എന്നിലെ നീ: ഭാഗം 49

ennile ne

രചന: ഹനൂന

" ഒന്ന് തെളിച്ചു പറഞ്ഞു തരുമോ ഷംന " അപ്പു അവളെയും വലിച്ചു മുകളിലേക്കുള്ള ഗോവണി കയറി കൂടെ റിനുവും. ടെറസിന്റെ മുകളിൽ നിന്നു കൊണ്ട് അപ്പു അനന്തമായ നീലാകാഷത്തിലേക്ക് മിഴികൾ നട്ട് പറഞ്ഞു തുടങ്ങി. തുടർന്ന് വായിക്കൂ ❤️🔥 അപ്പു ടെൻഷനോടു കൂടി ആണ് കാറിന്റെ വിൻഡോയിൽ തലചായ്ച്ചു കിടന്നു. അവളുടെ കൈ ഉദരത്തിലെ കുഞ്ഞിനെ അപ്പോഴും തഴുകി കൊണ്ടിരുന്നു. വണ്ടിയൊടിക്കുന്നയാൾ റിയർ വ്യൂ മിററിലൂടെ അവളുടെ അങ്കലാവണ്യം ആസ്വദിച്ചു കീഴ്ച്ചുണ്ടിനിനെ നാവിനാൽ തഴുകി വണ്ടി പതുകെ ഓടിച്ചു. അയാളുടെ ശ്രദ്ധ ഒരിക്കൽ പോലും എതിരെ ശ്രീയും മനിയും വരുന്ന ബൈക്കിന്റെ ശബ്ദതത്തിലേക്കോ പോയില്ല അവളിൽ മാത്രം അയാളുടെ കണ്ണുകൾ തറഞ്ഞു. ശ്രീ ടെൻഷനോട് വണ്ടി വേഗതയിൽ കുത്തിക്കുമ്പോൾ അവന്റെ കാതുകളും പതുക്കെ വരുന്ന കാറിന്റെ ശബ്‌ദം ശ്രവിച്ചില്ല. വളവ് തിരിഞ്ഞെത്തിയതും രണ്ട് വണ്ടികളും തമ്മിൽ കൂട്ടിയിടിച്ചു. ബൈക്കിലിരുന്ന മനിയും ശ്രീയും ബാലൻസ് തെറ്റി വീണു.

ശ്രീ ബൈക്ക് മേലിൽ നിന്നും മാറ്റി ബൈക്ക് നിർത്തി കാറിന്റെ ഉള്ളിലിരിക്കുന്നയാളെ രൂക്ഷമായി നോക്കി. അയാളുടെ കണ്ണുകൾ മൊഴിഞ്ഞു പുറത്തു ചാടിയിരുന്നു. മനീഷ എങ്ങനെയൊക്കെയോ എഴുന്നേറ്റു ദേഷ്യത്തിൽ അയാളുടെ അടുത്ത് പോയി ഡ്രൈവിംഗ് സീറ്റിന്റെ ഡോർ ‌ പുറത്ത് നിന്ന് തുറന്നു. " എവിടെ നോക്കിയാടാ വണ്ടിയൊടിക്കുന്നെ " മനി ദേഷ്യത്തിൽ ചോദിച്ചു. " എന്റെ ഭാഗത്തു മാത്രല്ല തെറ്റ് നിങ്ങൾക്കും നോക്കി വരാർന്നില്ലേ " അയാൾ ചാടി പുറത്തിറങ്ങി. മനി രണ്ടടി പിന്നോട്ട് മാറി. മനിയുടെയും ശ്രീയുടെയും ശബ്‌ദം കേട്ട് അപ്പു ഡോർ തുറന്ന് ഇറങ്ങി വന്നു. ശ്രീ അവളെ അവിടെ കണ്ടതും ഞെട്ടി. " നീയെങ്ങോട്ടാ? ഇതാരാ? " ശ്രീ നേർവസ് ആയി അവൾക്കടുത്തേക്ക് പാഞ്ഞു പോയി. " അറിയില്ല " അവൻ കണ്ണുകൾ കൂർപ്പിച്ചവളെ നോക്കി. " കിച്ചുവിനെയും വീട്ടിൽ കാണുന്നില്ല " ശ്രീ " വരുൺ പറഞ്ഞിട്ടാ " ഇവരുടെ സംസാരം ശ്രവിച്ച് ഡ്രൈവർ അങ്ങോട്ട് വന്നളുടെ കരം കവർന്നു കാറിൽ വലിച്ചു കയറ്റാൻ ശ്രമം നടത്തി. അപ്പോഴേക്കും ശ്രീ അയാളുടെ കൈ തട്ടി മാറ്റി അവളെ അവനിലേക്ക് ചേർത്തു.

