എന്നിലെ നീ: ഭാഗം 40

ennile ne

രചന: ഹനൂന

 അവളുടെ കണ്ണുകൾ ഭീതിയോടെ തറഞ്ഞ ദിശയിൽ അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന പുരുഷ രൂപം അവളെ ഭീതിയിൽ ആഴ്ത്തി. ആണ് പുരുഷൻ അവൾക്ക് നേരെ കയ്യുയർത്തി നിൽക്കാൻ പറഞ്ഞു. അവൾ വിറയലോടെ നിന്നിടത് നിന്ന് വിറച്ചു. " ആരായിരുന്നു അത്‌? " അവന്റെ പരുഷമായ ശബ്‌ദം അവളുടെ അത്രയും തൊട്ടരികെ കേട്ടു. " അക്ബർ " അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ വ്യക്തമാക്കി. " അത്‌ നിന്റെ ആരാണെന്നാ ചോദിച്ചേ? " അവൻ അവളുടെ കൈകൾ അവന്റെ കയ്യിലേക്ക് വെച്ചു. " എ.. എന്റെ... ആരും.. അല്ല... ജോ.. ജോലി അൻ.. വേഷിച്ച്... വന്നതാ " അവളുടെ വാക്കുകൾ ഇടയ്ക്കിടെ ഇടറി. " ഹ്മ്മ് " " അ.. വൻ... ജോലി.. ശെരിയാ... ക്കുമോ... ഒരുപാട്... ത... വണ.... ഇന്റർവ്യൂ നമ്മടെ... ക... കം മ്പനിയിലെ.. " " ഹ്മ്മ് കണ്ടിട്ടുണ്ട് ഒരുപാട് തവണ " അവൻ അവളുടെ കൈകളിൽ മൃദുവായി തഴുകി.

" നീയെന്റെയാ അനു... നീ ആരോടും സംസാരിക്കാതെ ഇരുന്നാൽ എനിക്ക് നിന്റെ പിറകെ ഇങ്ങനെ നടക്കണ്ടല്ലോ " അവൻ അവളുടെ കയ്യിൽ ചുണ്ടുകൾ അമർത്തി. അവളുടെ കൈകൾ വിയർക്കുകയും വിറക്കുകയും ചെയ്തു. " അവൻ ജോലി സ്ഥിരപ്പെടുത്താം പാവം... നീയെന്നോട് ആദ്യമായി ആവശ്യപ്പെട്ടതല്ലേ നിറവേറ്റം പക്ഷെ ഒന്നുണ്ട് ഞാൻ നിന്നോട് ആദ്യമായും അവസാനമായും ആവശ്യപ്പെടുന്ന ഒന്ന് എന്നെ ഒന്ന് സ്നേഹിക്കണം പ്രേമിക്കണം നീ മരിക്കുവോളം " അവൾ പൊടുന്നനെ തലയാട്ടി സമ്മതമറിയിച്ചു. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. " ഭയം മൂലം ആകരുത് നിനക്ക് എന്നോടുള്ള പ്രണയം " അവൻ അവളുടെ ഇടുപ്പിലൂടെ കൈകൾ മുറുക്കി കെട്ടി. " ആരെങ്കിലും കാണും എന്നെ വിട് " ദയനീയമായി അവൾ പറയുന്നതവൻ അനുസരണയോടെ കേട്ടു കൊണ്ട് കൈകൾ അയച്ചു. " എന്റെ പ്രണയിനി വീട്ടിലേക്ക് പൊക്കോ... നിന്റെ ആവശ്യം ഇവിടില്ല "

അവൻ അവളുടെ കവിളിൽ തഴുകി. അവൾ ഉമിനീരിറക്കി പുറം തിരിഞ്ഞ് വേഗത്തിൽ നടന്നു. അവൾ പാർക്കിങ്ങിൽ എത്തിയതും അവളുടെ ബ്ലാക്ക് സ്വിഫ്റ്റ് കാറിനടുത്തേക്ക് പോയി. കാറിനടുത്ത് എത്തിയതും ബാക്ക് സീറ്റിലെ ഡോർ തുറന്ന് അവൾ കയറിയിരുന്നു ഡോർ അടച്ച് വിൻഡോലേക്ക് ആശ്വാസത്തോടെ ചാഞ്ഞു കിടന്നു. അവൻ തൊട്ട് തലോടിയ ശരീര ഭാഗങ്ങളോട് അവൾക് അറപ്പ് തോന്നി. പ്ലാസ്റ്റിക് കുപ്പി ഞെരിക്കുന്ന ശബ്‌ദം കെട്ടവൾ കണ്ണുകൾ തുറന്നു ശബ്‌ദം കേട്ടിടത്തേക്ക് കണ്ണുകൾ പരത്തി. ഒന്നരയേക്കാൾ നീളമേറിയ വെള്ള ഷർട്ടും ബ്ലാക്ക് പാന്റും ഇട്ട് തിരിഞ്ഞു നിൽക്കുന്ന പുരുഷനെ അവൾ ചുളിഞ്ഞ മുഖത്തോടെ നോക്കി. കയ്യിലെ പ്ലാസ്റ്റിക് കുപ്പി ഞെരിച്ചു അയാൾ കുമിഞ്ഞ് അടുത്തത് എടുക്കുന്നത് അവൾ കൗതുകത്തോടെ നോക്കി. അയാൾ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക് കുപ്പി വേസ്റ്റ് ബിനിൽ ഇടുന്നതളുടെ കണ്ണുകൾക്ക് കുളിര്മയേകുന്ന കാഴ്ചയായിരുന്നു.

