എന്നിലെ നീ: ഭാഗം 46

ennile ne

രചന: ഹനൂന

 " മോളെന്താ ചെയ്യുന്നേ പഠിക്കാണോ? " " അതെ ഞാൻ ബിഎട് ഫസ്റ്റ് ഇയറാണ് " " ഡിഗ്രി കഴിഞ്ഞതാണോ? " ജയന്തി " അല്ല " " വെറും ബിഎട് കൊണ്ട് ജോലി കിട്ടുമോ? " അവൾ ചിരിച്ചു. " ഇല്ല... എന്റെ ആഗ്രഹം phd എടുക്കണമെന്നാണ് " അനയ " ആഹ്ഹ്... അനിയത്തി എന്തിനാ പഠിക്കുന്നെ? " " അവൾ പ്ലസ് ടു " " ഏതാ കോമ്പിനേഷൻ " " ഹ്യുമനിറ്റീസ് " " മ്മ്ഹ് " ജയന്തി വിടാൻ ഉദേശ്യമില്ലാത്ത പോലെ അനയയോട് പലതും ചോദിച്ചറിഞ്ഞു. ളുഹർ ബാങ്ക് കൊടുക്കുന്നത് കേട്ടതും അവൾ നിശബ്തതായി തലയിലെ തട്ടം നേരെയിട്ടു. " എനിക്ക്... നിസ്കരിക്കണം... " അവൾ മടിച്ചു കൊണ്ട് ചോദിച്ചു. " നിസ്കരിച്ചോളൂ " ജയന്തി. " ഖിബില? " ജയന്തി സംശയത്തോടെ അവളെ നോക്കി ചോദിച്ചു. " അതെന്താ? " " നിസ്കരിക്കാനുള്ള ദിശ... പടിഞ്ഞാറേ ദിശ ഏതാണെന്ന് പറഞ്ഞു തന്നാൽ മതി " " നേരെ " ഹാളിന്റെ വാതിലുള്ള വശത്തേക്ക് ചൂണ്ടിയവർ പറഞ്ഞു. അവൾ മനസ്സിലായ പോലെ തലയാട്ടി. ബാത്റൂമിലേക്ക് പോയി വന്ന് വുളൂ എടുത്തു നിസ്കരിച്ചു. നിസ്കരിച്ച ശേഷം സരസ്വതിയോട് സംസാരിച്ചിരിക്കുന്ന റിനുവിനെ നിസ്കരിക്കാൻ പറഞ്ഞു വിട്ടു.

അവളുടെയും നിസ്കാരം കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. രേണുക അവർ വന്നപ്പോൾ തൊട്ട് അവരെ ശ്രദ്ധിച്ചില്ലെന്ന് അവൾ ഓർത്തു. അവരുടെ അസ്വഭാവികമായ പ്രവർത്തികൾ റിനുവും അനയയും പലയാവർത്തി ശ്രദ്ധിച്ചിരുന്നു. " ജയ് എപ്പോൾ വരും? " രേണുക കഴിക്കുന്നതിനിടെ ചോദിച്ചു. " ഇരുട്ടും " ജയന്തി പറഞ്ഞതുപോലെ തന്നെയായിരുന്നു ജയിന്റെ വരവ്. നേരം രാത്രി എട്ട് മണി കഴിഞ്ഞിട്ടാണ് അവൻ വീട്ടിലേക്ക് എത്തിയത്. അവൻ എത്തിയതറിഞ്ഞതും രേണുക ഓടി വന്ന് അവന്റെ മുന്നിൽ നിന്നു. " ഞാൻ അങ്ങോട്ട് വരില്ലേ അമ്മാ " ജയ് അവരെ കാരുണ്യത്തോടെ നോക്കി. " നിന്നെ കാത്തിരിക്കുകയാരുന്നു ഞാൻ... എന്തായി പോയ കാര്യം? വീട്ടിലേക്ക് പോയോ നീ? മേനക വിളിച്ചിരുന്നു പതിനൊന്നു മണിക്കൊക്കെ അല്ലെ ജയേ? " ജയന്തി തലയാട്ടി. " വീട്ടിൽ പോയി... പോയ കാര്യം എല്ലാം ശെരിയായി " " എന്നിട്ടവളെ എവിടെയാക്കി? " " എവിടെയും ആക്കിയിട്ടില്ല ഇങ് കൊണ്ടുവന്നു " രേണുകയുടെ മുഖം മാറി. സൗമ്യമായ ശാന്തമായ അവരുടെ മുഖം ദേഷ്യത്താൽ ഇരുണ്ടു. "

