എന്നിലെ നീ: ഭാഗം 32

ennile ne

രചന: ഹനൂന

ഏഴാം നാൾ തന്റെ വിവാഹമാണെന്ന് ഓർക്കവേ അവൾക് വല്ലാതെ ദേഷ്യം തോന്നി സങ്കടവും. വിവാഹത്തിനായി വീട് ഒരുങ്ങാൻ തുടങ്ങുന്നു. ഇന്ന് കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ പോകുന്നു. അച്ഛനും അമ്മയും ഏട്ടനും നാടുനീളെ കല്യാണം ക്ഷണിക്കുന്നതെല്ലാം അവൾ അസ്വസ്ഥതയോടെയാണ് നോക്കി കാണുന്നത്. ഇതിനിടയിൽ ഒരിക്കൽ പോലും വരുൺ തന്നെ വിളിച്ചില്ല എന്നതും അവളെ വേദനിപ്പിച്ചിരുന്നു. അതിലുപരി അവൾക്കുപോലും വിളിക്കാതെ അപ്പുവിനെ വിളിച്ചത്തിലുള്ള പരിഭവവും. പക്ഷെ അപ്പോഴും അവളുടെ മനസ്സിൽ അവനിലുള്ള വിശ്വാസത്തിന്റെയും പ്രാണയത്തിന്റെയും ഒരംശം പോലും കുറഞ്ഞിരുന്നില്ല. ഉച്ചയോടടുത്തപ്പോൾ വീട്ടുകാരുടെ കൂടെ വസ്ത്രങ്ങൾ എടുക്കാനും ആഭരങ്ങൾ എടുക്കാനും നിർബന്ധിതയായി അവൾക് പോകേണ്ടി വന്നു. അവിടെ നിന്ന് പലപ്പോഴായി അപ്പു ശർധിക്കുകയും ചെയ്തപ്പോൾ യാമിനി അവളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി. അവൾ കൂടെ പോയപ്പോൾ തീർത്തും കൃഷ്ണ ഒറ്റപ്പെട്ടതു പോലെ തോന്നി.

തിരക്കിൽ വിട്ട് മാറി പലപ്പോഴായി വരുണിനെ അവൾ വിളിച്ചു കൊണ്ടിരുന്നു. നിഷ്കരുണം അവൻ അവയെ കട്ട്‌ ചെയ്ത് വിടുമ്പോഴും അവൾക് വേദന തോന്നിയില്ല അവനോടുള്ള പ്രണയം കുറഞ്ഞില്ല. അവനെയും ഓർത്ത് അവൾ സമയം നീക്കി. ________❤️ മാളിക വീട്ടിലും കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു. ഓഡിറ്റോറിയം ബുക്ക്‌ ചെയ്യാൻ വേണ്ടി അഭിയും ശ്രീയും പ്രാതൽ കഴിച്ചു പോയി. കല്യാണം ക്ഷണിക്കാൻ ജാനകിയും ജയനും സരസ്വതിയും പോയിരുന്നു. ഭക്ഷണത്തിന്റെയും മറ്റും കാര്യങ്ങൾ ഏല്പിക്കാൻ വേണ്ടി നാട്ടിൽ തന്നെ അറിയപ്പെടുന്ന കാറ്ററിംഗ് ടീമിനെ ശെരിപ്പെടുത്താൻ ദിനേശനും കുട്ടൻ പിള്ളയും ഒരുമിച്ച് പോയി. " അമ്മാ എല്ലാരും പോയി നമക്കും പോകാ ഡ്രസ്സ്‌ എടുക്കാൻ " " നമക് നാളെ പോയാൽ പോരെ ഇന്നെന്റെ കൊച്ച് അമ്മേടെ കൂടെ ഇരി " രേണുക അവൾക് ഏറെ ഇഷ്ട്ടപ്പെട്ട റവ കേസരി ഉണ്ടാക്കുന്നതിനിടെ പറഞ്ഞു. " നിന്റെമ്മ ഇന്ന് രാവിലെ നേരെത്തെ കുളിച് മകൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കാനൊക്കെ വന്നതാ അപ്പൊ നീ പുറത്ത് പോയാലോ മനി "

ജയന്തി മനീഷ രേണുകയെ പിന്നിലൂടെ കെട്ടിപ്പിടിച് കവിളിൽ ചുണ്ടുകൾ അമർത്തി. അവർ അവളുടെ കവിളിൽ തലോടി. ജയന്തി അത്‌ നോക്കി പുഞ്ചിരിച്ചു. " നമ്മടെ വീട്ടിലെ ഒരേ ഒരു പെൺതരിയാണ് നീ നിന്റെ കല്യാണം അഭിയുടെ കല്യാണം പെട്ടെന്ന് നടത്തുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിച്ചത്ര ഗംഭീരമാക്കാൻ കഴിയില്ല " ജയന്തി " ഞാൻ ശ്രീയും കൂടെ കെട്ടിയിട്ടേ കെട്ടുന്നുള്ളു ഞാനെന്റെ അമ്മേടേം അച്ഛന്റെയും ഒപ്പം കുറച്ച് കാലം ഇനി " " ഇപ്പൊ തന്നെ വയസ്സ് 28 ആയി മുതുക്കിയായ നിന്നെ ആര് കെട്ടാനാ പെണ്ണെ " ജയന്തി " മുതുക്കിയായാലും സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ? " മനി പുരികം ഉയർത്തി. അവളുടെ ഉള്ളിൽ ജയ്യിന്റെ മുഖം തെളിഞ്ഞു വന്നു. അവളിൽ ഹൃദ്യമായ പുഞ്ചിരി വിടർന്നു. " ഇല്ലെങ്കിലോ? " ജയന്തി തിരിച്ചു ചോദിച്ചു. " ഉണ്ടല്ലോ " മനി ഏതോ ലോകത്തെന്ന മൊഴിഞ്ഞു. " എഹ്ഹ?! " രേണുകയും ജയന്തിയും ഞെട്ടിക്കൊണ്ട് അവളെ നോക്കി. " അല്ലാ ഉണ്ടാകുമല്ലോ ഉണ്ടാവാതെ.. അല്ലെ അമ്മേ എന്നെ സ്നേഹിക്കാൻ ഒരാളുണ്ടാകും " മനി രേണുകയുടെ മുഖം മങ്ങി. ഒരു " ട്രാൻസ്ജൻഡർ വുമനെ കെട്ടാൻ മാത്രം ആരാണ് ഉള്ളത് " അവരുടെ ഹൃദയം ശക്തമായി മിടിച്ചു.

