിൽ നിന്റേതല്ലാതെ ഒരു താലി വീഴില്ല " ശ്രീ അഭിയെ ഒന്നുകൂടെ അവനിലേക്ക് ചേർത്തു നിർത്തി. അവന്റെ ഉറപ്പ് അഭിയിൽ പ്രത്യാശയുടെ തിരി തെളിഞ്ഞു. തിളങ്ങുന്ന കണ്ണുകളോടെ ശ്രീയെ നോക്കി. ശ്രീയുടെ കണ്ണിലെ വേദന തനിക് വേണ്ടിയാണെന്ന തിരിച്ചറിവ് അഭിയെ വേദനയിലാഴ്ത്തി. " കയർ നമക് വീട്ടിൽ പോകണം " ശ്രീ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. " എനിക്കൊന്ന് മുഖം കഴുകണം " അഭി " ഹ്മ്മ് നീ കയർ അടുത്തുള്ള കടയിൽ നിന്ന് വാങ്ങാം " ശ്രീ അഭി അവൻ പിറകെ കയറി. വണ്ടി മുന്നോട്ട് നീങ്ങി. അഭിയുടെ ഹൃദയം ആ ദിവസത്തെ അലമുറയിട്ട് ശപിച്ചു. ജൂൺ 10 അവളെ ആദ്യം കണ്ട അതെ ദിവസം. അവളെ ഹൃദയത്തിലേക്ക് പൂഴ്ത്തിയ ആ നശിച്ച ദിവസം. " ആ ദിവസം നിന്നെ ഞാൻ കാണാതിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിന്നെ പ്രണയിക്കില്ലായിരുന്നു അന്ന് വൈകുന്നേരം വൈകി ഇറങ്ങിയിരുന്നെങ്കിൽ ഞാൻ അവളെ കാണില്ലായിരുന്നു ഒരുപക്ഷെ കുറച്ച് നേരത്തെ ഇറങ്ങിയാൽ പോലും കാണില്ലായിരുന്നു "

അവന്റെ മനസ്സ് വേദനിച്ചുകൊണ്ടിരുന്നു. ശ്രീ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്നുമിറങ്ങാതെ തന്നെ ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. കടക്കാരൻ കൊണ്ടുവന്നു കൊടുക്കുന്നതും ശ്രീ അത്‌ വാങ്ങി അവന്റെ മുന്നിൽ വെക്കുന്നതും ഷർട്ട്‌ന്റെ പോക്കറ്റിൽ നിന്നും ഇരുപത് രൂപയുടെ നോട്ട് എടുത്തു കൊടുക്കുന്നതും അഭി നിർജീവമായ കണ്ണുകളോടെ നോക്കിയിരുന്നു. ശ്രീ കുപ്പിയെടുത്ത് അഭിക്ക് നീട്ടി. അഭി സംശയത്തോടെ അവനെ നോക്കി. " മുഖം കഴുകാൻ " ശ്രീ കലിപ്പിച്ചു. അഭി അപ്പോഴായിരുന്നു ആ കാര്യം ഓർത്തത്. അവൻ കുപ്പി വാങ്ങി തുറന്ന് മുഖത്തേക്ക് വെള്ളം കമഴ്ത്തി. " ശേ എന്താ അഭി നീയീ കാണിക്കുന്നത് " വെള്ളം ശ്രീയുടെ ഷർട്ടിലേക്കും തെറിച്ചു വീണു. വെള്ളം നനഞ്ഞ ശ്രീ അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു. " സോറി ഞാൻ ശ്രദ്ധിച്ചില്ല " അഭി ക്ഷമാപണം നടത്തി. ശ്രീ മൂളിക്കൊണ്ട് വണ്ടിയെടുത്തു. വീട്ടിലെത്തിയതും എല്ലാവരുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചെഴുന്നേറ്റു അവരവരുടെ റൂമിലേക്ക് അഭിയും ശ്രീയും നീങ്ങി.

