എന്നിലെ നീ: ഭാഗം 39

ennile ne

രചന: ഹനൂന

" അനു.... എണീക്ക് " വാതിൽ കൊട്ടിയുള്ള വിളി കേട്ടാണ് അനയ എഴുന്നേറ്റത്. ഉറക്കച്ചടവോടെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് വന്ന് ഡോർ തുറന്നു. " അനക് ഇന്ന് ഇപ്പച്ചീന്റെ കയ്യീന്ന് നല്ലോം കിട്ടും " അനയ ആലസ്യത്തോടെ തലയാട്ടി. " അനു... " ആ കുഞ്ഞിപ്പെണ് അവളെ പിടിച്ചു കുലുക്കി. " വരാം റിനു " അനയ കോട്ടുവായിട്ട് മുറിയിലേക്ക് തിരിച്ചു കയറി. വാതിലടച്ചു. അവൾ ഷെൽഫിൽ നിന്നും വസ്ത്രങ്ങൾ എടുത്തു മുറിയോട് അറ്റാറ്റ്ചെഡ് ആയ ബാത്റൂമിലേക്ക് അവൾ കയറി. കുളിച് മാറി വന്നു സമയം നോക്കി. ബാങ്ക് കൊടുത്തെന്നു ഉറപ്പായതും അവൾ വുളൂഅ് എടുത്ത് നിസ്കരിച്ച ശേഷം പുറത്തിറങ്ങി. അവളുടെ കാലടി ശബ്ദങ്ങൾ പോലും വരാതെയവൾ അടുക്കളയിലേക്ക് പോയത്. " എന്താ നീ നേരം വൈകിയത്? " അവളെ കണ്ട പാടെ അവളുടെ ഉമ്മ സൽമ ചോദിച്ചു. " ഉറങ്ങി പ്പോയി " അവർ അമർത്തി മൂളി. " ഇന്ന് പുട്ടാണോ? " അവൾ മുഖം ചുളിച്ചു ഹോട് ബോക്സ്‌ തുറന്ന് ആവി പറക്കുന്ന പൂട്ടിലേക്ക് നോക്കി ചോദിച്ചു. " നിന്റെ വാപ്പിക്ക് ഒരുപാട് ഇഷ്ട്ടമാണ് " സൽമ

" വാപ്പിക്ക് ഇഷ്ടമുള്ളത് തന്നെ ഞങ്ങൾ എല്ലാവരും കഴിക്കണം എന്ന് നിർബന്ധം ഉണ്ടോ " അവൾ കെറുവിച്ചു. സൽമ അവളെ രൂക്ഷമായി നോക്കി. " ഈ കാലത്തും ഇങ്ങനെ ഒക്കെ ആരേലും നോക്കുമോ അവനവൻ ഇഷ്ടമുള്ളത് കഴിക്കുക പൈസ ഇല്ലാഞ്ഞിട്ടല്ലല്ലോ " അവൾ വീണ്ടും പിറുപിറുത്തു. " നീയൊന്ന് മിണ്ടാതിരി അനു " സൽമ അസ്വസ്ഥയായി. " നീ ഓതിയോ? " " ഇല്ല നിസ്കരിച്ചു " അവൾ കനത്തിൽ മറുപടി കൊടുത്തു. " എഴുന്നേൽക്കുന്നത് തന്നെ 6 മണിക്കാണ് നിസ്കാരോം കളാഅ് എന്നിട്ടോ ഓതുവോ അതൂല്ലാ " സൽമ അവളെ ശകാരിച്ചു. അവൾ ഗൗനിക്കാതെ അവിടെ നിന്നും അവളുടെ റൂമിലേക്ക് തന്നെ പോയി. റൂം അടച്ചു അവൾ ബെഡിലേക്ക് കിടന്നു. ________🔥 " സൽമാ.... " ഗാംഭീര്യം നിറഞ്ഞ ആണ് ശബ്‌ദം ഹാളിൽ നിന്നും അടുക്കളയിലേക്ക് ആവർത്തനയോടെ കേട്ടു. സൽമ വെപ്രാളപ്പെട്ട് തലയിലെ തട്ടം ശെരിയാക്കി ഹാളിലേക്ക് വേഗത്തിൽ ചുവടുകൾ വെച്ചു. ഹാളിലേക്ക് എത്തിയതും തല താഴ്ത്തി മൂളി. " കഴിക്കാൻ എടുത്ത് വെക്ക് " അയാൾ ആജ്ഞാപിച്ചു

