എന്നിലെ നീ: ഭാഗം 29

ennile ne

രചന: ഹനൂന

പുറത്തേക്ക് എത്തിയതും മനീഷ അവനെ തിരിഞ്ഞു നോക്കി. " വീട്ടിൽ ഓക്കേ ആയതും ഞാൻ വരും എന്നെന്നും നിന്നെ എന്റെയാക്കി മാറ്റാൻ മനി " " അതിന് നിന്റെ വീട്ടുകാർ സമ്മതിക്കുക കൂടെ വേണം.... അതിന് നീ നന്നായി വിയർക്കും അല്ലെങ്കിലും എന്നെ പോലെ ഒരാളെ എങ്ങെനെ അക്‌സെപ്റ് ചെയ്യാനാ " അവൾ പൊട്ടിച്ചിരിച്ചു. അവൻ വല്ലാത്ത ദേഷ്യം തോന്നി. അവനവളുടെ കയ്യിൽ പിടിച്ചു ബലമായി വലിച്ചു കൊണ്ടുപോയി. ആരുമില്ലാത്ത ഇടത്ത് എത്തിയപ്പോൾ അവൻ ചുറ്റും നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവളുടെ ചുണ്ടുകളെ കടിച്ചു നുണഞ്ഞു. അവളാദ്യം അമ്പരന്നെങ്കിലും പിന്നീട് അവൻ വിധേയയായി നിന്നു. " നിന്നെ ആര് അംഗീകരിച്ചില്ലെങ്കിലും ഞാൻ ഉണ്ടാകും എന്റെ മരണം വരെ " ചുണ്ടുകളെ പറിച്ചെടുത്തുകൊണ്ടവൻ പറഞ്ഞു. അവൾ അവനെ പുണർന്നു.

" ജയ് ഐ ലവ് യു അലോട്ട് " " ലവ് യു ടൂ മനി... മതി പൊയ്ക്കോ വീട്ടുകാർ വഴക്ക് പറയും " അവൾ തലയാട്ടി. പരസ്പരം യാത്രപറഞ്ഞ് വിരഹത്തിന്റെ വേദന പേറി ഇരുവരും നടന്നു നീങ്ങി. മനീഷ ചിരിയോടെ അവനെ യാത്രയാക്കി കാറിനടുത്തേക്ക് വന്ന് പിന്സീറ്റിലെ ഡോർ തുറന്നു. ചിരിയോടെ അകത്തേക്കു കയറിയിരിക്കാൻ നിൽക്കുന്ന മനീഷയുടെ മുഖം പൊടുന്നനെ മാറി. അവൾ പൊടുന്നനെ ശ്രീയെ നോക്കി. ശ്രീ കണ്ണുകൾ കൂർപ്പിച്ചു. " മനീ കയറിയിരി ഒരുപാട് നേരായി " അഭി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. മനീഷ വരുത്തിയ ചിരികൊണ്ട് കാറിൽ കയറിയിരുന്നു. വണ്ടി മുൻപോട്ട് നീങ്ങി. നിർവികാരതയോടെ മൗനമായി പുറത്തേക്ക് മിഴികൾ നട്ട് ഇരിക്കുന്ന അപർണയെ കാണെ മനീഷയുടെ ഉള്ളിൽ സംശയം നിറഞ്ഞു. " നിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തരാമോ " അഭി അല്പനേരത്തെ ഡ്രൈവിങ്ങിനൊടുവിൽ അപർണയോട് ചോദിച്ചു. അവൾ അതൊന്നും കേട്ടിരുന്നില്ല. അവളുടെ മനസ്സു മുഴുവൻ ശൂന്യതയായിരുന്നു. " അപർണ തന്നോടാ "

