എന്നിലെ നീ: ഭാഗം 48

ennile ne

രചന: ഹനൂന

" എന്തിനാണ് ദൈവമേ വീണ്ടും വീണ്ടും എന്നെ പരീക്ഷിക്കുന്നത് " എന്നൊരു ദീന സ്വരം ആരോരും കേൾക്കാതെ കൃഷ്ണയിൽ അലിഞ്ഞു. അപർണ വിളർച്ചയോടെയാണ് അനയയെയും കൃഷ്ണയെയും നേരിട്ടത്. തുടർന്ന് വായിക്കൂ ❤️🔥 " ഹലോ ആരാണ്? " ഇരുണ്ട് തുടങ്ങുന്ന വാനത്തെ നോക്കി നിൽക്കവേ വരുണിന്റെ ഫോൺ അടിക്കുകയും അവനത് എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി അണ്നൗണ് നമ്പർ ആണെന്ന് കണ്ടതും എടുത്ത് ചെവിയിൽ വെച്ച് അവൻ ചോദിച്ചു. " അറിയാൻ സാധ്യത കുറവാണ്... ജയ് " മറുതലക്കലുള്ള മറുപടി കേട്ടവൻ നെറ്റി ചുളിച്ചു. " ഹ്മ്മ്... വാട്ട്‌ യു വാണ്ട്‌ ഫ്രം മി? " വരുൺ " ഐ നീഡ് യുവർ ലൈഫ് ... തരാൻ പറ്റുമോ? " വരുൺ തമാശ കേട്ടത് പോലെ ചിരിച്ചു. " ചിരിക്കുന്നോ? ഡോണ്ട് യു വാണ്ട്‌ യുവർ ഡിയറസ്റ്റ്? " വരുണിന്റെ മുഖത്തെ ചിരി മാഞ്ഞു പകരം അവന്റെ മുഖം ഇരുണ്ടു. " ഹു തെ ഹെല്ൽ ആർ യു???? " വരുൺ ദേഷ്യത്താൽ മുരണ്ടു. മറുതലക്കലെ അട്ടഹാസം കേൾക്കെ അവൻ വിറഞ്ഞു കയറി. " നിനക്ക് എന്താണ് വേണ്ടത്? "

വരുൺ കടിച്ചമർത്തിയ ദേഷ്യത്തോടെ ചോദിച്ചു. " ഐ നീഡ് യുവർ ലൈഫ് " മറുതലക്കലെ ജയ്യിന്റെ സ്വരം കടുത്തു. " നാളെ വൈകുന്നേരം നിന്റെ വീട്ടിൽ കൃഷ്ണയുണ്ടാകും പറ്റുമെങ്കിൽ വന്നു കൊണ്ടുപൊയ്ക്കോ " അത്രയും പറഞ്ഞു ജയ് കാൾ ഡിസ്കണക്ട് ചെയ്തു. വരുൺ കണ്ണടച്ചു ദീർഘമായി നിശ്വസിച്ചു. " അഭിമന്യുവിന്റെ കുടുംബം മുചൂടും നശിപ്പിച്ചല്ലേ ഇവിടുന്ന് ഞാൻ തിരികെ പോയത്... എവിടെയാണെനിക്ക് പിഴവ് പറ്റിയത് " വരുൺ സ്വയമേ പറഞ്ഞു. ആമീൻ അസ്വസ്ഥമായി അവനടുത്തേക്ക് വന്നു. " വരുൺ... ഏകദേശം കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട് നീ കാരണമാണ് കൃഷ്ണയും അനുയും റിനുവും കാണാതായത്. എന്തിന്? അതിനുള്ള ഉത്തരം നീയെനിക്ക് ഇപ്പോൾ തരണം " വരുൺ നിശ്വസിച്ചു കൊണ്ട് അവനോട് പഴയ കാര്യങ്ങൾ വ്യക്തമാക്കി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമീനിൽ നിന്നും ഒരു നെടുവീർപ്പുണർന്നു. " നീയെന്തിനാ അവനെ കൊന്നത്? അവളെ മാത്രമല്ലേ നിനക്ക് ആവശ്യം " ആമീൻ ചോദിച്ചു. വരുണിന്റെ കണ്ണുകളിൽ അതിയായ കോപം നിറഞ്ഞു.

