എന്നിലെ നീ: ഭാഗം 4

ennile ne

രചന: ഹനൂന

ജൂൺ 20 Thursday നീണ്ട പത്ത് ദിവസങ്ങൾക്കൊടുവിൽ അവൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബ്രേക്ക്‌ ഡൌൺ ആയി കാർ വർക്ഷോപ്പിൽ ആയതുകൊണ്ട് ഇന്ന് ബസ്സിനാണ് പോയത്. തിരക്കേറിയ ആ ബസ്സിൽ വീർപ്പുമുട്ടിയിരിക്കുന്നത് മടുപ്പ് ഉളവാക്കിയിരുന്നു. എന്റെ കണ്ണുകൾ ബസ്സ് മുഴുവൻ ഓടി നടന്നു. പ്രതീക്ഷിക്കാതെ അമൂല്യമായതെന്തോ കണ്ണിൽ പെട്ടതുപോലെ എന്റെ കണ്ണുകൾ വിടർന്നു. കാറ്റിന്റെ ആലസ്യത്തിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒരു പുഞ്ചിരി നിറഞ്ഞ മുഖം അതിന്റെ ഉടമയെ കണ്ട് എന്റെ അടിവയറ്റിൽ മഞ്ഞു പെയ്തു. ശരീരമാസകലം കോരിത്തരിച്ചു അതെ അവൾ തന്നെ...! എന്റെ മനസ്സ് ചാടിക്കളിക്കുകയായിരുന്നു. എന്നിൽ വല്ലാത്തൊരു ഉന്മേഷം വന്ന് പൊതിഞ്ഞതുപോലെ. ഹൃദയം ശക്തിയായി മിടിച്ചു. അവളോട് പോയി സംസാരിക്കാൻ അടുത്ത് നിൽക്കാൻ മനം വെമ്പൽ പൂണ്ടു. പക്ഷെ ബസ്സിലെ തിരക്കും ആൾക്കൂട്ടവും കാരണം ഞാൻ സമ്യപനം പാലിച്ചു. എനിക്ക് ഇറങ്ങേണ്ട അതെ സ്റ്റോപ്പിൽ തന്നെ അവളും ഇറങ്ങി. ഞാൻ ശെരിക്കും വണ്ടർ അടിച്ചു.

ഇത്രയും നാൾ ഞാൻ കണ്ടതേയില്ലലോ എന്നോർത്ത്. I am forgot it i am very busy manh 😌. അതുകൊണ്ട് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല. ഇനി ശ്രദ്ധിക്കാമല്ലോ. അവൾ കൂട്ടുകാരികളോട് സംസാരിച്ചങ്ങനെ നടക്കുകയാണ് അവളുടെ പിന്നാലെ ഞാനും. ഓഫീസിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള കോളേജിളിലേക്ക് അവൾ പ്രവേശിച്ചു. ഇവിടെ ഇങ്ങനൊരു കോളേജ് ഞാൻ കണ്ടില്ലലോ ooh sorry i am very busy manh 😌🤧. അവളുടെ പോക്കും നോക്കി ഞാൻ ഓഫീസിന്റെ മുന്നിൽ അങ്ങനെ നിന്നു. " അഭിമന്യു എന്താ ഇവിടെ ഇങ്ങനെ നില്കുന്നെ " ഓഫീസിൽ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ജോബി എന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. ഞാൻ അവളെ വായിനോക്കി നിന്നത് ഇങ്ങേർ കണ്ടോ ആവോ ഷേ നാണക്കേടായല്ലോ " ഏയ് ഒന്നുല്ല... " ഞാൻ വളിച്ച ചിരി പാസ്സാക്കി. " ഹ്മ്മ് " ജോബി അമർത്തി മൂളി.

ദിവസങ്ങൾ കടന്നു പോകുന്തോറും അവളും എന്നിൽ വല്ലാണ്ട് പടർന്നു പന്തലിച്ചിരുന്നു. ഇത്രയും നാളായിട്ട് ഒരു പ്രാവശ്യം പോലും അവളെന്നെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. ഞാൻ ആണെങ്കിൽ അവൾക്ക് വേണ്ടി എന്റെ സുഖകരമായ കാർ യാത്ര ത്യജിച്ച് ബസ്സിലെ തിരക്കിലേക്ക് നുഴഞ്ഞു കയറി. പക്ഷെ ആ തിരക്കും ആൾക്കൂട്ടവും എന്നിൽ വിരസത സൃഷ്ടിച്ചില്ല കാരണം അവൾ ഉണ്ടല്ലോ. അവളെയും വായിനോക്കി അങ്ങനെ നിൽക്കും. ❤️________________ ❤️ സെപ്റ്റംബർ 25 അങ്ങനെ നീണ്ട മൂന്നുമാസങ്ങൾക്ക് ശേഷം... ഇന്നൊരു പ്രത്യേകത ഉണ്ട് വഴിയേ മനസ്സിലാകും 😌 ഇന്ന് ബസ്സിൽ അവളില്ല ഞാൻ അവൾക്ക് എന്തുപറ്റിയതാവും എന്ന് ടെൻഷനിൽ ആയിരുന്നു. ആരോട് പോയി ചോദിക്കും... ആക്കെക്കൂടെ സങ്കടവും ടെൻഷനും ദേഷ്യവും വരുകയായിരുന്നു. എങ്ങെനെയോക്കെയൊ ഓഫീസിൽ എത്തി വർക്കിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഉച്ച വരെ തട്ടി മുട്ടി ഒപ്പിച്ചു. പിന്നീട് ഹാഫ് ഡേ ലീവ് മെയിൽ ചെയ്ത് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് അലസതയോടെ നടക്കുകയായിരുന്നു ഞാൻ.

