എന്നിലെ നീ: ഭാഗം 25

ennile ne

രചന: ഹനൂന

 അഭിയുടെ മൂകത മനസിലാക്കിയ മനീഷ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമം നടത്തി. അവൻ പിടിതരാതെ വഴുതി മാറി. " അഭി നിനക്ക് പറ്റുമെങ്കിൽ എന്നോട് പറയാം എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ നീ പറയാതിരിക്കുന്നത്? " മനീഷ അവനെ അനുനയിപ്പിച്ചു. " ഏയ് അതിന് എനിക്ക് കുഴപ്പം ഒന്നുമില്ല " അഭി അവളുടെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു. " മുഖത്ത് നോക്കി സംസാരിക്ക് അഭി " കടുത്ത ശബ്ദത്തോടെ മനീഷ പറഞ്ഞു. അവൻ തലതാഴ്ത്തി. " നിനക്ക് പറയാൻ പറ്റില്ലെങ്കിൽ അത്‌ പറഞ്ഞാൽ പോരെ " അവൾ അവന്റെ തോളിൽ തടവി. അവൻ അവളെ വേദനയോടെ നോക്കി. " നിനക്ക് എന്നോട് പറയാൻ തോന്നുമ്പോൾ പറയ് " മനീഷ അത്രയും പറഞ്ഞ് എഴുന്നേറ്റു. അവൻ അവളെ നോക്കി വേദനയോടെ ചിരിച്ചു. " നീ ഇങ്ങനെ ആലോചിച്ചിരിക്കരുത് പ്രശ്നം എന്താണെങ്കിലും നേരിട്ടെ മതിയാകൂ എന്നാൽ അതിന് വിഷമിച്ച് നടന്നിട്ട് പ്രയോചനം ഇല്ല... ഇനി നിനക്ക് ഒരിക്കലും ഈ നിമിഷണങ്ങളെ തിരിച്ചു കിട്ടില്ല " അവൾ ചിരിച്ചു. " അതായിരിക്കും നീ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത് " ശ്രീ അവരുടെ സംസാരം ശ്രവിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്ന് അവളെ കളിയാക്കി.

" നിന്നോട് അതിന് ആരാണ് പറഞ്ഞത് ഞാൻ ഇവനോടാണ് പറഞ്ഞത് " മനീഷ അവനെ അടപടലം പുച്ഛിച്ചു. അവൻ തിരിച്ചും. അവരെ ഇരുവരെയും അഭി ഇമ ചിമ്മാതെ നോക്കിയിരുന്നു. " എന്റെ കൂടപ്പിറപ്പായി പോയില്ലേ വിട്ട് കളയാനൊന്നും പറ്റില്ലല്ലോ " അഭിയുടെ നോട്ടത്തിനർത്ഥം മനസ്സിലാക്കിയ പോൽ ശ്രീ അവളെ ചേർത്തു പിടിച്ചു. " ഹ്മ്മ് " അഭി കനത്തിൽ മൂളി. " ഉച്ചക്ക് ശേഷം ഒന്ന് പുറത്ത് പോയാലോ? " മനീഷ അവരെ പ്രതീക്ഷയോടെ നോക്കി. " എന്തിനാ " അഭി " ചുമ്മാ കുറെ ആയില്ലേ പുറത്തേക്ക് പോയിട്ട് " അവൾ അവരെ നോക്കാതെ പറഞ്ഞു. " മുഖത്ത് നോക്കി പറയ് മനി " അഭി അവളെ കൂർപ്പിച്ചു നോക്കി. " എന്തിനാ ഏതിനാനൊക്കെ അറിഞ്ഞാലേ വരാൻ പറ്റുകയൊള്ളു... വേണെങ്കിൽ വന്ന മതി " അവൾ പതർച്ചയോടെ അത്രയും എങ്ങനെയൊക്കെയോ പറഞ്ഞ് അവിടെ നിന്നും സ്ഥലം കാലിയാക്കി.

