എന്നിലെ നീ: ഭാഗം 24

ennile ne

രചന: ഹനൂന

കൃഷ്ണ പലപ്പോഴായി വരുണിനെ വിളിക്കാൻ ശ്രമിക്കുമെങ്കിലും അവൻ ഫോൺ എടുത്തതെ ഉണ്ടായിരുന്നില്ല. അവൾ അഭിയെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല അവളുടെ മനസ്സ് നിറയെ അവനായിരുന്നു വരുൺ..! അപർണ വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ തന്നെ വളരെ ക്ഷീണിതയായിരുന്നു. അവൾ വന്നപാടെ തളർച്ചയോടെ കിടന്നു. " ഡോക്ടർ എന്ത് പറഞ്ഞു അപ്പു " അവളുടെ പിന്നാലെ പോയി യാമിനി ചോദിച്ചു. " പറ്റാത്തത് കഴിച്ചിട്ടാണമ്മേ " അവൾ അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു. " ഹ്മ്മ് മരുന്നെല്ലാം ഉണ്ടല്ലോ നേരത്തിനു കഴിച്ചോളണം എപ്പോഴത്തെയും പോലെ ഡോക്ടരെ കാണുച്ച് മരുന്ന് വലിച്ചെറിയരുത് " " ഇല്ലമ്മ ഞാൻ കുടിച്ചോളാം " " ഹ്മ്മ് നീ കിടക്ക് ഞാൻ യമുനേടത്ത് ഒന്ന് പോയി വരാം അമ്മ അവിടേക്ക് പോയി " " ഹ്മ്മ് " അവൾ ആശ്വാസത്തോടെ മൂളി. യാമിനി വീട് വിട്ട് പോയതും അപർണ വാതിലടച്ചു തളർച്ചയോടെ കിടക്കയിലേക്ക് മലച്ചു.

അവൾ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തിൽ അവളും വരുണും അവരുടെ മക്കളും സന്തോഷത്തോടെ അത്താഴം കഴിക്കുന്നത് സ്വപ്നം കണ്ടു. അവളുടെ ചുണ്ടിന്നൊരു കോണിൽ ഉറക്കത്തിലും അവനായി പുഞ്ചിരി വിടർന്നു. അവളുടെ ഉറക്കത്തെ അലോസരപ്പെടുത്തികൊണ്ടാണ് അവളുടെ മൊബൈൽ റിങ് ചെയ്തത്. അവൾ മടുപ്പോടെ കണ്ണുകൾ വലിച്ചു തുറന്നു. കൈകൾ കൊണ്ട് ഫോൺ പരതിയെടുത്ത് ആരാണെന്ന് പോലും നോക്കാതെ കാൾ എടുത്തു. " ഹലോ " ഉറക്കച്ചടവോടെ അവൾ വിളിച്ചു. " അപ്പുവേ ക്ഷീണാണോ " മറുതലയ്ക്കൽ മധുരമേറിയ കൊഞ്ചിയുള്ള ശബ്‌ദം. അവൾ ചാടിയെഴുന്നേറ്റു. " വരുണേ... " അവൾ ആർത്തിയോടെ വിളിച്ചു. " ഹ്മ്മ്... ഞാൻ വരുന്നുണ്ട് നാളെ ക്ഷീണം ഒക്കെ മാറ്റിക്കോ " അവന്റെ വശ്യതയാർന്ന ശബ്ദതത്തിൽ അവൾ അലിഞൊഴുകി.

" ഹ്മ്മ്... " അവൾ അണിവയർ പുഞ്ചിയോടെ തഴുകി. " എന്ത് പറ്റി " അവൻ അവളുടെ തളർന്ന സ്വരം കേട്ട് ചോദിച്ചു. " ഒന്നുമില്ല ഉറങ്ങിയതിന്റെയാ " അവൾ പതർച്ച മറച്ചു. " എന്നാൽ നീയുറങ് നാളെ ഉറക്കം കളയേണ്ടതല്ലേ ക്യാച്ച് യു സൂൺ " വശ്യത നിറഞ്ഞ അവന്റെ സ്വരം അവളെ കുളിരണിയിപ്പിച്ചു. ഫോൺ കട്ട്‌ ആയി. അവൾ ലോക്ക് തുറന്ന് ഫോൺ നോക്കി. " കിച്ചു 4 മിസ്സ്ഡ് കാൾ " ഡിസപ്ലയിൽ കണ്ടതും അവൾ തിരിച്ചടിച്ചു. ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്തു. " അപ്പു... " മറുതലയ്ക്കലെ ദീനമായ സ്വരം. " ന്താടി " മടുപ്പോടെ അപ്പു ചോദിച്ചു. " കല്യാണം ഇനി നീട്ടണ്ട നെക്സ്റ്റ് വീക്ക്‌ നടത്തണം എന്ന് പറഞ്ഞ് അഭിമന്യുവിന്റെ വീട്ട്കാർ വിളിച്ചിരുന്നു " വേവലാതി നിറഞ്ഞ കൃഷ്ണയുടെ ധ്വനി അപർണയെ വല്ലാതെ സന്തോഷിപ്പിച്ചു. " ഏഹ് " അപ്പു ആശ്ചാര്യത്തോടെ ചോദിച്ചു. " ഞാൻ അഭിമന്യുവിനോട് പറഞ്ഞതാണ് വരുണേട്ടന്റെ കാര്യം " '

