എന്നിലെ നീ: ഭാഗം 42

ennile ne

രചന: ഹനൂന

നിശ്ചയത്തിനായി അവളെ ഒരുക്കി നിർത്തിയപ്പോൾ ഒരിക്കൽ പോലും അവൾ കണ്ണാടിയിൽ നോക്കിയില്ല അവളുടെ ചമയങ്ങളുടെ ഭംഗി കണ്ണാടിക്ക് മുന്നിൽ നിന്ന് ആസ്വദിച്ചു നോക്കിയില്ല. ഒരുതരം നിർവികാരത അവളിൽ നിറഞ്ഞു. കണ്ണുകൾ നിറയുന്നില്ല എന്നാൽ ഹൃദയം കീറിമുറിയുന്ന വേദന. " അനുവിനെ കൂട്ടി വരൂ " മുതിർന്ന ഒരു സ്ത്രീ വന്ന് പറഞ്ഞപ്പോൾ അവളെയും കൂട്ടി കൂടെയുള്ള പെൺകുട്ടികൾ നടന്നു. നടക്കുമ്പോൾ കാലുകൾക്ക് ഭലം നഷ്ടപ്പെടുന്നുണ്ടോയെന്നവൾ സംശയിച്ചു. ഹാളിലെത്തിയെപ്പോഴേ അവൾ കണ്ടു ഹാളിനെ ഭാഗികമായി മുറിച്ചപോലെ വലിയ ഹാളിന്റെ നടുവിലായി മറ പോലെ വീതിയിലുള്ള കർട്ടൻ വിരിച്ചിരിക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന സ്ത്രീകൾ അവളിൽ വല്ലായ്മ നിറച്ചു. കണ്ണുകൾ അനിയത്തിയായ റിനുവിനെയും ഉമ്മയെയും അങ്കലാപ്പോടെ തിരഞ്ഞു. ഹാളിന്റെ ഒരു കോണിൽ ആരെയും ശ്രദ്ധിക്കാതെ തലയും താഴ്ത്തി ഇരിക്കുന്ന റിനുവിൽ അവളുടെ കണ്ണുകൾ എത്തിയതും അവൾക്ക് ആശ്വാസമേകി.

പക്ഷെ ഹാളിൽ എവിടെയും കാണാത്ത ഉമ്മ അവളിൽ നിരാശ നൽകി. അറബിയിൽ മൗലീദ് ഓതി മലയാളത്തിൽ ദുആ ചെയ്ത് കഴിഞ്ഞ് അമീനിന്റെ ഉമ്മയും സഹോദരിമാരും വന്ന് അവളുടെ വലതു കയ്യിൽ ബ്രേസിലേറ്റും കഴുത്തിൽ നെക്‌ളേസും ഇടത് കയ്യിലെ മോതിര വിരലിൽ മോതിരവും ഇട്ടു കൊടുത്തു. അവളുടെ കണ്ണുകൾ ഇടതു കയ്യിലെ മോതിരത്തിലും വലതു കയ്യിലെ ബ്രെസിലൈറ്റിലും തറഞ്ഞു. മോതിരത്തിന് മേലും ബ്രെസിലൈറ്റിൻ മേലിലും അമീൻ അൽത്താഫ് എന്ന് കൊത്തി വെച്ചിരിക്കുന്നു. " വെച്ചു നീട്ടുന്നില്ല... ഉമ്മാന്റെ കുട്ടിയ വേഗം അങ്ങോട്ട് കൊണ്ടു പോകണമെന്നാണ് എനിക്ക് അവനും " അമീനിന്റെ ഉമ്മ ആസിയ അവളുടെ താടിയിൽ പിടിച്ചു പറഞ്ഞു. അവൾ ശൂന്യമായ ഹൃദയത്തോടെ വരണ്ട ചുണ്ടുകളാൽ ചിരിച്ചു. ................. ❤️ കുളിച് ഫ്രഷ് ആയി ഭക്ഷണം കഴിച്ച് വീണ്ടും അതെ സ്ഥലത്തേക്ക് മടങ്ങുന്ന നേരമത്രയും ഇരുവരും മൗനം പാലിച്ചിരുന്നു. ആ ഗൗടൗണിൽ എത്തിയപ്പോൾ തന്നെ മാംസം കരിയുന്ന മണം അവരുടെ മൂക്കുകളെ വരവേട്ടു. ഇരുവരുടെ നെഞ്ചിലും വെള്ളിടി വെട്ടി.

