എന്നിലെ നീ: ഭാഗം 31

ennile ne

രചന: ഹനൂന

ശ്രീ രാവിലെ എഴുന്നേറ്റതും ആദ്യം ഫോൺ എടുത്ത് ലാസർ എന്ന നമ്പറിലേക്ക് വിളിച്ചു. " ഹെലോ എന്തായി പറഞ്ഞ കാര്യം? " " ശ്രീ ലീക് ആയിട്ടൊന്നുമില്ല നിനക്ക് മാത്രമേ അയച്ചിട്ടുള്ളു ഐ മീൻ നിന്റെ ഗ്രുപ്പിലെ നാൾ ആളുകൾക്കു മാത്രം... അത്‌ അവൻ ഡിലീറ്റ് ചെയ്തിട്ടും ഉണ്ട് " " ഹ്മ്മ് " ശ്രീ ആശ്വാസത്തോടെ മൂളി. " പക്ഷെ ഒന്നുണ്ട് ശ്രീ ഇത് വലിയ കളിയാണ് നീ ഇതിലൊന്നും പെടേതെ നോക്ക് " " മനസ്സിലായില്ല " ശ്രീ " നീ പറയുന്ന വരുണിന് ഒരുപാട് വേശ്യ സ്ത്രീകളുമായി ബന്ധമുണ്ട്... " " ഇതാണോ ഇത്ര വല്യ കാര്യം ഇതൊക്കെ എനിക്ക് അറിയാവുന്നതാണ് " ശ്രീ നിസ്സാരപ്പെടുത്തി. " അവരൊന്നും വേശ്യകളായത് സ്വന്തം ഇഷ്ടപ്രകാരമെന്ന് നീ കരുതുന്നുണ്ടോ? " ലാസർ " ഓഹ് മാൻ അതൊക്കെ നമ്മൾ എന്തിനാ അറിയുന്നത് അതെല്ലാം അവരുടെ സാഹചര്യം അവരുടെ താല്പര്യം ലീവ് ഇറ്റ് " ശ്രീ " ശ്രീ പ്രണയ വലയത്തിൽ വീഴ്ത്തി അവരെ ശാരീരികമായി ഉപയോഗിച്ച് അവരുടെ വീഡിയോസ് അവർ പോലും അറിയാതെ ഷൂട്ട്‌ ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്ത് വേറൊരാൾക്ക് വേണ്ടി കിടക്കാൻ പറയുന്നു... ഇതൊരു ബിസിനെസ്സ് ആണ് "

" അതൊന്നും നമ്മൾ അറിയേണ്ട ലാസർ... വലിയ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നമ്മുടെ ലൈഫ് ഒരു വഴിക്കാകും എന്തിനാ വെറുതെ പണി വാരിക്കൂട്ടുന്നെ ഈ പ്രശ്‌നം ഇതോടെ കഴിഞ്ഞു " ശ്രീ " ഹാം ശെരിയാണ് എന്നാലും.... " " ഞാൻ വെക്കട്ടെ പല്ല് പോലും തേച്ചിട്ടില്ല " ശ്രീ മുന്നോട്ടൊരു സംസാരം ആഗ്രഹിക്കാതെയവൻ മടുപ്പോടെ പറഞ്ഞു. " ഓക്കേ " ശ്രീ ഫോൺ കട്ട്‌ ചെയ്ത് അപർണയ്ക് മെസ്സേജ് അയച്ചു. എല്ലാം ഓക്കേ ആയെന്ന് പറഞ്ഞ്. അതിന് ശേഷമാണവൻ റൂമിന്റെ പുറത്തേക്കിറങ്ങിയത്. " അമ്മാ " കോട്ടുവായിട്ട് മൂരി നിവർന്നു. ഉമ്മറത്തേക്ക് നടന്നു. അവിടെ സരസ്വതി വാർത്താവായനയിൽ മുഴുകിയിരിക്കുകയാണ്. " സരസു കൊച്ചേ " അവന്റെ പതിവില്ലാത്ത കൊഞ്ചിയുള്ള വിളി കേട്ട് സരസ്വതി കണ്ണുകളുയർത്തി ഗൗരവത്തിൽ നോക്കി. " ഹ്മ്മ്? " " ഞാൻ ആലോചിക്കുവായിരുന്നു നിങ്ങളെന്താ വടിയാവാത്തത് എന്ന്... ചരമ കോളത്തിൽ സെഞ്ചുറി അടിക്കാനാണോ " അവൻ കണ്ണിറുക്കി പത്രം അവരിൽ നിന്നും കൈക്കലാക്കി.

