എന്നിലെ നീ: ഭാഗം 41

ennile ne

രചന: ഹനൂന

 അവളുടെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു. കണ്ണുകൾ അടയുന്നതിന് മുന്നേ തന്നെ അവളുടെ റൂമിന്റെ വാതിൽക്കൽ കൊട്ട് കേട്ട് അവൾ എഴുന്നേറ്റ് വസ്ത്രവും ഷാളും നേരെയിട്ട് വാതിൽ തുറന്നു. " ഉപ്പ വിളിക്കുന്നുണ്ട് " റിനു പറയുമ്പോൾ ഞെട്ടി പോയിരുന്നു അവൾ. " എന്തിനാ?? " " അറിയില്ല... ആരൊക്കെയോ വന്നിട്ടുണ്ട്... " റിനു ശബ്‌ദം താഴ്ത്തി പറഞ്ഞു. അനയ മൂളിക്കൊണ്ട് ശബ്‌ദം വരുത്താതെ ഭൂമിയെ വേദനിപ്പിക്കാതെ കാലടികൾ വെച്ചു. ഹാളിൽ പരിചയമില്ലാത്ത ആളുകളുടെ കോലാഹലങ്ങൾ കേട്ട് അങ്ങോട്ടേക്ക് പോകാൻ അവൾ മടിച്ചു. അവളുടെ വാപ്പ അബുദുൽ സമദിനെ ഓർത്ത് ഭയപ്പെട്ടു. " ആഹ്മ് നീ വാ... " അവളെ കണ്ടതും അയാൾ ആജ്ഞാപിച്ചു. അവൾ തലതാഴ്ത്തി അയാൾ ഇരിക്കുന്നതിനടുത്ത് വന്ന് നിന്നു. " നിന്റെ നിശ്ചയമാണ് ഇന്ന് " അയാൾ ഭാവഭേതമില്ലാതെ പറയുന്നതവൾക്ക് വിശ്വസിക്കാൻ ആയില്ല. " ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് " അവളുടെ കണ്ണുകൾ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി നിലത്തെ വെളുത്ത മാർബിളിൽ പതിഞ്ഞു.

" അക്ബർ " അവന്റെ മുഖം അവന്റെ ചിരി അവന്റെ കണ്ണുകൾ എല്ലാം അവളിൽ നിറഞ്ഞു. " പൊയ്ക്കോ " അയാളുടെ ഗാഭീര്യം നിറഞ്ഞ ശബ്‌ദം ഗാർജ്ജനത്തോടെ അവളുടെ ചെവിയിൽ വന്നടിഞ്ഞു. ഉൾക്കിടിലത്തോടെ അവളുടെ കാലുകൾ ഭൂമിയെ വേദനിപ്പിച്ചു. 🔥 ഒറ്റപ്പെട്ട ആ വീട്ടിൽ ഒരു റൂമിൽ മാത്രം മഞ്ഞ വെളിച്ചം തങ്ങി നിന്നു. ആ മുറിയിൽ നഗ്നമായ ഒരു പുരുഷ രൂപം ആ മുറിയിൽ ബന്ധിച്ച നിലയിൽ തളക്കപ്പെട്ടു. അയാളുടെ മുഴുവൻ ശരീരവും ഉപ്പ് രസമുള്ള ദ്രാവകത്താൽ നിറഞ്ഞു. നിശബ്ദതയെ ഭേദിച്ച് ഒരാൾ ഷൂ ഇട്ട് നടക്കുന്ന ശബ്‌ദം അവിടെ മുഴങ്ങി. അയാളുടെ കണ്ണുകൾ ഭീതിയുടെ അവിടമാകെ അലഞ്ഞു. " കോൻ? " (ആരാ....?) " ദീനമായ ശബ്ദത്തോടെ അയാൾ ചോദിച്ചു. " മുജേ ബതാഓ കോൻ? " (ആരാണെന്നാ ചോദിച്ചത് ) " കാലടികൾ ശ്രവിച്ചു കൊണ്ട് അയാൾ വീണ്ടും ആവർത്തിച്ചു. കാലടി ശബ്‌ദം അടുത്തു വന്നു. കറുത്ത വസ്ത്രധാരിയായ രൂപം അവിടെ പ്രത്യക്ഷമായി. " ആപ് കോൻ ഹേ? " ( " ആരാണ് നിങ്ങൾ? " ) ഭീതിയിൽ അയാളുടെ ശബ്‌ദം നിഴലിച്ചു.

