എന്നിലെ നീ: ഭാഗം 27

ennile ne

രചന: ഹനൂന

അപർണയോട് ശ്രീ ഒന്ന് കാണണം എന്ന് പറഞ്ഞ് ഉച്ചയ്ക്ക് മുന്നേ മെസ്സേജ് ചെയ്തിരുന്നു. അവൾ വരാമെന്നും ഏറ്റു. അവളെ കാണാനാണ് ഇരുവരും പോകുന്നത്. " ശ്രീ... അവളെപ്പോ വരും എന്നാണ് പറഞ്ഞത്? " " 4:30 കൊക്കെ വരാം എന്ന് പറഞ്ഞിരുന്നു " അഭി വാച്ചിലേക്ക് നോക്കി 4:20 അവന് ദീർഘാമായി ശ്വാസം എടുത്തു. " നീയെന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ?? " ശ്രീ. അഭി ചുമൽ കൂച്ചി. ഇരുവരും അധികം ആളില്ലാത്ത ഇടത്ത് ഇരുന്നു. ശ്രീയുടെ ഫോൺ ശബ്ദിച്ചു. " അവളാണ് " അതും പറഞ്ഞു അവൻ കാൾ എടുത്തു. " മ്മ്ഹ്ഹ് താൻ എവിടെയാണ്?..... ഹാ താൻ നിൽക്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് ആളൊഴിഞ്ഞ ഒരു സ്ഥലമുണ്ട് നിറയെ തെങ്ങ് ഉള്ളത് അവിടെയുണ്ട് ഞങ്ങൾ.... ഹ്മ്മ് ഹാ അവിടെ തന്നെ... ഇങ്ങോട്ട് വാ " അപര്ണക്ക് നേരെ ശ്രീ കൈകാട്ടി വിളിച്ചു. അവൾ അവരെ കണ്ടതും ഒന്ന് ചിരിച്ച് അങ്ങോട്ടേക്ക് പോയി. അവൾ ചുറ്റും വീക്ഷിച്ചു. " ഹായ് ഞാൻ അഭിമന്യു " അഭി അവൾക്ക് നേരെ കൈ നീട്ടി. അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിലേക്ക് കൈ ചേർത്തു.

" അപർണ " അവളും അഭിസംബോധനം ചെയ്തു. അവൾ ശ്രീക്ക് നേരെ നോക്കി. " ശ്രീറാം നമ്മൾ പരിചയപ്പെട്ടല്ലോ " അവന് പതർച്ചയോടെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തു. അവൾ ചിരിച്ചു. മൂവരും ഇനിയെന്ത് പറയണം എന്നറിയാതെ കുഴഞ്ഞു. " ഹ്മ്മ്.... കൃഷ്ണയുടെ റിലേഷന്റെ കാര്യമാണോ നിങ്ങൾക് അറിയേണ്ടത് " അപർണ മടിയോടെ ചോദിച്ചു. അഭി അവളെ തിളങ്ങുന്ന കണ്ണുകളോടെ നോക്കി. " അവൾ +2 കഴിഞ്ഞ് നിൽക്കുമ്പോഴാണ് അവൻ അവളെ പ്രൊപ്പോസ് ചെയ്യുന്നത് പലയാവർത്തി അവൾ റീജക്റ്റ് ചെയ്തതാണ് പക്ഷെ അവന്റെ പ്രണയത്തിൻ മുന്നിൽ അവൾക്ക് അടിയറവ് പറയേണ്ടി വന്നു... നല്ല രീതിയിൽ അവരുടെ റിലേഷൻ മുന്നോട്ട് പോയിരുന്നത്. എന്നാൽ അവൻ ബാംഗ്ലൂരിൽ ജോലി കിട്ടി അങ്ങോട്ട് പോയപ്പോൾ മുതൽ എല്ലാം താളം തെറ്റി ഭയങ്കര റൂഡ് ക്യാറക്ടർ ആയി മാറി. പിന്നെ പിന്നെ റിലേഷൻ ഭയങ്കര ടോക്സിക് ആയി എന്നാലും അവൾക്ക് അവനെ ഒത്തിരി ഇഷ്ട്ടാണ് " അപർണ " അവനൊ?? " അഭി പുരികം ഉയർത്തി.

" അവൻ അവളെ പ്യുവർ ലവ് ആണോ എന്നെനിക്ക് അറിയില്ല " അപർണ നിശ്വസിച്ചു. " അപ്പോൾ തനിക്ക് അവനോടൊ???? " ശ്രീ അവളുടെ മുഖത്തേക്ക് കുറുക്കന്റെ കൗശത്തോടെ നോക്കി. അവളുടെ കണ്ണുകൾ മിഴിഞ്ഞു പതർച്ചയോടെ അവൾ അവനെ നോക്കി. " മറുപടി പറ " അവൾ ഉമിനീരിറക്കി. " ഞങ്ങൾക്ക് എല്ലാമറിയാമപർണ " അഭിയുടെ തീക്ഷണമായ നോട്ടം അവൾ പേടിയോടെ നോക്കി. " ഡോണ്ട് ബി വറി... ഞാൻ ഇതാരോടും പറയില്ല.... ബട്ട്‌ വൺ തിങ് എനിക്ക് കൃഷ്ണയെ വേണം അവന്റെ ചതിയിൽ അവളെ പെടുത്താൻ പറ്റില്ലാലോ.... നീയൊക്കെ ഒരു കൂടപ്പിറപ്പാണോ... സ്വന്തം രക്തത്തെ ചതിക്കാനൊക്കെ എങ്ങനെ കഴിയുന്നു... ക്രാ തുഫ്ഫ് " അഭി നിലത്തേക്ക് കാർക്കിച്ചു തുപ്പി. " ചതിക്കപ്പെട്ടത് ഞാനാണ് അവളല്ല " അവൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു. " നിങ്ങൾക്ക് പലതും അറിയില്ല അവൻ എന്നെയാണ് ചതിക്കുന്നത് അവളോട് അവന് വിശ്വാസ വഞ്ചന മാത്രമേ ചെയ്തിട്ടുള്ളു...

