എന്നിലെ നീ: ഭാഗം 26

ennile ne

രചന: ഹനൂന

ഉച്ചയ്ക്ക് ശേഷം മൂവർ സംഘം വീട്ടിൽ നിന്നും പുറത്തേക്കെന്ന് പറഞ്ഞ് പോയി. രേണുക അവർ പോകുന്നതും നോക്കി സിറ്റ്ഔട്ടിലെ അരഭിത്തിയിൽ ഇരുന്നു. " ന്റെ കുഞ്ഞിന് ഒരാപത്തും വരുത്തല്ലേ കണ്ണാ " അവർ മനമുരുകി പ്രാർത്ഥിച്ചു. ദിനേശൻ രേണുകയുടെ നിറയുന്ന കണ്ണുകളിലേക്ക് ഉറ്റു നോക്കി. " രേണു... " ദിനേശൻ അരുമയായി വിളിച്ചു. അവർ പൊടുന്നനെ കണ്ണുകൾ തുടച്ച് അയാളെ എന്തെന്ന് അർത്ഥത്തിൽ നോക്കി. " ഉൾകൊള്ളാൻ ബുദ്ധിമിട്ടായിരിക്കും പക്ഷെ നമ്മടെ കുഞ്ഞല്ലേ എത്ര നാളകറ്റും പാവം ഒത്തിരി വേദന അനുഭവിച്ചു... " അയാൾ രേണുകയുടെ അടുത്തിരുന്നു. രേണുക അയാളുടെ തോളിലേക്ക് ചാഞ്ഞു. " ശെരിക്കും പെണ്ണായപ്പോഴാണ് ഒന്നുകൂടെ ഭംഗി അല്ലെ രേണു " ദിനേശന്റെ കണ്ണ് നിറഞ്ഞു. " ഹ്മ്മ്... ശെരിയാ " രേണുക അയാളെ ശെരി വെച്ചു. ________❤️

മൂവരും അവരുടെ നാട്ടിൽ നിന്നും കുറച്ചു മാറിയുള്ള റെസ്റ്റ്വാറന്റിലേക്കാണ് പോയത്. അവന്റെ കണ്ണുകൾ ഒതുക്കത്തോടെ ഞൊറിഞ്ഞിടുത്ത കറുപ്പ് സാരിയിൽ ഭംഗിയോടെ നടന്ന് വരുന്ന കരിമഷി പടർത്തിയ ആനന്ദം നിറച്ച കണ്ണുകളാൽ അഭിയോടും ശ്രീയോടും സംസാരിക്കുന്നവളിൽ മാത്രമൊതുങ്ങി. അവന്റെ ചൊടിയിൽ പ്രണയം നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു. എന്തിനെന്നറിയാതെ അവന്റെ കണ്ണിൽ നീർതുള്ളി സ്ഥാനം പിടിച്ചു. " നീയൊന്ന് അളിയനെ വിളിച്ചു നോക്ക് എത്തിയോ എന്നറിയേണ്ടേ?? " അഭി പറഞ്ഞത് കേൾക്കേണ്ട താമസം മനീഷ ഫോൺ എടുത്ത് ജയിന്റെ നമ്പറിലേക്ക് വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു. അവൾക് അവനോട് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി. ഹൃദയം എന്തിനോ വേണ്ടി മിടിച്ചു. " കൂടെ ഉള്ളത് ആരൊക്കെയാണ്? " ജയ് " ഏഹ്ഹ് നീയെത്തിയോ " അവളുടെ കണ്ണുകൾ വിടർന്നു അവനായി ചുറ്റും കണ്ണുകൾ പരതി. അവളുടെ കണ്ണുകൾ വിടരുന്നതും അവൻ വേണ്ടി അലയുന്നതും കാണെ അവനിൽ പുഞ്ചിരി വിടർന്നു.

" മനീ... നീയിങ്ങനെ നോക്കുന്നത് കാണാൻ എന്ത് ക്യൂട്ട് ആണ് " അവന്റെ പ്രണയം നിറച്ച വാക്കുകൾ അവളെ കുളിരണിയിപ്പിക്കുകയും നാണത്താൽ കവിളുകൾ ചുവപ്പിക്കുകയും ചെയ്തു. " ഒന്ന് സൈഡിലിലേക്ക് തിരിഞ്ഞ് നോക്ക് " മനീഷ പെട്ടെന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞു. " അവിടെയല്ല ഇപ്പുറത്തെ സൈഡ് " ഞൊടിയിടയിൽ അവളുടെ കണ്ണുകൾ അങ്ങോട്ട് ചലിച്ചു. കണ്ണുകൾ വേഗത്തിൽ ഓടി തേടിയ നിധി കയ്യിൽ കിട്ടിയ പ്രതീതിയോടെ കണ്ണുകൾ വീണ്ടും വിടർന്നു. അവളുടെ ഉടനെയുള്ള പ്രവർത്തികളും കണ്ണുകൾ സന്തോഷത്താൽ വിടരുന്നതും അഭിയും ശ്രീയും കൗതുകത്തോടെ നോക്കി. അവളുടെ കണ്ണുകളിൽ നീർമണി മുത്ത് സ്ഥാനമറിയിച്ചു. അവളുടെ കാലുകൾ അവൾ പോലുമറിയാതെ യാന്ത്രികമായി ചലിച്ചു. പിന്നാലെ അഭിയും ശ്രീയും. അവനടുത്ത് എത്തിയതും അവൾ ഉയരുന്ന ശ്വാസഗതിയോടെ അവന്റെ കണ്ണുകളടെ ആഴങ്ങളിലേക്ക് ഊർന്നു വീണു. ഇരുവരും മതിവരാതെ നോക്കി നിന്നു. അവർക്ക് ചുറ്റുമുള്ളതെല്ലാം നിശ്ചലമായി അവൻ തോന്നി.

