എന്നിലെ നീ: ഭാഗം 51

ennile ne

രചന: ഹനൂന

" അവൻ ക്ഷമയോടെ ചുവടുകൾ വെക്കുന്നവനാണ് പക്ഷെ ഇന്ന് അമീനിന്റെ നിർബന്ധത്തിൽ അവൻ ഇവിടെയെത്തും. എത്തിയിരിക്കും! എല്ലാത്തിന്റേം അവസാനം നാളെ പുലരുന്നത്തോടെ കഴിഞ്ഞിരിക്കും 🔥" തുടർന്ന് വായിക്കൂ ❤️🔥 വരുണും അമീനും കാറിൽ നിന്നിറങ്ങി ചുറ്റും വീക്ഷിച്ചു. ഒരു വശം മുഴുവൻ കത്തികരിഞ്ഞ് മറും വശം അല്പം ചുമരുകൾ മാത്രം അവശേഷിച്ച ആ വീട് അവർ കണ്ടത് അവർക്ക് വേണ്ടി തെളിച്ചു വെച്ച പോലെയുള്ള ലൈറ്റിന്റെ വെളിച്ചത്തിലായിരുന്നു. ഇരുവരും വീടിന്റെ അടുത്തേക്ക് നടന്നു. ഓരോ കാലടികൾ വെക്കുമ്പോഴും കരിയിലകൾ ശബ്തിച്ചു. അവരുടെ വരവറിഞ്ഞതും ശ്രീയും ജയ്യും ശ്രദ്ധ പുലർത്തി. അവരുടെ ഉള്ളിൽ ഒട്ടും ഭയമില്ലായിരുന്നു. " ഹഹഹഹഹ... എത്തുമെന്ന് അറിയാമായിരുന്നു പക്ഷെ ഇത്ര വൈകുമെന്ന് കരുതിയില്ല "

ജയ് അട്ടഹാസിച്ചുകൊണ്ട് പറഞ്ഞു. വരുൺ അവരുടെ മുൻപിലെത്തിയപ്പോൾ നിൽപ്പുറപ്പിച്ചു. അമീൻ അവരെ സൂക്ഷ്മം വീക്ഷിച്ചു. പൊടുന്നനെ അവന്റെ ബുദ്ധിയും ഞെട്ടൽ ഉളവാവുകയും കണ്ണുകളിൽ രോഷം തെളിഞ്ഞു. " ചതി " അവൻ ശ്രീയുടെ നേരെ ചീറി പാഞ്ഞു കൊണ്ട് അവന്റെ കോളർ പിടിച്ചു അവനെ ഉയർത്തി കൊണ്ട് അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. ശ്രീ അവന്റെ പ്രവർത്തിയിൽ ഞെട്ടുകയോ ഭയപ്പെടുകയോ ചെയ്യാതെ മന്ദഹസിച്ചു കൊണ്ട് നെഞ്ചിൻ കൂട്ടിലേക്ക് വലതു കൈ കൊണ്ട് ആഞ്ഞമർത്തി. അമീൻ പിഞ്ഞോട്ടാഞ്ഞു. ശര വേഗത്തിൽ തന്നെ ശ്രീയുടെ നേർക്കവൻ വീണ്ടും ഇടതു കാലുയർത്തി വയറിലേക്ക് ചവിട്ടി. ശ്രീ നിലത്തേക്ക് ചിതറി വീണു. ജയ് എഴുന്നേറ്റ് അമീനിനെ പിന്നിൽ നിന്നും വയറിലൂടെ കയ്യിട്ട് വായുവിലൂടെ ഉയർത്തി ശക്തിയിൽ നിലത്തേക്കിട്ട് നെഞ്ചിൽ ചവിട്ടി നിന്നു.

