എന്നിലെ നീ: ഭാഗം 36

ennile ne

രചന: ഹനൂന

 ഉറക്കത്തെ ഭംഗം വരുത്തിയാണ് അഭിയുടെ ഫോൺ റിങ് ചെയ്തത്. അവൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു. " കൃഷ്ണ അവിടെയുണ്ടോ? " ശ്രീയുടെ ഭീതി കലർന്ന സ്വരം അവനെ ഉണർത്തി. " ഉണ്ട്... ന്താടാ " " അപ്പുവിനെ അവൻ കൊണ്ടുപോകാൻ നോക്കി... നീയിപ്പോ കൃഷ്ണ അവിടെയുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്ത് " അത്രയും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു. അഭി ഭാരമേറിയ ഹൃദയം പേറി അവളെ തിരഞ്ഞു. വീടിന്റെ ഒരു കോണിൽ പോലും അവളിലെന്ന തിരിച്ചറിവവനെ വലച്ചു. അവൻ വേഗം ഫോൺ എടുത്ത് ശ്രീക്ക് വിളിച്ചു അവൻ എടുത്തിരുന്നില്ല. അഭി വീട്ടിൽ നിന്നും ദൃതിപെട്ടിറങ്ങി കാർ എടുത്തു പോയി. എങ്ങോട്ട് പോകണം എന്നവൻ നിശ്ചയമില്ലായിരുന്നു. അവൻ ദിശയാറിയാതെ കാർ മുന്നോട്ടോടിച്ചു. എന്തൊരുൾപ്രേരണയിൽ അഭി കൃഷ്ണയുടെ വീട്ടിലേക്ക് പോയി. അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി. വീടിന്റെ മുന്നിൽ തന്നെ ഒരുപാട് കുടുംബക്കാർ നിൽക്കുന്നുണ്ട്. അവനെ കണ്ടതും വയസായ ഒരാൾ അടുത്തു വന്നു. " കയറി വാ അഭി കുഞ്ഞേ.... കിച്ചു എവിടെ? അവളെയും കൂട്ടാരുന്നു " അയാൾ പറഞ്ഞു.

" ഞാൻ വേറൊരാവശ്യത്തിൻ ഇതുവഴി വന്നതാ പോട്ടെ " അവൻ കാറിൽ നിന്നുമിറങ്ങാതെ തന്നെ പറഞ്ഞു. വണ്ടി റിവേഴ്‌സ് എടുത്ത് വന്ന വഴി തിരിച്ചു. ഒരു പലചരക്ക് കടക്ക് മുന്നിൽ നിർത്തി. " ചേട്ടാ വരുണിന്റെ വീട് എവിടെയാ " അവൻ കടയുടെ പുറത്ത് നിൽക്കുന്ന ആളോട് ചോദിച്ചു. " ഏത് വരുണാ ഇവിടെ രണ്ട് വരുൺ ഉണ്ട് ഒന്ന് അംബുജാക്ഷന്റെയും മറ്റേത് കള്ളൻ രാമുവിന്റെയും ആരെയാ വേണ്ടേ? " " രണ്ടാളെയും വേണം " അഭി ":എന്നാൽ ഈ വളവ് തിരിഞ്ഞുള്ള രണ്ടാമത്തെ വീട് അംബുജാക്ഷന്റെ മകൻ വരുണിന്റെ... കള്ളൻ രാമുവിന്റെ വീട് ഇവിടുന്ന് നേരെ പോയി... അല്ലേൽ മോൻ ഇവിടുത്തെ സ്കൂൾ അറിയില്ലേ അതിന്റെ തൊട്ട് പിന്നിലെ വഴിയിലൂടെ ചെന്ന ആളൊഴിഞ്ഞ ഒരു വീട് കാണും അത്‌ തന്നെ അവിടെ ആൾ താമസം ഒന്നും ഇല്ലാ... മകൻ ബാംഗ്ലൂർ ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ അവിടേക്ക് കൊണ്ടുപോയി അവരെയൊക്കെ "

അഭി തലയാട്ടി സ്പീഡിൽ കാർ മുന്നോട്ടെടുത്തു. അഭിയുടെ കാർ സ്കൂളിന്റെ പിന്നിലൂടെയുള്ള ഇടവഴിയിലൂടെ നീങ്ങി ആരുമില്ലാത്ത വീട് കാണെ അവന്റെ ബുദ്ധി അവൻ എല്ലാം താങ്ങാനുള്ള ശക്തിയേകി. കാട് പിടിച്ച നീളൻ തൊടിയുടെ നടുവിലൊരു ചെറിയ വീടായിരുന്നു അത്‌. അവൻ ആ വീടിന്റെ പിൻ വശം മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളു. ഡോർ തുറന്നവൻ പുറത്തിറങ്ങി നടന്നു. അവന്റെ കാലടികളെ അറിയിച്ചു കൊണ്ട് കരിയിലകൾ ശബ്ദിച്ചു. വീടിന്റെ അടുത്ത് എത്തും തോറും അവന്റെ നെഞ്ച് ആളിക്കത്തി കൊണ്ടിരുന്നു. " ട്ടോ....!!!! " എന്തോ വലിയ ശബ്ദതത്തിൽ പൊട്ടിയ ശബ്‌ദം അവനിൽ ഭീതിയുടെ പൊട്ടുകൾ കുത്തി നിറക്കപ്പെട്ടവന്റെയുള്ളിൽ. അവൻ വിറയ്ക്കുന്ന ശരീരത്തെ താങ്ങി കൊണ്ട് വേഗത്തിൽ അങ്ങോട്ടേക്ക് നടന്നു. വീടിന്റെ മുൻ വശത്തു എത്തിയപ്പോഴാവന്റെ ഹൃദയം നിലച്ചു. കട്ട ചുവപ്പ് നിറത്തിൽ പടരുന്ന രക്തത്തിൽ കുളിച് കിടക്കുന്ന മനീഷ. " മനീ..... " അവൻ ആർത്തു വിളിച്ചവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു. ഭ്രാന്തനെ പോലെയവൻ അലറി വിളിച്ചു കരഞ്ഞു.

