എന്നിലെ നീ: ഭാഗം 33

ennile ne

രചന: ഹനൂന

അഞ്ച് ദിവസങ്ങൾ കഴിഞ്ഞു പോയതേ ആരും അറിഞ്ഞില്ല അത്ര വേഗത്തിലായിരുന്നു. മാളിക വീട്ടിൽ ആഘോഷങ്ങളുടെ നാളുകളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങൾ. എല്ലാവരുടെയും മുഖത്ത് സമാധാനവും ആഹ്ലാദവും. കൃഷ്ണ വിലാസത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ എന്നാൽ കൃഷ്ണയ്ക്ക് മാത്രം അസ്വസ്ഥതയായിരുന്നു. എല്ലാവരോടും അവൾക് വെറുപ്പും ദേഷ്യവും ഉള്ളിൽ നിറഞ്ഞു കവിഞ്ഞിരുന്നു. തലേന്നത്തെ പരിപാടി കൂടി കഴിഞ്ഞ് ഫ്രഷ് ആയി ക്ഷീണത്തോടെയവൾ ബെഡിലേക്ക് കിടന്നു. ഫോൺ എടുത്തു പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകൾ വികസിച്ചു. അവന്റെ മെസ്സേജ് ആർത്തിയോടെ എടുത്ത് നോക്കി. " പേടിക്കണ്ട എനിക്ക് നാളെ വൈകുന്നേരമേ വരാൻ കഴിയൂ നിനക്കവന്റെ താലിക്ക് മുന്നിലല്ലേ തല കുനിക്കാനാവൂ മനസ്സ് കൊണ്ട് നീയെന്റെയല്ലേ പേടിക്കേണ്ട എത്രയും പെട്ടെന്ന് നിന്നെയും ഞാൻ ഇങ്ങോട്ട് കൊണ്ട് വരും " അവന്റെ മെസ്സേജ് കണ്ടതും അവൾക്ക് ആശ്വാസം തോന്നി.

അവൾ വേഗം അവൻ വിളിച്ചു. രണ്ട് റിങ്ങിൽ തന്നെയവൻ കാൾ എടുത്തു. " ഹ.. ലോ.. വരു.. ണേട്ടാ " കരച്ചിലോടെയുള്ള അവളുടെ ചിലമ്പിച്ച സ്വരം അവനെ ചെറുതായി വേദനിപ്പിച്ചു. " കരയല്ലേ കിച്ചൂസേ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള തിരക്കിലാ സങ്കടപ്പെടല്ലേ... നാളെ വൈകുന്നേരം ഞാൻ വരുന്നുണ്ട് അച്ഛനെയും അമ്മയെയും ഞാൻ ഇങ്ങോട്ട് മാറ്റി അതിന്റെയൊക്കെ തിരക്കിലാ അതുകൊണ്ടാ ഫോൺ ഒന്നും എടുക്കാതിരുന്നേ " " എനി.. ക്ക് ഒ... ന്ന് കാണാ... ണം " " നാളെ നോക്കാം... നിനക്ക് അവിടുന്ന് ഇറങ്ങാൻ പറ്റില്ലല്ലോ " വരുൺ " പറ്റും ഞാ...ൻ വീട്ടി...ലേക്ക് വ... രാം " അവൾ ചിലമ്പലോടെ പറഞ്ഞു. " എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം നിന്നെയും ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റുമോ നോക്കട്ടെ നിനക്ക് നാളെ തന്നെ എന്റെ കൂടെ വരാമല്ലോ " വരുൺ അവൾ കണ്ണുകൾ തുടച്ചു മൂളി. " കിച്ചൂസേ ഏട്ടന്റെ പൊന്ന് നാളെ വരെ വെയിറ്റ് ചെയ്യ് ഇപ്പൊ സമാധാനത്തോടെ ഉറങ്ങിക്കോ " വരുൺ അവളെ സാന്ത്വ ‌വനിപ്പിച്ചു. അവൾ കൊച്ചു കുഞ്ഞിനെ പോലെ അനുസരണയോടെ കാൾ ഡിസ്‌ക്കണക്ട് ആക്കി.

പുതുപുലരിയിലെ സന്തോഷങ്ങൾ സ്വപ്നം കണ്ട് കണ്ണുകളടച്ചു കിടന്നു. ഇതേ സമയം മറ്റൊരു വശത്തു കൃഷ്ണയുമായുള്ള ജീവിതം സ്വപ്നം കണ്ട് നിദ്രയിൽ വീഴുന്ന അഭിയും. _________❤️ രാവിലെ തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടിട്ടാണ് അപർണ എഴുന്നേറ്റത്. അവൾ ഉറക്ക ചടവോടെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു. കോട്ടുവായിട്ട് ഹെലോ എന്ന് പറഞ്ഞു. " നീ എഴുന്നേറ്റില്ലേ അപ്പു? " ശ്രീയുടെ ശാസന കലർന്ന ശബ്‌ദം. അവൾ ഞെട്ടി പിടഞ്ഞ് ഫോണിലെ സമയം നോക്കി. 7 മണി. " ഇന്നലെ വൈകിയാണ് ഉറങ്ങിയത് ഇവിടുത്തെ പരിപാടി കഴിഞ്ഞ് " " ഹ്മ്മ് എന്നാലേ പൊന്ന് മോൾ എഴുന്നേറ്റ് പല്ല് തേച്ച് നന്നായി വെള്ളം കുടിക്ക് അത്‌ കഴിഞ്ഞ് ഡോക്ടറിനെ കോൺസൾട്ട് ചെയ്യാൻ പോകാം " അവൾ സമ്മതപൂർവ്വം മൂളി. " മുഹൂർത്തം ആകുമ്പോഴേക്കും നമുക്ക് എത്തണം വേഗം " അവൾ വീണ്ടും മൂളി. ഫോൺ കട്ട്‌ ആക്കിയ ശേഷം സാവകാശം എഴുന്നേറ്റു. തലേന്നത്തെ പരിപാടി കഴിഞ്ഞ് അവിടെ തിരക്ക് കാരണം അവളും യാമിനിയും ഇങ്ങോട്ട് വന്നു. ഈ എട്ട് ദിവസങ്ങൾക്കുള്ളിൽ ശ്രീയും അഭിയും മനീഷയുമായി അപർണ നന്നായി കൂട്ടായി.

