എന്നിലെ നീ: ഭാഗം 5

ennile ne

രചന: ഹനൂന

+2 കഴിഞ്ഞ് നിൽക്കുമ്പോഴാണ് വരുണിന്റെ പ്രൊപോസൽ വരുന്നത്. ആദ്യമൊക്കെ ഒഴിവാക്കിയെങ്കിലും പതിവായി എന്റെ പുറകെ വരുന്നതും തന്റെ പുറകെ വരുന്ന പൂവാലന്മാരെ ആട്ടിയോടിക്കുകയും ചെയ്യുന്നവനെ പിന്നീട് എന്നിലെ കൗമാരകാരി കൗതുകത്തോടെ നോക്കി കാണുവാൻ ആരംഭിച്ചപ്പോൾ മുതലാണ് എന്നിലെ പ്രണയിനി പുറത്തേക്ക് വന്നത്. പലയാവർത്തി കണ്ണുകൾ അവനിലേക്ക് നീളുന്നത് തടയാൻ ശ്രമിക്കുമെങ്കിലും കഴിഞ്ഞിരുന്നില്ല. അവനെ അവഗണിക്കുക എന്നത് അതത്ര മാത്രം പ്രയാസകരമായിരുന്നു. " കിച്ചു ഒന്ന് നില്ല് " വരുൺ പതിവ് പോലെ കോളേജിൽ പോകുന്ന വഴിയിൽ എന്നെ പിറകിൽ നിന്നും വിളിച്ചു. അത് കേട്ടതും എന്റെ ചുണ്ടുകൾ പുഞ്ചിരി അവനായി സമ്മാനിച്ചുകൊണ്ട് തിരിഞ്ഞ് നോക്കി. " ഇന്നെങ്കിലും ഒരുമറുപടി താടോ തന്റെ പിന്നാലെ നടന്ന് ന്റെ ചെരിപ്പ് തേഞ്ഞു

" അവൻ പരിഭവിച്ചു. " ഞാൻ വേറെ വാങ്ങിത്തരാം " ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു. " എന്തിന് " അവൻ പിരികം പൊക്കി. " ചെരിപ്പ് തേഞ്ഞെന്ന് പറഞ്ഞ് വരാതിരിക്കരുത് " എന്റെ വാക്കുകൾ കേട്ട് ആവിശ്വാസനീയതയോടെ അവൻ നോക്കി. അന്ന് മുതൽ രണ്ട് ഉടലും ഒരു മനസ്സുമായിരുന്നു ഞാനും അവനും. എപ്പോഴൊക്കെയോ ഞങ്ങൾക്കിടയിൽ ചെറിയ ഉരസലുകൾ നടന്നു. എന്നിരുന്നാലും അതെല്ലാം തരണം ചെയ്തു. അവന്റെ കോളേജ് പഠനം പൂർത്തിയായി ജോലിക്ക് പോക്ക് തുടങ്ങി ഒരുകൊല്ലം തികയുന്നതിന് മുന്നേ അവന്റെ സ്വഭാവത്തിൽ പലമാറ്റങ്ങൾ സംഭവിച്ചു. അവൻ എപ്പോഴും വല്ലാത്ത ദേഷ്യം ആയിരുന്നു. ഒരാണിനോട് സംസാരിക്കാൻ വിടില്ല മെസ്സേജ് അയക്കാൻ പറ്റില്ല 10 മണിക്ക് ശേഷം ഓൺലൈനിൽ കാണാൻ പാടില്ല ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ്‌ എല്ലാം ഡിലീറ്റ് ചെയ്യിപ്പിച്ചു.

