എന്നിലെ നീ: ഭാഗം 23

ennile ne

രചന: ഹനൂന

അപർണയ്ക്ക് രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങിയ ശർദിൽ ആണ്. അവൾ വല്ലാതെ കുഴഞ്ഞിരുന്നു. " എന്താ അപ്പുവേ ഇന്നലെ പറ്റാത്തത് എന്തെങ്കിലും കഴിച്ചോ? " യമുനയുടെ അമ്മ. അവൾ വിലങ്ങനെ തലയാട്ടി. " പിന്നെന്ത്‌ പറ്റി ആവോ ആരുടേലും കണ്ണേറുണ്ടാകും അടുക്കളയിലേക്ക് വാ നീ മിനിഞ്ഞാന്ന് കിച്ചുവിന്റെ നിശ്ചയത്തിന് ഒരുപാട് ആളൊള് ഉണ്ടായിരുന്നതല്ലേ ചെലപ്പോ കണ്ണ് ഉണ്ടാകും " അവർ അവളെയും കൊണ്ട് അടുക്കളയിലേക്ക് പോയി. " കണ്ണെർ ഒന്നും ആകില്ലമ്മേ വയറ്റിൽ പിടിക്കാത്ത കഴിച്ചിട്ടുണ്ടാകും ഇന്നലെ അവൾ പുറത്തൂന്ന് കഴിച്ചല്ലേ വന്നത് " യാമിനിയുടെ വാക്കുകളെ തള്ളി കളഞ്ഞുകൊണ്ട് അവരുടെ അമ്മ കടുകും വറ്റൽ മുളകും ( ചുവന്ന മുളക് ) കല്ലുപ്പും ഒരുമിച്ചെടുത്തു അപ്പുവിന്റെ തലക്ക് മീതെ ചുറ്റും അതിനെ പൊതിഞ്ഞ് പിടിച്ച കൈ വലയം വെച്ചു അവളുടെ ശരീരമാകെ ഉഴിഞ്ഞ് കത്തുന്ന അടുപ്പിലേക്ക് അതിട്ടു. " കണ്ടില്ലേ പൊട്ടുന്നത് കണ്ണേർ തന്നെയാ " അവർ യാമിനിയെ രൂക്ഷമായി നോക്കി. യാമിനി അവരെ നോക്കി ചിരിച്ചു.

അപ്പുവിന് അതെല്ലാം കണ്ട് ചിരി പൊട്ടി. അവൾ അടുക്കള വിട്ടു. " ഞാൻ ഡോക്ടറെ കാണിക്കാൻ പോകുന്നുണ്ട് " നടക്കുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു. അപ്പു ഫ്രഷ് ആയി ഡോക്ടരെ കാണിക്കാൻ പോയി. അവളുടെ മനസ്സിൽ രാത്രി ശ്രീ മെസ്സേജ് അയച്ചതായിരുന്നു. ഒരുൾ പ്രേരണയിൽ വരുണിന്റെ പേരും ഫോട്ടോയും അയച്ചു കൊടുത്തെങ്കിലും അവളുടെ മനസ്സ് കലുഷിതമായിരുന്നു. ............. ❤️ " അപർണ " ഡോക്ടറിനെ റൂമിൽ നിന്നും വിളിക്കപ്പെട്ടു. അവൾ ആലോചനയിൽ നിന്നുമുണർന്ന് കോൺസൽറ്റിങ് മുറിയിലേക്ക് കയറി. " എന്താ പറ്റ്യേ? " " ഡോക്ടർ വല്ലാത്ത അടിവയർ വേദന ശര്ദി ബോഡി പൈൻ തല കറങ്ങുന്നത് പോലെ നല്ല തല വേദനയും " ഡോക്ടർ അവളുടെ കണ്ണ് പരിശോദിച്ചു. " ഈ മാസം പീരിയഡ്‌സ് ആയോ? " അവൾ അവരെ ആശങ്കയോടെ നോക്കി. അവൾ വിലങ്ങനെ തലയാട്ടി. " മാരീഡ് ആണോ? " അവൾ വിറങ്ങലടിച്ചു പോയി. അവൾ അതേയെന്ന് തലയാട്ടി. " പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്തിരുന്നൊ " അവളുടെ മുഖത്ത് ഭാവങ്ങൾ മാറി. ഇല്ലെന്ന് തലയാട്ടി.