" എന്താവും അവൾക്ക് പറ്റിയത്? " " അയ്യോ " എന്റെ ദേഹത്തേക്ക് ഒരാൾ വീണു. ഞാൻ ഭീതിയുടെ അലറി. ബാലൻസ് കിട്ടാതെ ഞാനും അയാളും കൂടെ റോഡിലേക്ക് ഉരുണ്ടു. എന്റെ കണ്ണുതുറന്നിട്ടും എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. മുഴുവൻ ഇരുട്ട്. പെട്ടെന്ന് ഇരുട്ട് എന്നിൽ നിന്നുമകന്നു. പിന്നിയാണ് മനസ്സിലായത് അതാരുടെയോ മുടിയാണെന്ന്.അതും ഒരു പെണ്ണിന്റെ. പ്രകാശം കണ്ണിൽ തട്ടി ഞാനൊന്ന് ചൂളി. " എവിടെ നോക്കിയാടി നടക്കുന്നെ " ഞാൻ ദേഷ്യത്തിൽ അവിടെ കിടന്നുകൊണ്ട് തന്നെ അലറി. അവൾ തിരിഞ്ഞാണ് നിൽക്കുന്നത്. " സൊ സോറി " ഞാൻ എഴുന്നേൽക്കുന്നതിനിടെ അവളുടെ ശബ്‌ദം മാത്രം കേട്ടു. കൈയിൽ നീറ്റൽ അനുഭവപ്പെട്ടപ്പോഴാണ് കയ്യിലെ തൊലി നന്നായി ഉരിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായത്. ഞാൻ വേറെ എവിടെയെങ്കിലും മുറി പറ്റിയിട്ടുണ്ടോ എന്ന് നോക്കി. തലയുടെ പിൻ ഭാഗം നല്ല വേദനയുണ്ട് തൊട്ട് നോക്കി ചോര ഒന്നും വന്നിട്ടില്ല. സമാധാനം! ഞാൻ ദേഷ്യത്തിൽ അവളുടെ നേർക്ക് തിരിഞ്ഞതും ഒരു നിമിഷം സ്റ്റക്ക് ആയിപ്പോയി.

" അവൾ " എന്റെ മനസ്സ് ഏതോ ലോകത്ത് പാറി ഓടി ചാടി തിമിർക്കുകയായിരുന്നു. എന്റെ മുഖത്ത് അതിന്റെ പ്രതിഫലമെന്നോണം 100 വാട്ട് ബൾബ് കത്തിച്ച പോലെ വെട്ടി തിളങ്ങി. " എന്തെങ്കിലും പറ്റിയോ " എന്റെ കിളി പോയ നിൽപ്പ് കണ്ടവൾ സഹതാപത്തോടെ ചോദിച്ചു. " മ്ച്ചും " ഞാൻ ചുമൽ കൂച്ചി. " അയ്യോ കയ്യിൽ ചോര " അതും ദേ പോകുന്നവൾ പിന്നിലേക്ക്. ഞാൻ അവളെ വീഴാതെ താങ്ങി പിടിച്ചു. അവളുടെ കൂമ്പിയടഞ്ഞ കണ്ണുകൾ കാണെ ഞാൻ പരിഭ്രമിച്ചു. പിന്നെ ഒന്നും നോക്കാതെ ഹോസ്പിറ്റലിലേക്ക് ഓട്ടോ പിടിച്ചു പോയി. അവൾ കണ്ണുകൾ പതിയെ തുറക്കുന്നത് കണ്ടപ്പൊഴാ എനിക്ക് ആശ്വാസം ആയത്. അവൾ ചുറ്റും നോക്കുന്നുണ്ട്. മുഖത്ത് പലഭാവങ്ങൾ മിഞ്ഞി മായുന്നുണ്ട്. " പേടിക്കേണ്ട ഹോസ്പിറ്റൽ ആണ് " ഞാൻ ചിരിച്ചു. അവളെന്തോ ആലോചിച്ച് പെട്ടെന്ന് ചാടി എഴുന്നേറ്റു. " എന്ത് പറ്റി " ഞാൻ പേടിച്ചുപോയി. " അത്... എന്തെങ്കിലും പറ്റിയോ സോറി ഞാൻ കണ്ടില്ല " അവൾ ക്ഷമാപണം നടത്തി. " ഹീമോഫോബിയ ഉണ്ടല്ലേ " ഞാൻ അവൾ ചോദിച്ചതിന് മറുപടി കൊടുക്കാതെ അവളെ നോക്കി കളിയോടെ ചോദിച്ചു.