" എന്റെ പെണ്ണിനെ മോഹിക്കാൻ എനിക്ക് മാത്രമേ അധികാരം ഒള്ളു " പരുക്കൻ ശബ്ദത്തോടെ അവനത് പറയുമ്പോൾ ആമീനിന്റെ ചുണ്ടിൽ അറിയാതെ ചിരിയൂറി. " അതെ നിന്റെ പെണ്ണിന്റെ മേൽ നിനക്ക് മാത്രമേ അധികാരം ഒള്ളു അതുപോലത്തെ തന്നെ മറ്റുള്ള പെണ്ണുങ്ങളെയും അവരുടെ ഭർത്താവിനും കാമുകനും മാത്രമേ അധികാരം ഒള്ളു വരുൺ... " ഗൂഢമായ ചിരിയോടെ ആമീൻ പറയുന്നത് കേൾക്കെ അവൻ അട്ടഹസിച്ചു. " അവർ അവരെ ഉപദ്രവിക്കുമോ? " അമീൻ വ്യാകുലതയോടെ ചോദിച്ചു. " അനയയെ ഒന്നും ചെയ്യില്ല ബട്ട്‌ കിച്ചുവിനോട് അവർക്ക് നല്ല ദേഷ്യം ഉണ്ട് മെയ്‌ ബി അവളെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്... " വരുണിന്റെ മുഖം വിവർണ്ണമായി. " ഇപ്പൊ വന്ന കാൾ എവിടെ നിന്നാണെന്ന് നോക്കണം എന്നിട്ട് രണ്ട് പേരെയും അവിടെ നിന്ന് ഇങ്ങോട്ട് പിന്നെ മതി അവർക്കുള്ളത് " അമീൻ വ്യക്തമാക്കി. " നാളെ അവളെ അങ്ങോട്ട് കൊണ്ടുവരും " വരുൺ " ഇല്ലെങ്കിൽ? " വരുൺ നിശബ്ദമായി. ആമീൻ ഫോൺ എടുത്ത് അവന്റെ ആവശ്യത്തിന് ഉപകാരപ്പെടുന്നവനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.

കാൾ ഡിസ്‌ക്കണക്ട് ചെയ്ത് ജയ് വിളിച്ച നമ്പർ ഇപ്പോൾ വിളിച്ച നമ്പറിലേക്ക് അയച്ചു കൊടുത്തു. അയാളാ നമ്പർ 5 മിനിറ്റിനകം തന്നെ ട്രേസ് ചെയ്ത് ലൊക്കേഷൻ അയച്ചു കൊടുത്തു. " വരുൺ ഇതേതാ സ്ഥലം? " ആമീൻ അയാൾ അയച്ച ലൊക്കേഷനിലേക്ക് നോക്കി കൊണ്ട് തന്നെ വരുണിനോട്. വരുണ് ലൊക്കേഷനിലേക്ക് മിഴികൾ നീട്ടി. അവന്റെ കണ്ണുകൾ ആശ്വാസത്തോടെ തിളങ്ങി. " എന്റെ വീട്ടിലുണ്ട് അവന്മാർ " അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി. " വാ പോകാം " ആമീൻ ദൃതിപെട്ട് വീടിന്റെ പുറത്തേക്കിറങ്ങി. " ഇക്കാ നിൽക്ക്... എല്ലാത്തിനും ക്ഷമ വേണം ഒരു തരത്തിലുമുള്ള മുൻകരുതലുകൾ ഇല്ലാതെ അങ്ങോട്ട് പോകുന്നത് ശെരിയല്ല " അത് കേൾക്കെ അമീൻ അരയിൽ നിന്നും m6 പിസ്റ്റൾ എടുത്ത് കാണിച്ചു. " ക്ഷമിക്ക് ഇക്കാ... ഇപ്പൊ സമയം 7 ആകുന്നെ ഒള്ളു എട്ട് മണിയൊക്കെ കഴിഞ്ഞ് ഫുടൊക്കെ കഴിച്ച് പതുക്കെ ഇറങ്ങാം " വരുണിന്റെ അലസമായ സംസാരം അമീനിൽ ദേഷ്യം നിറച്ചു. " നിനക്കെല്ലാം നിസ്സാരമായേക്കാം പക്ഷെ അവൾക് അവൾക്കെന്തെങ്കിലും സംഭവിച്ചാൽ വരുണേ നീ ശെരിക്കും അറിയും അമീൻ അൽത്താഫ് ആരാണെന്ന്! "

