എന്നിലെ നീ: ഭാഗം 28

ennile ne

രചന: ഹനൂന

അവൾ ദീർഘമായി നിശ്വസിച്ചു പിന്നെ ചിരിച്ചു അവളുടെ ചിരി കാണെ അവർ ആശ്ചര്യത്തോടെ നോക്കി. ആ ചിരി ഒരു വിഡ്ഢിയുടേതായിരുന്നു അത്ര മാത്രം ആത്മാർത്ഥമായി പ്രണയിച്ച് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ആത്മാർഥത പുലർത്തിയ ഒന്നിൽ ചതിക്കപ്പെട്ടവളുടെ ചിരി നിസ്സഹായതയുടെ ചിരി വേദനയുടെ ചിരി അങ്ങനെ പലതും ആ ചിരിക്ക് അർത്ഥമുണ്ടെന്നവർക്ക് തോന്നി. പക്ഷെയവൾ കരഞ്ഞില്ല അവളുടെ കണ്ണുകൾ നീരുറവ വറ്റിവരണ്ടു പോയിരുന്നു. അവർക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്ന് അവർക്ക് അറിയുന്നുണ്ടായിരുന്നില്ല. അവളെ സ്വാന്ദനിപ്പിക്കാൻ പോലും അവർക്ക് ആയില്ല. " കല്യാണത്തിന് ഇനി വെറും 8 ദിവസം ഒള്ളു അതിന് മുന്നേ എല്ലാം ശെരിയാക്കാം " അഭിയവളുടെ കരം കവർന്നു. അവൾ നിസ്സംഗതയോടെ അവനെ നോക്കി. " കിച്ചു ഒരു പാവമാണ് നോക്കിക്കോളണം അവന്റെ ചതിയിൽ അവൾ കുരുങ്ങാതെ നോക്കണം " അപ്പു അഭി അവളുടെ കയ്യിൽ തട്ടി സമ്മതമെന്നോണം തലയനക്കി.

" അതൊക്കെ ഞങ്ങൾ നോക്കാം അതിനവളാദ്യം അവനെ വെറുക്കണം... അവളുടെ ഉള്ളിലുള്ള അവനോടുള്ള വിശ്വാസം തകർക്കണം " അവൾ നിർജ്ജീവമായി ചിരിച്ചു. " വിശ്വാസം തകർക്കാൻ പാകത്തിനുള്ളത് നിങ്ങളുടെ കയ്യിലില്ലേ പിന്നെന്തിനാണ് ഞാൻ ഇടയിൽ നിൽക്കേണ്ടത് " ശ്രീയുടെയും അഭിയുടെയും മുഖം മങ്ങി. " ലുക്ക്‌ അപർണ ഇലക്കും മുള്ളിനും കേടില്ലാതെ വേണം നമ്മൾ ചെയ്യേണ്ടത് അവനെ കിച്ചു വെറുക്കുന്നത് കൊണ്ട് തനിക്കോ ഞങ്ങൾക്കോ ഒന്നും ബാധിക്കരുത് " അഭി " നിങ്ങൾക് എന്ത് വേണമെങ്കിലും ഞാൻ ചെയ്തു തരാം ആ വീഡിയോ എങ്ങനെയെങ്കിലും സൈറ്റിൽ നിന്ന് ഡിലീറ്റ് ആക്കി തന്നാൽ മതി " അവൾ കരച്ചിലോടെ നിലത്തൂർന്ന് ഇരുന്ന് ശ്രീയുടെ കാലിൽ ചുറ്റി പിടിച്ചു. ശ്രീ വല്ലായ്മയോടെ കാലുകൾ വലിച്ചെടുത്തു. " എന്താ അപർണ ചെയ്യുന്നത്? " ശ്രീ ദേഷ്യപ്പെട്ടു. അവൾ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു അവളുടെ വേദനയുടെ ആഘാതം അത്രമാത്രമുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. അഭി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

