എന്നിലെ നീ: ഭാഗം 3

ennile ne

രചന: ഹനൂന

കൂടെ പഠിച്ചവർ ജോലിയില്ലാതെ അലയുമ്പോൾ ഞാൻ മാത്രം പഠിച്ചുറങ്ങിയതും ജോലിക്ക് പ്രവേശിച്ചത്. കൂട്ടുകാർക്ക് കുശുമ്പുണ്ടാവും പറഞ്ഞിട്ട് കാര്യമില്ല മാളിക വീട്ടിൽ ബാലന്റെ ചെറുമകനാണോ ജോലിക്ക് ക്ഷാമം. ഇനിയും മൂന്ന് നാല് തലമുറക്ക് ജീവിക്കാനുള്ള സ്വത്തും സാമ്പാദ്യവുമുണ്ട് അതുകൊണ്ട് തന്നെ വലിയ വലിയ പുള്ളികളുമായിട്ട് കുടുംബത്തിലുള്ളവർക്ക് പരിചയമുണ്ട് അതുകൊണ്ട് തന്നെ ചെറിയച്ഛന്റെ മകന്റെ കെയർഓഫിൽ എനിക്ക് നല്ലൊരു കമ്പനിയിൽ തന്നെ ജോലി കിട്ടി. സത്യം പറഞ്ഞാൽ വല്യമ്മാവൻ എന്നോട് പറഞ്ഞതാണ് എന്തിനാണ് അഭി കമ്പനികളിൽ ജോലി അന്വേഷിക്കുന്നത് നമ്മുടെ കമ്പനിയിൽ തന്നെ കയറിക്കൂടെ എന്ന് പക്ഷെ ഞാൻ സ്നേഹത്തോടെ നിരസിച്ചു. വേറൊന്നും കൊണ്ടല്ല അപകർശതാബോധം വേണമെങ്കിൽ അഹങ്കാരം എന്നുകൂടെ പറയാം. സ്വന്തം കമ്പനിയിൽ ആയിരുന്നെങ്കിൽ മറ്റുള്ളവരോട് ആക്നാപിച്ചാൽ മതി ഇവിടെ അങ്ങനെ അല്ല കഷ്ടപ്പെടണം എന്റെയും ആഗ്രഹം അതായിരുന്നു കഠിനാധ്വാനം ചെയ്ത് മുന്നേറണമെന്ന്. അങ്ങനെ 23 ആം വയസ്സിൽ ഞാനൊരു ജോലിക്കാരനായി.

ബംഗ്ലൂരുവിൽ തന്നെയാണ് അതുകൊണ്ട് വീട്ടിലേക്ക് എന്നും വരാം പക്ഷെ അച്ഛനും അമ്മയും തറവാട്ടിലേക്ക് നൈസ് ആയിട്ട് താമസം മാറി. അതായത് ഞാൻ ബംഗ്ലൂരു എന്ന മഹാനഗരത്തിൽ എത്തിപ്പെട്ടത് 10 ആം ക്ലാസ്സ്‌ കഴിഞ്ഞാണ്. അച്ഛൻ ഇവിടുത്തെ കമ്പനി നോക്കിനടത്താൻ വന്നതാണ്. പിന്നെ ഇവിടിയങ് കൂടി. എനിക്ക് ജോലി കിട്ടിയതും അച്ഛൻ ശിഷ്ട്ട കാലം കുടുംബത്തോടൊപ്പം താമസിക്കണമെന്നും ആഗ്രഹം വന്നത് ഒരുമിച്ചായിരുന്നു. അങ്ങനെ അമ്മയും അച്ഛന്നുമില്ലാത്ത ആ വീട്ടിൽ എന്റെ ജീവിതം വളരെ മോശം ആയിരുന്നു. രാവിലെ ജോലിക്ക് പോവുന്നു. തിരിച് വീട്ടിൽ വരുന്നു കുളിക്കുന്നു ഡ്രസ്സ്‌ മാറ്റി പുറത്തൂന്ന് ഫുഡ്‌ തട്ടി കൂട്ടുകാരുടെ കൂടെ കറങ്ങി രാത്രി 10 മണിക്ക് വീട്ടിൽ കയറുന്നു. കയറിയ ഉടൻ നെറ്റ്ഫ്ലിക്ക്സിൽ മൂവി കണ്ട് അവിടെ കിടന്നുറങ്ങുന്നു. അങ്ങനെ ഒരു മാസം കടന്നുപോയി. ഇട്ട വസ്ത്രം അലക്കണം എന്ന ചിന്ത വന്നുതുടങ്ങിയത് ഒരു മാസം കൊണ്ട് വീടിനുള്ളിൽ മുഷിപ്പിന്റെ സ്മെല് വന്നുതുടങ്ങിയപ്പോൾ മുതലാണ്.