" ചെക്ക് അപ്പ്‌ നടത്താൻ എഴുതുന്നുണ്ട് " അവർ പ്രെസ്ക്രിപ്ഷനിൽ കുറിച്ചു. " ചെയ്തിട്ട് വരു " അവൾ യാന്ദ്രികമായി തലയാട്ടി. അവൾ യൂറിനും ബ്ലഡും ടെസ്റ്റ് ചെയ്യാൻ കൊടുത്ത് റിസൾട്ടിൻ വേണ്ടി കാത്തു. രണ്ട് മണിക്കൂർ കഴിഞ്ഞതും റിസൾട്ട്‌ കിട്ടി. അവൾ വല്ലാത്തൊരു വെപ്രാളത്തോടെ ഡോക്ടറെ കാണിച്ചു. അവളുടെ മുഖത്തെ ടെൻഷൻ കണ്ട് അവരിൽ സംശയം ഉണർന്നു. " കൺഗ്രാജൂലേഷൻസ് " അത്‌ കേൾക്കെ അവളുടെ ശ്വാസം വിലങ്ങി. " കുട്ടിയുടെ മുഖം കണ്ട് ഇത് കളയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തോനുന്നു ചിലപ്പോൾ നിങ്ങൾ പ്രീപെയെറെഡ് ആയിട്ടാവില്ല.. എന്നിരുന്നാലും ഇത് അബോട്ട് ചെയ്യരുത് നിങ്ങളുടെ അമ്മയും അച്ഛനും വിചാരിച്ചിരുന്നെങ്കിൽ നിങ്ങക്ക് ഈ ഭൂമിയിൽ പിറവി എടുക്കില്ലായിരുന്നു " ഡോക്ടറുടെ വാക്കുകൾ അവൾ കേട്ടത് പോലും ഉണ്ടായിരുന്നില്ല. പേടിയും സന്തോഷവും ഇഴുകി ചേർന്ന് ഉഴറി മറിയുമ്പോഴും അവളുടെ നീളൻ വിരലുകൾ അണിയവറിനെ തഴുകി. " അടുത്ത തവണ വരുമ്പോൾ ഭർത്താവിനെ കൂട്ടികൊണ്ടുവരണം " ഡോക്ടർ. അവൾ തലയാട്ടി. __________❤️

ശ്രീ ഫോണും എടുത്ത് പിടഞ്ഞെഴുന്നേറ്റ് വാതിൽ തുറന്ന് അഭിയുടെ റൂമിലേക്ക് കുതിച്ചു. വാതിലിൽ ശക്തമായ മുട്ടൽ കേട്ട അലോസരത്തോടെയാണ് അഭി എഴുന്നേറ്റത്. അവൻ ഉറക്കച്ചടവോടെ എഴുന്നേറ്റ് വാതിൽ തുറന്നു. വലതു കണ്ണിൽ വലത് കൈകൊണ്ട് ഞെരടി കോട്ടു വായിട്ടു. ശ്രീയുടെ മൂക്ക് ചുളിഞ്ഞു. അവൻ മൂക് പൊത്തിപ്പിടിച്ചു. " ഹമ്മച്ചി " അവൻ ദയനീയമായി അഭിയെ നോക്കി. " എന്താടാ രാവിലെ തന്നെ കതക് തല്ലി പൊട്ടിക്കുന്നെ " അഭി ഉറക്കം വിട്ട് മാറാതെ കുഴഞ്ഞടിയ ശബ്ദതത്തിൽ ചോദിച്ചു. ശ്രീ അഭിയുടെ മുഖം ഒരു വശത്തേക്ക് ആക്കികൊണ്ട് അകത്തു കയറി. " വാതിലടച്ച് വാ " ശ്രീ ഗൗരവം പൂണ്ടു. അഭി മുഖം ചുളിച്ച് വാതിലടച്ച് അവനടുത്തിരുന്നു. ശ്രീ അവനോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്നോർത്തു മൗനമായി ഇരിക്കുകയായിരുന്നു. " നീയെന്താ രാവിലെ മനുഷ്യനെ എഴുന്നേപ്പിച്ച് ചിന്താവിഷ്ട്ടായായ ശ്യാമളൻ ആയിരിക്കുന്നത് " മൂരിനിവർന്ന് കൊട്ടുവായിട്ട് അഭി കട്ടിലിലേക്ക് മറിഞ്ഞു. " അഭി... " " മ്മ്ഹ്ഹ് " " വരുൺ..! " " അതാരാണ്? " അഭി

