എന്നിലെ നീ: ഭാഗം 47

ennile ne

രചന: ഹനൂന

" അവളെ എങ്ങോട്ടാ കൊണ്ടുപോയതെന്ന് എനിക്ക് അറിയാം " വരുൺ കണ്ണുകൾ തുടച് ചാടിയെഴുന്നേറ്റു. " ഇക്കാ റെഡി ആയി വാ നമുക്ക് കേരളത്തിലേക്ക് പോകാം... തുടങ്ങി വെച്ചതെല്ലാം അവിടെ തന്നെ അവസാനിപ്പിക്കാം 🔥" അവൻ മുരണ്ടു. തുടർന്ന് വായിക്കൂ... ❤️🔥 ഇരുളിൽ കാട് പിടിച്ചു കിടക്കുന്ന ആ വീടിന്റെ മുൻ വശം നോക്കി വരുൺ ദേഷ്യത്തോടെ നിന്നു. ആമീൻ വീടിന്റെ ഗേറ്റിന് തൊട്ടടുത്തായി ഉള്ള നെയിം ബോര്ഡിലുള്ള പച്ചപ്പ് തുടച്ചു നോക്കി. " മാളിക വീട് " അവന്റെ മനസ്സ് അത് കാണെ മന്ത്രിച്ചു. " ഇവിടെ ആരുമില്ലല്ലോ " " അന്വേഷിച്ചു നോക്കാം " വരുൺ കല്ലിച്ച സ്വരത്തിൽ പറഞ്ഞു. ആമീൻ അലസമായി മൂളി. അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് പേടിയോടെ അവനെ നോക്കാതെ ഓടി പോകുന്ന അനയ മാത്രമായിരുന്നു. " അനൂ.... " അവന്റെ ചുണ്ടുകൾ സ്വകാര്യമായി മന്ത്രിച്ചു. വരുൺ പെട്ടെന്ന് തന്നെ കാറിൽ കയറി. ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ആമീൻ കാറിലേക്ക് നോക്കി. കാർ സ്റ്റാർട്ട്‌ ചെയ്ത് തനിക്കായി കാത്ത് നിൽക്കുന്ന വരുണിനെ നോക്കിയവൻ കോ ഡ്രൈവിംഗ് സീറ്റിൽ കയറ്റി ഇരുന്നു.

" എങ്ങോട്ടാ ഇനി? " " കിച്ചുവിന്റെ വീട്ടിലേക്ക് പോയി നോക്കാം " വരുൺ " മ്മ്ഹ്ഹ്... എന്തിനാണ് അവളെ വീട്ടിൽ കൊണ്ടുപോയിരിക്കുന്നത്? ഷംന നിന്റെ ആരാണ്? " വരുണിന്റെ മനസ്സിൽ പഴയ കാല ഓർമകൾ തെളിഞ്ഞു കാണപ്പെട്ടു. ആലോചനക്കൊടുവിൽ പെട്ടെന്ന് കൃഷ്ണയുടെ വീട് എത്തിയ പോൽ വരുണിന് തോന്നി. കാറിൽ നിന്നിറങ്ങിയവൻ അവളുടെ വീട്ടിലേക്ക് നോക്കി. ഇരുട്ട് കുത്തി നിൽക്കുന്ന പഴയ മോഡൽ വീട്. അവന്റെ നെറ്റി ചുളിഞ്ഞു. അവൻ നേരെ അയല്പക്കത്തുള്ള ഒരു വീട്ടിലേക്ക് കയറി ചെന്നു. കാളിങ്ങിൽ ബെലിന്റെ തുടർച്ചയായ മുഴക്കം മൂലം ആ വീടിന്റെ മുൻ വശത്തുള്ള കതക് തുറക്കപ്പെട്ടു. മുട്ട് കാൽ വരെയുള്ള സ്കർട്ടും ഫുൾ സ്ലീവ് ബനിയനും ധരിച്ച പതിനഞ്ചോളാം വയസ്സ് തോന്നിപൂക്കുന്ന പെൺ കുട്ടി അവനെ സൂക്ഷിച്ചു നോക്കി. " ആരാ? " അവന്റെ കൗശലം നിറഞ്ഞ കണ്ണുകൾ അവളുടെ നഗ്നമായ ശരീരഭാഗങ്ങളെ വലയം വെച്ചു. അവൾ വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറി പോയി. പെട്ടെന്ന് തന്നെ മുപ്പതോളം പ്രായം തോന്നിപ്പിക്കുന്ന സ്ത്രീ വന്നവനെ ചുഴിഞ്ഞു നോക്കി.