അവർ ശബ്ദമില്ലാതെ മൂളി കൊണ്ട് അടുക്കളയിലേക്ക് പോയി. ഓരോ ഭക്ഷണങ്ങൾ അവർ ഡൈനിംഗ് ഹാളിലെ ഡെയിനിങ് ടേബിലേക്ക് കൊടുന്നു വെച്ചു. അയാൾ വെള്ള ഷർട്ടും വെള്ള മുണ്ടും വെള്ള തൊപ്പിയും ധരിച്ച് ആഠിത്യത്തോടെ ചെയറിൽ വന്നിരുന്നു. " സൽമാ ഉച്ചക്ക് പത്ത് പതിനഞ്ച് ആൾക്കാർ വരും അവർക്കുള്ളത് ഉണ്ടാക്കണം " അവർ തലയാട്ടി. " ആട് ബിരിയാണി മതി " അയാളുടെ ആജ്ഞക്ക് മുന്നിൽ അവർ തലകുനിച്ചു അനുസരണയോടെ നിന്നു. " റിനുവും അനുവും എവിടെ? " " റിനു മദ്രസയിലേക്ക് പോയി... അനു മുറിയിലുണ്ട് " അവർ നന്നേ ശബ്‌ദം താഴ്ത്തി പറഞ്ഞു നിർത്തി. " ഹ്മ്മ് " അയാൾ ഭക്ഷണം കഴിച്ചു എഴുന്നേൽക്കുന്നത് വരെ അയാൾക്ക് ഭക്ഷണം വിളമ്പി കൊടുത്ത് നിന്നു. " അനുവിനോട് ഇന്ന് കോളേജിൽ പോവണ്ടെന്ന് പറഞ്ഞോ വൈകുന്നേരം അവളുടെ കല്യാണ നിശ്ചയമാണ് " അവരുടെ ഉള്ളിലൊരു മിന്നൽ പിണർപ്പ് പാഞ്ഞു സിരകളെ വേദനിപ്പിച്ചു. കണ്ണുകൾ നീറി നെഞ്ച് പൊട്ടുന്ന വേദന തോന്നി അവർക്ക്. അയാൾ കഴിച്ചു തീർത്ത് എഴുന്നേറ്റു പോയതൊന്നും അവരുടെ ശ്രദ്ധയിൽ പെട്ടില്ല.

" സൽമാ.... " അയാൾ ആക്രൊഷത്തോടെ വിളിച്ചു. അവർ പിടഞ്ഞു കൊണ്ട് അയാളെ നോക്കി. " ഇതൊക്കെ നിന്റെ തന്ത എടുത്തു വെക്കുവോ??? " അയാൾ അവരോട് ദേഷ്യപ്പെട്ടു. അവർ വെള്ളം ഊറിയിരിക്കുന്നു കണ്ണുകളോടെ ഓരോന്നും എടുത്ത് കൊണ്ടുപോയി വെച്ച് അടുക്കളയുടെ ഒരു കോണിലിരുന്ന് കണ്ണുനീർ വാർത്തു. _________🔥 അനയ കണ്ണുകളടച്ചപ്പോൾ അവന്റെ മുഖമാണ് ഹൃദയത്തിൽ തെളിഞ്ഞു വന്നത്. അവളുടെ കുഞ്ഞു ചുണ്ടുകൾ മന്ദഹസിച്ചു. " അക്ബർ " അവളുടെ ചുണ്ടുകൾ അവന്റെ നാമം മൊഴിഞ്ഞു. അവനെ ആദ്യമായി കണ്ടതവളുടെ മനസ്സിൽ നിറഞ്ഞു. " ഹേയ് മിസ് അനയ സനം? " പുരുഷ ശബ്‌ദം കേട്ട് അവൾ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു ചുറ്റും കണ്ണുകൾ ഭീതിയോടെ ഓടി. അവനിൽ കണ്ണുകൾ ഉടക്കിയതും അവൾ എന്തെന്നർത്ഥത്തിൽ ദയനീയമായി അവനെ നോക്കി. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതവൾ അസഹിഷ്ണുതയോടെ ശ്രദ്ധിച്ചത്. " എന്താ വേണ്ടത്? " അവൾ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

" ഞാൻ ഒരു ജോലിയുടെ കാര്യം സംസാരിക്കാൻ വന്നതായിരുന്നു " " എ.. എനിക്ക് ജോലിയൊന്നും വേണ്ട " " അയ്യോ തനിക്കല്ല എനിക്ക് തന്നെ വന്ന് കണ്ടാൽ റെക്കമ്മെന്തഷൻ വഴി ആ ജോലിയിലേക്ക് കയറ്റുമെന്ന് കേട്ടു " അവൾ അവനെ പിടപ്പോടെ നോക്കി. " എന്ത് ജോലി? " " അക്കൗണ്ടന്റ് ആയിട്ടാണ് ഐ അം ക്വാളിഫൈട് വിത്ത്‌ എം.ബി.എ ആൻഡ് എം കോം " അവൻ ചിരിച്ചു. " ഞാൻ പറഞ്ഞാലൊന്നും ജോലി കിട്ടില്ല " " നിവിർത്തികേട് കൊണ്ടാണ് മാഡം " അവൻ കെഞ്ചി. " ഞാൻ വാപ്പിയോട് പറഞ്ഞു നോക്കാം പേരെന്താണ്? " അവൾ ചുറ്റുപാടും വീക്ഷിച്ചു തന്നെ ചോദിച്ചു. " അക്ബർ " അവൾ മൂളി. " പറയാൻ മറക്കരുത് നാളെ ഇവിടെ ഇന്റർവ്യൂ ഉണ്ട്... ഇവിടെ ഉണ്ടായ എല്ലാ ഇന്റർവ്യൂസും അറ്റൻഡ് ചെയ്തിട്ടുണ്ട് ബട്ട്‌ കിട്ടുന്നില്ല " " ഞാൻ പറയാം താൻ പൊക്കോ " അവളുടെ കണ്ണുകൾ ഭീതിയോടെ ഒരു ദിശയിലേക്ക് പതിഞ്ഞു. അവൻ അടുത്തത് പറയാൻ അവൾ സമ്മതിക്കാതെ അവിടെ നിന്നും അവൾ വേഗത്തിൽ നടന്നു. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story