അപ്പോഴും വരുൺ അവരെ നോക്കി നിൽക്കുക മാത്രം ചെയ്തു. കാഴ്ചക്കാരനെ പോലെ അവരുടെ അടി നോക്കി നിൽക്കുന്ന വരുണിന്റെ കണ്ണ് ഉന്നം വെച്ച് ശ്രീ നിലത്തിലൂടെ പരതി അത്യാവശ്യം വലിപ്പമുള്ള കല്ലെടുത്തെറിഞ്ഞു. അത് കൃത്യം വരുണിന്റെ കണ്ണിൽ വന്നു പതിക്കുകയും രക്തം പ്രവഹിക്കുകയും ചെയ്തു. " ആാാാാ " അവൻ വേദനയോടെ അലറി. വരുണ് വേദനയോടെ അവന്റെ കണ്ണിൽ അമർത്തി പിടിച്ചു. കയ്യിലൂടെ കവിഞ്ഞൊഴുകുന്ന രക്തത്തെ നോക്കി ശ്രീ എഴുന്നേറ്റുകൊണ്ട് അവനടുത്തേക്ക് കല്ലിന് മേലുള്ള കത്തിയെടുത്ത് പോയി. " എന്തി... നാ... എന്തിനാ എ... ന്റെ മനിയെ കൊന്നേ? എന്തിനാ എന്റെ അഭി... യെ കൊന്നേ " കയ്യിലുള്ള കത്തികൊണ്ടവന്റെ മുട്ടിൻ കയ്യിലേക്ക് കുത്തിയിറക്കി കൊണ്ട് ഇടറിയ സ്വരത്തിൽ ചോദിച്ചു. " ആാാാാ " വരുണിൽ നിന്നും വേദനയോടെയുള്ള അലറൽ മാത്രം ഉയർന്നു.

അപ്പോഴേക്കും അമീൻ ജയ്യിന്റെ കാലിൻ മേൽ കൈ അമർത്തി പിടിച്ചു കാൽ തട്ടി മാറ്റി. ജയ് ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. ആ തക്കത്തിൽ അമീൻ എഴുന്നേറ്റു അരയിൽ നിന്നും പിസ്റ്റൾ എടുത്ത് ശ്രീയുടെ നേർക്ക് ഉതിർത്തു. ശ്രീയുടെ ഇടുപ്പിലൂടെ ബുള്ളെറ്റ് തുളഞ്ഞു കയറി രക്തം വേഗതയോടെ പ്രവഹിച്ചു. ആ സമയം തന്നെ വരുണിന്റെ വയറിന്റെ നടുവിലൂടെ ശ്രീയുടെ കയ്യിലുണ്ടായിരുന്ന കത്തി തറഞ്ഞു കയറി. മറു വശത്തിലൂടെ കത്തി പുറത്തു വന്നു. " ശ്രീ..... " ജയ്യിന്റെ സ്വരം അവിടെ മുഴുവൻ ഉയർന്നു. ജയ് അമീനിനെയും കടന്ന് ശ്രീയുടെ അടുത്തേക്ക് ഓടിയവനെ താങ്ങി. വരുൺ പിന്നോട്ട് ശ്രീയുടെയും ജയ്യിന്റെയും മേലേക്ക് ചാഞ്ഞു പോയി. ജയ് ഇരുവരെയും താങ്ങി നിവർന്നു നിന്നു. അമീൻ ഓടി വന്നു വരുണിനെ അവനിൽ നിന്നും എടുത്ത് അവന്റെ കൈക്കുള്ളിലേക്കാക്കി. അമീൻ അവനെ താങ്ങി നിലത്തു കിടത്തി. "