മനീഷ അവളെ തൊട്ട് വിളിച്ചു അവൾ പകപ്പോടെ മനീഷയെ നോക്കി. " വീട്ടിലേക്കുള്ള വഴി " അപർണയുടെ ഭയന്നുള്ള നോട്ടം കണ്ട് അവൾ പറഞ്ഞു. " കിച്ചുവിന്റെ വീട് കഴിഞ്ഞ് നേരെ പോയിട്ട് വലത്തോട്ട് തിരിഞ്ഞുള്ള ആദ്യത്തെ ഒരു നില വീട് " " മ്മ്ഹ്ഹ് വഴി നോക്കണം എനിക്ക് ചിലപ്പോൾ തെറ്റും കിച്ചുവിന്റെ വീട് വരെയേ എനിക്ക് അറിയത്തുള്ളൂ " അവൾ മറുപടിയായി മൂളി. കൃഷ്ണയുടെ വീടെത്തിയതും അഭി അവിടേക്ക് വെറുതെയൊന്ന് നോക്കി. ഉമ്മറപ്പടിയിൽ വലിയ ആലോചനയോടെ ഇരിക്കുകയാണവൾ. അവളെ കണ്ടതും അവന്റെ കണ്ണുകളിൽ ഒരേ നിമിഷം വേദനയും സന്തോഷവും തെളിഞ്ഞു. " വരുണിന്റെ വിളിക്കായി കാത്തിരിക്കുകയായിരിക്കും അവൾ " അപർണ അവന്റെ നോട്ടം ശ്രദ്ധിച്ചുകൊണ്ട് കൃഷ്ണയിലേക്ക് മിഴികൾ നട്ട് പറഞ്ഞു. " നെവർ ട്രസ്റ്റ്‌ എനി വൺ ബ്ലൈണ്ട്ലി " ശ്രീ ആരോടെന്നില്ലാതെ പല്ലുകൾ ഞെരിച്ചു പറഞ്ഞു. അപർണയുടെ കണ്ണുകൾ കലങ്ങി വിതുമ്പുന്ന ചുണ്ടുകളെ കടിച്ചമർത്തി. കാറിൽ അവളുടെ വീട് മറയും വരെ അപർണ അങ്ങോട്ട് നോക്കിയിരുന്നു.

" ഇതാണോ വീട് " വണ്ടി ഒരു നില വീടിന്റെ മുന്നിൽ നിർത്തികൊണ്ട് അഭി ചോദിച്ചു. അപർണ മൂളിക്കൊണ്ട് ഡോർ തുറന്ന് പുറത്തിറങ്ങി. യാത്ര പറയാതെ പോയതിൽ മനീഷക്ക് വല്ലാതെ തോന്നി. അഭിയും ശ്രീയും അവളുടെ അവസ്ഥയെ ഓർത്ത് വേദനിച്ചു. " എന്ത് തരം കുട്ടിയാണിത്... അവൾക്ക് മെന്റലി എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? ആസ് എ ഡോക്ടർ എനിക്ക് അങ്ങനെ തോന്നി " മനീഷ അവളുടെ ചെയ്തികളെ ഓർത്ത് പറഞ്ഞു. " നമ്മളെന്തിനാ ബാക്കിയുള്ളവരുടെ കാര്യം നോക്കുന്നെ... അവൾ മെന്റലി പ്രശ്‌നമുണ്ടെകിൽ അവൾ ഡോക്ടറിനെ കൺസൾട്ട് ചെയ്യും " ശ്രീ അവളോട് ദേഷ്യപ്പെട്ടു. " അതിന് ഞാൻ പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചല്ലേ ഒള്ളു നീയെന്തിനാ ദേഷ്യപ്പെടുന്നേ " മനീഷ കടുപ്പത്തിൽ ചോദിച്ചു. " രണ്ടും മിണ്ടാതിരിക്ക് കുറച്ച് നേരത്തിനു " അഭിയും കോപിച്ചു. " രണ്ടിനും എന്തോ ഭാത കൂടിയെന്ന് തോനുന്നു " പിറുപിറുത്തു കൊണ്ട് അവൾ വിൻഡോയിലേക്ക് ചാഞ്ഞു. " അഭി കൃഷ്ണേടെ വീടെത്തിയാൽ നിർത്ത് നമുക്കവിടെ കയറിയിട്ട് പോകാം ഇത്രീം ദൂരം വന്ന് അവളെ കാണാതെ പോകുന്നത് മോശല്ലേ..

അപർണ അവളോട് നമ്മൾ ഇത്രേടം വരെ വന്ന കാര്യം പറയുമ്പോ കൃഷ്ണക്ക് എന്തെങ്കിലും തോന്നും " മനീഷ അഭിയെ പാളി നോക്കി. ശ്രീക്ക് വല്ലായ്മ തോന്നി. " ഹ്മ്മ്... അപർണ നമ്മുടെ കൂടെ ഉണ്ടായിരുന്നത് അവളോട് പറയണ്ട " " അതെന്താ പറഞ്ഞാൽ " "മനീ കളിക്കണ്ട പറഞ്ഞത് അങ്ങോട്ട് അനുസരിച്ചാൽ മതി " അഭി ദേഷ്യപ്പെട്ടു. മനീഷയ്ക്ക് സംശയം കൂടി. എന്നിരുന്നാലും അവൾ ഒന്നും ചോദിച്ചില്ല. അഭി കൃഷ്ണയുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി. മൂവരും ഡോർ തുറന്ന് പുറത്തിറങ്ങി. ഉമ്മറത്തെ സ്റ്റെപ്പിൽ ഇരുന്ന് അപ്പോഴും കൃഷ്ണ ആലോചനയിലായിരുന്നു. അവളെ കണ്ടതും ശ്രീക്ക് അസ്വസ്ഥത തോന്നി. എന്നിരുന്നാലും അവൻ സാമ്യപനം പാലിച്ചു മുന്നോട്ട് നടന്നു. " കൃഷ്ണെ " മനീഷ അവളുടെ മുഖത്തിൻ നേരെ കൈ വീശി. അവൾ ആലോചനയിൽ നിന്നുമുണർന്ന് ഞെട്ടിക്കൊണ്ടവരെ നോക്കി. അഭിയിൽ കണ്ണുകൾ എത്തിയതും അവൾ ചാടിയെഴുന്നേറ്റു. മനീഷ അവൾക് ചിരിച്ചു കൊടുത്തു. വിളറിയ പുഞ്ചിരി അവൾ തിരികെയും കൊടുത്ത് അവരെ അകത്തേക്ക് സ്വീകരിച്ചു.