അമ്മയാണ് എല്ലാം ചെയ്തിരുന്നത് പിന്നീടങ്ങിട്ടുള്ള ദിവസങ്ങൾ പരിതാപം നിറഞ്ഞവയായിരുന്നു. ഓഫീസിൽ 8 മണി ആകുമ്പോഴേക്കും എത്തണം വീട്ടിൽ എത്തുന്നത് നന്നേ വൈകിയിട്ടും. ജോലി കഴിഞ്ഞ് ക്ഷീണിച് വന്നാൽ പുറത്ത് പോയി ഫുഡ്‌ കൊണ്ടുവന്നു വീട്ടിൽ നിന്ന് തന്നെ കഴിച്ച് വീട് തൂത്തുവാരി ഇട്ട ഡ്രസ്സ്‌ അലക്കി കഴിയുമ്പോഴേക്കും ക്ഷീണിക്കും. ഒരുമാസം കഷ്ട്ടി അങ്ങനെ പോയി പറ്റുന്നില്ല എന്ന് കണ്ടതും ജോലിക്കാരിയെ വെച്ചു. അപ്പോഴാണ് ആശ്വാസമായത്. രാവിലെ എഴുന്നേറ്റ് വരുമ്പോൾ ടേബിളിൽ ഫ്ലാസ്കിൽ തനിക്കായി കോഫി ഉണ്ടാക്കി ബ്രേക്ക്ഫസ്റ്റും ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. ആദ്യത്തെ കുറച്ച് നാൾ അതും കഴിച്ചു കുളിച് ഓഫീസിലേക്ക് പോകും. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ എന്റെ എഴുന്നേപ്പ് എപ്പോഴാണെന്ന് നേരം 7 മണിക്ക് എഴുന്നേൽക്കും എഴുന്നേറ്റ് കുറച്ചു നേരം ബെഡിൽ തന്നെ കിടന്ന് ആലോചിക്കും പിന്നെ 7:15 ആയാൽ എഴുന്നേറ്റ് പോയി ബ്രഷ് ചെയ്ത് ബാത്‌റൂമിലും പോയി കുളിച് ഫ്രഷ് ആയി കഴിച്ചു കഴിയുമ്പോഴേക്കും സമയം 7:50 പിന്നെ കാറെടുത്ത് പാഞ്ഞു പോകും ഓഫീസിലേക്ക്.