" അമ്മാ... " മനി കുലുക്കി വിളിച്ചപ്പോഴാണ് അവർ ആലോചനയുടെ ലോകത്തിൽ നിന്നുമുണരുന്നത്. " മ്മ്ഹ്ഹ് " " മനി ഫോൺ അടിക്കുന്നു " ജയന്തി " ആഹ്‌ണോ അമ്മാ ഞാനിപ്പോൾ വരാം " അവൾ ഹാളിൽ ചെന്ന് ഫോൺ എടുത്തു. സ്‌ക്രീനിൽ തെളിഞ്ഞ മൊബൈൽ നമ്പർ കണ്ട് അവളുടെ മുഖം ചുളിഞ്ഞു. " ഹലോ സാർ " " ഹലോ.. സുഖമല്ലെ മനീഷ " " ഫൈൻ സർ " മനീഷ " മ്മ്ഹ്ഹ്... ജോയിൻ ചെയ്യുന്നില്ലേ? " " അത്‌ സാർ ഞാൻ റിസൈൻ ചെയ്താലോ എന്ന് കരുതുകയാണ് " മനീഷ " വൈ? " " ഞാനിപ്പോൾ വീട്ടിലാണ് ഇവിടെ എല്ലാം ഓക്കേ ആണ് അപ്പോൾ നാട്ടിൽ തന്നെ സെറ്റ്‌ൽ ആകാമെന്ന് കരുതി " മനീഷ " ഓക്കേ മനീഷ റിസൈൻ ലെറ്റർ മെയിൽ ചെയ്യണം " " ഓക്കേ സർ " " ടേക്ക് കെയർ എപ്പോഴെങ്കിലും കാണാം " അവൾ മൂളിക്കൊണ്ട് കാൾ ഡിസ്‌കണക്ട് ചെയ്തു. അവൾ വീണ്ടും അടുക്കളയിലേക്ക് പോയി. " ആരായിരുന്നു " രേണുക " അവിടുത്തെ മാനേജർ ജോയിൻ ചെയ്യുന്നില്ലേ എന്ന് ചോദിച്ചിട്ട് " രേണുകയുടെ മുഖം വാടി. " പോകുന്നില്ലമ്മ ഇവിടെ സെറ്റിൽ ആകാമെന്ന് കരുതി " അവരുടെ മുഖം തെളിഞ്ഞു. ___________❤️

" എപ്പോഴെങ്കിലും പറഞ്ഞത് കേൾക്കണം കണ്ണിക്കണ്ടത് വാരിവലിച്ചു കയറ്റിയാൽ ഇങ്ങനെ ഉണ്ടാകും മര്യാദക്ക് വീട്ടിൽ ഉണ്ടാക്കി തരുന്ന ഭക്ഷണം മുഴുവൻ കഴിക്കണം " യാമിനി അപർണയ്ക്ക് കഞ്ഞി വെള്ളം കൊടുത്തു. അവൾ ക്ഷീണത്തോടെ അവരുടെ വാക്കുകൾ കാതോർത്തു കിടന്നു. അവൾക് അവരോട് സഹതാപം തോന്നി. താൻ എന്ത് പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കുന്ന അവരോട് അവൾക് കരുണ തോന്നി. അവൾ ഉരുകി വെന്തു. കണ്ണുകൾ വെള്ളത്തുള്ളികൾ പൊഴിച്ചു. " അപ്പു മോളെ വയ്യേ നമക്ക് ഡോക്ടറെ കാണാൻ പോയാലോ " അവൾ അവരുടെ കയ്യിൽ പിടിച്ചു വിലങ്ങനെ തലയാട്ടി. " അമ്മാ എന്റെ കൂടെ കിടക്കാവോ " അവൾ വിതുമ്പലോടെ ചോദിച്ചു. അവർ ഒന്നും നോക്കാതെ അവളുടെ അടുത്ത് കിടന്നു. അവളവരെ ചുറ്റിപ്പിടിച്ചു. കുറ്റബോധത്താൽ അവളുടെ കണ്ണുകൾ നീറിപ്പുകഞ്ഞു ഹൃദയം പലയാവർത്തി കീറി മുറിഞ്ഞു. അവൾ വേദനിച്ചു. അവൾക് മൃതിയടയാൻ തോന്നി. " ഒരമ്മയുടെ വേദന അറിയണമെങ്കിൽ അമ്മയാകണം ".....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story