എന്നിലെ നീ: ഭാഗം 44

ennile ne

രചന: ഹനൂന

" അനു... നീ പേടിക്കണ്ട " റിനു അവളുടെ നെഞ്ചിലേക്ക് ചാരി കണ്ണുകളടച്ചു. അനയ കണ്ണുകളടച്ചു വിൻഡോയിലും തല ചായ്ച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ തങ്ങളുടെ സീറ്റിൽ വന്നിരിക്കുന്നതറിഞ്ഞ അനയ കണ്ണ് തുറന്നു. അയാൾ അവരെ നോക്കി ചിരിച്ചു. അവൾ സംശയത്തോടെ അയാളെ നോക്കി. " സോറി... ഞാൻ ജയ് " പുരുഷ സ്വരം കേട്ട് റിനു കണ്ണ് തുറന്നവനെ നോക്കി. ഇരുവരും സംശയത്തോടെ അവനെ നോക്കി. " മറ്റന്നാൾ ഞാൻ നിങ്ങളെ അവിടെ നിന്ന് പിക് ചെയ്യാം എന്ന് കരുതിയത.. പക്ഷെ എനിക്ക് ഇന്ന് രാവിലത്തെ ട്രെയിൻ കിട്ടിയില്ല " അവൻ വിശദീകരിച്ചു. അവന്റെ വിശദീകരണത്തിലൊന്നും അവൾക്ക് വിശ്വാസം വന്നില്ല. " വിശ്വാസം ആയില്ലേ?? " അവളുടെ കണ്ണുകളിലെ സംശയം കണ്ടവൻ സങ്കോചത്തോടെ ചോദിച്ചു. " ഞാൻ വേണമെങ്കിൽ ഷംനക്ക് വിളിക്കണോ " അവൾ വേണ്ടെന്ന് തലയാട്ടി. " ഞാൻ വിളിക്കാം " അവൾ വിയർത്തു. ഫോൺ എടുത്ത് ഷംനക്ക് വിളിച്ചു. " ഹലോ ഷംനാ... ഇവിടെ ഒരാൾ ജയ് ആണെന്ന് പറഞ്ഞ് വന്നിരിക്കുന്നു... ജയ്യിന്റെ ഫോട്ടോ എനിക്ക് വാട്സ്ആപ്പ് ചെയ്യ് "

അവൾ അവനെ പരുക്കമായി നോക്കി. ഷംന കാൾ കട്ട്‌ ചെയ്ത് അവൾക്ക് ഫോട്ടോ അയചു. വാട്സാപ്പിൽ വന്ന ജയ്യിന്റെ ഫോട്ടോ കണ്ടതും അവളിൽ ആശ്വാസം നിറഞ്ഞു. " ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് " അവൾ വ്യക്തമാക്കി. അവന്റെ മുഖത്ത് വേദനയിൽ നിറഞ്ഞ ഹാസം തെളിഞ്ഞു. കണ്ണുകൾ നീറി പുകഞ്ഞു. വരുണിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞതും കണ്ണുകളിൽ അഗ്നി രൂപം കൊണ്ടു. " ഫോൺ മാറ്റുന്നതിന് വിരോധം ഉണ്ടോ?? " അവളുടെ നെറ്റി ചുളിഞ്ഞു. " ലൊക്കേഷൻ കണ്ടു പിടിച്ചു വരും അവർ " അവളുടെ മുഖം ഭയത്താൽ ചുവന്നു. അവൾ പെട്ടെന്ന് തന്നെ അവനിലേക്ക് മൊബൈൽ നീട്ടി. അവൻ അത്‌ വാങ്ങി അതിലെ സിമിലെ നമ്പർസും ഡാറ്റസും ഫോട്ടോസുമെല്ലാം വേറൊരു ഫോണിലേക്ക് സ്റ്റോർ ചെയ്തു. ശേഷം അവളുടെ സിം ഒടിച്ചു. പുതിയ മൊബൈലിലേക്ക് വേറൊരു സിം ഇൻസർട് ചെയ്തു അവൾക്ക് നേരെ നീട്ടി. " തന്റെ ഡാറ്റസ് എല്ലാം ഇതിൽ സേവ് ആണ് " അവൾ മൊബൈൽ അവനിൽ നിന്നും വാങ്ങുമ്പോൾ അവൻ പറഞ്ഞു അവൾ തലയാട്ടി.