അവൾ ഗർഭിണിയാണ് തനിചെവിടെയും ആക്കാൻ പറ്റില്ല " ജയ് വ്യക്തമാക്കി. " ആ നഷൂലത്തിനെ ഈ വീട്ടിൽ കയറ്റില്ല ഞാൻ " രേണുകയും ശബ്‌ദം ഉയർന്നത് കേട്ട് എല്ലാവരും ഹാളിൽ എത്തിച്ചേർന്നു. കാര്യമെന്തന്നറിയതെ റിനുവും അനയയും അവരെ നോക്കി നിന്നു. " അമ്മാ... പ്ലീസ്... " അവൻ അവരുടെ ചുമലിൽ ബലമായി പിടിച്ചു ഉള്ളിലേക്ക് അവരുടെ റൂമിലേക്ക് കൊണ്ടുപോയി. അവരെ കാര്യങ്ങൾ പറഞ് അനുനയിപ്പിച്ചു ഹാളിലേക്ക് രണ്ട് പേരും തിരികെ വന്നു. " അമ്മായി... മുത്തശ്ശി... കൃഷ്ണയെ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് " ആ പേര് കേട്ടതും അവരുടെയെല്ലാം മുഖം ഇരുണ്ടു. സരസ്വതി എന്തെല്ലാമോ മുറുമുറുത്തു. ജയന്തി അവനെ ദേഷ്യത്തോടെ നോക്കി. " ശ്രീയാണ് പറഞ്ഞത് ഇവിടെ നിർത്താൻ " ജയന്തിയും സരസ്വതിയും ഒന്നടങ്ങി. അവരുടെ മുഖമെല്ലാം അല്പം അയഞ്ഞ സമാധാനത്തിൽ അവൻ പുറത്തിറങ്ങി. അവന്റെ പിന്നിൽ വരുന്നവളെ കണ്ട് അനയയും റിനുവും അന്തിച്ചു. " കിച്ചേച്ചി!!! " റിനു ഉറക്കെ വിളിച്ചു പോയി. കൃഷ്ണയും അവരെ നോക്കി. അവളുടെ മുഖം വിളറി.

" ഈ നാശം പിടിച്ചവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല....! ഇവളൊറ്റൊരുത്തി എന്റെ കുഞ്ഞുങ്ങളെ കൊന്നു... ഞങളുടെ സന്തോഷം നശിപ്പിച്ചു ജീവിതം കുളന്തോണ്ടി ഇനിയൊന്നുമില്ലടി നിനക്ക് നശിപ്പിക്കാൻ കുറച്ച് ജീവനുള്ള ശരീരങ്ങളുണ്ട് അവരെയും വേണോ നിനക്ക് കൊല്ലാൻ.... നീയൊരിക്കലും ഗുണം പിടിക്കല്ലടി " അവരുടെ കണ്ണുനീർ ഒലിച്ചിറങ്ങുന്ന മുഖം ക്രോധം മൂലം ചുവന്നു. ഇവരെന്തൊക്കെയാണ് പറയുന്നതെന്ന് മനസിലാക്കാൻ കഴിയാതെ കൃഷ്ണയും റിനുവും അനയയും നിശ്ചലമായി തുടർന്നു. ❤️🔥 " കിച്ചു.......!!!!! " അവന്റെ ശബ്‌ദം അവിടെയാകെ പ്രതിധ്വനിച്ചു. അവളുടെ മറുപടിയില്ലായ്മയിൽ അവന്റെ ഹൃദയം വേദനിച്ചു. അവനിൽ നിന്നും അലർച്ചയോടെ കരച്ചിൽ ചീളുകൾ പുറപ്പെട്ടു. ഒരുപാട് നേരം അവനങ്ങനെ കരഞ്ഞു. കരച്ചിലൊടുങ്ങിയപ്പോൾ നിർജ്ജീവമായി നിസ്സഹായതയോടെ മിഴികൾ ചുമരിലെ അവരുടെ ചിത്രത്തിൽ പതിഞ്ഞിരുന്നു. അവന്റെ ഹൃദയം ശൂന്യതയുടെ കൊടുമുടിയിൽ ചെന്നെത്തി. അവൻ ഭ്രാന്തിളകിയ പോലെ തോന്നി.