" എന്തോ ഉണ്ടല്ലോ അല്ലെ അഭി " ശ്രീയുടെ ചോദ്യത്തിന് അവന്റെ ചുണ്ടിലെ കള്ളചിരിയായിരുന്നു മറുപടി. അവൻ അഭിയെ സൂക്ഷിച്ചു നോക്കി. " നീയിങ്ങനെ സിംഗിൾ ആയി നടന്നോ " അഭി അവനെ ആക്കി എഴുന്നേറ്റു. " ഏഹ് അവളും " ശ്രീ വിശ്വാസം വരാതെ അവനെ നോക്കി. അഭി അതേയെന്ന് തലയാട്ടി. " നോക്കിക്കോടാ നിന്നോടൊക്കെ ദൈവം ചോദിക്കും " ശ്രീ ചുണ്ട് കൂർപ്പിച്ചു. " ദൈവം തരുന്നതെല്ലാം കൈ നീട്ടി സ്വീകരിക്കും ഞാൻ " അഭി " പോടെ... പിന്നെ വരുണിനെ കുറിച്ചുള്ള സകല കാര്യങ്ങളും കിട്ടിയിട്ടുണ്ട് " ശ്രീ ഗൗരവം പൂണ്ടു. അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൻ തുടങ്ങി. " വരുൺ... അമ്മ അച്ഛൻ ചേച്ചി അവൻ അടങ്ങുന്ന മിഡ്‌ഡിലെ ക്ലാസ്സ്‌ ഫാമിലി. +2 വിൽ പഠിക്കുമ്പോൾ ആണ് കൃഷ്ണയുമായി ഇഷ്ടത്തിലാവുന്നത്. ആദ്യമവൾ ഒരുപാട് എതിർത്തിരുന്നു. എന്നാൽ അവന്റെ സ്നേഹത്തിന് മുന്നിൽ അവൾ അടിയറവ് വെച്ചു. പിന്നീട് അങ്ങോട്ട് അവരുടെ വസന്തകാലമായിരുന്നു. 4 വർഷങ്ങൾ കഴിഞ്ഞ് അവൻ ജോലി ശരിയായി ബാംഗ്ലൂരിലേക്ക് പോയി.

അവിടെ തന്നെയായിരുന്നു കൃഷ്ണയും പഠിക്കുന്നത്. അവിടെ നിന്ന് അവൻ പല നശിച്ച കൂട്ട്കെട്ടിൽ പെട്ടു വഷളായി. ഇതൊന്നും അവൾക്കറിയില്ല. കഞ്ചാവ് മയക്കുമരുന്ന് പെണ്ണ് പിടി ഇതൊന്നും അവളറിയാതെ നടന്നു. അതെ പോലെ അവന്റെ വലയിൽ അറിയാതെ പെട്ടുപോയതാണ് അപർണ. ഇതിലൊരു ട്വിസ്റ്റ്‌ ഉണ്ട് കൃഷ്‌ണയെ അവൻ ഇഷ്ട്ടമാണെന്ന് അവൾക്കറിയാം. എന്നിട്ടും ചതി മനസ്സിലാക്കിയിട്ടും അവൾ അവൻ കിടന്നു കൊടുക്കുന്നു... ഇനി വീഡിയോ എടുക്കാൻ അവൾ സമ്മതിച്ചിട്ടാണോ എന്നറിയില്ല... " ശ്രീയുടെ വാക്കുകൾ അവൻ ശ്രദ്ധയോടെ ശ്രവിച്ചു. " ആദ്യം അവൾ അപർണ... എന്നിട്ട് അടുത്തത് " അഭി " ഹ്മ്മ്.... " ശ്രീ " നിനക്കെവിടുന്ന് ഇത്രയും വിവരങ്ങൾ അതും ഇത്രയും നേരത്തിനുള്ളിൽ " അഭി അവനെ അതിശയത്തോടെ നോക്കി.

" ഞാൻ ആരാണെന്നാണ് നീ കരുതിയത് " ശ്രീ കോളർ പൊക്കി. അഭി ചിറി കോട്ടി. " നിനക്ക് കൃഷ്ണയെ വേണോടാ?? " ശ്രീ കടുത്ത മുഖത്തോടെ അവനെ നോക്കി. അഭി നെറ്റി ചുളിച്ചു. " നിനക്ക് വേറെ നല്ല കുട്ടിയെ ഇനിയും കിട്ടും " അഭി ചിരിച്ചു. " അവളെക്കാൾ നല്ലതൊ ചീത്തയോ എനിക്ക് വേണ്ട അവൾ മതി അവളിലാണ് ഞാൻ എന്നിലാണ് അവൾ എന്ന് അവൾ തിരിച്ചറിയും നാൾ അവൾക് വിദൂരമല്ല ശ്രീ അവൾ... ഈ അഭിമന്യുവിന്റെ മാത്രമാണ് " അഭി കണ്ണ് നിറച്ച് അവന്റെ നെഞ്ചിൽ കൈ വെച്ചു. " ഇവിടെയാണവൾ ഇവിടെ മുഴുവൻ അവളാണ് " അവൻ നെഞ്ച് തടവി. ശ്രീ അവനെ നിർവികാരതയോടെ നോക്കി. അഭി കണ്ണുകൾ ചിമ്മിയടച്ചു. " ഇനി അവളുടേം ഡോഗ് ഷോ കൂടെ ഞാൻ കാണണമല്ലോ ദൈവമേ " ശ്രീ മേലേക്ക് നോക്കി നെഞ്ച് തടവി. അഭി പൊട്ടി ചിരിച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story