എന്നാൽ എന്നോട് വിശ്വാസ വഞ്ചനയും എന്റെ ശരീരവും അവൻ എടുത്തു എനിക്കറിയാം അവൻ എത്ര ചീത്തയാണെന്ന് അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അറിയാം എന്നാലും അറിയാതെ സ്നേഹിച്ചു പോയി... തന്റെ കണ്ണിൽ കിച്ചു എന്ത് ചെയ്താലും തെറ്റ് ആവില്ല അത്‌ തെറ്റാണെങ്കിലും... നിങ്ങൾക്ക് എല്ലാമറിയെങ്കി കൃഷ്ണ അവളുടെ ന്യുട് ഫോട്ടോസ് അവന് വിട്ട് കൊടുത്തു... ഇതൊക്കെ അറിഞ്ഞിട്ടും താൻ അവളെ സ്നേഹിക്കുന്നില്ലേ???? ദാറ്റ്‌ ഈസ്‌ ലവ് എനിക്കവനെ ഒത്തിരി ഇഷ്ട്ടമാണ് അവന്റെ കുഞ്ഞാണ് എന്റെ വയറ്റിൽ കിടക്കുന്നത്.... പിന്നെ താൻ പറഞ്ഞല്ലോ അവളെ ചതിക്കുകയാണെന്ന് അവളോട് പലയാവർത്തി ഞാൻ പറഞ്ഞിട്ടുള്ളതാ അവന്നെ ഉപേക്ഷിച്ചെകെന്ന് അവർ തമ്മിലുള്ള പ്രേമം ഞാൻ അറിയുന്നത് കഴിഞ്ഞ വർഷം... അവൻ എന്നോട് പറഞ്ഞിരുന്നു അന്ന് ചങ്ക് പൊട്ടി കരഞ്ഞു... അവൻ എപ്പോഴും അവളെ ഇഷ്ട്ടമാണെന്ന് അതും എന്റെ ശരീരത്തോടെ ചേർന്നുനിന്ന് എന്നെ അവൻ കാമത്തിന് മാത്രമാണ് ആവശ്യം അതും എനിക്കറിയാം...

ഇത്രയും കാലം ഞാൻ കിച്ചൂനോട് പറയാതിരുന്നത് അവൾ മെന്റലി സ്ട്രോങ്ങ്‌ അല്ല... അവനെന്നെ യൂസ് ചെയ്യുകയാണെന്ന് അറിഞ്ഞിട്ടും ഞാൻ " അവൾ മുഖം പൊത്തി കരഞ്ഞു. അഭിക്കും ശ്രീക്കും വല്ലാതെയായി. " അപർണ ലെറ്റ്‌ മി ടോക്ക് " അവൾ മുഖം മുഴുവൻ കൈകൊണ്ട് തുടച്ച് അവനെ നോക്കി. " ഞങ്ങൾ പറഞ്ഞത് പോലെ ചെയ്‌താൽ തനിക്ക് വരുണിനെ കിട്ടും ഇവൻ കൃഷ്ണയെയും " ശ്രീ " തനിക്കെന്തിനാ അപർണ ആ വൃത്തികെട്ടവനെ " അഭി ദേഷ്യപ്പെട്ടു. അവൾ വാടിയ ചിരി സമ്മാനിച്ചു. " ഒന്നേ ഒള്ളു ഉത്തരം ലവ് ഞാൻ അവനിലാണ് എന്നിലെ അവനെ അവൻ എപ്പോഴെങ്കിലും തിരിച്ചറിയും " ശ്രീ അവളെ അത്ഭുതത്തോടെ നോക്കി. പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കുവാൻ കഴിയും (kr meera) ആ വാക്കുകൾ എത്ര ശെരിയാണെന്ന് അഭി ഓർത്തു. " താൻ വിഷമിക്കേണ്ട ഞങൾ പറയുന്നത് ചെയ്‌താൽ മതി... പിന്നെ... "

ശ്രീ പകുതിയിൽ വാക്ക് മുറിച്ചു. അവന്റെ ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു. ഉമിനീരിറക്കി. " പിന്നെ...? " അപർണ അവനെ സൂക്ഷിച്ചു നോക്കി. " അത്‌... " അഭി " ഹ്മ്മ് പറഞ്ഞോ " അപർണ " തന്റെ വീഡിയോസ് ലീക് ആയിട്ടുണ്ട് " അവൾ ചാടിയെഴുന്നേറ്റു. " എന്ത് വീഡിയോസ്????? " അവളുടെ മുഖം ചുവന്നു. " വരുണിന്റെയും തന്റെയും " അവളുടെ തൊണ്ടൻ കുഴിയിൽ കട്ടിയുള്ള വസ്തു വച്ചതു പോലെ തോന്നി. ശരീരം കുഴഞ്ഞു ഭൂമി നിശ്ചലമായെങ്കിൽ എന്നവൾ പ്രത്യാശിച്ചു. അവളുടെ ചുണ്ടിൽ നിർവികാരതയുടെ ചിരി വിടർന്നു...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story