എന്നിലെ നീ: ഭാഗം 38

ennile ne

രചന: ഹനൂന

വലിയ മാൻഷനിൽ നിന്നുമവൾ വൈറ്റ് ക്രോപ് ടോപ്പും ഡെനിം ബ്ലൂ ലൂസ് ജീൻസും ഇട്ട് പമ്മി പമ്മി നടന്നു . അവളുടെ കണ്ണുകൾ ചുറ്റും വീക്ഷിച്ചു. തന്നെയാരെയെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നെല്ലാം നോക്കിയവൾ പുറത്തേക്കിറങ്ങി. പമ്മി പമ്മി നടന്ന് അവൾ മാന്ഷന്റെ പിന്നിലെത്തി. അവിടെ പൊളിഞ്ഞു വീണ മാതിലിൽ പിടിച്ചു കയറി അപ്പുറത്തേക്ക് ചാടി ഇറങ്ങി. വീണ്ടും അവളുടെ കണ്ണുകൾ ചുറ്റുപാടും അലഞ്ഞു തന്നെയാരെങ്കിലും വീക്ഷിക്കുന്നുണ്ടോ എന്നറിയാൻ. ആരുമില്ലെന്ന് ഉറപ്പായതും അവളുട കാലുകൾക്ക് വേഗതയേറി. ഇരുളിലും അവൾ കുതിച്ചോടി. ബസ് സ്റ്റോപ്പിന്റെ മുന്നിലെത്തിയപ്പോൾ അവളുടെ കാലുകൾ നിശ്ചലമായി. കണ്ണുകൾ എന്തിനോ വേണ്ടി പരതി. വലിയ ശബ്ദതത്തിൽ ആണ് റോഡിലെ നിശബ്ദതയെ കീർമുറിച്ചൊരു ഹോൺ ശബ്തിച്ചു. അവൾ ശബ്‌ദം കേട്ടിടത്തേക്ക് നോക്കി. അവൾ കണ്ണുകളടച്ചു സമാധാനത്തോടെ ശ്വാസമെടുത്തു. സ്ട്രീറ്റ് ലൈറ്റിന്റെ പ്രാകാശത്തിൽ അവൾക്ക് അവളുടെ ഓപ്പോസിറ്റ് വശത്തുള്ള ടാറ്റാ നെക്സോൺ കാണാമായിരുന്നു.

അവൾ റോഡ് ക്രോസ്സ് ചെയ്ത് ആ വണ്ടിയുടെ അടുത്തേക് നീങ്ങി. " ആരെങ്കിലും കണ്ടോ " " ഇല്ല " അത്രയും പറഞ്ഞവൾ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു. " നിനക്ക് ടെൻഷൻ ഒന്നുല്ലേ? " അവൾ ഇല്ലെന്ന് തലകുലുക്കി. " എനിക്ക് പുലരുന്നതിന് മുൻപ് വീട്ടിൽ എത്തണം എല്ലാവരും നാല് മണിക്ക് എഴുന്നേൽക്കും " " നീ പേടിക്കല്ലേ അനയ നമ്മൾ കൃത്യം മൂന്നരക്ക് എത്തും പുലരുന്നതിന് മുന്നേ നിനക്ക് വീട്ടിൽ കയറാം " " ഹ്മ്മ്മ് " അനയ മൂളി. " നീയൊക്കെ വീടിന്റെ ഉള്ളിലെ മുസ്ലിം അല്ലേ? " " ഷംന എന്റെ എവിടെയെങ്കിലും ഔറത് കാണുന്നുണ്ടോ? " ഷംന തിരിഞ്ഞ് അനമിനെ നോക്കി. വൈറ്റ് ഫുൾ സ്ലീവ് ക്രോപ് ടോപ്പും ബ്ലൂ ജീൻസുമാണ് വേഷം ഷാൾ ചുറ്റി കെട്ടിയിട്ടുണ്ട്. " ജീൻസ്? " ഷംന ജയിച്ച പോലെ അവളെ നോക്കി. " ഇത് നല്ലവണ്ണം ടൈറ്റ് ജീൻസ് അല്ല എന്റെ ശരീരം എടുത്ത് കാണിക്കുന്നില്ല... ഞാൻ പഠിച്ച ഇസ്‌ലാമിൽ ഔറത് വെളിവാക്കാൻ പാടില്ല എന്നും ശരീരകൃതി കാണിക്കാൻ പാടില്ലെന്നുമാണ് " അനയ കെറുവിച്ചു. ഷംന മൂളി. " അപ്പൊ ഇപ്പൊ പോണത്? " ഷംന