" എന്താ ജനുവമ്മേ അഭിക്ക് പറ്റിയത്? " മനീഷ അവളുടെ കിളിനാദം പോലെയുള്ള ശബ്‌ദം രേണുകയുടെ നോട്ടം അവളിലേക്ക് എത്തിച്ചു. " അറിയില്ല മോളെ " ജാനകി ടാബിളിൽ നിന്നും എച്ചിൽ പാത്രങ്ങൾ എടുത്തു. " ഹ്മ്മ് കൃഷ്ണയുടെ വീട്ടിൽ നിന്നും വന്നപ്പോൾ മുതൽ അവനിങ്ങനെയാണ് " മനീഷ " ഞാനും അത്‌ ശ്രദ്ധിച്ചിരുന്നു " സരസ്വതി മനീഷയുടെ വാക്കുകളെ ഊട്ടിയുറപ്പിച്ചു. " അവൻ പറയും " ജാനകി അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി ഒപ്പം രേണുകയും ജയന്തിയും. ശ്രീ വാതിലടച്ചു ബെഡിൽ കിടന്നു. ഫോൺ എടുത്തു. വാട്സ്ആപ്പ് തുറന്നു. " ഞാൻ അഭിയുടെ കസിനാണ് ശ്രീറാം " അപര്ണയ്ക്ക് റിപ്ലൈ കൊടുത്തു. അപ്പോൾ തന്നെ അവളുടെ റിപ്ലൈ വന്നു. " മ്മ്ഹ്ഹ് " " കൃഷ്ണ കമ്മിറ്റെഡ് ആണല്ലേ? " ബ്ലൂ ടിക്ക് വന്നിട്ടും അവളുടെ റിപ്ലൈ വന്നില്ല. " ടോ പേടിക്കേണ്ട ഞാൻ ആരോടും പറയില്ല അവളുടെ ആളുടെ പേര് ഒന്ന് പറഞ്ഞു തരുമോ? " അവൻ വീണ്ടും അവൾക് മെസ്സേജ് അയച്ചു. " എന്തിനാണ്? " അപർണ " ഒന്നിനും അല്ല ആരാണെന്ന് അറിയാൻ മാത്രം " ശ്രീ

" വരുൺ " അവളുടെ റിപ്ലൈ. " അവന്റെ ഫോട്ടോ? " ഒരു ടിക്ക് തെളിയവേ അവൻ നിരാശയോടെ വാട്സാപ്പിൽ സ്ക്രോൾ ചെയ്തു. ചങ്ക്‌സ് എന്ന ഗ്രൂപ്പിലേക്ക് ഒരു വീഡിയോ വന്നിട്ടുണ്ട്. റിയാസ് എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും. " എന്താണാവോ " സ്വയമേ പറഞ്ഞു കൊണ്ടാവൻ ഗ്രൂപ്പ്‌ ചാറ്റ് ഓപ്പൺ ചെയ്തു. വൺസ് ആയിട്ടുള്ള ഒരു വീഡിയോ. അതിനെ ടാഗ് ചെയ്ത് " വരുണിന്റെ ലീലാവിലാസങ്ങൾ " എന്നും. അവൻ നെറ്റി ചുളിച്ചു കൊണ്ട് ആ വീഡിയോ ഓപ്പൺ ആക്കി. നഗ്നമായ ഒരാണും പെണ്ണും അവരുടെ കാമം ഇരുവരുടെയും സങ്കമനം. ശ്രീ ഉമിനീരിറക്കി. രണ്ട് ശരീരങ്ങളും രതിമൂർച്ചയിൽ പലതും കാണിക്കുന്നുണ്ട്. ശ്രീ ആ പെണ്ണിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. " അപർണ " അവന്റെ കണ്ണുകൾ മിഴിഞ്ഞു. ഇത് സത്യമാവരുതെന്നവൻ പ്രത്യാശിച്ചു. അവൻ വീഡിയോ അപ്പോൾ തന്നെ ബാക്ക് അടിച്ചു.

എന്തുകൊണ്ടോ അവനത് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. " വരുണിന്റെ ലീലാവിലാസങ്ങൾ " ഈ വരുൺ തന്നെയാണോ കൃഷ്ണയുടെ വരുൺ?? അവന്റെ മനസ് കലങ്ങി. " കൃഷ്ണ ചതിക്കപ്പെടുകയാണോ? അതോ എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണോ? അപര്ണയും അവളെ ചതിക്കുകയാണോ? ഇനി ഇത് കൃഷ്ണക്ക് അറിയുമോ? ചിലപ്പോൾ വീഡിയോയിൽ അവളുടെ ഫോട്ടോ മോർഫ് ചെയ്തതാവുമോ? " എപ്പോഴോ അവനെ നിദ്രാദേവി പുൽകി. രാവിലെ എഴുന്നേറ്റ് കണ്ണുതുറന്നു. ആദ്യം പരതിയത് മൊബൈൽ ആയിരിന്നു. കോട്ട് വായിട്ട് ഇൻസ്റ്റാഗ്രാം ഓപ്പൺ ആക്കി വെറുതെ സ്ക്രോൾ ചെയ്തു. ശേഷം വാട്സ്ആപ്പ് തുറന്നു. ഏറ്റവും മുകളിൽ തന്നെ അപർണയുടെ മെസ്സേജ്. അവൻ പെട്ടെന്ന് തന്നെ ഇന്നലെ കണ്ട വീഡിയോ ഓർമ വന്നു. അവന്റെ മുഖം ചുളിഞ്ഞു. അവളുടെ ചാറ്റ് എടുത്തു. ഫോട്ടോയിലെ ആളെ കണ്ട് അവൻ വല്ലാണ്ടായി. " അപർണയും വരുണും കൂടെ കൃഷ്ണയെ ചതിക്കുകയാണോ? അതോ അവൾക്കിതെല്ലാം അറിയുമോ? " അവന്റെ മനസ് കടൽ പോലെ ക്ഷുഭിതമായി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story