" നിന്റെയൊക്കെ പുക കണ്ടിട്ടേ ഞാൻ പോകൂ " അവർ ആ ഇരിപ്പിൽ തമാശിച്ചു ചിരിച്ചു. ശ്രീ മുഖം കോട്ടി പത്രത്തിലേക്ക് മുഖം തിരിച്ചു. " ഇന്നെന്താ പതിവില്ലാത്ത ആവേശം " " അഭിടെ കല്യാണം അല്ലെ അവന്റെ കഴിഞ്ഞിട്ട് വേണം എനിക്ക് കെട്ടാൻ അതിന്റെ ഒരു ഇത് " ശ്രീ " സിംഗിൾ ലൈഫ് ബെറ്റർ ലൈഫ് എന്നാണല്ലോ അതുകൊണ്ട് നിന്നെ ഞങ്ങൾ കെട്ടിക്കുന്നില്ല " " സരസു...!!! അങ്ങനെ പറയല്ലേ... ഔച് " അവൻ തല ഉഴിഞ്ഞ് മേലേക്ക് നോക്കി. " നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ശ്രീ അച്ഛമ്മയെ പേരെടുത്തു വിളിക്കല്ലെന്ന് " ജയന്തി അവന്റെ തലക്ക് കിഴുക്കു വച്ചു കൊണ്ട് പറഞ്ഞു. സരസ്വതി ജയന്തിയെ കൂർപ്പിച്ചു നോക്കി. " അമ്മയെന്നെ ഇങ്ങനെ നോക്കണ്ട അഭിയേയും മനിയെയും കണ്ടോ അച്ഛമ്മ എന്നല്ലാതെ വിളിക്കില്ല... അതിനെന്താ അമ്മ അവനെ കൊഞ്ചിച്ചതു കൊണ്ടാ " ജയന്തി കലിതുള്ളി. " എന്റെ സരസൂൻ കൊഴപ്പല്ല അമ്മക്ക് ന്താ? " ശ്രീയും കെറുവിച്ചു. " നിന്നെ പറഞ്ഞിട്ട് കാര്യല്ല അമ്മേനെയാ പറയേണ്ടത് കൊച്ചു മകനാണെന്ന് കരുതി തലയിൽ വെച്ചിട്ടാ "

ശ്രീ അത്‌ ശ്രദ്ധിക്കാത്ത പോൽ പത്രത്തിൽ മുളഞ്ഞു. " അഭിയും മനിയും പോയപ്പോൾ എനിക്ക് അവനെ ഉണ്ടായിരുന്നുള്ളു " സാർസ്വതി മേലേക്ക് നോക്കി. " രാവിലത്തന്നെ അമ്മയെന്നെ ദേഷ്യം പിടിപ്പിക്കല്ലേ... പോയി പല്ല് തേച്ച് ചായ കുടിക്കടാ " ഇരുവരെയും നോക്കി കല്പിച്ചു തലവെട്ടിച്ചു അകത്തേക്ക് തിരിഞ്ഞു നടന്നു. " ഞാൻ കുളിച്ചിട്ട് ഭക്ഷണത്തിനു മുമ്പുള്ള ഗുളിക കുടിക്കട്ടെ ഇത്രയും നേരം കുടിച്ചില്ലെന്ന് പറഞ്ഞാൽ നിന്റമ്മ എന്നെ രണ്ടാക്കും " സരസ്വവതി ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. " ഞാനും പോയി പല്ല് തേക്കട്ടെ " അവൻ പത്രം അവിടെയിട്ട് ഇളിച്ചുകൊണ്ട് പോയി. ___________❤️ ഉറക്കമുണർന്ന് അപർണ എഴുന്നേറ്റപ്പോൾ അതിയായ തല വേദനയും ശരീര വേദനയും തോന്നിയിരുന്നു. അവളുടെ വിരലുകൾ അറിയാതെ തന്നെ അടിവയറിനെ തഴുകി. കണ്ണുകൾ നിറഞ്ഞു. കുറച്ചു നേരം ബെഡിൽ തന്നെ കണ്ണുകൾ തുറന്ന് കിടന്നും പിന്നെ ഫോൺ എടുത്ത് മൊബൈൽ ഡാറ്റ ഓൺ ചെയ്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. പിൻ ചെയ്ത വരുണിന്റെ കോൺടാക്ട്ടിൽ നിന്നും ഒരു മെസ്സേജ് പോലും വന്നില്ലെന്ന് കണ്ട് അവളെ നിരാശപ്പെടുത്തി.