" അത്‌ തെറ്റാണ് " അനയ ഇളിച്ചു. " ഹ്മ്മ്മ്മ്.... " " നിങ്ങളുടെ കമ്പനിയിൽ ഒരു ചുള്ളൻ ചെക്കനുണ്ടല്ലോ " ഷംന തല തിരിചു അനയുടെ മുഖത്തേക്ക് നോക്കി. " നേരെ നോക്കി വണ്ടി ഓടിക്ക് നീ... " " നീ ആദ്യം പറ അയാളുടെ പേര് " " നീയരെയാ പറയുന്നത്? " " നിറയെ മുടിണ്ട് പിന്നെ നെറ്റിടെ മുന്നിലേക്ക് എപ്പഴും മുടിയുണ്ടാകും റെഡും അല്ല ന്നാൽ പിങ്കും അല്ലാത്ത ലിപ്സ് താടീം മീശേം അത്യാവശ്യം ഉണ്ട്... " അതെല്ലാം അനയ ഒരു ഞെട്ടാലോടെയാണ് കേട്ടത്. " അ.. അതൊന്നും... ശെരിയാകില്ല " അനയ വെപ്രാളപ്പെട്ടു. ഷംന അവളെ കെഞ്ചലോടെ നോക്കി. " എന്താടി ഒന്ന് സെറ്റ് ആക്കി താ അറ്റ്ലീസ്റ്റ് അയാളുടെ പേരെങ്കിലും " " വേണ്ടാത്ത പണിക്കും നിക്കണ്ട... എനിക്കാരുടേയും പേരും അറിയില്ല " അനയ മുഖം വെട്ടിച്ചു വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. അവളുടെ കണ്ണുള്ള ഒരു തിരി കത്തി തുടങ്ങി പതുക്കെയത് ആളിക്കത്തി.

" ഷംനാ... നോക്ക് " അവൾ പിടച്ചിലോടെ തല തിരിച് ഷംനയെ വിളിച്ചു. "'എന്താടി " " പുറത്ത് നോക്ക് " ഷംന പുറത്തേക്ക് നോക്കി. ഒരു പറ്റം ആളുകൾ നടന്നു വരുന്നുണ്ട് അവരുടെയെല്ലാം കയ്യിൽ തീപന്തം കത്തുന്നുണ്ട് ഇടയ്ക്കിടെ തീപന്തം ഉള്ള കൈ ഉയർത്തി എന്തോ ആർപ്പു വിളിക്കുന്നുണ്ട്. " ഷംനാ വണ്ടി തിരിക്ക് നമുക്ക് വീട്ടിലേക്ക് തന്നെ പോകാം ഇവിടെ നിന്നാൽ ആപത്താണ് " ഷംന പൊടുന്നനെ വണ്ടി തിരിച്ചു വന്ന വഴി മാക്സിമം സ്പീഡിൽ ഓടിച്ചു. വണ്ടി എടുക്കുന്ന സമയം അവർക്ക് ആ ആളുകൾ എന്താണ് ആർപ്പു വിളിക്കുന്നതെന്ന് വ്യക്തമായി കേൾക്കാമായിരുന്നു. " ജയ് ശ്രീ റാം 🔥

" ആദ്യം വന്ന ബസ് സ്റ്റോപ്പിൽ എത്തിയതും വണ്ടി ഇരമ്പലോടെ ബ്രേക്ക്‌ ഇട്ട് നിന്നു. " നീ പൊക്കോ ഞാൻ വന്ന പോലെ പൊക്കോളാം " അനയ വണ്ടിയിൽ നിന്നും ഇറങ്ങി വേഗം പറഞ്ഞു തിരിഞ്ഞു നോക്കാതെ ഓടി. ഷംനയും വണ്ടിയെടുത്ത് പോയി. അനയ വന്നത് പോലെ പമ്മി പമ്മി കള്ളന്മാരെ പോലെ മാന്ഷന്റെ വളപ്പിലേക്ക് മതിൽ കേറി ചാടിയിറങ്ങി. പമ്മി പമ്മി മാന്ഷന്റെ പിന്നിലേക്ക് പോയി. പിറകിൽ നിന്നെ അകത്തേക്കുള്ള ചാരിയ ഡോർ ശബ്ദമില്ലാതെ തള്ളി തുറന്ന് അകത്തേക്ക് ശബ്‌ദം ഉണ്ടാകാതെ കാലുകൾ പതുക്കെ വെച്ചു നടന്നു. അവളുടെ റൂമിലെത്തിയതും ആശ്വാസത്തോടെ അകത്തേക്ക് കയറി ഹിജാബ് അഴിച്ചു ബെഡിലേക്ക് വലിച്ചിട്ടു മലർന്നടിച്ചു ബെഡിലേക്ക് വീണു. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story