എന്നിലെ നീ: ഭാഗം 53

ennile ne

രചന: ഹനൂന

" എന്തൊരു ലോകമാണല്ലേ ഇത് ഭാര്യ ഭർത്താവിനെ കൊല്ലുന്നു ഭർത്താവ് ഭാര്യനെ കൊല്ലുന്നു, അവിഹിതങ്ങൾ ഒന്നും കേൾക്കാൻ വയ്യ... പഴയ കാലമായിരുന്നു നല്ലത് അല്ലെ? " ജയ് മുഖം വാടിയ അപ്പുവിനെയാണ് ഇത്രയും പറഞ്ഞു കഴിഞ്ഞവർ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കാണുന്നത്. തുടർന്ന് വായിക്കൂ ❤️🔥 ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ശ്രീയെയും കൃഷ്ണയെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. " ഇനിയെന്താ അനയയുടെ പ്ലാൻ? " ശ്രീ അടുത്തിരിക്കുന്ന അനയയോട് ചോദിച്ചു. അവൾ അവനെ സംശയത്തോടെ നോക്കി. " ഐ മീൻ പഠിത്തം " " ആഹ് അങ്ങനെ... ഒരു വർഷം കഴിഞ്ഞിട്ട് പഠിത്തം ഒക്കെ നോക്കാം " " അപ്പൊ റിനുവിനെയോ? " ശ്രീ " അവളെയും " അനയ " അതെന്തേ? " ശ്രീ " ഒന്നുമില്ല... എനിക്കൊരു ജോലി തരപ്പെടുത്തി തരുമോ എന്തായാലും കുഴപ്പമില്ല " അവൾ തല താഴ്ത്തി കൊണ്ട് ചോദിച്ചു. " എന്തിന്? " അവൻ അത്ഭുതത്തോടെ ചോദിച്ചു. " റിനുവിനും എനിക്കും ജീവിക്കേണ്ടെ? "

അവൾ മിഴികൾ ഉയർത്താതെ പറഞ്ഞു. " അപ്പൊ നിനക്ക് എന്നെ കെട്ടേണ്ടേ?? " അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു. മറുപടിയൊന്നും പറയാതെ അവൾ റൂം വീട്ടിറങ്ങി. അവൻ നിശ്വസിച്ചു കൊണ്ട് ചുമരിനോട് ചാരി കണ്ണുകളടച്ചു കിടന്നു. " അവൾക്ക് നിന്നോട് പ്രണയമാണ് ശ്രീ " അപ്പു ഒരിക്കൽ പറഞ്ഞതവൻ ഓർത്തെടുത്തു. ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ അങ്ങോട്ട് പ്രണയച്ചിരുന്ന അവൻ ഇപ്പോൾ ആരെയും പ്രണയിക്കാൻ കഴിയുന്നില്ല എന്നവൻ വേദനയോടെ ഓർത്തു. കാറ്റുപോലെ അനയ അവർ കിടക്കുന്ന റൂമിലേക്ക് പോകുന്നത് ശ്രദ്ധിച്ച ജയന്തിയും അപ്പുവും സംശയത്തോടെ പരസ്പരം നോക്കി. " ഞാനൊന്ന് പോയി നോക്കട്ടെ അവളെ... എന്താണാവോ ആ ചെക്കൻ അവളോട് പറഞ്ഞത് " ജയന്തി എഴുന്നേറ്റതും അപ്പുവും എഴുന്നേറ്റ് ശ്രീയുടെ അടുത്തേക്ക് പോയി. " ശ്രീ... അവളെന്തിനാ ഓടി പോയെ നിന്റടുത് നിന്ന്? " അപ്പു ശ്രീ കിടക്കുന്ന മുറിയിലേക്ക് പോയി ചോദിച്ചു. " അവൾക് ഇവനെ കേട്ടണ്ടേ എന്ന് "