അതിന്റെ തൊട്ടു താഴെ ശ്രീയുടെ നമ്പറിൽ നിന്നും മൂന്ന് മെസ്സേജ് അപ്പോഴാണവൾ ശ്രദ്ധിച്ചില്ല. വേഗത്തിൽ എടുത്തു നോക്കി. " ഡോണ്ട് വറി ഗേൾ ഓൾ ആർ റൈറ്റ് നൗ " " വീഡിയോ ലീക് ആയിട്ടില്ല.. ആകെ വന്നത് എന്റെയിലേക്കാണ് അത്‌ അവന് ഡിലീറ്റ് ആക്കിയിട്ടുണ്ട് പിന്നെയുള്ളത് അവന്റെ ഫോണിലും വരുണിന്റെ ഫോണിലും ആണ് അതും ഡിലീറ്റ് ആണ് നിന്റെയെല്ലാതും ഡിലീറ്റ് ചെയ്തിട്ടുണ്ട് " " സ്റ്റേ ഹെൽത്തി ആൻഡ് ഹാപ്പി " ഇത്രയുമായിരുന്നു അവന്റെ മെസ്സേജ്. അവളുടെ മിഴികൾ ആനന്ദത്താൽ നിറഞ്ഞു. ഇന്നലെ രാത്രി വൈകി വന്നതിന്റെ ദേഷ്യം കഴിയാത്തതുപോലെ യാമിനി അവളുടെ റൂമിന്റെ വാതിൽ ദേഷ്യത്തിൽ അവളെ വിളിച് കൊട്ടി. അവൾക് അസ്വസ്തത തോന്നിയില്ല ദേഷ്യവും തോന്നിയില്ല. എന്തിനെന്നില്ലാതെ അവളുടെ മനസ്സ് ശാന്തത കൈവരിച്ചു. " വരുന്നമ്മാ "

അവൾ ബെഡിൽ നിന്നും സാവകാശം എഴുന്നേറ്റു അപ്പോഴും കൈകൾ അടിവയറിനെ പൊതിഞ്ഞു പിടിച്ചു. വാതിൽ തുറന്നു. " കിച്ചൂന്റെ കല്യാണത്തിന് ഇനിയാകെ 6 ദിവസം ഒള്ളു ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോണം... നീ അങ്ങോട്ട് കുളിച് മാറ്റി കഴിച്ചിട്ട് പോകാൻ നോക്ക്. അവിടെ കിച്ചുവിന് കൂട്ടായി നീയൊള്ളു " യാമിനി തിരിഞ്ഞു നടന്നു. " അമ്മാ സോറി ഇനി ലേറ്റ് ആകില്ല " അവൾ അവര് നടക്കുന്നത് നോക്കി അവൾ ചിണുങ്ങലോടെ പറഞ്ഞു. " നിനക്കിതിന്റെ വേവലാതി അറിയില്ല നിനക്കും ഒരു പെൺകുട്ടി ഉണ്ടാകണം അപ്പോൾ അറിയും " അവരുടെ സ്വരത്തിൽ ആവേവലാതിയുണ്ടായിരുന്നു വാത്സല്യമുണ്ടായിരുന്നു അതിലുപരി അളവ് കവിഞ്ഞൊഴുകുന്ന സ്നേഹ പുഴയുണ്ടെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. അവളുടെ കൈകൾ അടിവയറിനെ തഴുകി കണ്ണുകൾ വയറിലേക്ക് ചലിച്ചു. " അമ്മേടെ മക്കൾ അമ്മയെ പോലെ ആകല്ലേ " അവളുടെ ചുണ്ടുകൾ വിരിഞ്ഞു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story