മറ്റവനെ കൂടെ തീർക്കും വരെ നീ ക്ഷമിക്ക് " വേദന കൊണ്ട് കണ്ണ് നിറഞ്ഞു കവിയുന്ന വരുണിനെ നോക്കിയവൻ ആർദ്രമായി പറഞ്ഞു. ശേഷം ജയ്യിന്റെയും വരുണിന്റെയും അടുത്തേക്ക് നീങ്ങി. ജയ്യിന്റെയും വരുണിന്റെയും പിന്നിലായി വന്നു നിന്നു കൊണ്ട് പിസ്റ്റൾ ഉയർത്തി അവർക്ക് നേരെ ഉതിർക്കാൻ തുനിഞ്ഞു. " ജയ് ശ്രീ " അമീനിന്റെ പിന്നിൽ നിന്നും ആ ശബ്‌ദം വരലും അവന്റെ വാരിയെല്ലിനെ ചവിട്ടി അവൻ കമിഴ്ന്നടിച്ചു വീഴുകയും ചെയ്തു. അവനിൽ നിന്നും പിസ്റ്റൾ തെറിച്ച് ജയ്യിന്റെ അടുത്തെത്തി. ജയ് അത് ശ്രദ്ധിക്കുകയും ശ്രീയെ ഒരു വശത്ത് കിടത്തി പിസ്റ്റൾ എടുത്ത് മണിയെ നന്ദിയോടെ നോക്കി. അമീൻ ചാടിയെഴുന്നേറ്റ് മണിയുടെ നേർക്ക് തിരിഞ്ഞവനെ ചവിട്ടി. അപ്പോഴേക്കും ജയ് അവൻ നേരെ പിസ്റ്റൾ ഉയർത്തി പിടിച്ചു. I will provide care to all patients regardless of sex, race, creed, sexual, preference, lifestyle or economic status. In paeticular, i will volunteer some of my time to providing free care to the poor, the homelss, the disadvantaged, the dispossessed and the helpless. I will not sit in moral judgement on my patient but will treat the illeness to the best of my ability regardless of the circumstances. I will empathetic to patients suffering from illnesses caused by alcohol, drug, or other forms pf self -abuse ജയ്യിന്റെ ബുദ്ധിയിൽ ഹിപ്പോക്രറ്റിക് ഓത് തെളിഞ്ഞു വന്നു.

" ജീവൻ സംരക്ഷിക്കുന്ന നീ ഒരുവന്റെ ജീവനെടുക്കുന്നത് പാപമല്ലേ ഡോക്ടർ ജയ്? " അവന്റെ ഉപഭോദ മനസ്സ് അവനോട് തന്നെ ചോദിച്ചു തുടങ്ങി. അവനാ സമയങ്ങളിലും തികച്ചും ഒരു ഡോക്ടർ മാത്രമായി ചുരുങ്ങുകയായിരുന്നു. അവന്റെ മനസ്സിൽ ആ സമയം മനീഷയും അഭിമന്യുവും തെളിഞ്ഞില്ല. ശെരി തെറ്റുകൾ തെളിഞ്ഞില്ല. അവന്റെ നിശ്ചലവസ്ഥ മൂലം അമീനിന്റെ ഉള്ളിൽ ആശ്വാസം നിറഞ്ഞു. അമീൻ വേഗത്തിൽ ഓടി അവന്റെ കയ്യിൽ നിന്നും പിസ്റ്റൾ തട്ടിയെടുത്തു. ആ നിമിഷം തന്നെ അമീൻ കമിഴ്ന്നടിച്ചു ജയ്യിന്റെ കാൽ പാദങ്ങളിൽ വീണു. ജയ് ഞെട്ടി രണ്ട് ചുവട് പിന്നിലേക്ക് നിന്ന് മുന്നോട്ട് നോക്കി. വിജയി ഭാവത്തിൽ മണിയവനെ നോക്കി. " നീയെന്ത് നോക്കി നിക്കായിരുന്നു ജയ്??? " മണി അവനടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. ജയ് ഒന്നും ഉരിയാടിയില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി. അൽപ സമയത്തെ മന്ദതക്കിപ്പുറം അവൻ ശ്രീയെ നോക്കി. " മണി നീയിവരെ കെട്ടിയിട് ഞാൻ ഇവനെ ഹോസ്പിറ്റലിൽ ആക്കിയിട്ട് വരാം " " നീ പോവേണ്ട എന്റെ കൂടെ ശരൺ ഉണ്ട്.