" അമ്മാ.... " അവൾ യമുനയെ നീട്ടി വിളിച്ചു. " ന്താ ന്റെ കിച്ചുവെ അലറുന്നെ എട്ടൂസം കഴിഞ്ഞാ കല്യാണം കഴിഞ്ഞ് പോകേണ്ടതല്ലേ നെനക്ക് അവടെയും ഇതേപടിപ്പ് തൊടരാൻ പറ്റുവോ " ലക്ഷ്മിയമ്മ അവളെ ശകാരിച്ചുകൊണ്ട് ഉമ്മറത്തെ കോലായിലേക്ക് വന്നു. " ആഹാ ആരൊക്കെയാ ഇത്... എന്താപ്പോ മുന്നറിയിപ്പില്ലാണ്ട് " ലക്ഷ്മിയമ്മ അഭിയേയും ശ്രീയെയും മനീഷയെയും കണ്ടപാടേ സന്തോഷത്തോടെ ചോദിച്ചു. " ഒന്നുല്ല ഇത് വഴി വന്നപ്പോ കയറിയെന്നെ ഒള്ളു " അഭി ചെറു ചിരി സമ്മാനിച്ചു. ഉമ്മറത്തെ ശബ്‌ദം കെട്ട് യമുന പുറത്തേക്ക് വന്നു. അവർ പ്രതീക്ഷിക്കാതെ വന്ന അതിഥികളെ കണ്ട് അമ്പരന്നു. " നിങ്ങളെന്തേ വന്ന കാലിൽ അവിടെ നിക്കുണു കയറി വാ " യമുന. " ഞാനത് മറന്നേ പോയി കണ്ട സന്തോഷത്തിലേയ് " ലക്ഷ്മിയമ്മ മൂവരും അകത്തു കയറി സോഫയിൽ സ്ഥാനം പിടിച്ചു. " ഞാൻ ചായ എടുക്കാം " യമുന അത്രയും പറഞ് അടുക്കളയിലേക്ക് നീങ്ങി കൂടെ കൃഷ്ണയും. " നീയിതെങ്ങോട്ടാ എന്റെ കൂടെ മര്യാദക്ക് അഭിയുടെ അടുത്ത് പോയി നിൽക്ക് അവരോട് സംസാരിക്ക് "

യമുന അവളെ തിരിച് ഹാളിലേക്ക് തന്നെ പറഞ്ഞയച്ചു. " അച്ഛനെവിടെ? " കൃഷ്ണയുടെ മുഖത്തേക്ക് നോക്കി അഭി ചോദിച്ചു. " പുറത്ത് പോയി " അത്ര തന്നെ തെളിച്ചമില്ലാത്ത മറുപടി ആയതിനാൽ അവന്റെ മുഖം വാടി. " ഹ്മ്മ്... അച്ഛമ്മേ അമ്മയോട് ചായയൊന്നും വേണ്ടെന്ന് പറയു ഞങ്ങൾ ഇറങ്ങുവാ " അഭി " അയ്യോ.. ചായ കുടിച്ചിട്ട് പോകാം " " വേണ്ടെന്നേ ഞങ്ങൾ ഇറങ്ങട്ടെ ഉച്ച തിരിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാ " മനീഷ എഴുന്നേറ്റു. കൂടെ ബാക്കി രണ്ടാളും. അഭി അടുക്കളയിലേക്ക് പോയി. " അമ്മാ... ചായ ഒന്നും വേണ്ടാ ഇറങ്ങട്ടെ " " ചായ കുടിച്ചിട്ട് പോകാം അച്ഛനിപ്പോ വരും " അവർ അവനെ നിർബന്ധിച്ചു. " ഇനിയൊരിക്കലാവാം " അഭി അത്രയും പറഞ്ഞു ഹാളിലേക്ക് തിരിച്ചു ചെന്നു. അവന്റെ പിന്നാലെ യമുനയും. " ശെരിയെന്നാൽ ഞങ്ങൾ ഇറങ്ങട്ടെ " അഭി യാത്ര പറഞ്ഞു. മൂവരും ഇറങ്ങി നടന്നു. ഉമ്മറം വരെ കൃഷ്ണയും ലക്ഷ്മിയമ്മയും യമുനയും കൂടെ ചെന്നു. അഭി ഗേറ്റിനടുത്ത് എത്തിയപ്പോൾ അവളെ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞ അവനോടുള്ള വെറുപ്പും ദേഷ്യവും അവനെ വേദനിപ്പിച്ചു.

