എന്നിലെ നീ: ഭാഗം 34

ennile ne

രചന: ഹനൂന

കൃഷ്ണയുടെ കണ്ണുകൾ അപർണയെത്തിയതും സന്തോഷത്താൽ വിടർന്നു. അപർണയും വിടർന്ന കണ്ണുകൾ അവൾക്കായി സമ്മാനിച്ചു. കൃഷ്ണയുടെ സന്തോഷം നിറഞ്ഞ മുഖം അത്ര പന്തിയല്ലെന്ന് അപർണയുടെ ഉള്ളിലാരോ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അവളതത്ര കാര്യമാക്കിയില്ല. മുഹൂർത്തത്തിൻ മുന്നേ തന്നെ അഭി കതിർമണ്ഡപത്തിൽ ഇരുന്നിരുന്നു. മുഹൂർത്ത സമയടുത്തപ്പോൾ പൂജാരിയുടെ നിർദ്ദേശപ്രകാരം വധുവിനെ താലപ്പൊലികൾക്ക് നടുവിലൂടെ ആനയിച്ചു കൊണ്ടുവന്നു. അവളുടെ മുഖത്തെ സന്തോഷവും ആഹ്ലാദവും അവനെ തെല്ലൊന്നുമല്ല ഞെട്ടിച്ചതും സന്തോഷിപ്പിച്ചതും. അവൾ അടുത്ത് വന്നിരിക്കുന്നതും അവനെ നോക്കി ചിരിച്ചതുമെല്ലാം അവനെ മറ്റേതോ ഉലകത്തിലെത്തിച്ചു. മന്ത്രോചാരങ്ങൾക്ക് ഇടയിൽ അവൻ പൂജാരി താലി കൊടുക്കുകയും അവനോട് താലികെട്ടാൻ പറയുന്നതോടൊപ്പം അവൻ അവളുടെ മുഖത്തേക് നോക്കി നിർവൃതിയോടെ പ്രവർത്തിക്കുകയും ചെയ്തു. താലിയുടെ മൂന്നാം കെട്ടിൽ അവന്റെ ചുണ്ടുകൾ പ്രണയർദ്രമായി അവളുടെ കഴുത്തിൽ പതിയവേ അവൾക് ദേഷ്യം ഇരച്ചു വന്നെങ്കിലും അതിനെ കടിച്ചമർത്തി പുഞ്ചിരി നിലകൊള്ളിച്ചു. ___________❤️

" ന്താടി വരാൻ പറഞ്ഞെ? " ശ്രീ അപർണയുടെ അടുത്തേക് നിന്നു. " വരുൺ വന്നിട്ടുണ്ട് " അവളുടെ സന്തോഷം നിറഞ്ഞ സ്വരം അവനെ ദേഷ്യപ്പെടുത്തി. " നാണമുണ്ടോടി നിനക്ക്? " ശ്രീ കോപമടക്കാൻ കഴിയാതെ നിന്നു. അവളുടെ മുഖത്ത് വാട്ടമുള്ള പുഞ്ചിരി നിറഞ്ഞു. " എന്നോട് അവന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് " പതിഞ്ഞ സ്വരം. " പോടീ പോയവന്റെ കിടക്കയിൽ കിടന്നു കൊടുക്ക് " അവൾ മറുത്തൊന്നും പറയാതെ മൗനമായി തല താഴ്ത്തി. " എന്റെയും അഭിയുടെയും മനിയുടെയും ജാനു അമ്മയുടെയും നമ്പർ കാണാപാഠം അല്ലെ " അവൾ തലയാട്ടി. " അവന്റ വീട്ടിൽ ആരൂല്ലേ " ശ്രീ അസഹിഷ്ണുത മറച്ചു വെച്ചില്ല. " ഇല്ല് അവരെയെല്ലാം അവൻ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി " അപർണ " കൂടെ എപ്പോഴും ഞാനുണ്ട് പേടിക്കരുത് എന്ത് വന്നാലും നേരിടണം " " അവനെന്നെ കൊല്ലുമൊന്നുമില്ല " ശ്രീയുടെ മനസ്സിൽ ലാസർ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു. " കൂടെ കിടക്കാൻ നിൽക്കണ്ട... വയറ്റിൽ ഒരാളുള്ള കാര്യം മറക്കണ്ട " അവൾ അനുസരണയുള്ള കുഞ്ഞിനെ പോലെ തലയാട്ടി.