അവൻ യാന്ത്രികമായി എഴുന്നേൽക്കുകയും അവൾക്കടുത്തേക്ക് നടക്കുകയും അവൾക്കടുത്ത് എത്തി അവളുടെ മുഖം അവന്റെ കൈകുമ്പിളിലേക്ക് എടുക്കുകയും അധരങ്ങൾ നെറ്റിയിൽ പതിയുകയും ചെയ്തു. വാർന്നൊലിക്കുന്ന കണ്ണുകളെ വക വെക്കാതെ പുണരാൻ വെമ്പുന്ന ഹൃദയത്തെ അനുസരിച്ച് ഇരുവരും ആലിംഗഭരിതരായി. ഇതെല്ലാം കണ്ട് നിൽക്കുന്ന ശ്രീ ചുണ്ട് കൂർപ്പിച്ച് അഭിയെ നോക്കി. അഭിയാണെങ്കിൽ ശ്രീയെ കളിയാക്കുന്നുണ്ട്. ഇരുവരും അവരുടെ പ്രൈവസിയിൽ നിന്നും മാറി പ്പോയി. അല്പനേരം കഴിഞ്ഞപ്പോൾ ഇരുവരും ബോധമണ്ഡലത്തേക്ക് എത്തപ്പെട്ടു. ഇരുവരും ജാള്യതയോടെ ചിരിച്ചു. മനീഷ തല താഴ്ത്തി. " മിസ്സ്ഡ് യു എലോട്ട് " അവൻ അവളുടെ കണ്ണുകൾ നോക്കി മന്ത്രിച്ചു. അവൾക്ക് കരച്ചിൽ വന്നു. വിതുമ്പുന്ന ചുണ്ടുകളെ കടിച്ചമർത്തി. " നിന്റെ കൂടെ വന്നവർ എവിടെ?? " ജയ് അവൾ അപ്പോഴാണ് അവരെ കുറച്ചോർത്തത്. അവൾ ചുറ്റും പിടപ്പോടെ നോക്കി. അവൾ അഭിയുടെ നമ്പറിലേക്ക് വിളിച്ചു. " നാണം ഉണ്ടോടി ശേ.. മ്ലേച്ഛം നീയൊന്ന് ഓർത്തോ നമ്മടെ ശ്രീ സിംഗിൾ ആണെന്ന് ശോ പാവം ചെക്കൻ "

കാൾ കണക്ട് ആയതും അഭി അവൾക് പറയാൻ അവസരം കൊടുക്കാതെ പറഞ്ഞു തുടങ്ങി. അഭി ഇടം കണ്ണിട്ട് ശ്രീയെ നോക്കി. അവൻ പല്ലിറുമ്പി മുഖം കോട്ടി. മനീഷ ചൂളി. " നിങ്ങൾ എവിടാ? ഇങ്ങോട്ട് വാ " വിഷയം മാറ്റാനായി മനീഷ പറഞ്ഞു. " ഞങ്ങളില്ലേ നിങ്ങൾ റൊമാൻസിക്ക് " ശ്രീ ഫോൺ തട്ടി പറിച്ച് പറഞ്ഞു. " ഇല്ലടാ നിങ്ങൾ ഇങ് വാ " മനീഷ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. " ഇല്ല നിങ്ങൾ സംസാരിക്ക് ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട് " ശ്രീ പെട്ടെന്ന് ഗൗരവത്തോടെ പറഞ്ഞു. " എങ്ങോട്ട്? " മനീഷ " നീ ഇറങ്ങുമ്പോൾ വിളിക്ക് വീട്ടിലേക്ക് പോകുന്ന വഴി എല്ലാം വിശദമായി വ്യക്തമാക്കി തരാം " ശ്രീ " ഹ്മ്മ് ഓക്കേ " കാൾ ഡിസ്‌ക്കണക്ട് ആയി. ജയ് അവളെ തന്നെ നോക്കിയിരിക്കുകയായുയരുന്നു. " ഹ്മ്മ്?? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. " ഞാൻ എന്റെ വീട്ടിൽ പറഞ്ഞിരുന്നു "

അവൾ ഞെട്ടലോടെ അവനെ നോക്കി. അവളുടെ മുഖത്തെ ആശങ്ക അവനെ കൂടുതൽ അവളിലേക്ക് അടുക്കാൻ കൊതിപ്പിച്ചു. " ടെൻഷൻ അടിക്കേണ്ട ഞാൻ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട് വീട്ടിൽ ഓക്കേ ആണ് എന്നാലും കുറച്ചു പ്രോബ്ലം ഉണ്ട് " അവളുടെ ചുവന്ന മുഖത്തേക്ക് നോക്കിയവൻ പറഞ്ഞു. അവൻ ഓപ്പോസിറ്റ് ഇരിക്കുന്നവളെ പൊതിഞ്ഞു പിടിച്ച് കൈക്കുള്ളിൽ ബന്ധിപ്പിക്കാൻ അവനേറെയാശിച്ചു. അവന് എഴുന്നേറ്റ് അവൾക്കടുത്തുള്ള ചെയറിൽ ഇരുന്നു. അവൾ പിടച്ചിലോടെ അവനെ നോക്കി. അവൻ അവളുടെ തോളിൽ തല ചായ്ച്ചു അവന്റെ കൈക്കുള്ളിൽ അവളുടെ കൈ ഭദ്രമാക്കി. ഇരു ഹൃദയങ്ങളും ഒരേ ഗതിയിൽ മിടിച്ചു. ഇരുവരും മൗനമായി തോളോട് തോൾ ചേർന്നിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story