അവൻ അനയയിലേക്ക് തിരിഞ്ഞു നോക്കി. റിനു അവളെ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട് അവളിലും ഭീതി നിറഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തെ യാത്രക്കൊടുവിൽ റിനുവും അനയയും ജയ്യുമായി കൂട്ടായി. " അക്ബർ... ഇന്ന് വരുമോ? " അവർക്ക് ഇറങ്ങേണ്ട റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന് ടാക്സി വിളിച് അതിൽ കയറിയിരിക്കുമ്പോൾ അനയ ചോദിച്ചു. അവനിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു. " ഇല്ല... " അവളുടെ മുഖം വാടി. " താൻ വിളിച്ചു നോക്ക് " ജയ് " എന്റേൽ നമ്പർ ഇല്ല " വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നീങ്ങി. " ഞാൻ അയച്ചു തരാം " " വേണ്ട പറഞ്ഞു തന്നാൽ മതി " അവൻ ചിരിച്ചു കൊണ്ട് നമ്പർ പറഞ്ഞു കൊടുത്തു. " ഹ്മ്മ്... താങ്ക്സ് " അവൻ തലയാട്ടി. മുക്കാ മണിക്കൂർ കഴിയുന്നതിനു മുന്നേ തന്നെ അവർ വീടെത്തി. മൂവരും ഇറങ്ങി. ജയ് ടാക്സിക്കാരൻ കാശ് കൊടുത്ത് പറഞ്ഞു വിട്ടു. റിനുവും അനയയും ആ വീട്ടിലേക്ക് നോക്കി. അഞ്ച് സെന്റ് സ്ഥലത്ത് ഒരു ടെറസ് വീട് ചുറ്റും മാവും ആര്യവേപ്പും ചുവന്ന വാകയും നടുമുറ്റത് തുളസി തറ.

വാക മരം വീടിന്റെ വലതു വശത്താണ് അതിന് തൊട്ട് താഴെ തന്നെ സിമന്റ്‌ ബെഞ്ച്. വാക പൂക്കൾ നിലത്തെ ചുവപ്പിച്ചിട്ടുണ്ട്. അവൾ വിടർന്ന മിഴികളോട് ചുറ്റും നോക്കി. റിനുവിന്റെ കണ്ണുകളിൽ അതെല്ലാം അത്ഭുതമായിരുന്നു. " നല്ല ഭംഗിയുണ്ട് അല്ലെ അനു " റിനു അത്ഭുതത്തോടെ പറഞ്ഞു. അനയ ചിരിച്ചുകൊണ്ട് തലയാട്ടി. " വാ അകത്തേക്ക് കയറാം " അവളും റിനും കയറാൻ മടിച്ച് അവിടെ തന്നെ നിൽപ്പുറപ്പിച്ചു. " ഇവിടെ എന്റെ മുത്തശ്ശിയും അമ്മയും അച്ഛനും അമ്മായിയും ഉണ്ട് ഭയപ്പെടാതെ കയറി വാ... " അവൻ കണ്ണുകൾ ചിമ്മിയടച്ചു ചിരിച്ചു അവളോട് പറഞ്ഞു. അവൾ മടിയോടെ അവന്റെ പിന്നിൽ നടന്നു. " അമ്മാ.... " അവൻ കതക് തട്ടി. പെട്ടെന്ന് തന്നെ കതക് തുറന്നു. ജയന്തി അവനെ കണ്ടതും കണ്ണ് നിറച്ചു. " എന്തെ വരാഞ്ഞു " അവരുടെ ശബ്ദത്തിലെ വേദന അവനെയും വേദനിപ്പിച്ചു. "