ജയ് ഓടി അകത്തേക്ക് കയറി. ശ്രീ അവിടെ നിന്നതെ ഒള്ളു. അവന്റെ ബുദ്ധി മണിയിൽ മാത്രം തറഞ്ഞു നിൽക്കുകയുമായിരുന്നു. മണി എന്ന് വിളിക്കപ്പെടുന്ന മണികണ്ഠൻ. ഭാര്യയും അയാളുമൊത്തുള്ള സന്തോഷകരമായ ജീവിതത്തിൽ ഗണേഷ് എന്നയാളുടെ ഇടിച്ചു കയറ്റം. പണി സ്ഥലത്ത് വെച്ച് ആദ്യമായി പരിചയപ്പെടുമ്പോൾ മണികണ്ഠൻ ഒരിക്കൽ പോലും കരുതിയില്ല അയാളുടെ ജീവിതത്തെ ഇത്രത്തോളം ഗണേശൻ മാറ്റിമറിക്കുമെന്ന്. തുടർച്ചയായി പണി സ്ഥലത്ത് നിന്നും കാണുകയും സൗഹൃദസംഭാഷണങ്ങളിലൂടെയും ഗണേശൻ മണികണ്ഠന്റെ ജീവിതത്തിലെ പ്രധാന ഭാഗമായി ഇടിച്ചു കയറി. മണികണ്ഠന്റെ ഉള്ളിൽ പതിയെ പതിയെ ഗണേശൻ ഉയർന്ന സ്ഥാനം നൽകി. മണികണ്ഠന്റെ വീട്ടിലേക്ക് ഏത് അർദ്ധരാത്രിയിലും കയറി ചെല്ലാൻ പാകത്തിന് അവരുടെ സൗഹൃദം വളർന്നു. പക്ഷെ ഗണേശൻ അവരുടെ സൗഹൃദം തികച്ചും മാർഗ്ഗം മാത്രമായിരുന്നു. അവളിലേക്ക് എത്താനുള്ള മാർഗ്ഗം. മണികണ്ഠന്റെ ഭാര്യ സുനീതയിലേക്കുള്ള മാർഗ്ഗം.

ഭർത്താവിന്റെ സുഹൃത്തിനെ ആദ്യം അവരും സുഹൃത്തായി കണ്ടുവെങ്കിലും അയാളുടെ അമിതമായ പരിഗണനയും സ്നേഹവും അവരെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചു. മണികണ്ഠനെക്കാൾ അയാൾ അവളെ സ്നേഹിക്കുന്നുവെന്ന് അവൾക്ക് തോന്നി തുടങ്ങിയ നിമിഷം മുതൽ ഗണേശന്റെ ലക്ഷ്യം വിജയത്തിലേക്ക് അടുത്തിരുന്നു. മണികണ്ഠൻ ഇല്ലാത്ത ഒരു രാത്രി സുനീതയും ഗണേശനും കൂടെ അവരുടെ വീട്ടിൽ കഴിയുകയും നേരം പുലർന്നപ്പോൾ ഗണേശൻ ആരും കാണാതെ എഴുന്നേറ്റു പോകുകയും ചെയ്തു. രണ്ട് ദിവസം ഇത്പോലെ തുടർന്നു. ഒരാഴ്ചക്കിപ്പിറും വന്ന മണികണ്ഠൻ അറിയുന്ന വാർത്ത കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യ എന്നതായിരുന്നു. അയാളുടെ ജീവിതം. നശിച്ചെന്ന് അയാൾ കരുതി എന്നാൽ അയാൾ തളർച്ചയിലും പൊരുതി ജീവിച്ചു. അയാൾ തന്റെ ഭാര്യക്ക് വേണ്ടി രാവും പകലും അന്വേഷിച്ചു പോലീസിൽ കേസ് കൊടുത്തു. ഇതിലൊന്നും അയാൾക്ക് സുനീതയെ പറ്റി ഒരു വിവരവും കിട്ടിയിരുന്നില്ല. പ്രതീക്ഷയറ്റ് അയാൾ സ്വയം അന്വേഷിച്ചു തുടങ്ങി.

അന്വേഷിച്ചു അവസാനം അയാൾ ഗണേശനിൽ എത്തി. അയാൾ തന്റെ പ്രാണനായ ഭാര്യയെ തിരിച്ചു തരാൻ യാചിച്ചു. അന്നയാൾ മണികണ്ഠൻ പുറംലോകം അറിയിക്കാതെ ഒരു മുറിയിൽ പൂട്ടിയിട്ടു. വിശപ്പും ദാഹവും അയാളെ വരിഞ്ഞു മുറുക്കി. മരണത്തിലേക്ക് വഴുതി പോയ അയാൾക്ക് അന്നമായി എത്തിയത് അയാളുടെ ഭാര്യയുടെ കൈകലുകളും മറ്റു ഭാഗങ്ങളും വേർതിരിച്ചു ജീവനറ്റ ശരീരമാണ്. വിശപ്പിനാൽ നിയന്ത്രണം വിട്ട് അയാൾ സ്വന്തം ഭാര്യയുടെ ജഡം വിശപ്പടക്കാനായി ഭക്ഷിച്ചു. കഴിച്ചയുടനെ അയാൾ ശര്ദിച്ചു പക്ഷെ അയാളുടെ വിശപ്പ് കഠിനമായതിനാൽ അയാൾ ഭാര്യയുടെ ഓരോ ഭാഗങ്ങളും കുത്തിയിറക്കി. ഇതെല്ലാം അറിഞ്ഞ ഗണേശൻ അയാളെ ഭ്രാന്തനെന്ന പേരിൽ മെന്റൽ ഹോസ്പിറ്റലിലകപ്പെടുത്തി. ................. ❤️ അകത്തേക്ക് കയറിയ ജയ് കാണുന്നത് ഗണേശന്റെ ശരീരത്തെ നിലത്തു കിടത്തി ഓരോ ഭാഗങ്ങളും ചൂടാക്കി ആർത്തിയോടെ കഴിക്കുന്ന മണികണ്ഠനെയാണ്. " മണി.....!!!! " ഒരലർച്ചയോടെ ജയ് മണികണ്ഠനിലേക്ക് അടുത്തു അവനെ തട്ടി മാറ്റി.