" തന്റെ വയറ്റിൽ ഒരു കുഞ്ഞുള്ള കാര്യം മറക്കേണ്ട " അഭി അവളെ ശാസിച്ചു. അവൾക് വേദന തോന്നി വല്ലാതെ ഹൃദയം നൊന്തു. " ഞങൾ പറയുന്നത് അതെ പോലെ ചെയ്യ് എല്ലാം ഞങ്ങൾ ശെരിയാക്കാം " അഭി അവൾക് ഉറപ്പ് നൽകി. അവർ പറയുന്നതെന്തും ചെയ്യാമെന്ന് അവൾ സമ്മതിച്ചു. " തന്നെ ഞങ്ങൾ വീട്ടിലേക്കാക്കാം " അവൾ വിലങ്ങനെ തലയാട്ടി. " താനിപ്പോ ഇമോഷണലി വീക് ആണ് പറയുന്നത് കേൾക്ക് " ശ്രീ അവളോട് ദേഷ്യപ്പെട്ടു. " എഴുന്നേക്ക് ഞങളുടെ കാർ ഉണ്ടവിടെ വാ " ശ്രീ അവളെ പിടിച്ചെഴുന്നേപ്പിച് ചേർത്തു പിടിച്ചു നടത്തി. അഭി അവരുടെ കൂടെ നടന്നു. അവളെ കാറിൽ കയറ്റി. അഭി വണ്ടിയെടുത്തു ശ്രീ കോ ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറത്തേക്ക് കണ്ണ് നട്ടു. " എന്തൊരു ജീവിതമാണ് ഓരോത്തരുടേത് ദൈവമേ... പാവം തോനുന്നു ആ പെണ്ണിനോട് ചെറുപ്പത്തിൽ അച്ഛൻ മരിച്ചു... അച്ഛനില്ലാതെ വളർന്ന ബാല്യം കൗമാരം കടന്നിപ്പോളിതാ പ്രാണനായി ഒരുവനെ സ്നേഹിക്കുന്നു അതും ചതിക്കപ്പെടുകയാണെന്ന തിരിച്ചറിവിലും...

എന്ത് തരം പ്രണയമാണവുളുടേത്... ഇത്രയൊക്കെയവൻ അവളെ വേദനിപ്പിച്ചിട്ടും വീണ്ടും വീണ്ടും അവനെ പ്രാണനായി സ്നേഹിക്കുന്നു... പാവം പെണ്ണ്... ഈ പെണ്ണുങ്ങൾ എന്ത് മണ്ടികളാണ് ചതിക്കുകയാണെന്ന തിരിച്ചറിവ് വന്നാൽ ഒഴിഞ്ഞു പൊയ്ക്കൂടേ ഇവറ്റോൾക്ക് സ്നേഹമില്ലാത്തവന്റെ കൂടെ എന്തിനാണ് പിടിച്ചു നിൽക്കുന്നു.. ഓഹ് അതിപ്പോ പെണ്ണുങ്ങൾ മാത്രമല്ലല്ലൊ അഭിയും ഏകദേശം അങ്ങനെ തന്നെയാണല്ലോ പൊട്ടനെ പോലെ അവനെ സ്നേഹിക്കാത്ത ഒരാളെ പ്രാണനോളം സ്നേഹിക്കുന്നു പ്രണയിക്കുന്നു സ്ടുപിഡ്സ് " അവന്റെ കണ്ണുകൾ അഭിയിലേക്കും ശ്രീയിലേക്കും വെറുതെയൊന്ന് പാറി വീണു. നിശബ്ദത നിറഞ്ഞ യാത്ര പെട്ടെന്ന് തന്നെ അവസാനിച്ചു. ആദ്യം വന്ന കാഫെയിലേക്ക് തന്നെ അവർ എത്തിച്ചേർന്നു. " താനിവിടിരി ഞങ്ങളിപ്പോ വരാം " അഭി സീറ്റ്‌ ബെൽറ്റ്‌ ഊരിക്കൊണ്ട് അപർണയോടായി പറഞ്ഞു. അവൾ കേട്ടിട്ടും മൗനം പാലിച്ചു. അഭി അവളെയൊന്ന് നോക്കി ഡോർ തുറന്ന് പുറത്തിറങ്ങി. ശ്രീ അപ്പോഴും അനങ്ങാതെ സീറ്റിലിരുന്നു.