" കൃഷ്ണയുടെ... " അഭി കണ്ണുകൾ ഇരുകെയടച്ചു തലയിണയിൽ മുഖം പൂഴ്ത്തി. " അഭി... ബട്ട്‌ അവന് അവളെ ചതിക്കുകയാണ് " വെപ്രാളപ്പെട്ടുകൊണ്ടുള്ള അവന്റെ വാക്കുകളിൽ അഭി ഞെട്ടിയെഴുന്നേറ്റു. " കേട്ടത് സത്യമോ മിഥ്യയോ? " അഭി അവനെ വിശ്വാസം വരാതെ നോക്കി. " ഞാൻ ഇന്നലെ നൈറ്റ്‌ ഒരു പോ* വീഡിയോ കണ്ടാരുന്നു " അഭിയുടെ കണ്ണുകൾ കൂർത്തു. " ഞാൻ നിന്നോട്... " അഭി ദേഷ്യത്തിൽ പറഞ് മുഴുവനാക്കും മുന്നേ ശ്രീ ഇടയിൽ കയറി പറഞ്ഞു. " നീ മുഴുവൻ കേൾക്ക് എന്നിട്ട് ഇങ്ങോട്ട് പറഞ്ഞാൽ മതി ആഹ് തെറ്റാണ് എനിക്കറിയാം പക്ഷെ ഫ്രണ്ട് ഷെയർ ചെയ്ത വീഡിയോ ആണ്... അതിൽ... " " അതിൽ?? " അഭി നെറ്റി ചുളിച്ചു. " അപർണയും വരുണും " " അപർണ??? " അതാരാണെന്ന മട്ടിൽ അവൻ ചോദിച്ചു. " ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ കൃഷ്ണയുടെ അമ്മായിടെ മകൾ "

ശ്രീ അഭി മനസിലായ പോലെ തലയാട്ടി. പിന്നെ ഞെട്ടി. " നിനക്കെന്താ ശ്രീ വട്ടാണോ അതും അവളുടെ കസിൻ പോ* സൈറ്റിൽ ഛേ " അഭി മുഖം തിരിച്ചു. " നിനക്ക് വിശ്വാസം ഇല്ലേ " അഭി ആശങ്കയിലാണ്ടു. ശ്രീ ഒരിക്കലും തന്നോട് കള്ളം പറയില്ല. അവൻ കള്ളം പറഞ്ഞിട്ട് എന്ത് കിട്ടാൻ. അഭി ആലോചിച്ചു. " അഭി... നീയിത് അവളോട് പറയണ്ട ഇപ്പൊ... കല്യാണം അതിന്റെ പാട്ടിൽ നടന്നോട്ടെ... അവളുടെ ഫോട്ടോസ്... " ശ്രീ പാതിയിൽ നിർത്തി അവനെ നോക്കി. അഭിയ്ക്ക് തല പെരുത്തു. " ആദ്യം അവനെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്നിട്ട് ബാക്കി " അഭി എന്തൊക്കെയോ തീരുമാനിച്ചെന്ന പോൽ പറഞ്ഞു. " അവനെ കുറിച്ച് റിയാസിൻ അറിയും റിയാസാണ് ഗ്രൂപ്പിലേക്ക് വീഡിയോ അയച്ചു തന്നത് വിത്ത്‌ ക്യാപ്ഷൻ വരുണിന്റെ ലീലാവിലാസങ്ങൾ " ശ്രീ ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story