എന്നിലെ നീ: ഭാഗം 30

ennile ne

രചന: ഹനൂന

രേണുക കണ്ണുകൾ തുറക്കുമ്പോൾ മനീഷ അവരുടെയും ദിനേശന്റെയും ചൂടിൽ നിർവൃതിയോടെ ഉറങ്ങുകയായിരുന്നു. അവർ അവളെ നോക്കി അൽപനേരം കിടന്നു. ശേഷം അവളുടെ നെറ്റിയിൽ വാത്സല്യത്താൽ ചുണ്ടുകൾ അമർത്തി. അവർ ദിനേശനെയും അവളെയും എഴുന്നേൽപ്പിക്കാതെ സാവധാനം എഴുന്നേറ്റു. കാർമേഘങ്ങൾ നീങ്ങി തെളിഞ്ഞ മാനം പോലെ അവരുടെ മുഖം പ്രകാശിച്ചിരുന്നു. അവർ പല്ല് തേച്ച് കുളിച്ച് സെറ്റ് സാരിയുടുത്ത് പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു കൊണ്ട് അടുക്കളയിലേക്ക് കയറി. ചായക്ക് വെള്ളം വെച്ച് ഹാളിലേക്ക് പോയി വാതിൽ തുറന്നു. മുറ്റത്ത് പേപ്പർ ഇട്ടിട്ടുണ്ട്. മുറ്റത്തിറങ്ങി ആ പേപ്പർ എടുത്ത് ഉമ്മറത്തെ കൊലയിൽ വെച്ച് വീണ്ടും അടുക്കളയിലേക്ക് പോയി. അവിടെ ജാനകിയും രേണുകയും എത്തിയിരുന്നു. ജാനകി തിള വന്ന വെള്ളത്തിൽ പൊടിയിട്ട് തിളപ്പിച്ച്‌ പഞ്ചസാരയിട്ടു. ജയന്തി അടുക്കള പുറത്തെ വാതിൽ പടിയിൽ ഇരിക്കുകയായിരുന്നു. " ആഹാ രണ്ടാളും എപ്പോ എഴുന്നേറ്റു "

രേണുക ജയന്തിയും ജാനാകിയും തിരിഞ്ഞു നോക്കി. തലയിൽ തുവർത്തു കൊണ്ട് ചുറ്റി സെറ്റ് സാരിയും ഉടുത്ത് ഐശ്വര്യമായ മുഖത്ത് ചന്ദനവും നെറുകയിൽ സിന്ദൂരവും ചാർത്തി നിൽക്കുന്ന രേണുകയെ കണ്ട് ഇരുവരും തെല്ലോന്ന് അമ്പരപ്പെട്ടു. " എന്ത് പറ്റി രേണു രാവിലത്തന്നെ കുളിച്ചൊരുങ്ങി... " ജയന്തി അത്ഭുതത്തോടെ ചോദിച്ചു. " ഒന്നുല്ലേച്ചി അമ്പലം വരെ പോകണം " രേണുക " ചേച്ചിയെന്താ മറന്നേക്കുവാണോ മകളെ കിട്ടിയ സന്തോഷം " ജാനകി ചിരിച്ചു ഒപ്പം രേണുകയും ജയന്തിയും. " ഇന്ന് ദോശ വേണ്ട ചപ്പാത്തിയും ഉരുക്കിഴങ്ങ് മസാലയും മതി ഉച്ചക്ക് ബീഫ് ബിരിയാണി വെക്കാം വൈകുന്നേരം പായസവും രാത്രിക്ക് ചോറും സാമ്പാറും പപ്പടവും പയർ തോരനും " " എനിക്കുമുണ്ടൊരു മകൻ അവൻ രാവിലെ ദോശ വേണം " ജയന്തി രേണുകയെ പാളി നോക്കി. " ഓഹ് അത്‌ സാരല്ല അവൻ വേണെങ്കിൽ ദോശയും ഉണ്ടാക്കാം മാവ് ഇരിപ്പുണ്ടല്ലോ " രേണുക " ഞാൻ വെറുതെ പറഞ്ഞതാ അവൻ ചപ്പാത്തിയും കഴിക്കുമെന്ന് നിനക്കറിയാമല്ലോ " ജയന്തി "