വസ്ത്രധാരിയായ രൂപം അട്ടഹസിച്ചു. " ആപ്കാ ഹത്യാരാ " ( "നിങ്ങളുടെ ഘാതകൻ " ) കറുത്ത വസ്ത്രധാരിയായ രൂപത്തിന്റെ ശബ്‌ദം അയാൾക്ക് പരിചിതമായി തോന്നി. " കഹ്‌ന... ആപ് കോൻ ഹേ???? " ( " പറയു... നിങ്ങൾ ആരാണ്?? " ) അയാളുടെ നിസ്സഹായ സ്വരം ആ കറുത്ത വസ്ത്രധാരിയായ രൂപത്തിനെ ആവേശം കൊള്ളിച്ചു. " മേംനെ തുംസേ ഏക് ഭാർ കഹാ താ.... ആപ്കാ ഹത്യാരാ " ( ഞാൻ നിങ്ങളോട് ഒരു പ്രാവശ്യം പറഞ്ഞല്ലോ... നിങ്ങളുടെ ഘാതകനാണെന്ന് ) അയാൾ അട്ടഹാസത്തോടെ പറഞ്ഞു കൊണ്ട് അയാൾക്ക് നേരെ നടന്നു. അവന്റെ തിളങ്ങുന്ന കണ്ണുകൾ അയാളിൽ വീണ്ടും വീണ്ടും ഭയം നിറച്ചു. " മുജെ ആപ്സേ കൊഈ ശിക്കായത് നഹി ഹേ... തുമ്നീ മേരെ സാത് കുച്ച് ബി ഗലത് നഹീ കിയ ഹേ... ലേക്കിന് ഉസേ ആപ്കി സറൂറത്ത് ഹൈ ( " എനിക്ക് നിങ്ങളോട് ഒരു പരാതിയും ഇല്ല... നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല... പക്ഷേ അവന് നിന്നെ വേണം " ) അക്ബർ പറഞ്ഞ് നാക്കെടുത്തതും രണ്ടാളുകൾ അവിടെക്ക് എത്തപെട്ടു. " ക്യാ തുംഹേ മേം യാദ് ഹും സാക്കിർ??? "

("ഓർമയുണ്ടോ സാക്കിർ എന്നെ??? ") രണ്ടാളിൽ ഒരുവൻ അയാളോട് അട്ടഹാസത്തോടെ ചോദ്യം ഉന്നയിച്ചു. അയാളുടെ ബുദ്ധിയിൽ ഒരിക്കലും പോലും അങ്ങനൊരു ശബ്‌ദത്തിന്റെ ഉടമയെ ഓർക്കുവാൻ സാധിച്ചില്ല. " തും മുജേ ഭൂൽ ജാഓഗോ ആപ് മേം ഉൻ ഹജാറോം മെൻ സേ ഏക് ബംനൂങ്ക ജിൻഹോന്നെ അപന ജീവൻ ബർബാദ് കർ ദിയാ ഹായ് " ( " നീയെന്നെ മറക്കും... നീ ജീവിതം പാഴാക്കിയ ആയിരങ്ങളിൽ ഒരാളായിരിക്കും ഞാനും " ) അവന്റെ ശബ്ദത്തിൽ വേദന കലർന്നു പറഞ്ഞവസാനിച്ചു അയാളുടെ കണ്ണുകളിലേക്ക് പ്രതികാര ദാഹത്താൽ നോട്ടമുന്നയിച്ചു. അയാളുടെ തൊണ്ട വരണ്ടു. അയാളുടെ കണ്ണുകളിലെ ഭയം അവനെ ചൊടിപ്പിച്ചു. അവൻ മുന്നോട്ട് വന്ന് മുഖം മറച്ച മാസ്ക് ഊരി മാറ്റി. " ശ്രീ... എടുക്കടാ... " അവൻ പതിയെ പറഞ്ഞു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി. " പാവമായിരുന്നില്ലേ അവൾ...