ആ സ്ത്രീ അവനെ സൂക്ഷിച്ചു നോക്കി. എന്തോ മനസിലായ പോലെ അവരുടെ മുഖം വിടർന്നു. " വരുണല്ലേ?!... " അവൻ ചിരിച്ചു. " ഹാ... നീയെന്ത് പണിയാ കാണിച്ചേ? കല്യാണം കഴിഞ്ഞ കൊച്ചിനെ കൊണ്ട് ഒളിച്ചോടി പൊയ്ക്കെ? അവളുടെ തന്തേം തള്ളേം എത്ര ജനങളുടെ മുന്നിലാ നാണം കെട്ടത്? പരസ്പരം ഇഷ്ട്ടാണെൽ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കായിരുന്നില്ലേ? ഹാ " അവർ പതം പറഞ്ഞു നെടുവീർപ്പോടെ അവനെ നോക്കി. " അതിനുള്ള സാഹചര്യം ആയിരുന്നില്ല അപ്പൊ കിച്ചൂന്റെ അച്ഛനും അമ്മയും ഏട്ടനും എവിടെ? " അത് കേൾക്കെ അവരുടെ മുഖം ചുളിഞ്ഞു. " ഓഹ് നീയറിഞ്ഞില്ലേ? യമുന ആത്മഹത്യ ചെയ്തു.. മകനും അച്ഛനും ഇപ്പൊ ഇവിടില്ല യമുന മരിച്ചു കർമ്മങ്ങളൊക്കെ ചെയ്ത് മകൻ അച്ഛനേം കൊണ്ട് പോയി " " എങ്ങോട്ട്?? " " അറിയില്ല അഭി കുഞ്ഞും അവരുടെ കുടുംബത്തിലെ ഏതോ പെണ്ണും നിന്റെ വീട്ടിൽ തീയിൽ അകപ്പെട്ട് മരിച്ചു അതിന് ഉത്തരവാദി നീയാണെന്ന പറഞ്ഞു നടന്നാരുന്നു... പക്ഷെ സംഭവം തെളിഞ്ഞപ്പഴല്ലേ അറിഞ്ഞേ ഗ്യാസ് ലീക് ആയി മരിച്ചതാണെന്ന്...

നീയതൊക്കെ അറിഞ്ഞോ? " അവന്റെ വക്രിച്ച മുഖത്തേക്ക് ആ സ്ത്രീ നോക്കി. അവൻ ഇല്ലെന്ന് പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. ആമീൻ അവനെയും കാതെന്ന പോലെ കാറിന്റെ ബോണറ്റിൽ ചാരിയിരിക്കുകയായിരുന്നു. അന്ന് രാത്രി മുഴുവൻ നാട്ടുകാരോടും അവർക്ക് അറിയുന്ന ആളുകളോടുമെല്ലാം ഇരുവരും അവരെ പറ്റി അന്വേഷിച്ചെങ്കിലും നിഷ്ഫലമായിരുന്നു. രണ്ട് പേരും അവിടെ അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് അന്നത്തെ രാത്രി അവിടെ കഴിച്ചു കൂട്ടി. ❤️🔥 " ഓഹ് അവന്റെ കൊച്ചിനേം വയറ്റിലാക്കിയുള്ള വരവാണല്ലേ നിന്റെ തന്തയും ആങ്ങളയും കാണ്ടേണ്ട നിന്നെ... അവിടെ വെച്ചവസാനിപ്പിക്കും " കൃഷ്ണയുടെ ഉന്തിയ വയറിലേക്ക് നോക്കി ജയന്തി ആക്രോംശിച്ചു. കൃഷ്ണ അപമാന ഭാരത്താൽ താഴ്ത്തി. അനയയും റിനുവും അവർ പറയുന്നതിന്റെ പൊരുൾ അറിയാതെ നോക്കി നിന്നു. " ഈ നാശം കേറി വരുന്നത് മോനെ അടുത്ത ആരേലും കൊല്ലാനാവും " രേണുക ഈർഷ്യയോടെ പറഞ്ഞു. " കേട്ട് നിൽക്കുന്നതിന് പരിതിയുണ്ട് " കൃഷ്ണയുടെ പതിഞ്ഞ ശബ്‌ദം അവരുടെ കാതുകളിൽ ഒഴുകി.

