എന്നിലെ നീ: ഭാഗം 43

ennile ne

രചന: ഹനൂന

ആളുകളെല്ലാം പോയപ്പോൾ അവൾക് കുറച്ച് ആശ്വാസം തോന്നി. അവൾ സൽമയുടെ അടുത്തേക്ക് പോയി. അവളുടെ വരവ് അറിഞ്ഞ പോൽ സൽമ പണിയിൽ മുഴുകിയ പോലെ അടുക്കളയിൽ നിന്ന് തിരിഞ്ഞു. " ഉമ്മാ.... " അവളുടെ കരച്ചിലോടെയുള്ള വിളി അവരുടെ ഹൃദയത്തെ മുറിപെടുത്തി. എന്നാലും അവരൊരക്ഷരം മിണ്ടിയില്ല. " ഉമ്മ കൂടി അറി... ഞ്ഞിട്ടാ.... ണോ ഇത്? " അവളുടെ കണ്ടമിടറി. " നിനക്ക് ക്ഷീണം ഇല്ലേ അനു പോയി നിസ്കരിച്ചു കിടന്നോ " അവർ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ ഗൗരവത്തോടെ പറഞ്ഞു. " ഉമ്മാ... " അവൾ നിസ്സഹായതയോടെ വിളിച്ചു. " ഇതാ ചായ കുടിച് കിടന്നോ അനു " ഫ്ലാസ്കിൽ നിന്ന് ഗ്ലാസ്സിലേക്ക് ചായ പകർത്തി അവൾക്ക് അവർ നീട്ടി. അവൾക് അവരുടെ പ്രവർത്തിയിൽ ദേഷ്യവും സങ്കടവും ഒരുപോലെ അതിക്രമിച്ചു. അവളാ കപ്പ്‌ വാങ്ങാതെ സൽമയുടെ കയ്യിൽ നിന്ന് തന്നെ തട്ടിയിട്ടു. സൽമ അപ്പോഴും ഒന്നും പ്രതികരിച്ചില്ല. അവൾ സൽമയിൽ നിന്നും കണ്ണുനീരോടെ ഓടിയകലുന്നത് അവർ നിർജീവമായി നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഒരിറ്റ് ഭക്ഷണമോ വെള്ളമോ കുടിക്കാതെ മുറിയിൽ കൂനിക്കൂടി അന്തിയോളം ഇരിക്കുന്നവളെ ആരും വിളിക്കാൻ തുനിന്നില്ല. എന്നാൽ രാത്രിയുടെ രണ്ടാം യാമത്തിൽ അവളുടെ മുറിയുടെ കതകിൽ മുട്ട് കെട്ടവൾ ക്ഷീണത്തോടെ എഴുന്നേറ്റു കതക് തുറന്നു. സൽമയേ ആ നേരത്ത് അവിടെ അവൾ പ്രതീക്ഷിച്ചില്ല. അവർ അവളെ മുറിയുടെ ള്ളിലേക്ക് വലിച്ചു കൊണ്ടുപോയി കതക് ഉള്ളിൽ നന്നും കുറ്റിയിട്ടു. " അനു... നീ പൊക്കോ ഇവിടെ നിൽക്കണ്ട... അവൻ നിന്നെ കല്യാണം കഴിക്കും.... എന്നെ പോലെ നീയും... വേണ്ട മോളെ... നീ പൊക്കോ " ഭ്രാന്തിയെ പോലെ പുലമ്പുന്ന അവരെ അവൾ മിഴിഞ്ഞ കണ്ണുകളോടെ നോക്കി. അവർ ആദ്യമായ്‌ അവളുടെ മുന്നിൽ പൊട്ടി കരഞ്ഞു. അവൾ പിടപ്പോടെ അവരെ ആശ്വസിപ്പിക്കാൻ ആകാതെ ചേർത്തു പിടിച്ചു. " ഉമ്മാ... കരയല്ലേ... ഉമ്മ... " അവളും കരഞ്ഞു തുടങ്ങിയിരുന്നു. " നീ റിനുവിനെ കൂട്ടി എങ്ങോട്ടെങ്കിലും പൊയ്ക്കൊ " കരച്ചിലിനെ പിടിച്ചു നിർത്തി അവർ പറയുന്നത് കേൾക്കുമ്പോൾ അവൾക് ഭയമാണ് തോന്നിയത്. "

ഉമ്മ ഞങൾ എങ്ങോട്ട് പോകും?? ഉമ്മാക്ക് എന്താ പറ്റിയത് " അവൾ ഭീതിയോടെ ചോദിച്ചു. " ന്റെ മക്കൾ ഉമ്മാനെ പോലെ ആകും മക്കൾ എങ്ങനെയെങ്കിലും ഈ നശിച്ച വീട്ടീന്ന് പൊ " അവൾ കണ്ണുകൾ നിറച്ചവരെ നോക്കി. " നിനക്ക് അക്ബറിനെ ഇഷ്ട്ടാണെന്ന് ഷംന പറഞ്ഞു അവന്റെ കൂടെ പൊ.... കൂടെ റിനൂനീം കൂട്ടണം " അവൾ ഞെട്ടലോടെ അവരെ നോക്കി. അവളെങ്ങനെ അറിഞ്ഞു എന്നതായിരുന്നു അവളിൽ ആദ്യം മുളപൊട്ടിയ സംശയം. " അവൾ പുറത്ത് നിന്നെ കാത്ത് നിൽക്കുന്നുണ്ട് വേണ്ടതൊക്കെ എടുത്ത് പൊ അത്യാവശ്യത്തിനുള്ള പൈസ ഞാൻ ഷംനയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് " അവളുടെ ഹൃദയം ആഞ്ഞു മിടിച്ചു. കണ്ണുകൾ നിറഞ്ഞൊലിച്ചു. " കരയേണ്ട " അവർ അവളുടെ മുഖം തുടച്ചു കൊടുത്തു. " റിനൂനെ റെഡി ആക്കിയിട്ടുണ്ട് നീയും വേണ്ടതെല്ലാം എടുത്ത് താ ഞാൻ അടുക്കളയിൽ കൊണ്ട് വെക്കാം റെഡി ആയിട്ട് അങ്ങോട്ട് വാ " അവളെ അവർ ബലമായി എഴുന്നേൽപ്പിച്ചു. ബലമായി തന്നെ വേണ്ട വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും ട്രാവൽ ബാഗിൽ എടുത്തു വെപ്പിച്ചു. അവർ പതുങ്ങി പതുങ്ങി അതുമായി അടുക്കളയിലേക്ക് പോയി. അവൾ വസ്ത്രങ്ങൾ മാറി. ഒരു പേപ്പർ എടുത്ത് ഇത്രമാത്രം എഴുതി വെച്ചു.