അവൻ ശ്രീയെ ഹോസ്പിറ്റലിൽ ആക്കും " ജയ് തലയാട്ടി. ശ്രീയെ ഇരുവരും പിടിച്ചു കൊണ്ട് മണി വന്ന കാറിലേക്കെത്തിച്ചു. ശ്രീയുടെ ബോധം മറഞ്ഞ ശരീരം കൊണ്ട് മണിയുടെ ഡ്രൈവർ ശരൺ ഹോസ്പിറ്റലിലേക്ക് കുതിച്ചു. വരുണിനേയും അമീനിനെയും ഒരു സ്ഥലത്ത് കെട്ടിയിട്ട് ജയ് അവൻ കൊടുന്നു വെച്ച കൈകോട്ട് എടുത്ത് വീടിന്റെ നടുക്കെ കുഴിച്ചു തുടങ്ങി. " നീയെന്താ കാണിക്കുന്നത് ജയ്? " " ഒരു ജീവനെ എന്നാൽ കൊല്ലാൻ കഴിയില്ല ഞാൻ കുഴിക്കുന്ന കുഴിയിൽ നീ അവരെ രണ്ടുപേരെയും ജീവനോടെ ഇടണം " മണിയുടെ ചുണ്ടിൽ നിർവൃതിയോടെയുള്ള മന്ദഹാസം നിറഞ്ഞു. അര മണിക്കൂർ കുഴിച്ചപ്പോഴേക്കും ജയ് ക്ഷീണിതനായി അവന്റെ പകരം മണി കുഴി കുഴിക്കാൻ തുടങ്ങി ഇരുവരും മാറി ആറടി ആഴത്തിലുള്ള കുഴി കുഴിച്ചെടുത്തു. ശേഷം അമീനിനെയും വരുണിനെയും അഴിച്ചു. വരുണിൻ ആ സമയം അല്പം ബോധം ഉണ്ടായിരുന്നു. അമീനിനെ മണിയും വരുണിനെ ജയ്യും എടുത്തു പൊക്കി കുഴിയുടെ അടുത്ത് കിടത്തി. " നിന്നെ എനിക്കോ എന്നെ നിനക്കോ അറിയില്ല വരുൺ പക്ഷെ നീയെന്റെ പ്രാണന്റെ പ്രാണനെയാണ് ഇല്ലാണ്ടാക്കിയത് നിനക്ക് ഇത്ര ചെറിയ ശിക്ഷ പോരെന്നറിയാം പക്ഷെ ഞങ്ങള്ക് ആരെയും കൊന്ന് ശീലമില്ല നിന്നെ പോലെ...

പിന്നെ അമീൻ അൽത്താഫ് അവനുമായി യാതൊരു വിധ പ്രശ്നവും ഞങ്ങൾക്കില്ല പക്ഷെ എത്ര സ്ത്രീകളുടെ എത്ര കുടുംബത്തിനെ നിങ്ങൾ രണ്ടും നശിപ്പിച്ചു. അതിനുള്ള ശിക്ഷ... ഇത്ര ചെറിയ ശിക്ഷ നിങ്ങളെ കൊണ്ട് താങ്ങാൻ കഴിയും കഴിയട്ടെ ഗുഡ് ബൈ ഫോർ എവർ " ജയ് വരുണിനെ ഇടാൻ കാലു കൊണ്ട് വരുണിനെ ആ കുഴിയിലേക്ക് തള്ളിയിട്ടു. അവന്റെ നീളത്തിൻ ഒത്ത കുഴി ആയിരുന്നില്ലത് അതിനാൽ അവന്റെ കാലുകൾ മടങ്ങിയാണ് അവൻ കുഴിയിൽ കിടന്നത്. അവൻ അവിടെ കിടന്ന് മുന്നേ തന്നെ അമീനിന്റെ ശരീരം അവന്റെ മേലെ പതിഞ്ഞു. അവൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തുടങ്ങി അവന്റെ ശരീരവും ബുദ്ധിയും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. " ഗുഡ് ബൈ... അവസാന ശ്വാസം വരെ മറക്കല്ലേ ഞങ്ങളെ... " ജയ് അവരുടെ ശരീരം നോക്കി വലതു കണ്ണിറുക്കി പറഞ്ഞു. ശേഷം മണിയും അവനും കൂടെ അവരുടെ മേലേക്ക് മണ്ണ് ഇട്ട് തുടങ്ങി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story