അവന്റെ മനസ്സിലൊരു പ്രക്ഷുബ്ദകരമായ കടലിരമ്പി കൊണ്ടിരുന്നു. " ശ്രീ വാ " അഭിയുടെ ശബ്‌ദം അവൻ അവ്യക്തമായി കേട്ടിരുന്നു അപ്പോഴും അവൻ അവന്റെ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. അഭി അവനെ കൂട്ടാതെ കഫെയിലേക്ക് കയറി. മനീഷയും ജയ്യും ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അപ്പുറം തിരിഞ്ഞ് തോളോട് തോൾ ചേർന്നിരിക്കുകയാണ് ഇരുവരും. അവൻ അവർക്കിടയിലേക്ക് കയറി ചെല്ലാൻ വല്ലാത്ത ലജ്ജ തോന്നി. സമയം അതിക്രമിച്ചതുകൊണ്ട് മാത്രമവൻ മടിയോട് അങ്ങോട്ട് ചെന്നു. " ഹ്മ്മ് ഹ്മ്മ്... " അവർക്കിടയിലേക്ക് ഉണ്ടാക്കിയെടുത്ത ചുമ കൊണ്ട് വന്ന് അവർക്ക് എതിർവശമിരുന്നു. മനീഷ ജാള്യതയോടെ ജയ്യിന്റെ തോളിൽ നിന്നും എഴുന്നേറ്റ് നേരെയിരുന്നു. ജയ് ഒരു തരത്തിലുമുള്ള ഭാവവ്യത്യാസമില്ലാതെ സൗഹൃദ ഭാവത്തിൽ അഭിക്ക് നേറെ ചിരിച്ചു. തിരിച് തെല്ല് മടിയോടെ അവനും ചിരിച്ചു. " മറ്റെയാൾ എവിടെ? " ജയ് മനീഷയുടെ തോളിലൂടെ കയ്യിട്ടു അവനിലേക് ചേർത്ത് പിടിച്ചു. അഭി കുസൃതിയോടെ അവളെ നോക്കി ചിരിച്ചു അവൾ ചുവന്ന മുഖത്തോടെ തല താഴ്ത്തി. "

അവൻ കാറിൽ ഇരിക്കുന്നുണ്ട് " " മ്മ്ഹ്ഹ്... അഭിമന്യു എന്റെ ഫാമിലി അടുത്ത ആഴ്ച നിങ്ങളുടെ തറവാട്ടിലേക്ക് വരുന്നുണ്ട് ഞങളുടെ കാര്യം സംസാരിക്കാൻ... വീട്ടിൽ ചിലർ എതിരാന്നെങ്കിലും എന്റെ അമ്മ എന്റെ കൂടെയുണ്ട് " ജയ് " എട്ട് ദിവസം കഴിഞ്ഞാൽ എന്റെ മാര്യേജ് ആണ്.. അതെല്ലാം ഒതുങ്ങി വന്നാൽ മതി... വീട്ടിലും ഇവള്ടെ കാര്യം സെറ്റ് ആവട്ടെ " അഭി ഒന്നാലോചിച്ചു കൊണ്ട് മറുപടി കൊടുത്തു. " നീട്ടികൊണ്ട് പോകുന്നത് ഉചിതമെന്ന് തോന്നുന്നില്ല ബട്ട്‌ ഐ വിൽ വെയിറ്റ് " അവളിൽ നിന്നും നീണ്ട നിശ്വാസം ഉതിർന്നു. " ജയ്... ഞങ്ങൾ വീട്ടിലേക്കു പോയാലോ ഒത്തിരി സമയം ആയില്ലേ അമ്മയ്ക്ക് ദേഷ്യം വരും " മനീഷ " ഹ്മ്മ്... ഞാനിവിടെ ഹോസ്പിറ്റലിൽ നോക്കുന്നുണ്ട് കിട്ടിയില്ലേൽ ഏതെങ്കിലും ക്ലിനിക്കിൽ കേറണം... " " ഇവളെ കാണാതെ പറ്റിലെന്നായോ? " അഭി " ഏയ് ആദ്യം ഇവളെന്റെ അടുത്ത് തന്നെയായിരുന്നല്ലോ ഇപ്പൊ ഇങ്ങോട്ട് വന്നപ്പോൾ... ചിലപ്പോഴൊക്കെ കാണാൻ തോന്നും എപ്പോഴുമില്ല കാണാൻ തോന്നുമ്പോൾ ഒന്നടുത്ത് വന്നിരിക്കാൻ സങ്കടം വരുമ്പോൾ തോളോട് ചേർന്നിരിക്കാൻ ഇപ്പൊ കിട്ടുന്നില്ലല്ലോ...

