എന്നിലെ നീ: ഭാഗം 52

ennile ne

രചന: ഹനൂന

" ഗുഡ് ബൈ... അവസാന ശ്വാസം വരെ മറക്കല്ലേ ഞങ്ങളെ... " ജയ് അവരുടെ ശരീരം നോക്കി വലതു കണ്ണിറുക്കി പറഞ്ഞു. ശേഷം മണിയും അവനും കൂടെ അവരുടെ മേലേക്ക് മണ്ണ് ഇട്ട് തുടങ്ങി. തുടർന്ന് വായിക്കൂ ❤️🔥 ഐ സി യു വിന്റെ മുന്നിൽ അനയയുടെ തോളിൽ ചാരി കിടക്കുന്ന റിനുവിനെ ജയ് തട്ടി വിളിച്ചു. അവൾ പെട്ടെന്നുണർന്നു. ജയ്യിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. " ഇടിച്ചോ അവരെ? " കുറുമ്പോടെ ചോദിക്കുന്നവളുടെ തലക്ക് കിഴുക്ക് കൊടുത്ത് ജയ് ചിരിച്ചു. " ഇവൾക്ക് ഭയങ്കര പേടിയാ അയാളെ... അയാൾക്കാണേൽ ഇവളെ ന്നാൽ ഒത്തിരി ഇഷ്ടവും "

അനയ കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ റിനു പറയുന്നതാണ് കേൾക്കുന്നത്. അവൾ നേരെ കണ്ണ് തുറന്നു ജയ്യിനെ കണ്ടപ്പോൾ പിടഞ്ഞെഴുന്നേറ്റു. അവന്റെ മേലുള്ള രക്തം പൊടിഞ്ഞ ചില മുറിവുകൾ കാണെ അവളുടെ വയർ കാളി. അവളുടെ കണ്ണുകൾ ചുറ്റും പരതി. " അവനിവിടെ അഡ്മിറ്റാണ് ഇയാളുടെ ഫിയൻസിയുടെ ഗൺ ഷൂട്ട്‌ മൂലം " അവൻ കുസൃതിയോടെ പറയുമ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന ഭീതിയും സങ്കടവും അവൻ ശ്രദ്ധിച്ചു. " പേടിക്കേണ്ട ഓപ്പറേഷൻ ഇന്നലെ നൈറ്റ്‌ കഴിഞ്ഞു ഇപ്പോൾ ഐ സി യു വിലാണ് " അവളുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു. " അമീൻ...? " അവൾ മടിച്ചു മടിച്ചു ചോദിച്ചു.

" അവനും വരുണും ഒരേ കുഴിമാഠത്തിലുണ്ട് ഇനി അവർക്കൊരു ഉയർത്തെഴുനെൽപ്പ് ഇല്ല ഇനിയൊരു സ്ത്രീയും അവർ കാരണം കരയേണ്ടി വരില്ല " " ഉപ്പ വെറുതെ ഇരിക്കില്ല... നിങ്ങളാണെന്ന് അറിഞ്ഞാൽ ഉറപ്പായും നിങ്ങളെ കൊല്ലും " അവൾ ഭീതോയോടെ പറഞ്ഞു. " അതിനുള്ളത് അപ്പൊ ഇക്കാക്കമാർ കൊടുക്കും ഇങ്ങനൊരു പേടിത്തൂറി " റിനു അവളെ പുച്ഛിച്ചു. " അതെ അങ്ങനെ പറഞ്ഞു കൊടുക്ക് " ജയ് റിനുവിന്റെ തലയിൽ തഴുകി. " അപ്പുവും മോളും എവിടെ? " " അവർ വാഷിംറൂമിൽ പോയിരിക്കുകയാ " അനയ " ഹ്മ്മ്... " " ചേ... " കുഞ്ഞിപ്പെണ്ണിന്റെ ശബ്‌ദം ഉയർന്നു കേട്ടതും അവന്റെ കണ്ണുകൾ അവളെ തേടി. " അച്ചേടെ കുഞ്ഞാ " ജയ് പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു. അപ്പോഴേക്കും അവൾ അവന്റെ അടുത്തെത്തി. അവനവളെ എടുത്തു. " കൃഷ്ണക്ക് എങ്ങനെയുണ്ട് " അപ്പുവിനോടായി ജയ് ചോദിച്ചു.

" ഇന്നലെ രാത്രി പ്രസവിച്ചു ആൺകുഞാണ് " " ഓഹ് അവന്റെ അവസാനത്തിൽ നിന്നും അവന്റെ മകൻ പിറന്നൊ " ജയ്യിന്റെ ചുണ്ട് പുച്ഛത്താൽ കോടി. " ജയ് അങ്ങനെ ഒന്നും പറയല്ലേ " അപ്പു അവനെ വിലക്കി. " നീയൊന്ന് പോയെടി... കഴിക്കാൻ വാ സമയം ഒൻപതായി നിങ്ങൾ ചായ പോലും കുടിച്ചിട്ടില്ലലോ " " ഇല്ല... കൃഷ്ണയെ തനിച്ചാക്കി എങ്ങനെ? " അപ്പു മടിച്ചു. " അതിനെന്താ? അവർക്കുള്ള ശിക്ഷ മരണമല്ല ഇങ്ങനെയാണ് അവൾക്കുള്ള ശിക്ഷ കൊടുക്കുക " ജയ്. " ഞാനും അവളും ഒരേ രക്തമാണ് എനിക്കവളെ തനിച് ഇട്ടേച് പോരാൻ പറ്റില്ല " ജയ് അവളെ കൂർപ്പിച്ചു നോക്കി. " ഞാൻ ഇവിടെ നിക്കാം... നിങ്ങൾ പോയിട്ട് വരൂ " അനയ " ഇവിടെ നേഴ്സ് ഉണ്ട് അപ്പു വരും അനയയും വരും " ജയ് വാശിപിടിച്ചു. അപ്പു ചവിട്ടു കുലുക്കി മുന്നിലേക്ക് നടന്നു. ജയ്യിന്റെ ചുണ്ടിൽ ചിരിയൂറി. അവളുടെ പിന്നാലെ ബാകിയുള്ളവരും നടന്നു.

" ഭർത്താവിനു വിഷം കൊടുത്തു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ വാർത്തകൾ വിശദമായി... " ക്യാന്റീനിൽ ഇരിക്കുമ്പോൾ ജയ്യിന്റെ ശ്രദ്ധ ടിവിയിലെ ന്യൂസിലായിരുന്നു. ഒരു സ്ത്രീയെ വനിതാ പോലീസുകാർ ചേർന്ന് പോലീസ് ജീപ്പിലേക്ക് കൊണ്ടുപോകുന്ന സീൻ ടിവിയിൽ കാണുമ്പോൾ ജയ്യിന്റെ ഉള്ളിൽ വല്ലാത്തൊരു നോവായൊരുന്നു. " എന്തൊരു ലോകമാണല്ലേ ഇത് ഭാര്യ ഭർത്താവിനെ കൊല്ലുന്നു ഭർത്താവ് ഭാര്യനെ കൊല്ലുന്നു, അവിഹിതങ്ങൾ ഒന്നും കേൾക്കാൻ വയ്യ... പഴയ കാലമായിരുന്നു നല്ലത് അല്ലെ? " ജയ് മുഖം വാടിയ അപ്പുവിനെയാണ് ഇത്രയും പറഞ്ഞു കഴിഞ്ഞവർ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കാണുന്നത്......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story