ഹാ ഹാ... ഞാൻ അവളെ എഴുന്നേൽപ്പിക്കട്ടെ... പെൺകുട്ടിയല്ലേ ഇത്ര നേരം ഉറങ്ങാൻ പറ്റുമോ വേറൊരു വീട്ടിൽ കെട്ടിച്ചു വിടേണ്ടതല്ലേ " രേണുക അത്രയും പറഞ്ഞ അടുക്കള വിട്ട് റൂമിലേക്ക് പോയി. അവരുടെ ചെയ്തികൾ കണ്ട് ജാനകിയുടെയും ജയന്തിയുടെയും മനസ്സ് നിറഞ്ഞു. പരസ്പരം നോക്കി ചിരിച്ചു. " മുറ്റമടിച്ച് വരാം നീ മാവ് കുഴച്ചോ അവൾ അപ്പോഴേക്കും എത്തും " ജയന്തി മുറ്റത്തേക്കിറങ്ങി. ജാനകി ചായ ഫ്ലാസ്ക്കിലേക്ക് പകർത്തി അവർക്ക് വേണ്ടത് _________❤️ രേണുക റൂമിലേക്ക് കയറിയപ്പോൾ ദിനേശന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന മനീഷയെയാണ്. ദിനേശൻ അവളുടെ മുടിയിൽ തഴുകി അവളെ തന്നെ നിറകണ്ണാലെ നോക്കി കിടക്കുകയാണ്. അത്‌ കാണ്കെ അവരുടെയും കണ്ണ് നിറഞ്ഞു. " ദിനേശേട്ടൻ എഴുന്നേറ്റോ... പറയാർന്നില്ലേ ഞാൻ ചായ കൊണ്ട് വരുമായിരുന്നു " കണ്ണ് തുടച് ചിരി തൂകിയവർ പറഞ്ഞു. ദിനേശൻ അവരെ വെറുതെ നോക്കി കിടന്നു ഒപ്പം മനീഷയെ ചേർത്തു പിടിച്ചു. അയാളുടെ മുഖത്ത് പ്രത്യേകതരം പുഞ്ചിരി വിടർന്നു. " രേണു..

നിനക്കോർമ്മയുണ്ടോ താനെപ്പോഴാ ആദ്യമായി സെറ്റ് സാരി ഉടുത്തെന്ന് " രേണുകയുടെ മുഖം ചുവന്നു നാണത്താൽ അവരുടെ മുഖം താഴ്ന്നു. " ഓഹ് മൈ ഓൾഡ് കപ്പിൾസ് നിങ്ങൾ രാവിലെ തന്നെ റൊമാൻസികലാണോ ഇവിടെ പത്തിരുപതിയഞ്ച് വയസ്സായ പെൺകുട്ടി അതും പുര നിറഞ്ഞ നിൽക്കുന്ന പെൺകുട്ടി കിടന്നുറങ്ങുന്നത് കാണുന്നില്ലേ? " മനീഷ കുറുമ്പോട് ഇരുവരെയും നോക്കി. " അതെന്താടി ഞങ്ങൾ റൊമാൻ‌സിക്കാൻ പാടില്ലേ " ദിനേശൻ " ഓഹ് ആയിക്കോളൂ ആയിക്കോളൂ പുര നിറഞ്ഞു നിൽക്കുന്ന ഞാനുള്ള കാര്യം മറക്കണ്ട " അവൾ ദിനേശന്റെ കയ്യിൽ കടിച്ചു. " മനീ അച്ഛനെ കടിക്കല്ലേ " രേണുക " അച്ഛനെ തൊട്ട അമ്മയ്ക്ക് പൊള്ളും അപ്പോൾ അമ്മയെ തൊട്ടാൽ ഡാഡിക്കും " അവൾ കുറുമ്പോടെ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് രേണുകയുടെ അടുത്ത് വന്ന് അവരുടെ കയ്യിൽ കടിക്കാൻ ഒരുങ്ങി. " ഡീ കളിക്കാതെ പോയി പല്ല് തേക്കടി " ദിനേശൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. " ഇല്ലെങ്കിൽ? " അവൾ പുരികം ഉയർത്തി. രേണുക അവളുടെ കയ്യിൽ ചെറുതായി നുള്ളി. " ഔച് അമ്മ " അവൾ കൈ ഉഴിഞ്ഞു. ദിനേശൻ ചിരിച്ചു. " മിസ്റ്റർ ദിനേശൻ മിസിസ് രേണുകയെ കടിച്ചാൽ മാത്രമേ പൊള്ളൂ " അവൾ കണ്ണുകൾ ചുരുക്കി.