ശ്രീക്ക് അവളോട് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ശ്രീ അവൾക്ക് എപ്പോഴും സുരക്ഷാകവചം സൃഷ്ടിച്ച് എപ്പോഴും കൂടെയുണ്ടാകും. അവൾ ഫ്രഷ് ആയി വന്നപ്പോഴേക്കും യാമിനി ചായയും ദോശയും എടുത്തു വച്ചിരുന്നു. " ഇന്ന് ഡോക്ടറിനെ ഒന്ന് കാണിക്കണം അമ്മാ ഇൻഫെക്ഷൻ അല്ലെ മാറാൻ ടൈം എടുക്കും " യാമിനി തലയാട്ടി. " നീയിത് കഴിക്ക് എന്നിട്ട് പൊയിട്ട് അങ്ങോട്ട് വാ " " അമ്മ കഴിച്ചോ " അവർ അത്ഭുതത്തോടെ അവളെ നോക്കി. " ന്താ മ്മ ഇങ്ങനെ നോക്കുന്നെ " അവൾ കണ്ണുകൾ ചുരുക്കി. " നിനക്കെന്ത് പറ്റി എന്നാലോചിക്കുവായിരുന്നു ഇങ്ങനെയൊക്കെ ചോദിച്ച് എത്ര കാലമായി " അവരുടെ കണ്ടമിടറി. അവളുടെ മുഖം വിവർണ്ണമായി. " ഞാൻ കഴിച്ചു " " എന്നാ അമ്മ പൊയ്ക്കോ ഞാൻ വാതിലടച്ചു പൊയ്ക്കോളാം ഇവിടെ തനിച്ചിരിക്കണ്ട " അപർണ " ഹ്മ്മ് ഇങ്ങനെ തിന്ന് തിന്ന് നിന്റെ വയറൊക്കെ ചെറുതായി ചാടിയിട്ടുണ്ട് ഒന്ന് തടിക്കുകയും ചെയ്തിട്ടുണ്ട് നീ " അവൾക്ക് തൊണ്ട വരണ്ടു.

അവൾ വെറുതെ ചിരിച്ചു നിന്നു. അവർ അവർ കിടക്കുന്ന മുറിയിലേക്ക് പോയി ഡ്രസ്സ്‌ മാറ്റി ഇറങ്ങി വന്നു. " ഞാൻ പോട്ടെ നീയാങ്ങോട്ട് വാ " അവൾ സമ്മതമെന്നോണം തലകുലുക്കി. അവരുടെ കാലടികൾ ആ വീടിൽ നിന്നും മറഞ്ഞു പോകും വരെയവൾ കാതോർത്തു. അവൾ ഭക്ഷണവും കഴിച്ചു വേഗം റെഡി വീട് പൂട്ടിയിറങ്ങി. ഇറങ്ങാൻ നേരം ശ്രീയെ വിളിക്കാനും മറന്നില്ല. അവളെയും കാത്തെന്ന പോൽ അവളുടെ വീട്ടിൽ നിന്നും കുറച്ചു മാറിയവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ എത്തിയതും കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് കയറിയിരുന്നു. പോകാമെന്ന രീതിയിലവൾ തല കുലുക്കി. " അവൻ ഇനിയെന്നാ വരുന്നെന്നു അറിയുമോ? " അവൾ അറിയില്ലെന്ന് തലയാട്ടി. " ഹ്മ്മ് " ഹോസ്പിറ്റലിൽ എത്തിയതും ഗൈനക് ഒപിയിൽ തിരക്കിലായിരുന്നതിനാലും വേഗം കൺസൾട്ട് ചെയ്ത് വന്നു.

" നിനക്കെന്തെങ്കിലും വേണോ? " കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവൻ ചോദിക്കാതിരുന്നില്ല. " എന്ത്? " " ഈ പ്രെഗ്നൻസി ടൈമിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടാകുമല്ലോ ഇന്നത് കഴിക്കാനൊക്കെ ആഗ്രഹം ഉണ്ടാകില്ലേ " അവൻ ഇളിച്ചുകൊണ്ട് ചോദിച്ചു. അവൾക് ചിരി വന്നു. " വേണ്ട... എനിക്ക് പേടിയാകുന്നു " " എന്തിന് ഞാൻ കൂടെയുണ്ടല്ലോ " " അതല്ല മാസം കൂടുമ്പോൾ വയറും കൂടും " അവൾ ചടപോടെ പറഞ്ഞു. അവൻ ആലോചനായോടെ ഇരുന്നു. " ശെരിയാക്കാം നീ ടെൻഷനടിക്കേണ്ട ഞങ്ങളുണ്ടല്ലോ കൂടെ " അവൾ ഹൃദ്യമായി പുഞ്ചിരിച്ചു. കാർ മുന്നോട്ട് ചലിച്ചു. അവളെയവൻ കൃഷ്ണയുടെ വീടിന്റെയടുത്ത് ആരും കാണാത്ത സ്ഥലത്ത് ഇറക്കി. അവൾ പോകുന്നതും നോക്കി അല്പ സമയം നിന്നവൻ തിരികെ പോയി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story