ആരെയും ബുദ്ധിമുട്ടിക്കാതെയല്ലേ ഞാനും അവളും ജീവിച്ചത് എന്തിനാ... എന്തിനാ ഞങളുടെ ഇടയിൽ... ഏഹ്ഹ്?? എന്തിനായിരുന്നു??? ഞങളുടെ ജീവിതം നീ നശിപ്പിച്ചു " അവന്റെ കണ്ണുകൾ കലങ്ങി. നീർതുള്ളി നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൻ അയാൾ അവ്യക്തമായി. അയാൾക്ക് അവൻ പറയുന്നതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും താൻ ചെയ്ത പാപ കറയാണെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു. അവന്റെ കൈകളിലേക്ക് അക്ബർ കത്തി വെച്ചു കൊടുത്തു. അവൻ അയാളുടെ നഗ്നമായ നെഞ്ചിലൂടെ അടിവയർ വരെ കത്തി കൊണ്ട് വരഞ്ഞു അയാൾ വലിയ ശബ്ദത്തിൽ ആർത്തു കരഞ്ഞു. അയാളുടെ അരക്ക് മുകളിലേക്ക് കത്തി കൊണ്ട് ദയ ദാക്ഷണ്യമില്ലാതെ അവൻ വരഞ്ഞു. ചോര തുള്ളികൾ നിലത്ത് ചിതറി വീണു കൊണ്ടിരിക്കുന്നത് അവൻ ആഹ്ലാദത്തോടെ നോക്കി. അവൻ കൈകളിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തത്തെ നാവിനാൽ നുണഞ്ഞെടുത്തു. അക്ബറും മറ്റൊരുവനും അറച്ചുകൊണ്ടവനെ നോക്കി. അവന്റെ പ്രവർത്തിയിൽ അവർക്ക് അറപ്പുളവാക്കി.

" മണി.... " അക്ബർ അവനെ താക്കീതോടെ വിളിച്ചു കൊണ്ട് അവനെ തട്ടി മാറ്റി. അവൻ നിലത്തേക്ക് ബാലൻസ് കിട്ടാതെ കയ്യൂന്നി ഇരുന്നു. ആ ഇരിപ്പിൽ അവൻ ചിരിച്ചു അക്ബറിന്റെ മുഖത്തേക്ക് നോക്കി. " വിശപ്പകറ്റാൻ മനുഷ്യ രക്തത്തിനും മാംസത്തിനും കഴിയും ശ്രീ " അവൻ പറഞ് ചാടിയെഴുന്നേറ്റു. " മണി മനുഷ്യ രക്തം നിന്റെ ആരോഗ്യത്തെ ബാധിക്കും " മണിയുടെ കൂടെ വന്നവൻ പറഞ്ഞു. " അതല്ലല്ലോ ജയ് നമ്മുടെ വിഷയം " ചിരിയോടെ പറഞ്ഞുകൊണ്ടവൻ അതെ നിമിഷം തന്നെ അയാളുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി. അയാളുടെ കണ്ണുകൾ മിഴിഞ്ഞു പുറത്തേക്ക് ഉന്തി നിന്നു. വേദനയിൽ അയാൾ പിടയുന്നത് മണി നിർവൃതിയോടെ നോക്കി നിന്നു. " നിങ്ങളിനി പൊയ്ക്കോ " മണി ജയ്യിലേക്കും അക്ബറിലേക്കും തിരിഞ്ഞു നിന്നു നോക്കി പറഞ്ഞു. " ആദ്യം ഇവൻ മരിച്ച് ഇവന്റെ ജഡം നശിപ്പിക്കണം മാത്രമല്ല തെളിവുകളും " ജയ് " ഇവൻ ഇപ്പൊ മരിക്കില്ലെന്ന് ഡോക്ടറായ നിനക്കറിയില്ലേ??? " മണി ജയ് മൗനം പാലിച്ചു. " ഇപ്പൊ പോയി വല്ലതും കഴിച്ചിട്ട് വാ രണ്ടാളും " ഇരുവരും മണിയെ അല്പ നേരം നോക്കി തിരിഞ്ഞു നടന്നു.