" പൊന്ന് മോളെ എന്നെ വിട്ടേര് ഞാൻ പോട്ടെ " ദിനേശൻ തൊഴുതു. മനീഷ ചിരിച്ചു. " നീ പോയി പല്ല് തേച്ച് കുളിക്ക് നമുക്ക് അമ്പലത്തിലേക്ക് പോകാം " മനീഷ തലയാട്ടി. " ഹാ പിന്നെ നീയും സെറ്റ് സാരി ഉടുക്ക് ഞാനൊന്ന് കാണട്ടെ എന്റെ ജീവനുകൾ രണ്ടാളും സാരിയുടുത്ത് നിൽക്കുന്നത് " ദിനേശൻ രേണുകയെ ചേർത്തു പിടിച്ചു. " ഓക്കേ ഓക്കേ.... ഓൾഡ് കപ്പിൾസ് ഒരു കാര്യം വീണ്ടും ഓർമപ്പെടുത്തുന്നു ഞാൻ പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടി ഉണ്ടെന്ന് മറക്കല്ലേ " അവൾ കണ്ണിറുക്കി കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു. " ഈ പെണ്ണിനെ കൊണ്ട് " രേണുക കയ്യുയർത്തി അവളെ തല്ലാൻ ഓങ്ങി. അവൾ പോയെന്ന് ഉറപ്പായതും ദിനേശൻ റൂമിന്റെ ഡോർ ലോക്ക് ചെയ്ത് രേണുകയുടെ കവിളിൽ അമർത്തി ചുംബിച്ചു. " നിന്റെ പ്രണയം എന്നുമെനിക്ക് ലഹരിയാണ് പെണ്ണെ " രേണുകയുടെ നാണം അയാളെ ലഹരിയിലാഴ്ത്തി. " നീയിന്നും അതെ പതിനെട്ടുകാരി തന്നെ എന്റെ രേണു കൊച്ചേ " അയാൾ അവരുടെ കഴുത്തിൽ മുഖം പൂഴ്ത്തി. " മാറി പോയെ ദിനേശേട്ട... ഇപ്പഴും ചെരുപ്പാന്ന വിചാരം നിങ്ങൾക്ക് " " ഞാനിപ്പോഴും ചെറുപ്പം തന്നെ നിന്നോടുള്ള പ്രണയം മൂലം സഖി " രേണുക നാണത്താൽ പൂത്തുലഞ്ഞു. " നമ്മടെ മോളെ നമുക്ക് കെട്ടിക്കേണ്ട ഇപ്പോൾ തന്നെ "