" അപ്പു... പോകാതിരിക്കാൻ പറ്റുമോ ടാ " അവനിൽ നിന്നുമൊരു ദയനീയ സ്വരം " എന്റെ വയറ്റിലുള്ളത് അവന്റെ ചോരയാൻ ശ്രീ അവൻ സ്വീകരിക്കുമെന്നെ കിച്ചുവിനെ അഭിയോട് വളക്കാൻ പറ " അവളുടെ പ്രതീക്ഷയവനെ വലച്ചു. അപർണയവന്റെ കരം കവർന്നു. " എനിക്കൊന്നും പറ്റില്ലടാ " അപർണ കണ്ണുകളിൽ വിശ്വാസം നിറച്ചു. ___________❤️ നിലവിളക്കുമെന്തിയാ വീടിന്റെ പടികൾ വലതു കാൽ വെച്ചു കയറുമ്പോൾ അവൾക് പ്രത്യേകിച്ചൊന്നും തോന്നിയില്ല എന്നാൽ അവന്റെ ഹൃദയം നിറഞ്ഞിരുന്നു. " മോൾ മുറിയിൽ പോയി ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് വാ " ജാനകി അവളെ മുകളിലേക്ക് അഭിയുടെ മുറിയിലേക്ക് കൊണ്ടുപോയി. " സഹായത്തിനു ഞാൻ നിൽക്കാം " " വേണ്ട ഞാൻ ചെയ്തോളാം " " ആവശ്യമെങ്കിൽ വിളിക്ക് " ജാനകി അവളുടെ സ്വകാര്യതയിലേക്ക് വിട്ടുകൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ അഭി അങ്ങോട്ട് കയറി വന്നു. അവളുടെ നെറ്റി ചുളിഞ്ഞു. " വാതിൽ തട്ടി വരണമെന്ന് അഭിമന്യുവിൻ അറിയില്ലേ? " അവന് ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു. " അഭിമന്യു വേണ്ട അഭി ആദ്യം അതായിരുന്നല്ലോ " അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു. അവൾ അവനോടുള്ള ദേഷ്യം മുടിയിലെ പൂവ് വലിച്ചു തീർത്തു. അവൻ സാവകാശം അവൾക്ക് അടുത്ത് വരികയും കഴുത്തിലെ മാല ഊരാൻ സഹായിക്കുകയും ചെയ്തു. " ചേ വിടെടോ " അവൾ അവനെ പിന്നിലേക്ക് തള്ളി. " ന്റെ കിച്ചു നിനക്ക് നല്ല ഊക്കാണല്ലോ " അവൻ ചിരിച്ചു. അവൾ മുഖം തിരിച്ചു. " നീയെന്റെയായതാണോ നിന്റെ പ്രശ്‌നം...

നിനക്ക് വരുണിനെ വേണം അത്രേ അല്ലെ ഒള്ളു " അവൻ പറയുന്നത് കേട്ട് അവൾ അവിശ്വസനീയതോടെ അവനെ നോക്കി. " അറിയാം നിന്നെ സഹായിക്കുകയും ചെയ്യാം ഇപ്പൊ നീ കുറച്ച് അഡ്ജസ്റ്റ് ചെയ്യടോ " അവൻ അവളുടെ കവിളിൽ പിച്ചി. " ഞാൻ ഇത്തിരി നേരം കൂടെ അഡ്ജസ്റ്റ് ചെയ്‌താൽ മതിയഭി അതുകഴിഞ്ഞാൽ " അവൾ മനസ്സിൽ ആശ്വാസത്തിന്റെ പൂന്തോട്ടം വിരിയിച്ചു. " ഹ്മ്മ് അഭി എനിക്ക് എന്റെയൊരു ഫ്രണ്ടിനെ കാണാൻ പോകണം " " എപ്പോൾ? " " ആർ മണിക്ക് " " മ്മ്ഹ്ഹ് " അവൻ സമ്മതമെന്നോണം മൂളി. " താൻ ടയർഡ് അല്ലെ " ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. അവളുടെ മനസ്സിൽ പല കണക്കു കൂട്ടലുകളും നടന്നു തുടങ്ങി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story