പിന്നെ ഒന്ന് കാണണമെങ്കിൽ തന്നെ ഒരു ദിവസത്തെ മിനക്കെടാ അവിടുന്ന് ഇങ്ങോട്ട്... " ജയ് അവളെ ഒന്നുകൂടെ അവനിലേക്ക് ചേർത്തു. വാക്കുകളിൽ ഇടയ്ക്കെപ്പോഴോ വേദനയുടെ ധ്വനി തെളിയുകയും ഒരിറ്റ് നീർതുള്ളി അവളുടെ കയ്യിലേക്ക് ഉതിർന്ന് വീഴുകയും ചെയ്തു. അവളോടുള്ള അവന്റെ അടങ്ങാത്ത പ്രണയം അഭിയെ വല്ലാണ്ട് ആനന്ദപുളകിതനാക്കി. " എന്നും എപ്പോഴും ഇതേപോലെ നിങ്ങൾ ഹാപ്പി ആയി ലവബിൾ ആയിരിക്കണം ആൻഡ് താങ്ക്സ് ഫോർ ലവിങ് ഹെർ ലൈക്‌ ദിസ്‌ " അഭി ജയ്യിന്റെ കൈ കവർന്നു. " അവളും എന്നെ ഇതിലേറെ സ്നേഹിക്കുന്നു " അവന്റെ പ്രണയം നിറഞ്ഞ വാക്കുകൾ അവളെ പുളകിതയാക്കി. " ശെരി ഞാൻ അങ്ങോട്ട് നടക്കട്ടെ... നീയങ്ങോട്ട് വന്നാൽ മതി " അവർക്ക് പ്രൈവസി നൽകിക്കൊണ്ട് അഭി ജയ്യിൻ കൈകൊടുത്തു പിരിഞ്ഞു. അഭിക്ക് ജയ് ഒരു അത്ഭുതമായിരുന്നു. അവളെ പോലെ ട്രാൻസ്‌ജെൻഡേർ സ്ത്രീയെ... സ്വന്തം മാതാപിതാക്കൾ പോലും വേണ്ടെന്ന് വെക്കുന്ന അവളെ പൊതുവായി ആരെയും ഗൗനിക്കാതെ തീർത്തും ആത്മാർത്ഥമായ പ്രണയത്തോടെ ചേർത്തു പിടിക്കുന്ന അവനോട് അഭിക്ക് ആദരവ് തോന്നി.

" ജയ് നീ ശെരിക്കും എന്നെ മിസ്സ്‌ ചെയ്തിരുന്നോ? " ആ ചോദ്യം അവനെ നൊമ്പരപ്പെടുത്തി. അവന്റെ ചുണ്ടുകൾ വിറ പൂണ്ടു. കണ്ണുകൾ ചുവന്നു കലങ്ങി. " ഞാൻ നിന്നെ ഇത്രെയേറെ സ്നേഹിക്കുന്നുണ്ടെന്ന് നീയെന്നിൽ നിന്നും അകന്നപ്പോഴാണ് മനീ ഞാൻ മനസ്സിലാക്കിയത് നീയുണ്ടായിരുന്ന ഓരോ നിമിഷങ്ങളും ഓർക്കുന്തോറും നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. നിന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരയാൻ കൊതിച്ചിരുന്നു... നീയില്ലായ്മ എന്നെ എത്രത്തോളം തളർത്തിയെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.. ഇനിയും നിന്നെ കാണാതിരുന്നാൽ ഞാൻ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നിയ എത്രയോ ദിവസങ്ങൾ കരഞ്ഞു തീർത്ത രാത്രികൾ... " അവൻ അവളെ പരിസരം മറന്ന് പൂണ്ടടക്കം കെട്ടിപ്പിച്ചു കണ്ണുനീരൊഴുക്കി അവൾക് അവനോട് വല്ലാത്ത സ്നേഹവും വാത്സല്യവും തോന്നി. അവനെ അവളിലേക്ക് ഒന്നുകൂടെ ചേർത്തു. അവന്റെ പ്രണയത്താൽ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. " ആണുങ്ങൾ കരയാൻ പാടുണ്ടോ ജയ് "

