എന്നിലെ നീ: ഭാഗം 45

ennile ne

രചന: ഹനൂന

" സൽമാ... " രോഷത്തോടെയുള്ള ആ ശബ്‌ദം ആ വീടിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. വിയർത്തൊലിച്ചവർ അടുക്കളയിൽ നിന്ന് ഹാളിലേക്ക് ചുവടുകൾ വെച്ചു. അവരെ അയാളുടെ ചുവന്ന കണ്ണുകൾ കണ്ടെത്തിയതും അയാളുടെ മുൻപിലുണ്ടായിരുന്ന ടീ പോയിയുടെ മുകളിലെ ഫ്ലവർ വേസ് എടുത്ത് അവരുടെ മേലേക്ക് എറിഞ്ഞു. വലിയ വേദനയോടെ അതവരുടെ നെഞ്ചിലേക്ക് പതിക്കുകയും നിലത്ത് വീണു ചിന്നി ചിതറുകയും ചെയ്തു. " നിനക്കിതിൽ പങ്കുണ്ടോ?? ഉണ്ടെന്ന് ഞാനറിഞ്ഞാൽ നിന്നെയൊന്നും വെച്ചേക്കില്ല " അയാൾ അവർക്ക് നേരെ ആക്രോംഷിച്ചു. " നിങ്ങൾക്ക് എതിരെ കളിക്കാൻ ഞാൻ നിങ്ങളുടെ ശത്രുവല്ല ഭാര്യയാണ് " അവരുടെ വിങ്ങുന്ന ശബ്‌ദം അയാളുടെ കാതുകളിൽ കരസ്തമാക്കി. അയാൾ ഒന്നടങ്ങി അവരെ നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു. പെട്ടന്നാണ് അമീൻ അങ്ങോട്ട് കയറി വന്നത്. അവൻ വേഗത്തിൽ ഉള്ളിലേക്ക് കയറി വന്ന് പറഞ്ഞു തുടങ്ങി. " ഉപ്പാ... അനുവിന്റെ ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത് റെയിൽവേ സ്റ്റേഷനിലാണ്...

അവസാനായിട്ട് അവളുടെ നമ്പറിൽ നിന്ന് കാൾ പോയത് ഷംനാക്കും " അമീൻ കിതപ്പും ദേഷ്യവും അടങ്ങാതെ വ്യക്തമാക്കി. ഒന്ന് നിർത്തു വീണ്ടും തുടർന്നു... " ജയ് എന്നൊരാൾ വന്നിരിക്കുന്നു അതാരാണെന്ന് ചോദിച്ചാണ് അവൾ ഷംനക്ക് വിളിച്ചത് " അവന്റെ ഇടവേളകളില്ലാത്ത ശ്വാസം അവിടം നിറഞ്ഞു. " ഷംന...? " അയാൾ അവർക്ക് നേരെ ചോദ്യം ഉന്നയിച്ചു. " അനുവിന്റെ കൂട്ടുകാരിയാണ് " താഴ്ന്ന സ്വരത്തിൽ അവരുടെ ചുണ്ടുകൾ അനങ്ങി. " അവളെ ഇങ്ങോട്ട് കൊണ്ട് വരാൻ പറ " അമീനിനെ നോക്കിയയാൾ ഗർജിച്ചു. അമീൻ അതൊന്നും കേൾക്കാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി ഒപ്പം കോൺടാക്ട്ടിൽ നിന്നും വരുൺ എന്ന നമ്പർ എടുത്ത് വിളിച്ചു. " ഹെലോ... ഇക്കാ... " മറുതലയ്ക്കലിൽ നിന്ന് ഉറക്കച്ചടവോടെയുള്ള സംസാരം. " വരുണേ ഷംന... ഡീറ്റെയിൽസ് ഞാൻ വാട്സാപ്പിൽ വിട്ട് തരാം " അത്‌ കേൾക്കെ വരുണിന്റെ ചുണ്ടുകൾ വന്യമായി ചിരിച്ചു. കാൾ ഡിസ്‌ക്കണക്ട് ആയതും ഷംനയുടെ ഫോട്ടോ ഒഴികെയുള്ള ബാക്കിയെല്ലാ ഡീറ്റൈൽസും അവന്റെ നമ്പറിലേക്ക് അമീൻ അയച്ചു കൊടുത്തു.

" കിച്ചു.... കഴിക്കാൻ എടുത്ത് വെക്ക് ഇന്ന് നേരത്തെ ഇറങ്ങണം " കൃഷ്ണ വീർത്ത വയർ താങ്ങി അടുക്കളയിലേക്ക് ചെന്ന് കഴിക്കാനുള്ള ഭക്ഷണം ഡെയിനിങ് ടേബിളിൽ കൊടുന്നു വെച്ചു കൊടുത്തു അവൻ അമീൻ അയച്ച ഡീറ്റെയിൽസ് നേരെ സലാം എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്തു. അപ്പോൾ തന്നെ റിപ്ലൈ ആയി തമ്പ് സബ് വന്നതും അവൻ ഫോൺ ഓഫ്‌ ആക്കി കൃഷ്ണയെയും ഒപ്പം ഇരുത്തി ഭക്ഷണം കഴിച്ചു. _______🔥 സലാംമിൻ ഷംനയുടെ ഡീറ്റെയിൽസ് വെച്ച് അവളെ കണ്ടുപിടിക്കാൻ വളരെ എളുപ്പമായിരുന്നു. പക്ഷെ അവളുടെ ഭയമില്ലായ്മയും ധൈര്യവും അയാളെ അതിശയിപ്പിച്ചു. " വല്ല ആവശ്യവും ഉണ്ടോ മോളെ...??? " അവൾ കൂസലില്ലാതെ ചിരിച്ചു. അവളുടെ ചിരി അയാളിൽ ദേഷ്യം ഉളവാക്കി. " നിനക്കറിയോ നിന്നെ ഇനി എന്താ ചെയ്യുകയെന്ന്??? " കരയുകയോ പേടിക്കുകയോ ഒന്നും ചെയ്യാതെ സധൈര്യം വീണ്ടുമവളുടെ ചുണ്ടുകൾ ചിരി തൂകി. അയാളുടെ ദേഷ്യം കലർന്ന ചുവന്ന കണ്ണുകൾ അവളെ മൊത്തത്തിൽ ഉഴിഞ്ഞു. അയാളുടെ കൈകൾ അവളുടെ വെളുത്ത മുഖത്തെ തഴുകാൻ ആഞ്ഞതും അവന്റെ ശബ്‌ദം അവിടെ ഉയർന്നു. " സാലമിക്കാ.... "