രേണുക അയാളുടെ ഷർട്ടിന്റെ ബട്ടന്സിൽ കൈകൾ കൊരുത്തു വലിച്ചു. " അവൾക്ക് ഇപ്പോ തന്നെ 28 വയസ്സായി " രേണുകയുടെ മുഖം മങ്ങി. " അവളെ കണ്ട് മതിയായില്ല " " നമ്മുക്ക് നടപടിയാക്കാം " അയാൾ അവരെ സമാധാനിപ്പിച്ചു. " പോയി പല്ല് തേച് വാ മനുഷ്യ " രേണുക ദിനേശനേ തള്ളി മാറ്റി സാരി നേരെയാക്കി ഡോർ തുറന്നു പുറത്തിറങ്ങി അടുക്കളയിലേക്ക് പോയി. " രേണു നീ അമ്പലത്തിൽ പോയി വാ അപ്പോഴേക്കും ഞങ്ങൾ ശെരിയാക്കാം " ജാനകി " കുഴപ്പം ഇല്ലേച്ചി ഞാൻ ഭക്ഷണം ഉണ്ടാക്കാം " രേണുക മുന്താണി എളിയിൽ കുത്തി കുഴച്ച മാവ് എടുത്തു. " വിയർക്കും താൻ പോയി വന്നോളു തന്റെ മകൾ ഞങ്ങൾ ഉണ്ടാക്കിയതും കഴിക്കും " ജയന്തി തമാശിച്ചു. " അതുകൊണ്ടല്ല അവളെയും കൂട്ടി അമ്പലത്തിലേക്ക് പോകാം എന്ന് കരുതി അവളുടെ മാറ്റൽ ഒക്കെ കഴിയട്ടെ അപ്പോഴേക്കും സമയം ഇത്തിരി ആകും " രേണുക മാവ് സ്ലാബിൾ ഇട്ട് ഒന്ന് കുഴച്ച് ഉരുകളാക്കാൻ തുടങ്ങവെ ജയന്തി പിടിച്ചു വാങ്ങി. " പറഞ്ഞതങ്ങോട്ട് കേൾക്ക് വല്ലതും എടുത്ത് കുടിക്ക് ദിനേശേട്ടൻ എഴുന്നേറ്റിട്ടുണ്ടെൽ ചായ കൊടുക്ക് മോൾക്കും അമ്മയും എഴുന്നേറ്റിട്ടുണ്ടാകും അവിടെയും കൊടുത്തേക്ക് "

രേണുക ചിരിയോടെ സമ്മതമറിയിച്ച് ഫ്ലാസ്ക്കിൽ അഞ്ച് ഗ്ലാസിൽ ചായ പകർത്തി ട്രെയിൽ വെച്ചു. എന്നിട്ട് അതുമായി അടുക്കള വിട്ടു. എല്ലാവർക്കും ചായ കൊടുത്തു അവരും ഒന്ന് എടുത്ത് കുടിച്ചു. മനീഷയുടെ ചായ അതിൽ തന്നെ വെച്ച് ടേബിളിൽ വെച്ചു. 20 മിനിറ്റിനുള്ളിൽ അവൾ റെഡി ആയി എത്തി. " അമ്മാ എങ്ങനുണ്ട് " മനീഷ. രേണുകയുടെ കണ്ണുകൾ വിടർന്നു. അവർ നന്നായിട്ടുണ്ടെന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു. മനീഷ ചിരിച്ചു. " ദാ ചായ " ടേബിളിൽ നിന്ന് ചായ കപ്പ് അവൾക് നേറെ നീട്ടി. അവൾ വാങ്ങി സോഫയിൽ ഇരുന്ന് കുടിച്ചു. " പോകാം " ദിനേശൻ ഷർട്ടിന്റെ കൈ മടക്കി കയറ്റി കൊണ്ട് ഹാളിലേക്ക് വന്നു. " ആഹാ നിങ്ങളും ഉണ്ടോ " രേണുകയുടെ കണ്ണ് വിടർന്നു. അയാൾ കണ്ണുകൾ ചിമ്മിയടച്ചു. അയാളുടെ കണ്ണുകൾ മകളിൽവലയം ചെയ്ത്. " കുറച്ച് കുപ്പി വളകൾ ഇടാരുന്നു കണ്ണിൽ കണ്മഷിയും മുടി വിടർത്തി വെച്ച് മുല്ലപ്പൂവും ചൂടിയ ആഹാ അന്തസ്സ് " " അയ്യേ അതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ് ഇപ്പൊ എല്ലാം സിമ്പിൾ ആണ് ഫാഷൻ "