" ഹാ ഹാ ഹാ അഭിമന്യു... നീയുമെത്തിയോ? " വരുൺ ചോര വരുന്ന വായ കാർക്കിച്ചു അഭിയുടെ മുഖത്തേക്ക് തുപ്പി. അഭിയവനെ കനലെരിയുന്ന കണ്ണുകളോടെ നോക്കി. " നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലെ ടാ? " വരുൺ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. അഭി വേദനയോടെ പിന്നോട്ട് മറിഞ്ഞു. അതെ വേഗതയിൽ അവൻ എഴുന്നേറ്റു വന്ന് വരുണിന്റെ മുഖത്തേക്ക് ആഞ്ഞു ഇടിക്കാൻ ശ്രമിച്ചു അപ്പോഴേക്കും വരുൺ അവന്റെ കൈ തടഞ്ഞു. " ചോര കണ്ട് അറപ്പ് മാറിയ കയ്യാണ് അഭിമന്യു... വേണ്ട ജീവൻ വേണമെങ്കിൽ പൊയ്ക്കോ " വരുൺ അഭിയവന്റെ കാൽ കൊണ്ട് വരുണിന്റെ കാലിൽ ചവിട്ടി ഞെരിച്ചു. വരുൺ ചിരിച്ചു കൊണ്ട് അഭിയുടെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അഭിയെ അവന്റെ കൈക്കുള്ളിലേക്കാക്കി. " നിന്നെയിനി ആവശ്യമില്ല അഭിമന്യു . കിച്ചു ഈസ്‌ മൈൻ " വരുൺ ഇടത് കൈ പിന്നിലേക്കാക്കി അവന്റെ ഷർട്ടിന്റെയും പന്റിന്റെയും ഇടയിലായി തിരുകി വെച്ച കത്തിയെടുത്ത് അഭിയുടെ വാരിയെല്ലിൽ കുത്തിയിറക്കിയവനെ കൈകുളളി ൽ നിന്നും മോചിപ്പിച്ചു.

" ആാാാാ......... " അഭി ഒരലർച്ചയോടെ ഭാരമില്ലാതെ നിലത്തേക് പതിച്ചു. വരുൺ അവന്റെ മുതുവിൽ പലയാവർത്തിയാ കത്തി കുത്തിയിറക്കി. അഭിയുടെ അവസാന ശ്വാസം നിലക്കും വരെ വരുൺ അവന്റെ പിടച്ചിൽ നോക്കി കണ്ടു. അവൻ മരിച്ചെന്ന് ഉറപ്പായതും ആ വീടിന്റെ ഉള്ളിലൊരു റൂമിൽ മയങ്ങി കിടക്കുന്ന കൃഷ്ണയെ എടുത്ത് തോളിലേക്കിട്ട് പുറത്തുള്ള അവന്റെ കാറിന്റെ പിൻ സീറ്റിൽ അവളെ കിടത്തി ഡോർ അടച്ചു വീടിന്റെ മുന്നിലേക്ക് വന്നു നിന്നു. വീടിന്റെ ഉമ്മറത്ത് തന്നെ രക്തം വാർന്ന് കിടക്കുന്ന മനീഷയെ അവൻ കാലുകൾ കൊണ്ട് അകത്തേക്ക് തട്ടിയിട്ട് ഉള്ളിലേക്കാക്കി. അകത്തു കയറി അടുക്കളയിൽ വെച്ച് മണ്ണെണ്ണ എടുത്ത് വന്ന് അഭിയുടെയും മനീഷയുടെയും ബോഡിയിൽ ഒഴിച്ച് അവൻ പുറത്തിറങ്ങി പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ച് അകത്തേക്ക് വലിച്ചെറിഞ്ഞു. ആദ്യമൊരാന്തലായി കത്തി പിന്നെയാ ആന്തൽ വലിയൊരു തീയിലേക്ക് രൂപം കൊണ്ടു. രണ്ട് ശരീരങ്ങളും ആ വീടും കത്തി ചാമ്പലാകുന്നത് വരുൺ അവന്റെ കാറിന്റെ ബൊണറ്റിൽ ഇരുന്നു വീക്ഷിച്ചു. പിന്നെയവൻ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു പോയി. The love ends here but the revenge starts from here 🔥....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story