രേണുകയും ജയന്തിയും സരസ്വതിയും എരിയുന്ന പകയോടെ അവളെ നോക്കി. " ഞാൻ അത്ര വലിയ പാപമൊന്നും ചെയ്തിട്ടില്ല അഭിമന്യുവിനോട് പറഞ്ഞതാണ് എനിക്ക് വരുണിനെ ഇഷ്ട്ടാണെന് " അവൾ അവരോട് വല്ലാത്ത ദേഷ്യത്തിൽ പറഞ്ഞു. " നിന്റെ മറ്റവന്റെ പേരിവിടെ ഉച്ചരിച്ചു പോവരുത്... അവൻ നശിച്ചു പോവുമെടി ഗതി കിട്ടാതെ അലയുമെടി അവൻ " അതും കൂടെ കേട്ടതും അവളുടെ ദേഷ്യം ഉച്ച സ്ഥാനിയിൽ എത്തി. " എന്തായാലും നിങ്ങളുടെ അഭിമന്യുവിനെ പോലെ നെറികേട് കാണിച്ചിട്ടില്ലെന്റെ വരുൺ... മറ്റൊരുത്തന്റെ പെണ്ണിനെ സ്നേഹിച്ചിട്ടില്ല " വായുവിലൂടെ ജയ്യിന്റെ കൈ ഉയർന്നു പൊങ്ങി അവളുടെ കവിളിൽ ശക്തിയിൽ പതിഞ്ഞു. അവൾ വേദനയോടെയും ദേഷ്യത്തോടെയും അവനെ നോക്കി. " കണ്ട സ്ത്രീകളുടെ കൂടെ കിടന്ന് സ്ത്രീകളെ ചതിക്കുന്നവനല്ലേ നിന്റെ വരുൺ അതുപോലെയല്ല അഭി " " അനാവശ്യം പറയുന്നോ? " കൃഷ്ണ അവനെ അതി കഠിനമായ കോപത്തോടെ നോക്കി. " വരുണിന്റെ പുരാണം നിന്റെ ഈ അവസ്ഥയിൽ പറയുന്നത് ശെരിയല്ല അതുകൊണ്ട് മാത്രം പറയുന്നില്ല " ജയ് പല്ല് കടിച്ചു.

" നിങ്ങൾ തോന്നിയതെല്ലാം പറയുന്നത് ഞാൻ വിശ്വസിക്കണം അല്ലെ? ഇതിനൊക്കെ എന്തെങ്കിലും തെളിവ് ഉണ്ടോ... ഉണ്ടാകില്ല കാരണം എന്റെ വരുൺ അങ്ങനെയല്ല " രേണുക പിന്തിരിഞ്ഞു നടന്നു വേഗം തന്നെ മുറിയിലെത്തി. അവരുടെ അലമാരയിൽ നിന്നും ഒരു ഫയൽ എടുത്തു കൊണ്ട് പെട്ടന്ന് തന്നെ ഹാളിലേക്ക് വന്നു. അവൾക്ക് നേരെ അത് നീട്ടി. " വാങ്ങി നോക്ക് നിന്റെ മറ്റവന്റെ അഭ്യാസങ്ങൾ " അവൻ ചെയ്ത തോന്നിവാസങ്ങളുടെ തെളിവുകൾ അവൾക്ക് മുന്നിൽ നിരന്നു. അതൊരു വലിയ ആഘാതം തന്നെ കൃഷ്ണയിൽ സൃഷ്ട്ടിച്ചു. അവൾക് ബോധക്ഷയം സംഭവിക്കുകയും അത് കാണെ ഭയപാടോടെ അവരെല്ലാം അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. രാത്രി മുഴുവൻ ഒബ്സെർവഷനിലായിരുന്നു അവൾ. " ഇപ്പോൾ പേടിക്കാനൊന്നുമില്ല ബിപി കൂടിയതാണ്... പക്ഷെ ഇനി ശ്രദ്ധിക്കണം മാസം 8 ആണെന്ന ഓർമ വേണം ഡേറ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്? " കൺസൾട്ടിങ് റൂമിലിരിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ മൂളി കേൾക്കുമ്പോൾ പോലും ജയ് ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.