ഇതൊക്കെ എന്തിനാണ് ഡയറിയിൽ കുത്തിക്കുറിക്കുന്നത് എന്ന് വെച്ചാൽ കാര്യത്തിലേക്ക് ഡയറക്റ്റ് ആയി പോകാൻ പറ്റില്ലാലോ 😜. എന്റെ തിരക്ക് പിടിച്ച ജീവിതത്തിൽ എനിക്ക് പ്രേമിക്കാനൊന്നും ടൈം കിട്ടിയില്ലെന്നു പറയുന്നില്ല കോളേജിൽ പഠിക്കുമ്പോൾ ഒരുപാടെണ്ണത്തിനെ പ്രേമിച്ചതാ 😌. ഫസ്റ്റ് ഇയർ ഗോപിക സെക്കന്റ്‌ ഇയർ റിയ സെക്കന്റ്‌ ഇയർ ഹാഫ് ആയപ്പോൾ മേഘന അങ്ങനെ ശരണ്യ മിഥുല കീർത്തി മായ... 😁 നീയിപ്പോ വിചാരിക്കുന്നുണ്ടാവും ഇവനെന്ത് കോഴി ആണെന്ന് അല്ലെ? അങ്ങനെയും കൂട്ടിക്കോ. പക്ഷെ ഒന്നും സീരിയസ് ആയിരുന്നില്ല ഇങ്ങോട്ടും അങ്ങനെ തന്നെ. പെണ്ണുങ്ങളെ വഞ്ചിച്ചു കടന്നുകളയുന്നവന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തല്ലെ പെണ്ണെ... പെണ്ണെ ഇതൊരിക്കൽ നീ വായിക്കണം അതിനുവേണ്ടി മാത്രമാണ് നിന്റെ അഭി നിനക്കുവേണ്ടി ഇതെഴുതുന്നത്. " മാളിക വീട്ടിൽ അഭിമന്യുവിന്റെ ഹൃദയം കട്ടെടുത്തു നീ ഒരൊറ്റ നിമിഷം കൊണ്ട് " ആദ്യ പേജിൽ അവൻ എഴുതി ചേർത്തവയായിരുന്നു അവ. ❤️ _______________ ❤️

" റൊമാൻസ് വരുന്നെടാ " സരസ്വതി കണ്ണിറുക്കി. " അയ്യാ റൊമാൻസിക്കാൻ പറ്റിയ പ്രായം തന്നെ " ശ്രീറാം അവരെ പുച്ഛിച്ചു. " വല്ലാണ്ട് പുച്ചിക്കേണ്ടെടാ... " സരസ്വതി അവനെയും പുച്ഛിച്ചു. " ഹും " അവൻ കെറുവിച്ചു " നിന്നോട് വഴക്കടിക്കാൻ എനിക്ക് വയ്യ എനിക്കേ ബാക്കി വായിക്കണം " അവർ ഡയറിയുടെ പേജ് മറിച്ചു. " അഭി കാണാതെ വായിക്ക്.... മുറി കുറ്റിയിട്ട് വായിക്ക് സരസു ഇല്ലേൽ അവൻ കണ്ട എന്റെ തല പണയം വെക്കേണ്ടി വരും... ഞാൻ പോവുന്നു " " ആഹ് പൊയ്ക്കോ പൊയ്ക്കോ " " കഷ്ടപ്പെട്ട് എടുത്ത് കൊടുത്ത് കൊടുത്ത ഞാൻ ആരാപ്പോ " " ആരുവല്ല ഇപ്പൊ പോവാൻ നോക്ക് നീയൊരു പ്രാവശ്യം വായിച്ചതല്ലേ " " പോയി " അവൻ അവരെ പുച്ഛിച്ചുകൊണ്ട് പോയി. അവൻ പോയതും കതക് കുറ്റിയിട്ട് സരസ്വതി മുറിയിലെ ചാരുകസേരയിൽ ഇരുന്ന് ഡയറിയിലേക്ക് കണ്ണുകൾ പൂഴ്ത്തി. ❤️ ________________ ❤️