" നീയെന്ത് ഭ്രാന്താ കാണിക്കുന്നത്?????? " ജയ് കിതപ്പോടെ ചോദിച്ചു. ചോര കൊണ്ടും മനുഷ്യ മാംസം കൊണ്ടും നിറഞ്ഞ വായ കൊണ്ട് മണി ചിരിച്ചു. ജയ് അറപ്പോടെ തല തിരിച്ചു. " നല്ല രുചിയാ ജയ്... നിനക്ക് വേണോ? " ഭ്രാന്തമായ സ്വരത്തിൽ ചോദിക്കുന്ന അവനെ ജയ് ഭീതിയോടെ നോക്കി. ജയ് ഗണേശനിലേക് മിഴികൾ താഴ്ത്തി നോക്കി. ജീവനറ്റ് അത്രയും നിഷ്കരുണം കൊല ചെയ്യപ്പെട്ട കിടക്കുന്ന അയാളെ കണ്ടപ്പോൾ അവൻ പാവം തോന്നിയെങ്കിലും മണികണ്ഠനോട് ചെയ്ത് പ്രവർത്തി ഓർക്കവേ കരുണ കെട്ട് പോയി. പെട്ടെന്ന് തന്നെ ജയ് മണികണ്ഠനെ ബലമായി എഴുന്നേൽപ്പിച്ചു അവിടെ നിന്നും വലിച്ചു കൊണ്ടുപോയി ശ്രീയുടെ അടുത്ത് ആക്കി കൊടുത്ത് ഗണേശന്റെ അടുത്തേക് പോയി. അയാളെ നോക്കിയപ്പോൾ അവന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന കോപം അയാളുടെ ശരീരത്തിലേക്ക് ഓരോ ഭാഗങ്ങൾ കാണുമ്പോൾ അടങ്ങും.

കാൽ പാദങ്ങളിലെ വിരലുകളെല്ലാം മുറിച്ചെടുത്തു അവയെല്ലാം തീയിൽ ഇട്ട് ചുട്ടെരിച്ചിരിക്കുന്നു കാൽ പാദങ്ങളിൽ ചോര കട്ട പിടിചു. മുട്ടിൻ കാൽ മുതൽ ഞെരിയാണി വരെയുള്ള രോമങ്ങൾ പറിച്ചെടുത്ത് ഒരു ഭാഗത്ത് കൂട്ടിയിട്ട് അവിടെയെല്ലാം കത്തി കൊണ്ട് പോറി വെച്ചിരിക്കുന്നു. ഗുഹ്യഭാഗങ്ങൾ കഷ്ണങ്ങളാക്കി കൂട്ടിയിട്ടിട്ടുണ്ട് രോമങ്ങളോടൊപ്പം. വയർ കീറി കുടല് മാലകൾ പുറത്തെടുത്തിരിക്കുന്നു. ഇനിയും മുകളിലേക്ക് നോക്കാൻ അധൈര്യപെട്ട് അവൻ അവിടെ സൂക്ഷിച്ചു വെച്ച പെട്രോൾ എടുത്ത് അവന്റെ ശരീരത്തിലേക്ക് ഇറുകെ അടച്ച കണ്ണുകളോടെ ഒഴിച്ച് പുറത്തിറങ്ങി. ഇറങ്ങുമ്പോൾ ആ ഗോഡൗണിന്റെ ഓരോ ഭാഗത്തും പെട്രോൾ ഒഴിചു. പുറത്തിറങ്ങിയ അവൻ ശ്രീയെയും മണിയെയും കുറച്ചകലെക്ക് മാറ്റി സിഗേരറ്റ് ലാമ്പ് കത്തിച്ച് അവിടേക്കേറിഞ്ഞു. സിഗരറ്റ് ലാമ്പ് ചെറിയ ശബ്ദതത്തിൽ പൊട്ടുകയും പതിയെ അവിടെ കത്തി തുടങ്ങി. പെട്ടെന്ന് തന്നെ അവിടമാകെ തീ വിഴുങ്ങി....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story