" പണ്ട് രേണു അങ്ങനെയിട്ടിട്ടാണ് എന്നെ വളച്ചത് " അയാൾ രേണുകയെ ചേർത്തു നിർത്തി. " സോ ബാട്ട് " അവൾ പുച്ഛിച്ചു. " നീയിടണ്ട ആരെങ്കിലും വന്ന് പെണ്ണ് ചോദിക്കും എന്റെ കൊച്ചിനെ കുറച്ചു കാലത്തിനു ഞാനെങ്ങും വിടില്ല " രേണുക " അയ്യടാ ഞാൻ ഇവിടെ മൂത്ത് നരച്ചു മുതുക്കിയായി ഇവിടെ ഓൾഡ് കപ്പിൾസ് റൊമാൻസും കണ്ടിരിക്കണം അല്ലെ ഹും നടക്കില്ല എന്നെ മര്യാദക്ക് കെട്ടിച്ചോളൂ ഇല്ലെങ്കിൽ ഞാൻ ഒളിച്ചോടും " അവൾ അത്രയും പറഞ്ഞ് വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറിപോയി. " പെണ്ണെ ഇങ്ങോട്ട് വാ നമുക്ക് പോണം " രേണുക " ഇപ്പൊ വരാം " അവൾ പോകുന്നതിനിടെ വിളിച്ചു പറഞ്ഞു. പത്ത് മിനിറ്റിനുള്ളിൽ അവൾ ഇറങ്ങി വന്നു. കിലുക്ക ശബ്‌ദത്തോടെ നടന്ന് വരുന്ന അവളെ കണ്ടതും ദിനേശൻ അത്ഭുതത്തോടെ നോക്കി രേണുകയുടെയും കണ്ണുകൾ വിടർന്നു. മുട്ട് കയ്യൊപ്പമുള്ള മുടി വിടർത്തിയിട്ട് കണ്ണിൽ കറുപ്പിച്ചു നീട്ടി കണ്ണെഴുതി നെറ്റിയിൽ ചുവന്ന വട്ട പൊട്ടും കയ്യിൽ കറുപ്പും ചുവപ്പും ഇടകലർത്തി കുപ്പിവളകും കാലിൽ കിലുങ്ങുന്ന പാദസരവും. രെണുകയുടെ അടുത്തെത്തിയതും അവർ അവളെ കെട്ടിപിടിച്ച് കവിൾ ചുംബിച്ചു.

ദിനേശൻ നിർവൃത്തിയോടെ അത്‌ നോക്കി നിന്നു. " ഇറങ്ങാം " മൂവരും ഉമ്മറത്തേക്കിറങ്ങി. ഉമ്മറത്തെ ചാരുകസേരയിൽ വട്ട കണ്ണട വെച്ച് പത്രം വായിക്കുന്ന സരസ്വതി പാദസരത്തിന്റെ ശബ്‌ദം കേട്ട് കണ്ണുകളുയർത്തി നോക്കി. അവരുടെ കണ്ണുകൾ വിടർന്നു എന്തിനോ അറിയാതെ കണ്ണുകൾ നിറഞ്ഞു. " ന്റെ കുഞ്ഞ് മഹാലക്ഷ്മിയാണ് " സരസ്വതി എഴുന്നേറ്റു നിന്നു അവളെ കവിളിൽ പിടിച്ചു. അവൾ കണ്ണുകൾ ചിമ്മിയടച്ചു ചിരിച്ചു. " ആ ഇരുപത്കാരി രേണു തന്നെ " രേണുകയും ചിരിച്ചു. ദിനേശനും അത്‌ തോന്നിയിരുന്നു മനീഷ രേണുകയെ പോലെ ആണെന്ന്. " അമ്മേ ഞങ്ങൾ അമ്പലത്തിലേക്ക് പോയി വരാം " " മ്മ്ഹ്ഹ് പോയി വാ വന്നിട്ട് ന്റെ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കാൻ കടുകും മുളകും ഉഴിഞ്ഞിട് " രേണുക തലയാട്ടി. മൂവരും പുറത്തേക്കിറങ്ങി നടന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story