അയാൾ തിരിഞ്ഞു നിന്നു. അവൾക് അയാളുടെ മുഖം എവിടെയോ കണ്ടത് പോലെ തോന്നിച്ചു. അയാളുടെ കണ്ണുകൾ അവളിൽ തടഞ്ഞതും പരിചിതർക്ക് നൽകുന്ന ചിരി നൽകി. അവൾ മനസ്സിലാകാതെ നോക്കി അയാളെ. അയാൾ കാറിന്റെ അടുത്തേക് നടന്നു വരുന്നത് അവളിൽ ഉൾക്കിടിലം സൃഷ്ട്ടിച്ചു. അവളുടെ കണ്ണുകൾ ഭീതിയോടെ ചുറ്റുപാടും അലഞ്ഞു. " എന്നെ ഇത്ര വേഗം മറന്നോ അക്ബർ... താങ്ക്സ് ട്ടോ എനിക്ക് ജോലി ശെരിയാക്കി തന്നതിന് ഇപ്പഴാ ശരീഫ് സാർ വിളിച്ചത് താങ്ക്സ് അലോട്ട് ആൻഡ് വൺ മോർ തിങ് അമീൻ അൽത്താഫ് സാർ നാളെ നേരിട്ട് കാണണം എന്നും പറഞ്ഞിട്ടുണ്ട് " അമീൻ അൽത്താഫ് എന്ന പേര് അവളിൽ ഉണ്ടായിരുന്ന ഭീതിയുടെ നിഴൽ വർധിപ്പിച്ചു. അവൾ ഉണ്ടാക്കിയ ചിരി അവൻ നൽകി. അവനും അവൾക് തിരിച് ചിരി നൽകി പക്ഷെ ആണ് ചിരിയിൽ വേറെ പല അർഥങ്ങൾ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ അവന്റെ ചിരിയിലേക്ക് വെറുതെ നോക്കി ഇരുന്നു. അല്പ സമയത്തിനകം അവൻ യാത്ര പറഞ്ഞു പോയി. പക്ഷെ അവളുടെ കണ്ണുകൾ അവന്റെ പിന്നാലെ തുറന്നു അവൻ മറയുന്നത് വരെ. അവൾ ഇടക്കേല്ലാം പോകാറുള്ള കമ്പനിയിൽ അവൾ പോകുമ്പോഴെല്ലാം അവൻ ഇളിഞ്ഞു ചിരിക്കുന്നതവൾ ശ്രദ്ധിച്ചു. പിന്നെ പിന്നെ സ്ഥിരമായപ്പോൾ അവൾ നിറഞ്ഞവൻ പുഞ്ചിരി സമ്മാനിക്കും. ഒരിക്കൽ അവൻ ആരുമില്ലാത്ത സമയത്ത് അവളെ തനിച്ച് കണ്ടപ്പോൾ ചുറ്റുപാടും നോക്കി അവളിലേക്ക് വന്നു. " അനയ സനതിനെ കണ്ണുകൾ കൊണ്ട് നോക്കാനുള്ള വിലക്ക് ഉള്ള കാര്യം എനിക്ക് സത്യമായും അറിയില്ലായിരുന്നു സോറി " അവൻ അവളോട് ക്ഷമാപണം നടത്തിയതവൾ കുറുമ്പോടെയാണ് നോക്കി കണ്ടത്. അതിൽ പിന്നെ അവൾക്കവനോട് ചെറുതല്ലാതെ രീതിയിൽ ക്രഷ് തോന്നി തുടങ്ങി അത്‌ വളർന്ന ഇപ്പോൾ അവൾക് അവനോട് അടങ്ങാത്ത പ്രേമമാണ്. അവൾ അവന്റെ ആലോചനയിൽ ചിരിച്ചു. തലയണയെ കെട്ടിപ്പിടിച്ചു മുഖം അതിലേക്ക് പൂഴ്ത്തി കിടന്നു. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story