" അവളെ വിട് ചെക്കാ ഞങ്ങൾക്ക് പോണം അല്ലെ മോളെ... വാ " അയാളുടെ അവളുടെ താടിയിൽ പിടിക്കാൻ കൈ നീട്ടിയതും അവൾ മുഖം ശ്രീയുടെ നെഞ്ചിലേക്ക് ചേർത്തു. അയാൾ രണ്ട് പേരെയും രൂക്ഷമായി നോക്കിയവളെ ബലമായി അയാളിലേക്ക് കൊണ്ടുവന്നു. അയാളുടെ കൈ കരുതിൽ ശ്രീക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അയാൾ വിൻഡോലൂടെ കാറിലേക്ക് കയ്യിട്ട് ഗൺ എടുത്തു അവൻ നേരെ ചൂണ്ടി. മനി കണ്ട് ഭയപ്പാടോടെ ആർത്തു. അവൾ അപ്പുവിന്റെ അടുത്തേക്ക് അറചറച്ചു നീങ്ങി. " ഒച്ചയെടുക്കല്ലേ എനിക്ക് ഇവളെ മാത്രമേ വേണ്ടു പോ നിങ്ങൾ " ശ്രീ അയാളുടെ അടുത്ത് നിന്നും അല്പം പിന്നിലേക്ക് മാറി. അയാൾ അപ്പുവിനെ കാറിലേക്ക് കയറ്റുന്ന വേളയിൽ ശ്രീ ഗൺ ഉള്ള അയാളുടെ കയ്യിലേക്ക് നീട്ടി ചവിട്ടി. അയാളുടെ കയ്യിൽ നിന്നും ഗൺ ദൂരം വീണു. അയാളുടെ ശ്രദ്ധ തിരിഞ്ഞതും അവൻ അപ്പുവിനെ അയാളിൽ നിന്നും വലിച്ചു.

അവൻ വേഗത്തിൽ അവളെയും കൊണ്ട് ഓടി. അത് തിരിച്ചറിഞ്ഞ മനി അവർ പോയ ദിശയിലേക് ഓടാതെ അവളുടെ പിന്നിലേക്ക് തിരിഞ്ഞോടി. അയാൾ അപ്പുവിന്റെയും അവന്റെയും പിന്നാലെ ഓടിയെങ്കിലും ആളുകളുള്ള മെയിൻ റോഡിലെത്തോയപ്പോൾ തിരിഞ്ഞ് പോയി. മനി ഓടിയോടി എത്തിയത് വരുണിന്റെ വീട്ടിലേക്കാണ്. അവൾ കിതപ്പടക്കിക്കൊണ്ട് വീടിന്റെ മുറ്റത്തെ തിണ്ണയിലിരുന്നു. വീടിന്റെ ഉള്ളിൽ നിന്നും ചെറുതല്ലാത്ത സ്വരത്തിൽ അവ്യക്തമായി ഒരാണും പെണ്ണും സംസാരിക്കുന്നത് മനിക്ക് കേൾക്കാമായിരുന്നു. അവൾ ആശ്വാസത്തോടെ എഴുന്നേറ്റ് മുൻ വാതിലിൽക്കലേക്ക് നിന്നു. " ഹെലോ.... " അവളുടെ ശബ്‌ദം കേട്ടതും കൃഷ്ണ ഞെട്ടി. കൃഷ്ണ പതിഞ്ഞ സ്വരത്തിൽ അതാരുടെ ശബ്ദമാണെന്ന് വരുണിന് വ്യക്തമാക്കി കൊടുത്തു. അവൻ സധൈര്യം മനീഷയെ നേരിടാൻ പുറത്തേക്കിറങ്ങി. മനി വരുന്ന അപരിചിതനെ കണ്ടതും സഹൃദമായി പുഞ്ചിരിച്ചു. ആണ് പുഞ്ചിരിയിൽ കുടിലതകളോ വഞ്ചനകളോ നിറഞ്ഞിരുന്നില്ല. എന്നാൽ വരുൺ നിനച്ചത് മനീഷ അവരെ ഇല്ലായ്മ ചെയ്യാൻ വന്നതാണെന്നാണ്. "

