എന്നിലെ നീ: ഭാഗം 35

ennile ne

രചന: ഹനൂന

വരുണിന്റെ നിർദ്ദേശപ്രകാരം അപർണ അവന്റെ വീട്ടിലേക്ക് പോയി. അവൾക് അവനെ കാണെ അവൾ ആവേശത്തോടെ അവനടുത്തേക്ക് ഓടി ചെന്നവനെ ഇറുക്കെ വലയം ചെയ്തു. " അപ്പു... നീയാകെയൊന്ന് ചന്തം വന്നിട്ടുണ്ട് " അവൻ അവളുടെ കവിളിൽ ചുംബിച്ചു. അവൾ ചിരിച്ചു. " വരുണേ എനിക്ക് നിന്നോട്... " " ഹാ അറിയാം കിച്ചുവിന്റെ കല്യാണം അല്ലെ " അവളുടെ മുഖം വാടി. വയറ്റിൽ വളരുന്ന കുഞ്ഞു തുടുപ്പിന്റെ കാര്യമായിരുന്നവൾ പറയാൻ വന്നത്. " എനിക്ക് നിന്നെ മതിയപ്പു " അവൻ അവളുടെ കണ്ണുകളിലേക്ക് പ്രണയം നടിച്ചു നോക്കി. അവളവന്റെ വാക്കുകളിൽ സന്തോഷിച്ചു. " സത്യമായും നിനക്കെന്നെ മതിയോ വരുണേ? " അവൾ വിശ്വാസം വരാത്ത പോലവനെ നോക്കി. അവൻ കണ്ണുകൾ ചിമ്മിയടച്ചു കവിളിൽ പിച്ചി. അവളവനിൽ ഒതുങ്ങി നിന്നു. "

പതിനഞ്ച് മിനിറ്റ് കഴിഞ്ഞാൽ ഒരു വണ്ടി വരും നീയതിൽ കയറണം നമുക്ക് പോകാം " അവന്റെ വാക്കുകൾ അവളുടെ ഉടലുകൾ വിറപ്പിച്ചു. അവൾ അവനിൽ നിന്നും കുതറി മാറി. " വേണ്ട എന്റെ അമ്മ എനിക്ക് വേണ്ടി കാത്തിരിക്കും എന്റമ്മയെ തനിച്ചാക്കി... ഇല്ലാ... ഞാൻ വരില്ല " അവൻ പകപ്പോടെ അവളെ നോക്കി. " നീയുമെന്നേ തനിച്ചാക്കുകയാണോ അപ്പു... അവൾ ആ കൃഷ്ണ എന്നെ ചതിച്ചു ഞാൻ കരുതി നിനക്കെന്നോട് ആത്മാർഥത പ്രണയമാണെന് " അവൻ കണ്ണുകൾ നിറച്ചു വേദനയോടെ അവളെ നോക്കി. അവൾ എന്ത് ചെയ്യണമെന്നറിയാതെ പകപ്പോടെ നിന്നു. " അപ്പു... നീയെന്റെ കൂടെ വരില്ലേ " അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. " നിന്നെ ഞാൻ പൊന്നു പോലെ നോക്കാം അപ്പു വാ എന്റെ കൂടെ " അവന്റെ കണ്ണുനീർ ഒഴുകുന്ന കണ്ണുകളിലേക്ക് നോക്കിയവൾ അവനെ ഇറുക്കെ പുണർന്നു. _________❤️

ശ്രീ ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചു മനീഷ അവനടുത്തേക്ക് പോയി. " ന്താ ശ്രീ കല്യാണം നിന്റെയാ കഴിഞ്ഞതുപോലെയുണ്ടല്ലോ " ശ്രീ അവളുടെ ശബ്ദതത്തിൽ ഞെട്ടിപിടഞ്ഞു നോക്കി. " എന്താ?! " അവന്റെ പകപ്പ് അവളെയും ഞെട്ടിച്ചു. " നിനക്കെന്താ ശ്രീ പറ്റ്യേ? " മനീഷ അവന്റെ മുഖത്തേക്ക് നോക്കി. " അപ്പു... " അത്രമാത്രമായിരുന്നവൻ മൊഴിഞ്ഞത്. " അവൾക്കെന്ത് പറ്റി? " " അവൾക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകും എനിക്ക് പേടിയാകുന്നു " മനീഷക്ക് ചിരി വന്നു. " ഒന്ന് പോടാ അവൾക്കെന്ത് പറ്റാൻ അവൾ വീട്ടിലിപ്പോ സുഖമായി ക്ഷീണത്തിൽ ഉറങ്ങുന്നുണ്ടാകും ഇല്ലെങ്കിൽ കസിൻസിന്റെ കൂടെ വായടിക്കുന്നുണ്ടാകും " " ഇല്ല... അവൾ വീട്ടിലില്ല മനീ... എനിക്ക് പേടിയാകുന്നു " " പിന്നെയവൾ എവിടെ? " മനി നിശ്വസിച്ചു പിന്നെ ചിരിച്ചു കൊണ്ട് ചോദിച്ചു.