അതിന് ശേഷം ടാ വരുണേ എന്നൊക്കെ വിളിച്ച എന്നെ കൊണ്ട് വരുണേട്ടാ എന്ന് വിളിപ്പിച്ചു. എല്ലാം ഞാൻ എന്റെ പ്രണയത്തിൻ വേണ്ടി സഹിച്ചു. ഇപ്പോഴിതാ ശരീരത്തിന്റെ പലഭാഗങ്ങൾ ഫോട്ടോ എടുത്ത് അയച്ചു താ എന്നൊക്കെ അശ്ലീലമായി സംസാരിക്കാൻ തുടങ്ങി. അതെല്ലാം എന്നിൽ വല്ലാത്ത നോവ് സൃഷ്ടിച്ചു. അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല ശാന്തൻ ആയിരുന്നു. എല്ലാവരെയും പോലെ പെട്ടെന്ന് ദേഷ്യം പിടിക്കില്ലായിരുന്നു. എന്നെ ഒരു വാക്കികൊണ്ടോ നോക്കുകൊണ്ടോ കളങ്കപ്പെടുത്താത്തവനായിരുന്നു. കൃഷ്ണ അപർണയെ കെട്ടിപ്പിടിച്ച് കരഞ്ഞു. " ഇപ്പൊ എന്താ പ്രശ്‌നം " " അവ... ൻ.. എന്.. എന്റെ ശ.. രീ... രം കാ...ണണം... ഫോ..ട്ടോ...അയക്കാൻ... പറയാണ്... ഞാൻ... കൊടുത്തില്ല കല്യാ...ണം ക.. ഴിഞ്ഞി....ട്ട് ഇതൊ...ക്കെ മതി...യെന്ന് പറഞ്ഞതി...ന് വ...ഴക്കി...ട്ടതാ " അവളുടെ സ്വരം മുറിഞ്ഞിരുന്നു. കരഞ്ഞു കരഞ്ഞു അവൾ അവശയായിരുന്നു

. " കിച്ചു... എന്താ പറയാ എനിക്ക് അറിയില്ല ആണുങ്ങൾ പ്രണയത്തിന്റെ ഒരു തലത്തിൽ എത്തിയാൽ ഇങ്ങനെ ഒക്കെ ആവും " അപർണ അവളെ സമാധാനിപ്പിച്ചു. ❤️ _______________ ❤️ " അഭി... " ജാനകി അവന്റെ നെറുകയിൽ വാത്സല്യത്തോടെ തലോടി. " മ്മ് " അവൻ മൂളലോടെ വിളി കേട്ടു. " എന്താ അമ്മേടെ മോൻ പറ്റിയെ " അവർ അവന്റെ മുഖം കൈക്കുമ്പിളി എടുത്തു. അവന്റെ ചുണ്ടുകൾ വിതുമ്പി. കണ്ണുകൾ നീർച്ചാൽ ഒഴുക്കി. " എന്തിനാ അമ്മേടെ മോൻ കരയുന്നെ " അവർ അവന്റെ നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ കാണ്ട് അസ്സഹനീയതയോടെ ചോദിച്ചു. " ഒന്നുല്ല...മേ തല വേദനി...ക്കുണു " അഭി വിതുമ്പുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു. അവരത് വിശ്വസിച്ചില്ലെങ്കിൽ കൂടെ അവനെ ആസ്വസിപ്പിച്ചു. നെറ്റിയിൽ തടവി കൊടുത്തു. " അമ്മ ഇന്ന് എന്റെ കൂടെ കിടക്കാവോ " അഭി ചോദിച്ചതും അവർ വാത്സല്യത്തോടെ നെറുകയിൽ തലോടി.

അവനടുത്ത് കിടന്നു. അവൻ അവരെ പുണർന്ന് മാറിൽ തല വെച്ചു. അവരുടെ വിരലുകൾ വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ ഓടി നടന്നു. " അമ്മേടെ മോൻ ഇനി സത്യം പറ എന്താണ് അമ്മേടെ അഭിക്ക് പറ്റിയെ " അവനൊരു പൊട്ടികരച്ചിലോടെ നടന്ന സംഭവങ്ങൾ വിവരിച്ചു. " അമ്മ നിന്നെ കളിപ്പിക്കാൻ പറഞ്ഞതാവും ആ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചിട്ടൊന്നുല്ല പോരാത്തതിന് നാളെ നീ പെണ്ണുകാണാൻ പോകുന്നത് അവളെയാ " ജാനകി ആശ്വാസത്തോടെ പറഞ്ഞു. അവൻ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു. " സത്യം " ഒട്ടൊരു നിമിഷങ്ങൾക്കകം അവൻ ചാടി എഴുന്നേറ്റുകൊണ്ട് അവരെ നോക്കി. " അതേടാ ഞാൻ കുറെ ആയി ചോദിക്കണം ചോദിക്കണം എന്ന് കരുതി ഇരിക്കുവാരുന്നു " ജാനകി അവനെ വാത്സല്യത്തോടെ നോക്കി. അവൻ കട്ടിലിൽ നിന്നുകൊണ്ട് തന്നെ സന്തോഷത്തോടെ തുള്ളിചാടി. " അമ്മേ താങ്ക് യു " അവൻ കുനിഞ്ഞു നിന്ന് അവരുടെ കവിളിൽ സ്നേഹത്തോടെ ചുണ്ടുകൾ ചേർത്തു. ജാനകിയുടെ മനസ്സ് നിറഞ്ഞു.