അമീൻ വരുണിന്റെ ഷർട്ടിന്റെ കോളറിൽ പിടിത്തമിട്ടു കൊണ്ട് മുരണ്ടു. ❤️🔥 വീട്ടിലെ മൂകതക്ക് വിരാമം ഇട്ടുകൊണ്ടായിരുന്നു അപർണയും ശ്രീയും കുഞ്ഞും അവിടെയെത്തിയത്. അപർണക്ക് അനയയെ നേരിടാൻ ബുദ്ധിമുട്ട് നന്നേ ഉണ്ടായിരുന്നു. അനയയും ആകെ പരവശയായിരുന്നു. ശ്രീയെ തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് കണ്ടതിനാലും അവന്റെ കയ്യിലെ കുഞ്ഞിനേയും കണ്ട് കൊണ്ടായിരുന്നു അവളുടെ പരവേശം. " അനു ഐ തിങ്ക് ഷംന ഇത്തയും അക്ബർക്കയും കല്യാണം കഴിച്ചിട്ടുണ്ടെന്നാണ് ആൻഡ് അവരുടെ കുഞ്ഞാവും അക്ബർക്കാന്റെ കയ്യിലുള്ള കുട്ടി " അത് കൂടെ കേട്ടതും അവളുടെ ഹൃദയം ആഞ്ഞു മുടിച്ചു. കണ്ണുകൾ പിടപ്പോടെ മൂവരെയും നിർന്നിമിഷത്തേക്ക് നോക്കി നിന്നു പോയി. " അനയ മാഡം എങ്ങനെയുണ്ട് ഇവിടെ? " ശ്രീ വളരെ കൂളായി അവളോട് സംസാരിച്ചു കൊണ്ട് കുട്ടിയെ താഴെയിറക്കി. അവൾ വിളർച്ചയോടെ ചിരിച്ചുകൊണ്ട് കുഴപ്പമില്ലെന്ന മട്ടിൽ തലയാട്ടി. " ശീച്ചാ ഞ മുത്തൂന്റെ അത്ത് പോത്തേ ബൈ " കുഞ്ഞിപ്പെണ്ണ് കൊഞ്ചിപറഞ്ഞു ആടിയാടി ഓടി സരസ്വതിയുടെ റൂമിലേക്ക് പോയി.

" അമ്മാ... " അവൻ നീട്ടി വിളിച്ചു. അനയയുടെയും റിനുവിന്റെയും മുഖം ചുളിഞ്ഞു. " അമ്മ?! അപ്പൊ അക്ബർ ഹിന്ദു ആണോ? ചതിക്കുകയായിരുന്നോ റബ്ബിൽ ആലമീനായ തമ്പുരാനേ ഞങ്ങളെ " അനയയുടെ ഉള്ളിൽ നിറഞ്ഞ സംശയവും സങ്കടവും മൂലം അവളുടെ മുഖം വാടി. " മാഡത്തിന്റെ ഫിയൻസിയും വരുണും എത്തിയത് അറിഞ്ഞില്ലേ? " അവളുടെ ശ്വാസം നിലച്ചതുപോലെ അവൾക് അനുഭവപ്പെട്ടു. " അപ്പു കുറച്ചു വെള്ളം കൊണ്ടു വരുമോ? " അപർണയുടെ മുഖത്തേക്ക് ക്ഷീണത്തോടെ നോക്കി ശ്രീ ചോദിച്ചു. അവൾ അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നാ ചിന്തയിലായതുകൊണ്ട് ശ്രീ പറഞ്ഞത് കെട്ടിരുന്നില്ല.

അവൻ അവളെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി. അനയ അപർണയുടെ മുഖത്തേക്ക് നോക്കി. " ഷംന ചതിക്കാണോ ഞങ്ങളെ? " ഏക്കത്തോടെ അനയ ചോദിച്ചു. അവളില്നിന്നൊരു പേമാരി പുറപ്പെടാൻ കാത്തിരുന്നപോലെയായിരുന്നു അവളുടെ മുഖം. അപ്പു കണ്ണുകലടച്ചു തുറന്നു. ഒരു തുള്ളി കണ്ണുനീർ നിലപതിച്ചു അവളിൽ നിന്നും. " ചതിക്കപ്പെട്ടതും വഞ്ചിക്കപ്പെട്ടതും ഞാൻ മാത്രമാണ് " കുറ്റവാളിയെപ്പോലെ തലയും താഴ്ത്തി അപ്പു വേദനയോടെ പറഞ്ഞു. " സോറി അനു നിന്നെ ചതിക്കണം എന്നൊരിക്കലും കരുതിയതല്ല പക്ഷെ അവനിലേക്ക് എത്തിപ്പെടാൻ വേറെ മാർഗ്ഗം ഇല്ലായിരുന്നു. " " ഒന്ന് തെളിച്ചു പറഞ്ഞു തരുമോ ഷംന " അപ്പു അവളെയും വലിച്ചു മുകളിലേക്കുള്ള ഗോവണി കയറി കൂടെ റിനുവും. ടെറസിന്റെ മുകളിൽ നിന്നു കൊണ്ട് അപ്പു അനന്തമായ നീലാകാഷത്തിലേക്ക് മിഴികൾ നട്ട് പറഞ്ഞു തുടങ്ങി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story