" വരുണിന്റെ കൂടെയാ അവൾ... അവളെ അവൻ എന്തെങ്കിലും ചെയ്യുമോ " അവന്റെ കണ്ണുകൾ നിറഞ്ഞു. " അതാരാ? " അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് അവൾ ഉറ്റുനോക്കി. " മനി നീ വാ എനിക്ക് അവളെ കാണണം ഇപ്പോൾ " അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പടികൾ വേഗത്തിൽ ഇറങ്ങി. അവിടെ തിങ്ങിയ ആളുകൾ അവരെ സംശയത്തിന്റെ കണ്ണുകളോടെ നോക്കി മുറുമുറുത്തു. " അമ്മയോട് പറയട്ടെ ശ്രീ " അവൻ അവളുടെ കൈ വിട്ടു. " വേഗം പറഞ് വാ " അവൻ ദൃതി പിടിച്ചു. അവൾ അവനെ വല്ലാത്ത നോട്ടം നോക്കി രേണുകയുടെ അടുത്ത് പോയി കാര്യം പറഞ്ഞു വന്നു. " നീയെന്ത് പറഞ്ഞു അമ്മായിയോട്? " മനീഷ അവനടുത്തേക്ക് വന്നതുമവൻ ചോദിച്ചു. " പുറത്ത് പോകണമെന്ന് വേഗം വരാം നിന്റെ കൂടെയാണെന്ന് " അവൻ തലയാട്ടി പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ പിറകിൽ കയറിയതും വണ്ടി മുന്നോട്ട് വേഗത്തിൽ കുതിച്ചു. ___________💔

കൃഷ്ണ ഡ്രസ്സ്‌ മാറി ഫ്രഷ് ആയി വന്നപ്പോൾ അഭി ക്ഷീണത്തിൽ മയങ്ങിയിരുന്നു. അവളാ തക്കം നോക്കി വരുണിനെ വിളിച്ചു. അവന്റെ ഫോൺ റിങ് ചെയ്തതും അവൾ അവനിൽ നിന്നും വേർപ്പെട്ടു. ഡിസ്പ്ലയിൽ കിച്ചു വിന്റെ പേര് വന്നതും അപർണയോട് അഞ്ചു മിനിട്ടെന്ന് പറഞ്ഞു അവളിൽ നിന്നും കുറച്ചകലം മാറി നിന്ന് ഫോൺ എടുത്തു. " എപ്പോഴാ വരേണ്ടത്? " കൃഷ്ണ " അര മണിക്കൂർ കഴിഞ്ഞാൽ വാ നീ... വീട്ടിലേക്ക് വാന്നാൽ മതി നീ ശെരി തിരക്കിലാണ് " അവൾക് മറപടി പറയാൻ അവസരം കൊടുക്കാതെയവൻ പറഞ്ഞ് കാൾ കട്ട്‌ ആക്കി. അവന്റെ ഫോണിലേക്ക് വീണ്ടും കാൾ വന്നു. അവൻ എടുത്ത് സംസാരിച്ചു. " അപ്പു വണ്ടി വന്നു നീ കയറി പൊക്കോ ഞാൻ പിന്നാലെ വരാം " അവൻ ദൃതിയിൽ പറഞ്ഞു. അവൾ സമ്മർദ്ധത്തോടെ അവനെ നോക്കി. " ടെൻഷൻ ഒന്നും വേണ്ട കൂടെ ഞാൻ വരും " അവൾ അവന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കി. " പേടിക്കേണ്ട " അവളെ പുണർന്നു. അവൾ അവന്റെ വാക്കുകളിൽ വഴുതി അവന്റെ നിർദ്ദേശ പ്രകാരം വന്ന പഴയ തരം അംബാസ്സഡർ കാറിൽ കയറി. ________💔

കൃഷ്ണ കാൾ കട്ട്‌ ആയതും അഭിയെ നോക്കി. അവൻ ഉറങ്ങുകയാണെന്ന് ഉറപ്പ് ഒന്നുകൂടെ വരുത്തി. അവൾ മുടിയൊക്കെ വാരി കെട്ടി ശബ്‌ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കാണുന്നവരോടെല്ലാം ചിരിച്ചു കൊണ്ട് കൃഷ്ണ ജാനകിയുടെ അടുത്തെത്തി. " അമ്മേ ഞാൻ വീട് വരെ പോയി വരട്ടെ " അവൾ അവരുടെ ചെവിയിൽ സ്വകാര്യമായി മന്ത്രിച്ചു. " ഇപ്പൊ വന്നല്ലേ ഒള്ളു " " അതല്ലമ്മ എന്റെ ഗുളികകൾ വീട്ടിലാണ് " " എന്തിന്റെ ടാബ്ലറ്റ് ആണ് " " മൈഗ്രൈൻ " " അഭിയുടെ കൂടെ പോയിട്ട് വാ വേഗം വരണം " " അഭി ഉറങ്ങുകയാ ഇവിടെ അടുത്തല്ലേ ഞാൻ പോയി വരാം... അഭി ഉറങ്ങിക്കോട്ടെ ക്ഷീണം കാണും "

" എന്ന അവൻ എഴുന്നേറ്റിട്ട് പോയി വാ " " അർജന്റ് ആണ് " അവർക്ക് താല്പര്യമില്ലെങ്കിലും അവർ അവളുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു. അവൾ ആഹ്ലാദത്തോടെ അവിടെ നിന്നും ഇറങ്ങി നടന്നു. അവൾ നേരെ പോയത് വരുണിന്റെ വീട്ടിലേക്കായിരുന്നു. അവൻ അവിടെ ഉമ്മറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ അവനടുത്തേക്ക് പാഞ്ഞു വന്ന് പുണർന്നു. " എടാ നമക് പോകാ എനിക്ക് പേടിയാകുന്നു " അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ പൊള്ളിച്ചു. " കരയല്ലേ കിച്ചു... നീയിപ്പോ എന്റെടുത്ത് എത്തിയില്ലേ പേടിക്കാതെ ഞാനുണ്ടാകുമ്പോൾ നിന്നെയെവനും കൊണ്ടുപോകില്ല " അവൻ അവളെ ഇറുക്കെ വലയം ചെയ്തു അവനിലേക്ക് അടക്കി നിർത്തി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story