ശ്രീയുടെ ഓപ്പോസിറ്റുള്ള കിടക്കയിൽ കിടക്കുന്ന സരസ്വതി പറഞ്ഞു. " നീയെന്തിനാ അങ്ങനെ അവളോട് ചോദിച്ചത് " അപ്പു " ചുമ്മാ തമാശക്ക് ചോദിച്ചതാ " അവൻ കണ്ണുകൾ തുറക്കാതെ പറഞ്ഞു. " നിന്റെ ഇങ്ങനെയുള്ള തമാശ ഇനി വേണ്ട ട്ടൊ ആ പെണ്ണ് പാവാണ്‌ " " ഹ്മ്മ്... ഒരു കാര്യം പറയാം അവളോട് എന്നെയും മനസ്സിൽ കൊണ്ട് നടക്കേണ്ടെന്നു പറയ്... " അത് കേൾക്കെ അപ്പുവിൽ നിന്നു ദീർഘ നിശ്വാസം ഉയർന്നു. " നീയാരാന്നാടാ നിന്റെ വിചാരം ഏഹ്?? ഇതിന് മുന്നേ അവൻ പ്രേമിക്കാത്ത പോലെയാ ഇപ്പൊ കാറ്റിക്കൂട്ടുന്നെ എന്റെ അപ്പുവേ ഇവനെ ഈ കാണുന്ന പോലെ ഒന്നുമല്ല ഒരേ സമയം മൂന്നെണ്ണത്തിനെ നോക്കിയവനാ ഇവൻ " സരസ്വതിയുടെ വാക്കുകൾ കേൾക്കെ അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവൻ വിളറിയ മുഖം മറക്കാനെന്നവണ്ണം കണ്ണുകൾ ഇറുക്കെ ഒന്നുകൂടെ അടച്ചു. " ഇപ്പൊ അവൻ സിഗ്മ ആയി അഭിനയിക്കാടി... അവളെ നമുക്ക് ഇവനെയും കൊണ്ട് കെട്ടിക്കാം " സരസ്വതി " അതൊന്നും വേണ്ട അവൾക്ക് ഇപ്പൊ താല്പര്യം ഉണ്ടാകില്ല മതം ഒക്കെ വേറെ അല്ലെ " ശ്രീ പൊടുന്നനെ കണ്ണ് തുറന്നു പറഞ്ഞു.

" അവൾക്ക് അതൊന്നും പ്രശ്നമില്ലെങ്കിലോ? " അപ്പു " ഉണ്ടെങ്കിലും ഇല്ലെങ്കിലും വേണ്ട എന്ന് പറഞ്ഞാൽ വേണ്ട " ശ്രീ വാശിയോട് പറഞ്ഞു. " അതിന് നിന്റെ സമ്മതം ആർക്കും വേണ്ട മാളിക വീട്ടിൽ ബാലൻ ഭാര്യ സരസ്വതി തീരുമാനിക്കും മാളിക വീട്ടിൽ ബാലൻ മകൻ കുട്ടൻപിള്ള മകൻ ശ്രീ റാം അത് അനുസരിക്കും ഇല്ലെങ്കിൽ എനിക്ക് അനുസരിപ്പിക്കാൻ അറിയാം " സാർസ്വതി " അല്ല പിന്നെ മുത്തു അവന്റെ ഒരു അഹങ്കാരം ഹും " അപ്പു സാർസ്വതിയുടെ അടുത്ത് പോയി അവരെ ഇറുകെ പുണർന്നു. ❤️‍🩹❤️ " എനിക്കെന്റെ ഉമ്മയെ കാണണം " അനയ ജയന്തിയെ കെട്ടിപ്പുണർന്നു കൊണ്ട് കരഞ്ഞു. " കരയേണ്ട കുട്ടി നമുക്ക് വഴിയുണ്ടാക്കാം " ജയന്തി അവളെ ആശ്വസിപ്പിച്ചു. അവളുടെ കരച്ചിൽ ഒതുങ്ങിയതും അവർ അവളെ ബെഡിൽ കിടത്തി ശ്രീയും സരസ്വതിയും കിടക്കുന്ന മുറിയിലേക്ക് പോയി. " ടാ ചെറുക്കാ നീയെന്ത എന്റെ കൊച്ചിനോട് പറഞ്ഞെ??? " ജയന്തി അവനോട് ദേഷ്യപ്പെട്ടു കൊണ്ടാണ് അകത്തേക്ക് കയറിയത്. " എന്താ ജയേ... അവനോട് ദേഷ്യപ്പെടല്ലേ " സരസ്വതി "