അവൾ എന്നെ നോക്കി ചമ്മിയ ചിരി പാസാക്കി. അത് കാണെ എന്റെ ചുണ്ടും മന്ദഹസിച്ചു. " ഞാൻ ശെരിക്കും പേടിച്ചു പോയി ഇയാൾ വീണപ്പോ " ഞാൻ ചിരിയോടെ പറഞ്ഞ് അവൾക്ക് കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു. അവൾ വാങ്ങി കുടിച്ചു. " കൃഷ്ണ... താനിപ്പോൾ ഓക്കേ അല്ലെ " ഞാൻ ചോദിച്ചതും അവൾ തലയാട്ടി. " എന്റെ പേര് " അവൾ സംശയിച്ചു. " ഐഡി കാർഡിൽ ഉണ്ടായിരുന്നു " ഞാൻ ചിരിയോടെ തലയാട്ടി. അതൊരു കുഞ്ഞു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. ഡെയിലി ബസ്സിൽ കാണുമ്പോൾ അവൾ വിടർന്നു ചിരിക്കും ബസ്സ് ഇറങ്ങിയാൽ ചുമ്മാ കുറച്ച് നേരം സംസാരിക്കും. അത് മാത്രം മതിയായിരുന്നു എനിക്ക്. ഞാൻ എന്റെ ഓരോ പുലരിയെയും വരവേറ്റത് അവളുടെ ചിരിക്കുന്ന മുഖം മനസ്സിലോർത്തുകൊണ്ടാണ്. ആരുമറിയാതെ രണ്ട് വർഷം എന്റെ ഉള്ളിൽ അവളെ പ്രണയിച്ചു പ്രാണനെപ്പോലെ അവൾപോലുമറിയാതെ.

ഈ രണ്ട് വർഷം കൊണ്ട് ഞാൻ ആളാകെ മാറി ജിമ്മിന് പോയി ബോഡി ബിൽഡിംഗ്‌ തുടങ്ങി അവളുടെ മുന്നിൽ വെറും ഷോ ഇറക്കാൻ. ആഴ്ച തോറും അവൾ ക്യാൻസർ പേഷ്യൻസിനെ കാണാൻ പോകുമ്പോൾ കൂടെ പോകും എല്ലാ മാസവും ഒന്നാം തിയതി ബ്ലഡ്‌ ഡോണൈറ്റ് ചെയ്തു. എല്ലാം അവൾക്ക് വേണ്ടി പക്ഷെ ഇതൊന്നും അവൾ അറിഞ്ഞിരുന്നില്ല അറിയിച്ചില്ല ഞാൻ. അവളെ നെഞ്ചിലേറ്റി കൊണ്ടുനടന്നു. അങ്ങനെ രണ്ട് വർഷങ്ങൾ പൊഴിഞ്ഞു പോയതോടെ തറവാട്ടിലേക്ക് വരാൻ പറഞ്ഞ് കുടുംബക്കരെല്ലാവരും ദൃതി കൂട്ടി. അവളുടെ പിജി പഠനവും കഴിയാറായി. അവളും നാട്ടിൽ പോവുകയാണ് നാട് എവിടെയാണെന്ന് പോലും ഞാൻ ചോദിച്ചിട്ടില്ല തിരിച്ച് അവളും. ഒരു പരിധിയിൽ അപ്പുറം അവളെന്നെ അടുപ്പിച്ചിട്ടില്ല പേർസണൽ കാര്യങ്ങൾ ഷെയർ ചെയ്തിട്ടും ഇല്ല. നാട്ടിൽ എത്തിയപ്പോഴാണ് ശെരിക്കും വണ്ടർ അടിച്ചത് അവൾ എന്റെ നാട്ടുകാരി ആണ്. പെണ്ണെ നീയെന്നാൽ എനിക്ക് ഭ്രാന്താണ് നിന്നിൽ ഞാൻ തളക്കപ്പെട്ടിരിക്കുന്നു പെണ്ണെ എന്റെ ഹൃദയത്തിൽ നീ മാത്രം നിറഞ്ഞു നിൽക്കുന്നു....❤️ അവസാനത്തെ താളിൽ അത്രമാത്രം എഴുതി വെച്ചിട്ടുണ്ടായിരുന്നു...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story