അയാൾ പതർച്ചയോടെ കൈകൾ പിൻവലിച്ചു. അവളുടെ കണ്ണുകളിൽ നീർതുള്ളി സ്ഥാനം പിടിച്ചു. " ആഹാ... തൊട്ടില്ല അപ്പോഴേക്കും കരഞ്ഞോ?? ഇത്രേ ഒള്ളു നിന്റെ ധൈര്യം? " അയാൾ പുച്ഛത്തോടെ ചോദിച്ചു. അവൾ തല താഴ്ത്തി. " വരുണേ... ഇവളെ ഇങ്ങോട്ട് കൊണ്ടു വന്നപ്പോഴും ദേ ഇപ്പൊ വരെ പേടിയില്ലാതെ എന്നെ ചിരിക്കായിരുന്നു പക്ഷെ ഞാനൊന്നവളെ തൊടാൻ ആഞ്ഞതും ഇവൾ കരഞ്ഞെടാ " അയാൾ അട്ടഹസിച്ചു. " ഇത്രേയൊള്ളു ഇക്കാ ഇവരുടെ ധൈര്യം " വരുൺ ചിറി കോട്ടി. " ഇവളെ ഇങ്ങെനെ കാണുമ്പോ കണ്ട്രോൾ പോവുകയാണ് " അയാൾ കീഴ്ച്ചുണ്ടിനെ നാവിനാൽ നനച്ചു. " അടങ് ഇക്കാ... അമീനിക്കാക്ക് ഇതിനെ ആവശ്യാണ് " വരുൺ. അവൻ മുന്നോട്ട് വന്നതും അവൾ തിരിഞ്ഞു നിന്നു. അവന്റെ മുഖത്ത് ഒരുതരം ചിരി വിടർന്നു. " ഭയങ്കര അഹങ്കാരം ആണല്ലോ " വരുൺ അവളെ ബലമായി പിടിച്ചു അവന്റെ മുന്നിലേക്ക്‌ നിർത്തി. എന്നാലവൾ അവളുടെ മുഖം അവനിൽ നിന്നും മറക്കാനായി കൈകൾ കൊണ്ട് മുഖം പൊത്തി.

അവൻ നിസ്സാരമായി അവളുടെ കൈകൾ മുഖത്തു നിന്ന് മാറ്റി. അവന്റെ കണ്ണുകൾ മിഴിഞ്ഞു കൈകൾ അവളിൽ നിന്നും ഊർന്നു പോയി. അവൻ അവന്റെ ശ്വാസം നിലച്ചത് പോലെ അനുഭവപ്പെട്ടു. " അപ്പു....! " അവന്റെ ചുണ്ടുകൾ ചലിച്ചു. അവന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പോയി. അവനൊന്ന് നടുങ്ങി. " മറന്നില്ലേ എന്നെ? " അവളുടെ ചോദ്യം അവന്റെ മാസ്‌തിഷ്കത്തെ മരവിപ്പിച്ചു. " നീ... നീയെന്താ... ഇവി... ടെ?? " അവന്റെ വാക്കുകൾ മുറിഞ്ഞു. " കിച്ചു സേഫ് ആയി വീട്ടിലേക്ക് മറ്റന്നാൾ എത്തും " അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ പുച്ഛത്തോടെ പറഞ്ഞു. അവന്റെ മുഖത്ത് പല ഭാവങ്ങൾ നിറഞ്ഞു. " സത്യങ്ങളെല്ലാം അവൾ അറിയേണ്ടത് അത്യാവശ്യമല്ലേ " അവൻ അവളുടെ വാക്കുകളെ വക വെക്കാതെ പുറത്തേക്ക് വേഗത്തിൽ ചുവടുകൾ വെച്ചു. അവളുടെ ചൊടികളിൽ നിറഞ്ഞ പുച്ഛവും വരുണിന്റെ പോക്കും സലാം സംശയത്തോടെ നോക്കി. " നീയാരാടി??? " അത്‌ പറഞ്ഞു തീരുന്നതിനു മുന്നെ അയാളുടെ തലയിൽ വലിയൊരു ശബ്ദതത്തിൽ ഇരുമ്പ് തണ്ട് പതിഞ്ഞു. അയാളുടെ ശബ്‌ദം അവിടെ പ്രതിധ്വനിക്കുകയും അയാൾ നിലത്തു ഊർന്ന് വീഴുകയും ചെയ്തു. അപർണ അയാളുടെ തലക്കടിച്ച ശ്രീയുടെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് ചിതറി തെറിച്ച രക്തവും കണ്ണുകളിലെ പ്രതികാരാഗ്നിയും അവളുടെ കണ്ണുകൾ പ്രതിഫലിച്ചു. അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story