ആ കൊച്ചു അവിടെയിരുന്ന അവളുടെ ഉമ്മയെ കാണണം എന്ന് പറഞ്ഞ് കരയുവാ " ജയന്തി " ഉമ്മയെ അല്ലെ... നാളെ തന്നെ അവർക്കുള്ള ഫ്ലൈറ്റ് ബുക്ക്‌ ചെയ്ത് അവളുടെ വീട്ടിലേക്ക് ആക്കി കൊടുക്കാൻ ജയ്യിനോട് പറയാം " ശ്രീ അത് കേൾക്കെ ജയന്തി അവനെ പരിഭവത്തോടെ നോക്കി. " എന്താ അമ്മാ " അവൻ മുഖം ചുളിച്ചു. " അവളെ നിനക്ക് കെട്ടി ഇവിടെ നിർത്തിക്കൂടെ നല്ല കൊച്ചല്ലേ ടാ " അവന്റെ കണ്ണുകൾ ആവിശ്വാസനീയമായി മിഴിഞ്ഞു. " അമ്മാ... ഇന്റർകാസ്റ്റ് മാര്യേജ് ഇഷ്ട്ടമല്ലെന്ന് ഞാൻ പണ്ട് ജെനിയെ നോക്കുമ്പോൾ പറഞ്ഞല്ലേ ഞാനവളെ ഒഴിവാക്കിയേ " " ജെനിയെ പോലെയാണോ അനു... അനു നല്ല കൊച്ചല്ലേ സുന്ദരി ആണ് നല്ല വൃത്തീം മെനീം ഒക്കെ ഉണ്ട് " അവരുടെ ചുണ്ടിൽ മനോഹരമായ ചിരി ഉതിർന്നു. " ഈ സ്ഥലമില്ലാത്തിടത് കല്യാണം കൂടെ കഴിച്ചാൽ ഞങ്ങൾ എവിടെ കിടക്കും

" ശ്രീ നീരസത്തോടെ ചോദിച്ചു. " ഇപ്പൊ കിടക്കുന്ന പോലെ " " എഹ് " അവൻ അവരെ കൂർപ്പിച്ചു നോക്കി. " എനിക്ക് എന്റെ ഭാര്യടെ കൂടെ കിടക്കണം " ശ്രീ " ഇത്രയും നേരം നിനക്കവളെ വേണ്ടെന്ന് പറഞ്ഞിട്ട്? " സരസ്വതി ഗൗരവം നടിച്ചു. " എന്നായാലും ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ അപ്പൊ നമ്മളെ ഇഷ്ട്ടപ്പെടുന്ന കുട്ടിയാണെങ്കിൽ അത്രയും നല്ലതല്ലേ " അവൻ കണ്ണിറുക്കി പറഞ്ഞു. അപ്പോഴും അവന്റെ മനസ്സിൽ തനിക്കവളെ സ്നേഹിക്കാൻ കഴിയുമോ എന്നാ ചിന്തയിൽ ഉഴറി. " എടാ കള്ളാ അപ്പൊ അവളോട് ഇഷ്ടമൊക്കെ ഉണ്ടല്ലേ കള്ള തെമ്മാടി " അപ്പു സന്തോഷത്തോടെ അവനോട് പറഞ്ഞു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story