" ഹ്മ്മ്... സത്യത്തിൽ എനിക്കറിയില്ല " ജയ് അലസമായി പറഞ്ഞു. " നിങ്ങൾ അവളുടെ ആരാണ്? " " ഞാൻ അവളുടെ ആന്റിയുടെ മകനാണ് " " ഓക്കേ ഇപ്പൊ വീട്ടിൽ കൊണ്ടുപോയിക്കോളൂ കുഴപ്പം ഒന്നുമില്ല പൈൻ വന്നാൽ നീട്ടി കൊണ്ടുപോകേണ്ട കൺസൾട്ട് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വേഗം എത്തിക്കണം " ജയ് തലയാട്ടി. ഡിസ്ചാർജ് കഴിഞ്ഞ് അവളെയും കൊണ്ട് വീണ്ടും വീട്ടിലേക്ക് തന്നെ പോയി. അവളെ കണ്ടിട്ടും ആരും അവളുടെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല. അവൾക്കാരെയും നോക്കാനും കഴിഞ്ഞിരുന്നില്ല. ആ നിമിഷങ്ങളിലെല്ലാം ഭൂമി നിശ്ചലമായെങ്കിലെന്നോ അതുമല്ലെങ്കിൽ വിഷം കുടിച് മരിക്കാമെന്ന് പോലും അവളാഗ്രഹിച്ചു. അവളെ അനയയും റിനുവും കിടക്കുന്ന റൂമിലേക്ക് ആക്കി. അവരെ നോക്കാൻ പോലുമവൾ ഭയപ്പെട്ടു.

ജയന്തി കഴിഞ്ഞ ദിവസം രാത്രി പറഞ്ഞ ചരിത്രങ്ങൾ ഓർക്കവേ അനയക്കും അവളുടെ മുഖത്തേക്ക് നോക്കാനും സംസാരിക്കാനും ബുദ്ധിമുട്ടി. അനയ അവൾക് കിടക്കാൻ വേണ്ടി ബെഡ് ഒഴിഞ്ഞു കൊടുത്തു. അവൾ ബദ്ധപ്പെട്ട് വയർ താങ്ങി ബെഡിൽ ക്ഷീണത്തോടെ കിടന്നു. കൃഷ്ണയുടെ ബുദ്ധിയും മനസ്സും ശരീരവും മരവിച്ചിരിക്കുന്നു. ശ്വാസം പോയി വരുന്ന ജീവനുള്ള ജഡം മാത്രമാണ് കൃഷ്ണയെന്ന് അനയക്ക് തോന്നി. അനുകമ്പയും സഹതാപവും അവളിൽ നിറഞ്ഞു. തന്റെ ഉമ്മയെ തന്നെ അനയ കൃഷ്ണയിൽ കണ്ടു. ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ അടുത്ത പകലിന്റെ അവസാനത്തിൽ വീട്ടിലെത്തിയ അതിഥികൾ കൃഷ്ണയിൽ വീണ്ടും ആഘാതം സൃഷ്ട്ടിച്ചു. " എന്തിനാണ് ദൈവമേ വീണ്ടും വീണ്ടും എന്നെ പരീക്ഷിക്കുന്നത് " എന്നൊരു ദീന സ്വരം ആരോരും കേൾക്കാതെ കൃഷ്ണയിൽ അലിഞ്ഞു. അപർണ വിളർച്ചയോടെയാണ് അനയയെയും കൃഷ്ണയെയും നേരിട്ടത്.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story