" എനിക്ക് ഒരാളെ ഇഷ്ട്ടമാണ് ഞാൻ പോകുകയാണ് അയാളുടെ കൂടെ എന്നെ തിരഞ്ഞു വരേണ്ട... എനിക്ക് അമീനിനെ ഇഷ്ട്ടമല്ല ദയവു ചെയ്ത് എന്നെയും റിനുവിനെയും തിരഞ്ഞ് വരാതിരിക്കൂ " അവൾ പേപ്പർ അവളുടെ ടേബിളിൽ നിവർത്തി വെച്ചു അതിന്റെ മേലെ പേന വെച്ചു. ഫോൺ എടുത്ത് പാന്റിന്റെ പോക്കറ്റിൽ ഇട്ടശേഷം അവൾ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ എത്തിയപ്പോൾ തന്നെ കണ്ടു അവളെ കാത്ത് നിൽക്കുന്ന റിനുവിനെയും സൽമയെയും. അവൾ കുഴങ്ങിയ മനസ്സോടെ അവരുടെ അടുത്തേക് പോയി. സൽമ അവളെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിലും മുഖത്തുമെല്ലാം ചുംബനങ്ങളാൽ മൂടി. റിനുവിനെയും അതുപോലെ ചെയ്തു. " പൊയ്ക്കോ... ഞാൻ വരാം കാണാൻ... ഉപ്പയില്ലാത്ത സമയങ്ങളിൽ " അവർ ഇരുവരെയും ചേർത്തു പിടിച്ചു. റിനുവിന്റെ കൈ അനയയുടെ കൈകളിൽ ഭദ്രമാകുന്നത് നിർവൃതിയോടെ നിറഞ്ഞ കണ്ണുകളോടെ നോക്കി. പൊളിഞ്ഞു വീണ മാതിലിൽ പിടിച്ചു കയറി അപ്പുറത്തേക്ക് ചാടി ഇറങ്ങിയവൾ ഒപ്പം റിനുവിനെയും ഇറക്കി. വേഗത്തിൽ അവളുടെ കൈകൾ പിടിച്ചു ഓടി.

" അനു... പതുക്കെ ഓട് കഴിയുന്നില്ല അന്റൊപ്പം എത്താൻ " കിതപ്പിനാൽ പറയുന്ന അവളെ അനയ അലിവോടെ നോക്കി. " കുറച്ച് കൂടി ഓടിയാൽ നമ്മൾ വേഗം എത്തും ഷംനയുടെ അടുത്ത് " റിനു തലയാട്ടി. ഇരുവരും ഓടി. ബസ് സ്റ്റോപ്പിന്റെ മുന്നിലെത്തിയപ്പോൾ അനയ നിന്നു ഒപ്പം റിനുവും. ഷംനയുടെ കാർ കണ്ടതും ഇരുവരും റോഡ് മുറിച്ച് കടന്ന് കാറിൽ കയറി. ഷംന റിനുവിന് നേരെ വെള്ളം നീട്ടി. അവളത് വാങ്ങി ആർത്തിയോടെ കുടിച്ചു. " ടെൻഷനടിക്കേണ്ട അനു... " ഷംന " എങ്ങോട്ടാ നമ്മൾ?? " കിതപ്പ് അടങ്ങാതെ അനയ ചോദിച്ചു. " കേരളത്തിലേക്ക് അവിടെയാണ് അക്ബറിന്റെ വീട് " ഷംന പറയുന്നത് കേട്ട് അവൾ തല താഴ്ത്തി.

" അക്ബറിനോട് ഞാൻ സംസാരിച്ചിട്ടുണ്ട് അവനാ പറഞ്ഞത് അങ്ങോട്ട് പോകാൻ ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്... രണ്ട് ദിവസം കൊണ്ട് അവിടെയെത്തും അവിടുന്ന് അക്ബറിന്റെ ഫ്രണ്ട് ജയ് വരും നിന്നെയും റിനുവിനെയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ " " നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ??? അറിയാത്ത ഒരാളുടെ വീട്ടിലേക്ക് പോകാൻ?? ആരെങ്കിലും വിശ്വസിക്കാൻ കഴിയുമോ ഈ കാലത്ത്??? " അനയ അസ്സഹനീയതയോടെ ചോദിച്ചു. " നീയൊന്നും ആലോചിക്കേണ്ട... " ഷംന വണ്ടിയെടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. അവിടെ എത്തിയതും അവർക്കുള്ള ട്രെയിൻ എത്തിയിരുന്നു. രണ്ട് പേരെയും ട്രെയിനിൽ കയറ്റി വിട്ട് ഷംന വീട്ടിലേക്ക് പോയി....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story