ജൂൺ 10 തിങ്കൾ ഇന്ന് ക്ഷീണം കാരണം നേരെത്തെ ഇറങ്ങി. ആകാശത്ത് ഇളം ചുവപ്പ് രാശി പടർന്നു ചുവന്ന പൊട്ടായി സൂര്യൻ മറയാനും തുടങ്ങിയിരിക്കുന്നു. റെഡ് സിഗ്നൽ കണ്ടതും കാർ നിർത്തി. അച്ഛനെയും അമ്മയെയും ഓർത്ത്കൊണ്ട് ഞാൻ ആലോചനയോടെ ഇരിക്കുമ്പോഴാണ് വിൻഡോയിൽ ആരോ കൊട്ടുന്നു. വിൻഡോയിലൂടെ നോക്കിയപ്പോൾ കണ്ടു ഒരു പെൺകുട്ടി അപ്പുറം തിരിഞ്ഞ് എന്റെ കാറിന്റെ വിൻഡോയിൽ കൊട്ടുന്നു. ഗ്ലാസ്‌ താഴ്ത്തിയതും നൈസ് ആയിട്ട് കിട്ടി ഒരെണ്ണം മൂക്കിനിട്ട് തന്നെ. " ഔച് " ഞാൻ ചെറിയ വേദനയിൽ ശബ്തിച്ചു. " സോറി സർ " അവൾ പെട്ടെന്ന് തന്നെ തന്റെ നേർക്ക് തിരിഞ്ഞ് കണ്ണുകൾ ചുരുക്കി ചുളുങ്ങിയ മുഖത്തോടെ ക്ഷമാപണം നടത്തി. ഞാൻ അവളുടെ ആ ഭാവത്തെ എന്റെ ഹൃദയത്തിലേക്ക് ക്ലിക്ക് ചെയ്തു. ഞാൻ ചിരിയോടെ ഏതോ ലോകത്തെന്നതുപോലെ തലയാട്ടി.

" സാരല്ല " അവളും ചിരിച്ചു. എന്നിട്ട് എന്റെ നേർക്ക് ഒരു ചെറിയ ടിൻ കാണിച്ചു. ഞാനതിൽ എഴുതിയത് വായിച്ചു. " നിങ്ങൾ തരുന്നത് ഒരു രൂപയാണെകിലും അത് ഒരു ക്യാൻസർ രോഗിയെ സഹായിച്ചേക്കും " " ഒരു രൂപ മതിയോ " ഞാൻ കുസൃതിയോടെ ചോദിച്ചതും അവൾ എന്നെ സൂക്ഷിച്ചു നോക്കി. " എന്റെ കയ്യിൽ ചില്ലറയില്ല അതുകൊണ്ട് ഇത് ഇരിക്കട്ടെ " കളിയോടെ പറഞ്ഞുകൊണ്ട് ഞാൻ 500 ന്റെ നോട്ട് എടുത്ത് അതിലേക്കിട്ടു. അവൾ വിടർന്ന ചിരിയോടെ എന്നെ നോക്കി. " ഗോഡ് ബ്ലെസ് യു " അവൾ ചിരിയോടെ പറഞ്ഞു. ഞാൻ രണ്ടു കണ്ണും ചിമ്മി കാണിച്ചു. അവൾ തലയാട്ടി എന്നിൽ നിന്നുമകന്നു പോയി.

ഞാൻ അവൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പിന്നിൽ നിന്നും ഒരുപാട് ഹോൺ ശബ്ദമാണ് എന്നെ സ്വബോധത്തിൽ എത്തിച്ചത്. ഗ്രീൻ സിഗ്നൽ കത്തിയിരിക്കുന്നു. ഞാൻ നാക്ക് കടിച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് പോയി. വീട്ടിലെത്തിയതും തങ്കച്ചേച്ചി എന്തെ മോൻ നേരെത്തെ എന്ന് ചോദിച്ചു അതൊന്നും എന്റെ ചെവിയിൽ പതിഞ്ഞില്ല. ഞാൻ സ്വപ്നത്തിലെന്നതുപോലെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ട് തങ്കചേച്ചി അന്തിച്ചിട്ടുണ്ടാകണം. അതുകൊണ്ടാവും ഫ്രഷ് ആയി വന്നപ്പോൾ " മോനെന്തുപറ്റി എന്ന് ചോദിച്ചു " " ഒന്നുല്ല ചേച്ചി ചെറിയ തല വേദന " ഇളിഭ്യത മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു. പിന്നീടങ്ങോട്ട് എങ്ങോട്ടെങ്കിലും പോകുമ്പോൾ കണ്ണുകൾ അവൾക്കായി തിരഞ്ഞുകൊണ്ടിരുന്നു പക്ഷെ നിരാശയായിരുന്നു ഫലം...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story