ഇന്നും അതെ കുട്ടികുറുമ്പൻ തന്നെ ശരീരവും വയസ്സും മാത്രമേ വളർന്നുള്ളു അവൻ ഇന്നും തന്റെ കുരുന്നു പയ്യൻ തന്നെയെന്ന് അവർ ചിരിച്ചു കൊണ്ട് ആലോചിച്ചു. അവന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ അമൂല്യമായ രത്നം തിരിച്ചു കിട്ടിയ സന്തോഷം ആ രത്നത്തിന് തന്റെ പ്രാണനെക്കാൾ വിലയുണ്ടായിരുന്നവന്റെ മനസ്സിൽ. ❤️ ______________ ❤️ " മിസ് മനീഷ ദിനേശ് " അവൾ കണ്ണാടിയിൽ നോക്കി അവളുടെ പേര് ഒരിക്കൽ കൂടെ ഉച്ചരിച്ചു. അവൾ കണ്ണാടിയിൽ സ്വന്തം രൂപം നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. കുറച്ച് നേരം കൂടെ അവിടെ നിന്ന് പിന്നെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. " അഭിമന്യു " അവളുടെ ഓരോ അണുവും അവന്റെ നാമം മന്ത്രിച്ചു. സാരിയുടെ മുൻഭാഗം ഒന്നുയർത്തി നടന്നു.

തനിക്കായി ഡോർ തുറന്ന് കാത്തിരിക്കുന്ന ഗ്രീൻ റോൾസ് റോയിസിന്റെ പിൻസീറ്റിൽ ഇരുന്നു. " യു ലുക്ക്‌ സൊ ഹോട് " അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങി അയാൾ പറഞ്ഞു. അവളുടെ ഉള്ളം സന്തോഷത്തിന്റെ പരമോന്നതയിൽ എത്തി. അവൾ അടുത്ത് ഇരിക്കുന്നവനെ നോക്കി കണ്ണുചിമ്മി ചിരിച്ചു. " താങ്ക്സ് " അവൾ വലതുകൈകൊണ്ട് നീട്ടി അവന്റെ മുഖത്ത് അരുമയായി തലോടി. " താൻ എങ്ങോട്ടാ ഇനി " അയാൾ അവളുടെ വെളുത്ത മൃദുവായ കൈകളിൽ ചുണ്ടുകളമർത്തി ചോദിച്ചു. " ഡയറക്റ്റ് എറണാകുളം " അവൾ അവളുടെ കൈ പിൻവലിച്ചു കൊണ്ട് പറഞ്ഞു. " മ്മ്ഹ്ഹ് അവിടെ സ്റ്റേ ഒക്കെ ശെരിയായോ " അവളുടെ ആ പ്രവർത്തി ഇഷ്ടപ്പെടാതെ അവൻ പറഞ്ഞു. " ഇല്ല അവിടെ തനിക്ക് ഫ്ലാറ്റോ മറ്റോ ഉണ്ടോ രണ്ട് ദിവസത്തെ സ്റ്റേക്കാണ് " അവൾ അവന്റെ മുഖം കയ്യിൽ താങ്ങി അവനടുത്തേക്ക് നീങ്ങി ഇരുന്നു. " യു ക്യാൻ സ്റ്റേ അറ്റ് മൈ ഫ്ലാറ്റ് " അവൻ അവളെ തഴുകി. " അപ്പൊ താനോ " അറിയാത്ത മട്ടിൽ അവൾ ചോദ്യം ഉന്നയിച്ചു. " ഞാനും " അവൻ അവളെ അവന്റെ മടിയിലേക്ക് ഇരുത്തി. അവൾ അവന്റെ കഴുത്തിൽ മുഖം ചേർത്തു. പ്രതികാരത്താൽ അവളുടെ കണ്ണുകൾ തിളങ്ങി....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story