എന്നിലെ നീ: ഭാഗം 37

ennile ne

രചന: ഹനൂന

" നിനക്കെന്നെ പോലും വിശ്വാസല്ലേ.... " അവളുടെ കരച്ചിൽ അവന്റെ മനസ്സിളക്കാൻ പാകത്തിനായിരുന്നില്ല. അവന്റെ ബുദ്ധിയിലും മനസ്സിലും ശരീരത്തിലും പടർന്ന ചതിയുടെ അവശേഷിപ്പുകൾ അത്രയ്ക്കായിരുന്നു. " നിന്നെയെന്നല്ല ഈ ലോകത്തുള്ള ഒരുത്തനെയോ ഒരുത്തിയെയോ ഞാൻ വിശ്വസിക്കില്ല.... " " ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്... നിന്നെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്....! " " സ്നേഹം ആ വാക്കിനോട് പോലും എനിക്ക് അറപ്പാണ് " ................................... 🔥 " ആാാാാ............ " അവന്റെ കൈ പത്തിയിലേക്ക് ആണി അടിച്ചു കയറ്റുമ്പോൾ വരുന്ന കൊഴുത്ത രക്തമോ അയാളിൽ നിന്നും പുറപ്പെടുന്ന അട്ടഹാസമോ അവന്റെ ശ്രദ്ധ തിരിച്ചില്ല.

അയാളുടെ ഇരു കൈകൾ വിടർത്തി കൈപ്പത്തിയും ആണികൊണ്ട് തറച്ചു കയറ്റിയും കാലുകളുടെ പാദങ്ങൾ നീട്ടിയും ആണികൊണ്ട് തറച്ചു കയറ്റി. അയാളാ ഭിത്തിയിൽ രക്ഷിക്കണേയെന്ന യാചന നിറഞ്ഞ കണ്ണുകളോടെ തറഞ്ഞു നിൽക്കുന്നു. അവൻ അയാളെ അത്ര തന്നെ തൃപ്തിയല്ലാത്ത നോട്ടം പായിച്ചു തിരിഞ്ഞു നടന്നു. അല്പ സമയത്തിനകം അവൻ കയ്യിൽ പ്ലാസ്റ്റിക് ക്യാരി ബാഗുമായി അയാൾക്കുമുന്നിലേക്ക് നടന്നു വന്നു. " നിന്റെ മരണം അത്രയെളുപ്പമാക്കരുത് " എന്ന് പറഞ്ഞ് അവൻ ക്യാരി ബാഗ് തുറന്ന് അയാളുടെ തലയിലേക്ക് കമഴ്ത്തി.

അതിൽ നിന്നും അയാളുടെ തലയിലേക്ക് വീഴുന്ന പുഴുവിന്റെ അളവിൽ നിന്നും കുറചെറെ നിലം പതിക്കുന്നുണ്ടായിരുന്നു. The Revenge started.......... 🔥 ................................. 🔥 " വേലക്കാരനാണെങ്കിലും എന്താ അവനെന്റെ കനകവല്ലി " അവളുടെ ചുണ്ടുകളിൽ ഹൃദയമായ പുഞ്ചിരി വിരിഞ്ഞു. " കനകവല്ലിയോ അവൻ ആണല്ലേ പെണ്ണുങ്ങളെ അല്ലെ കനക വല്ലിയെന്ന് പറയാ " " ഒന്ന് അഡ്ജസ്റ്റ് ചെയ്യ് " അവൾ കണ്ണിറുക്കി ചിരിച്ചു. കൂടെയുള്ളവളും അവളുടെ ചിരിയിൽ വഴുതി വീണു. ഒരു കാർ വരുന്ന ഇരമ്പൽ കേട്ടതും അവളുടെ മുഖം വിടർന്നു. " നിന്റെ കനക വല്ലി വരുന്നുണ്ട് " അവൾ നാണത്താൽ ചിരിച്ചുകൊണ്ട് ബെഡിൽ നിന്നും നിലത്തേക്ക് ചാടി.

കാലുകൾ നിലത്തുറക്കാതെയോടി വാതിൽക്കലേക്ക് വന്നു നിന്നു. അവളുടെ കണ്ണുകൾ അവനെ പരതി. അവനില്ലെന്ന നിരാശയാൽ അവളുടെ മുഖം മങ്ങി. " അനയാ.... " ഗാഭീര്യമുള്ള ആ ശബ്ദതത്തിൽ അവൾ വിറച്ചുകൊണ്ട് നിമിഷ നേരത്തിൽ തലയിൽ നിന്നുമൂർന്ന തട്ടം മുടി മറക്കപ്പെട്ട് അവളുടെ കാലടികൾ വേഗത്തിൽ ആദ്യം നിന്ന റൂമിലേക്ക് ചലിച്ചു. " എന്താ മിസ് അനയ സനം പേടിച്ചു പോയോ? " കുസൃതി നിറഞ്ഞ അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ സംസാരം കേട്ടവൾ ഇളിച്ചു. പ്രണയത്തിന്റെയോ പ്രതികാരത്തിന്റെയോ വിഷം ആരിലും പടർന്നു പന്തലിക്കാതിരിക്കട്ടെ ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story