" ഓഹ് അപ്പൊ അതാണ് അഭിമന്യുവിന്റെ കസിൻ മെസ്സേജ് അയച്ചത് ഹ്മ്മ് " അപർണ മനസ്സിൽ ചിന്തിച്ചു. " നീയെന്താ അപ്പു ഒന്നും പറയാത്തത് വരുണെട്ടൻ ഞാൻ മൂന്ന് ദിവസായി വിളിക്കുന്നു ഒരു വട്ടം പോലും കാൾ എടുത്തില്ല " കൃഷ്ണ വേദനയോടെ പറഞ്ഞു. അപർണയുടെ ഉള്ളം സന്തോഷത്താൽ തുള്ളി ചാടി. കൃഷ്ണയെക്കാൾ വലുത് വരുണിന് താനാണ് എന്ന ചിന്ത അവളിൽ ഉടലെടുത്തു. " അവൻ എനിക്ക് വിളിച്ചാരുന്നലോ ദേ ഇപ്പൊ കൂടെ " അപർണ ആഹ്ലാദത്തോടെ പറഞ്ഞു. " എന്നെ കുറിച്ചറിയാനാവും അല്ലെ എന്നോട് പിണക്കമാ " കൃഷ്ണയ്ക്ക് അവനോടുള്ള വിശ്വാസം അപർണയെ തകർത്തു. അപർണയ്ക്ക് കുറ്റബോധം തോന്നി. എന്നാൽ അതിനേക്കാൾ മേലെ വരുണിനോടുള്ള പ്രണയം തൂങ്ങി. " നിന്നെക്കുറിച്ചവൻ ചോദിചതേയില്ല കിച്ചു " അപർണ. കൃഷ്ണ വേദനയോടെ മൂളി. " പിന്നെന്തിനാണ് നിനക്ക് വിളിച്ചത് " കൃഷ്ണ പ്രത്യാശയോടെ ചോദിച്ചു. " ചുമ്മാ വിളിച്ചത് എന്റെ ക്ഷീണം എങ്ങനെയുണ്ട് എന്നറിയാൻ " അപർണ " അതിന് മെസ്സേജ് ചെയ്‌താൽ പോരെ "

കൃഷ്ണയുടെ കുശുമ്പ് അവളെ ആനന്ദിപ്പിച്ചു. " കിച്ചു ഞാൻ പറയുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത് അവൻ നിന്നെ ഇപ്പൊ വേണ്ട എന്നാണ് തോന്നുന്നത് മെയ്‌ ബി നിന്നെക്കാൾ നല്ലത് എന്നവൻ തോന്നുന്ന ആരെങ്കിലും കിട്ടിയിട്ടുണ്ടാകും അതുകൊണ്ടല്ലേ നീ വിളിച്ചിട്ട് പോലും എടുക്കാത്തത് എന്നിട്ട് അവൻ എനിക്ക് ഡെയിലി വിളിക്കുന്നു നിന്നെ അവൻ വേണ്ടെന്ന് തോനുന്നു കിച്ചു " അപർണയുടെ വാക്കുകൾ കിച്ചുവിൽ രോഷമുളവാക്കി അതിലേറെ വേദനയും. " അപ്പു എഴുതാപ്പുറം വായിക്കരുത് വരുണേട്ടൻ എന്നെ ഇഷ്ട്ടമാണ് എന്നോട് മാത്രമാണ് പ്രണയം ഇനിയും ഇങ്ങനെ പറയരുത് വരുണേട്ടൻ എന്റെ പ്രണയത്തെ ഒരിക്കലും വേണ്ടെന്ന് വെക്കില്ല കാരണം എന്റെ ശരീരം പോലും ഞാൻ അവനിൽ നിന്നും മറച്ചു വെച്ചില്ല എല്ലാം കൊടുത്തിട്ടുണ്ട് " അവൾ കിതച്ചു. ഇതെല്ലാം കേട്ട് അപര്ണയ്ക്ക് വേദനിച്ചില്ല അവളിൽ നടുക്കം ഉണ്ടായില്ല. " ഹ്മ്മ് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " അപർണ കാൾ ഡിസ്‌ക്കണക്ട് ചെയ്തു. അവൾക് എന്തെന്നില്ലാതെ സന്തോഷം വന്നു. ക്ഷമിക്കണം കിച്ചു എന്റെ കുഞ്ഞിന്റെ അച്ഛനെ എനിക്ക് വേണം അതിന് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും അവൻ എന്റെതാണ് എന്റേത് മാത്രം.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story