" അക്ബർ എങ്ങനെയുണ്ട് ജോലി " ജയ് അല്പം തമാശയോടെ അവനെ നോക്കി. " അതല്പം ബുദ്ധിമുട്ടേറിയ ഒന്നാണ് " അവനും തമാശ ഒട്ടും കുറക്കാതെ മറുപടി കൊടുത്തു. " നാളെ ബലിയിടൽ ചടങ്ങാണ് മുത്തശ്ശി വിളിച്ചിരുന്നു " ജയ് നിർവികാരതയോടെ കണ്ണുകളുടെ ദിശ മറ്റെങ്ങോ തിരിച്ചു വിറക്കുന്ന ചുണ്ടുകൾ അത്രയും മൊഴിഞ്ഞു. " ശ്രീ റാമിൽ നിന്നും അക്ബറിലേക്കുള്ള ഈ മാറ്റം വലിയ ടാസ്കാണ് ജയ് " അവനാ വാക്കുകളെ തീർത്തും അവഗണിച്ചു കൊണ്ട് പറഞ്ഞു. " ശ്രീ... അവർ മരിച്ചെന്നു ഉറപ്പാണ് ഇനിയും നീ കാത്തിരിക്കുന്നതിൽ അർത്ഥമില്ല നഷ്ട്ടം ഏറെ നിനക്കാണെങ്കിലും എന്റെയും അമൂല്യമായ ഒരുവളും നഷ്ടപ്പെട്ടിട്ടുണ്ട്... അക്‌സെപ്റ് ചെയ്യ് " ജയ് വേദനയോടെ പറഞ്ഞു.

" അവർ ജീവനോടെ ഉണ്ടെങ്കിലോ ജയ് " ജയ് മൗനം പാലിച്ചു. ആ മൗനം വേദനയിൽ കുതിർന്ന കണ്ണുനീർ വാർക്കുമെന്ന് ഇരുവർക്കും നന്നേ ബോധ്യമുണ്ട്. " ജയ് എനിക്ക് നിന്നോട് വെറുപ്പായിരുന്നു... നിന്നെ സ്നേഹിച്ച് കടന്നു കളഞ്ഞു പ്രതികാരം വീട്ടണമെന്ന ഉദേഷ്യത്തിലായിരുന്നു അന്ന് ഞാൻ ട്രാൻസ്ജൻഡർ ആണെന്ന് പറഞ്ഞത്... പക്ഷെ നിന്റെ അവഗണന... നീയില്ലായ്മ... എന്നെ വേദനിപ്പിചു... നിന്റെ പ്രണയത്തിന്റെ ചൂടിൽ എന്റെ ദേഷ്യം അലിഞ്ഞു പോകുന്നു... നിന്നിലാണ് ഞാൻ എന്നിലാണ് നീ... എന്നിലെ നിന്നെ നീയന്ന് കണ്ടില്ല പക്ഷെ നിനക്ക് ഞാൻ ഇല്ലാതെ പറ്റില്ലെന്ന് നീയും തെളിയിച്ചു... " ജയ്യിന്റെ ചിന്തകളിൽ മനീഷ നിറഞ്ഞു നിന്നു. അവന്റെ കാലടികൾ ഇടറി കണ്ണുനീർ നിറഞ്ഞ കണ്ണുകൾ മൂലം കാണുന്ന വസ്തുക്കളും ആളുകളും അവൻ വ്യക്തത വന്നില്ല....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story