അവൾ അവന്റെ മുടിയിലൂടെ വിരലോടിച്ചു. " ആണുങ്ങൾ കരയാൻ പാടില്ലേ? " തേങ്ങിക്കൊണ്ടവൻ അവളിലേക്ക് ചേർന്നു. " എനിക്കറിയില്ല ആണുങ്ങൾ കരയാൻ പാടില്ലെന്ന് അമ്മ പറയാറുണ്ടായിരുന്നു " വിഷയം മാറ്റി അവനെ പഴയ ജയ്യിലേക്ക് മാറ്റുവാൻ അവൾ ശ്രമിക്കുകയായിരുന്നെങ്കിലും അവയെ വിഫലം പ്രാപിച്ചു അവന്റെ കരച്ചിൽ പുഴയൊഴുകി. " ആളുകൾ ശ്രദ്ധിക്കുന്നു ജയ് " അവൾ അവന്റെ മുഖം ബലമായി പിടിച്ചുയർത്തി. കണ്ണുനീർ അവൾ തുടച്ചു നീക്കി കൊടുത്തു. " അവരല്ല എനിക്കൊ നിനക്കോ ചിലവ് തരുന്നത് " ജയ് കടുപ്പത്തോടെ അവളെ നോക്കി. " നീയെന്താ ജയ് ഓന്തോ? " അവൾ കണ്ണുകൾ കൂർപ്പിച്ചു തമാശിച്ചു. " ആണെങ്കിൽ " അവന്റെ ചുണ്ടിനൊരുകോണിൽ ചിരി തെളിഞ്ഞു വന്നു. " ആണെങ്കിൽ... ഒന്നുല്ല ഞാൻ പോകുവാ... സമയം ഒത്തിരി ആയി " " നിന്നോടാരാ പോകേണ്ടെന്ന് പറഞ്ഞെ എവിടെക്കാചാൽ പൊയ്ക്കോ " അവൻ കെറുവിച്ചു. " നിന്റെ കണ്ണുനീർ പുഴ തീരണ്ടേ " അവൾ അവനെ പുച്ഛിച്ചു.

" നിന്നോടാരാ എന്റെ കരച്ചിൽ കണ്ട് ഇരിക്കാൻ പറഞ്ഞത് പൊയ്ക്കൂടാർന്നില്ലേ " " പോവന്നെ " അവൾ മുഖം കോട്ടി ചെയർ ശക്തിയായി കാലുകൾ കൊണ്ട് പിന്നിലാക്കി അവനെ ഗൗനിക്കാതെ നടന്നു. അവൻ മുഖം തുടച് ചിരിയോടെ അവളുടെ പിന്നാലെയും. അവളുടെയും അവന്റെയും മുഖത്ത് പ്രണയം നിറഞ്ഞ മന്ദഹാസം തെളിഞ്ഞു നിന്നു. _________❤️ കാറിലേക്ക് അഭി തിരിച്ചു കയറിയപ്പോൾ അപർണയും ശ്രീയും എന്തെല്ലാമോ സംസാരിച്ചിരിക്കുകയായിരുന്നു. ഇത്രയെളുപ്പം അപർണ ഓക്കേ ആയോ എന്നായിരുന്നു അവന്റെ ചിന്തയിൽ ആദ്യം ഉടക്കിയത്. അവൻ ചിരിച്ചുകൊണ്ട് കാറിൽ കയറി. " രണ്ടാളും നല്ല സംസാരം ആണല്ലോ " " ഹാ അവളുടെ വീട്ടുകാരെ കുറിച് പറയുകയായിരുന്നു " " ഹ്മ്മ് " " വീഡിയോ എപ്പോ ഡിലീറ്റ് ആക്കും? " അവളിൽ നിന്നുമൊരു ദീന സ്വരം പുറപ്പെട്ടു. " പേടിക്കേണ്ട ലീക് ആയിട്ടില്ല അതാരും കണ്ടിട്ടില്ല ഞാനൊഴികെ വേറാരും കണ്ടിട്ടില്ല പിന്നെയവൻ ഡിലീറ്റ് ചെയ്തിട്ടുണ്ട് ഡോണ്ട് വറി ഇനിയാർക്കും ആ വീഡിയോ ക്ലിപ്പ് പോകില്ല അതിനുള്ളതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട് "

ശ്രീ സമുദ്രത്തിൽ നിന്നും ഒഴുകി നീങ്ങുന്ന ചാലുപോലെ അവളുടെ കണ്ണുനീർ ഒഴുകി. അവർക്ക് വല്ലാതെ തോന്നി. " നേരം ഒരുപാട് ആയി വീട്ടിലേക്ക് കൊണ്ടുപോയാകുമോ " നീരുറവയെ തുടച്ചു നീക്കി തേങ്ങിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. ശക്തിയായി പിൻ സീറ്റിലെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടതും പേടിച്ചുകൊണ്ടവൾ തല ചെരിച്ചു. ചിരിയോടെ അകത്തേക്കു കയറിയിരിക്കാൻ നിൽക്കുന്ന മനീഷയുടെ മുഖം പൊടുന്നനെ മാറി. അവൾ പൊടുന്നനെ ശ്രീയെ നോക്കി. ശ്രീ കണ്ണുകൾ കൂർപ്പിച്ചു. " മനീ കയറിയിരി ഒരുപാട് നേരായി " അഭി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. മനീഷ വരുത്തിയ ചിരികൊണ്ട് കാറിൽ കയറിയിരുന്നു. വണ്ടി മുൻപോട്ട് നീങ്ങി....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story