പൊടുന്നനെ ചെറിയ ശബ്ദത്തോടെ അവന്റെ ഫോൺ റിങ് ചെയ്തു. അല്പസമയം അവനാ ശബ്‌ദം കാതോർത്തു ഇരുന്നു. പിന്നെയെന്തോ ഓർത്തപോലെ ഫോൺ എടുത്തു. " അവളെവിടെ??? " അമീനിന്റെ ശബ്‌ദം കേട്ടിട്ടും അവൻ നിശബ്ദമായി തുടർന്നു. " വരുണേ... " ക്രോധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അമീൻ വിളിച്ചു. " മ്മ് " അവന്റെ തളർന്ന മൂളൽ അമീനിൽ സംശയം ഉളവാക്കി. " നീയെവിടെ? " " വീട്ടിലുണ്ട് " മറുപടി പറയാതെ അമീൻ കാൾ കട്ട്‌ ചെയ്തു. കുറച്ച് സമയത്തിനകം അമീൻ വരുണിന്റെ വീട്ടിലെത്തി. അവന്റെ നിർവികാരതയോടെയുള്ള ഇരുത്തതിൽ തന്നെ അവൻ വലിയതായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഊഹിച്ചു. അവൻ വരുണിന്റെ അടുത്തിരുന്നു. " വരുണേ... " പൊടുന്നനെ വരുണിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഒരലർച്ചയോടെ അവനിൽ കരച്ചിൽ ചീളുകൾ പുറത്തേക്ക് വന്നു.

അമീൻ അവനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. " എന്ത് പറ്റി? കൃഷ്ണ എവിടെ? " ആ ചോദ്യത്തിൽ വീണ്ടുമവൻ തളർന്നു. " അവ... ളെ കൊ... ണ്ടുപോയി ഇ...ക്... ക്കാ.. " അവൻ കരച്ചിലിനിടയിൽ അത്രയും പറഞ്ഞു. " എവിടേക്ക്? എന്തിന്? " " നാട്ടിലേക്ക് " " ഐ തിങ്ക് ഇട്സ് എ ട്രാപ്... ഒരേസമയം അനുവിനെയും കൃഷ്ണയെയുമാണ് കൊണ്ടുപോയത്... നീയിങ്ങനെ കിടന്നു മോങ്ങിയാൽ അവരെ കിട്ടുമോ? എഴുന്നേക്ക്... " അമീൻ ദേഷ്യം കൊണ്ട് വിറച്ചു. " അവളെ എങ്ങോട്ടാ കൊണ്ടുപോയതെന്ന് എനിക്ക് അറിയാം " വരുൺ കണ്ണുകൾ തുടച് ചാടിയെഴുന്നേറ്റു. " ഇക്കാ റെഡി ആയി വാ നമുക്ക് കേരളത്തിലേക്ക് പോകാം... തുടങ്ങി വെച്ചതെല്ലാം അവിടെ തന്നെ അവസാനിപ്പിക്കാം 🔥 " അവൻ മുരണ്ടു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story