മൂന്ന് പേരും വീട്ടിലെത്തിയപ്പോൾ തന്നെ സമയം 8 മണി കഴിഞ്ഞിരുന്നു. വൈകിയതിൽ മൂന്ന് പേർക്കും വേണ്ടുവോളം ചീത്ത കേട്ടു. മൂന്നാളും അതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച് അവരവരുടെ മുറികളിൽ ചെന്നു ഫ്രഷ് ആയി വന്നു. അവരെത്തിയപ്പോഴേക്കും ഭക്ഷണം വിളിമ്പി വെച്ചിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ ടേബിളിന് ചുറ്റും ഇരുന്നു. " എന്തിനാ അമ്മായി ഇത്ര വേഗം കല്യാണം " മനീഷ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചോദിച്ചു. " എത്രയും പെട്ടന്നായാൽ അത്രയും നല്ലതെന്ന് കരുതുന്നു " ജാനകി " ഹ്മ്മ്... " " അവന്റെ കഴിഞ്ഞിട്ട് വേണം നിന്റെ " സരസ്വതി മനീഷയെ നോക്കി. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തരിപ്പിൽ കയറി അവൾ ചുമച്ചു. " കല്യാണത്തിന്റെ കാര്യം കേട്ടപ്പോഴേക്കും നോക്ക് സരസമ്മേ അവളുടെ ചുമ... " ശ്രീ അവളെ പാളി നോക്കി. രേണുക അവളുടെ ചുമ കണ്ടതും ചയറിൽ നിന്നും ചാടിയെഴുന്നേറ്റ് വെള്ളം കൊണ്ട് അവളുടെ അടുത്തേക് പോയി നെറുകയിൽ കൊട്ടി വെള്ളം കൊടുത്തു. ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.

ദിനേഷിന്റെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു. അമ്മയുടെയും മകളെയും ശ്രദ്ധിച്ചാൽ അവിടെയൊരു കൂട്ടക്കരച്ചിൽ രൂപം പ്രാപിക്കുമെന്ന് കരുതി ആരും അങ്ങോട്ട് ശ്രദ്ധിച്ചില്ല. സരസ്വതി എല്ലാവരുടെയും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. " സരസമ്മ നിന്റെ അമ്മേടെ അമ്മ " സരസ്വതി മുഖം കോട്ടി. ശ്രീക്ക് കാര്യം പിടികിട്ടിയതും അവനും അവർക്കൊപ്പം ചേർന്ന്. " ഇപ്പോഴും മധുരപ്പതിനേഴാണെന്നാ തള്ളയുടെ വിചാരം " ശ്രീ " ശ്രീ അച്ഛമ്മയോട് ഇങ്ങനെയാണോ സംസാരിക്കുക " കുട്ടൻപിള്ള അവനോട് ദേഷ്യപ്പെട്ടു. " നീയൊന്ന് പോയെ കുട്ടാ ഞാനും എന്റെ പേരക്കുട്ടിയും എങ്ങനെ സംസാരിച്ചാലും നിനക്കെന്താ " സരസ്വതി അയാളെ കണ്ണുരുട്ടി നോക്കി. " അമ്മതന്നെയാ അവനെ വഷളാക്കുന്നത് "

ജയന്തി ശ്രീയെ കണ്ണുരുട്ടി നോക്കി. രേണുക വെള്ളം കൊടുത്ത് തിരിഞ്ഞു നടന്നു. അവൾ അവരുടെ കയ്യിൽ പിടിച്ചു. " അമ്മാ.... " അവളുടെ ദീനമായ സ്വരത്തിൽ അലിയാൻ മാത്രംമുണ്ടായിരുന്നുള്ളു അവരുടെ വാശിയും ദേഷ്യവും. രേണുക നിറഞ്ഞു തൂവുന്ന മിഴികളെ കടിച്ചമർത്തി അവളെ തിരിഞ്ഞു നോക്കി. അവൾ എഴുന്നേറ്റ് അവരെ കെട്ടിപ്പിടിച്ചു ആർത്തു കരഞ്ഞു. എല്ലാവരും നിശബ്ദമായി അവരെ നോക്കി. ദിനേശന്റെ കണ്ണുകളിൽ നിന്നുമിറ്റുന്ന ഉപ്പ് വെള്ളം ചോറിൽ അലിഞ്ഞു. രേണുക അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം മുതുവിൽ തട്ടി. അവരുടെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story