അമ്മായി ഇതാണ് അനയ സനം ഇതവളുടെ അനിയത്തി റിൻഷാ സനം " അവൻ അനയെയും റിനുവിനെയും ചൂണ്ടി അവർക്ക് മറുപടി കൊടുക്കാതെ പറഞ്ഞു. അവർ സംശയത്തോടെ അവരെ നോക്കി. അവൻ കണ്ണിറുക്കി. " നിനക്കിനി പെണ്ണെ വേണ്ടെന്ന് പറഞ്ഞിട്ട് " ജയന്തി അവരുടെ കണ്ണ് തുടച്ചു. " അയ്യേ... ഞാനും ഇവളും തമ്മിൽ ഒന്നുല്ല... ഇത് അക്ബറിന്റെ " അവരുടെ കണ്ണുകൾ മിഴിഞ്ഞു. " ഏഹ്ഹ്!!!! നീയൊന്ന് പോടാ തമാശ പറയാതെ " ജയന്തി അവനെ വിശ്വാസം വരാത്ത പോലെ നോക്കി. " ഇവർ കുറച്ചു ദിവസം ഇവിടെ കാണും " ജയന്തി അവരെ നോക്കി ചിരിച്ചു. " മക്കൾ കയറി വാ " അനയെയും റിനുവിനെയും അകത്തേക്ക് കയറ്റി. " കുഞ്ഞുങ്ങളുടെ ബാഗൊക്കെ എടുത്ത് കൊണ്ട് വാ " ജയ്യിനെ നോക്കി അവർ ആജ്ഞാപിച്ചു. ജയ് അനുസരണയോടെ അവൻ അവരുടെ ബാഗുകൾ ഓരോന്നായി അകത്തേക്ക് വച്ചു.

" അപ്പൂം മോളും അവനും എന്ന് വരും " " ഉടനെ വരും... ഏറിയാൽ മൂന്ന് ദിവസം അതിനുള്ളിൽ അവൻ ഇവിടെ എത്തിയിരിക്കും " അവൻ എന്തോ ഓർത്തെന്ന പോലെ വിജയത്തോടെ ചിരിച്ചു. " ഹ്മ്മ്... നിങ്ങക്ക് കഴിക്കാൻ തരട്ടെ " " ഇവർക്ക് കൊടുത്താൽ മതി ഞാൻ മുത്തശ്ശിയെയും അമ്മയെയും കണ്ടിട്ട് വരാം " അവൻ ഹാളിൽ നിന്നും നേരെയുള്ള മുറിയിലേക്ക് പോയി. അവശതയോടെ ബെഡിൽ കിടക്കുന്ന സരസ്വതിയും തൊട്ടടുത്ത കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന രേണുകയും അവനെ വേദനിപ്പിച്ചു. " അമ്മാ... " അവൻ ആർദ്രമായി അവരുടെ അടുത്തിരുന്നു. പെട്ടെന്ന് അവരവനെ തിരിഞ്ഞു നോക്കി.

" മോനെ... ജയ്... നീയെപ്പോ വന്നു... അമ്മ കണ്ടില്ലെടാ... " അവർ വെപ്രാളത്തോടെ അവനെ നോക്കി പറഞ്ഞു. " അതിനെന്താമ്മാ... മുത്തുശ്ശി ഉറങ്ങിക്കോട്ടെ നമക് പുറത്തിരിക്കാം " ജയ് " എന്റെ മോളെ കൊന്നവരെ കിട്ടിയോ " ഭ്രാന്തമായ ധ്വാനിയിലുള്ള അവരുടെ ചോദ്യത്തിൽ അവൻ അട്ടഹാസിച്ചു. " അവൻ രണ്ട് ദിവസത്തിനകം ഇവിടെ എത്തും ഏറിയാൽ മൂന്ന് ദിവസം " അവന്റെ കണ്ണുകളിലെ പ്രതികാരം അവരുടെ കണ്ണുകളിലും പകർന്നു. " അവനെ... അവനെ വെറുതെ വിടരുത് " " ഇല്ലമ്മാ... അവനെ ഒരിക്കലും വെറുതെ വിടില്ല " " എ... എന്റെ മോ... ളെ സ്നേഹി... ച്ചു കൊ... തി തീർന്നില്ല.... ടാ " അവരുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ പൊള്ളിച്ചു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story