കുടിക്കാൻ കുറച്ചു വെള്ളം തരുമോ? " വരുൺ സംശയത്തോടെ അവളെ നോക്കി. " ദാഹിച്ചിട്ടാ " അവൾ തൊണ്ടയിൽ നിന്ന് ഒരിറ്റ് ഉമിനീറിറക്കി പറഞ്ഞു. വരുൺ ഗൂഢമായി തലയാട്ടി. അപ്പോൾ തന്നെ അവന്റെ ഫോൺ റിങ് ചെയ്തു. അവൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി. അവന്റെ നെറ്റി ചുളിഞ്ഞു. " ഞാൻ വെള്ളം എടുത്ത് കൊണ്ടുവരാം " എന്ന് പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്ത് അകത്തേക്ക് നടന്നു. " ഹ്മ്മ്? " " അത് സാറേ അപർണ രക്ഷപ്പെട്ടു " " വാട്ട്‌???? " വരുൺ ദേഷ്യത്തോടെ ഫോൺ ചെവിയോട് ചേർത്തു മുരണ്ടു. മറുതലകലുള്ളയാൽ നടന്ന സംഭവം മുഴുവൻ വിവരിച്ചു. വരുൺ നെറ്റിയിലൂടെ വിരലോടിച്ചു മൂളി അയാളോട് പൊയ്ക്കൊള്ളാൻ പറഞ്ഞ് കാൾ ഡിസ്‌ക്കണക്ട് ചെയ്ത് പുറത്തേക്ക് തന്നെ വീണ്ടും വന്നു. മനി പുറത്തെ കാഴ്ചകൾ കണ്ട് നിൽക്കുകയായിരുന്നു. അവന്റെ സാമിപ്യം തിരിച്ചറിഞ്ഞവൾ അവൻ നോക്കി.

" വെള്ളം? " അവൾ നിരാശയോടെ അവനോട് ചോദിച്ചു. " അകത്തിരിക്കൂ വെള്ളം അകത്തു നിന്ന് കുടിക്കാം " അവൾ സമ്മതിച്ചപോലെ അകത്തേക്ക് കയറി. " ഇരിക്കൂ ഞാൻ വെള്ളം കൊണ്ട് വരാം " അവൾ നിഷ്കളങ്കമായി ചിരിച്ചു. അവൻ റൂമിൽ ചെന്ന് കൃഷ്ണയെ നോക്കി ചുണ്ടിന് മേൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവൻ റൂമിലൂടെ ഉലാത്തി. തേടിയതെന്തോ കിട്ടിയപോലെ അവന്റെ കണ്ണുകൾ തിളങ്ങി. കൃഷ്ണയ്ക്ക് നേരെ പിന്നെ തിരിഞ്ഞു അവൻ നിലത്തേക്ക് ഇരുന്ന്. നിലത്തു കിടക്കുന്ന ബ്ലേഡ് എടുത്ത് കയ്യിന്നു മേലെ ആഴത്തിൽ വരഞ്ഞു. " ശ്ശ്ഷ് " അവൻ നീറ്റലോടെ കൃഷ്ണയുടെ നേരേക്ക് തിരിഞ്ഞു. " അയ്യോ ചോര " ഒഴുകുന്ന ചോരയിലേക്ക് നോക്കി പറയവേ തന്നെ അവൾ ഊർന്ന് കിടക്കയിലേക്ക് വീണിരുന്നു. നിർവൃതിയോടെ അവൻ റൂമിന്റെ ഓരത്ത് വെച്ച അവന്റെ ബാഗിൽ നിന്നും ഗൺ എടുത്ത് പിന്നിലേക്ക് പിടിച്ചു മനീഷയുടെ അടുത്തേക്ക് നടന്നു. അവൾ അവനെ കണ്ടതും എഴുന്നേറ്റ് നിന്നു. അവളുടെ കണ്ണുകൾ നീണ്ടത് അവന്റെ കയ്യിലേക്കാണ് വെള്ളം ഇല്ലെന്ന നിരാശയിൽ അവൾ നിസ്സഹായതയോടെ അവനെ നോക്കി. " വെള്ളം കഴിഞ്ഞു പോയി " " ഹ്മ്മ് എന്നാൽ നേരത്തെ പറയാമായിരുന്നു. ഞാൻ പോട്ടെ " അവൾ തിരിഞ്ഞു നടന്നു. " ഠൊ!!!!!! " അവൾ പെട്ടെന്ന് തന്നെ മുന്നോട്ടാഞ്ഞ് കമിഴ്ന്നടിച്ചു നിലം പതിച്ചു. ചുടു രക്തം നിലം മുഴുവൻ പരന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story