എന്നിലെ നീ: ഭാഗം 54 || അവസാനിച്ചു

ennile ne

രചന: ഹനൂന

" എടാ കള്ളാ അപ്പൊ അവളോട് ഇഷ്ടമൊക്കെ ഉണ്ടല്ലേ കള്ള തെമ്മാടി " അപ്പു സന്തോഷത്തോടെ അവനോട് പറഞ്ഞു. തുടർന്ന് വായിക്കൂ ❤️🔥 ജയിലിൻ മുന്നിൽ നിൽക്കുമ്പോൾ അനയയുടെയും റിനുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. " ആഓ ഔർ ദേകോം ( പോയി കണ്ടോളു ) " സെക്യൂരിറ്റി പറഞ്ഞത് കേൾക്കേണ്ട താമസം അനയയും റിനുവും അപ്പുവും ജയ്യും അകത്തേക്ക് കയറി. അവരെ കണ്ടതും ആ അമ്മ മനം വേദനിച്ചു. " അസ്സലാമു അലൈക്കും സങ്കടപ്പെടേണ്ട മക്കളെ നിങ്ങളുടെ ഉപ്പ ഈ ലോകം അർഹിക്കുന്നില്ല എത്ര പേരെയാണ് അയാൾ എടങ്ങേര് ആക്കുന്നത്... ശ്രീ മോൻ പോകുന്നതിന് മുന്നേ എനിക്ക് വിളിച്ചു സംസാരിച്ചിരുന്നു അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് നിന്നെയവൻ പൊന്ന് പോലെ നോക്കാമെന്നും റിനുവിനെ സ്വന്തം സഹോദരിയെ പോലെ നോക്കാമെന്നും എന്റെ മക്കൾക്ക് ഇവരൊക്കെ ഇല്ലേ... ഉമ്മയുടെ ജയിൽ ശിക്ഷ കഴിഞ്ഞ് ജീവനോടെ പടചവൻ എന്നെ നിർത്തിയാൽ നിങ്ങളുടെ കൂടെ ഞാനും ജീവിക്കും ഇന്ഷാ അല്ലാഹ് " അത്രയും പറഞ്ഞു സൽമ മറുപടിക്ക് കാത്ത് നിൽക്കാതെ തിരിഞ്ഞു നടന്നു.

അനയയും റിനും കെട്ടിപ്പുണർന്ന് മതി വരുവോളം കരഞ്ഞു. ഒരു വർഷത്തിനിപ്പുറമുള്ള നിലാവുള്ള രാത്രി 🌕🤍 സിന്ദൂര രേഖയിൽ സിന്ദൂരം ചുവപ്പിച്ച് പുരികക്കൊടികളുടെ ഒത്ത നടുക്കെ കുഞ്ഞു വൈറ്റ് സ്റ്റോൺ പൊട്ടും തൊട്ട് കാതുകളിൽ വലിയ ജുംക്കകളും കയ്യിൽ നിറയെ ചുവപ്പും കറുപ്പും ഇടകലർത്തിയ വളകളും കഴുത്തിൽ നാഗപട താലിയും കാലിൽ നേരിയ സ്വർണ്ണ പാദസരവും ഞൊറിഞ്ഞിടുത്ത സെറ്റ് സാരി ശെരിയാക്കി കൊണ്ടവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. " പടച്ചോനെ പൊറുത്ത് തരണേ... എന്റെ കെട്ടിയവനെയും കുറച്ച് സ്ത്രീകളെയും മാത്രമേ ഞാനെന്നെ പ്രദര്ശിപ്പിക്കുകയുള്ളു " അവൾ അവളുടെ വിശ്വസിക്കുന്ന പടച്ചവനോട് പൊറുക്കലിനെ തേടി കണ്ണുകൾ നിറച്ചു. " അള്ളോഹ് ഇയ്യ് ഇത്ര ഭംഗി ഒക്കെ ണ്ടായിന്നോ അനു " റിനു കൗതുകത്തോടെ അവളെ നോക്കി. അവൾ മന്ദഹസിച്ചു. " അനക് രാവിലെ ഇടാർന്നില്ലേ ഈ രാത്രി ആരെ കാണിക്കാനാ ഇയ്യ് " റിനു മുഖം ചുളിച്ചു. " ഇയ്യ് പോയിട്ട് മുത്തൂനേം അപ്പൂനേം അമ്മയെയും രേണു ആന്റിയെയും വിളിച്ചിട്ട് വാ "

" അപ്പൊ ന്താ അനക് പോർത് പോയി ഓർക്ക് കാണിച്ച് കൊടുത്താൽ " " ജയ് ഏട്ടനൊക്കെ കാണും " " ഹാ ഓക്കെ ഒക്കെ " റിനു എല്ലാവരെയും വിളിച്ചു കൊടുന്നു. " ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷത്തിൽ പെട്ടോ " അപ്പു കൈകൂപ്പി അവളെ കളിയാക്കി. രേണുകയും ജയന്തിയും സരസവതിയും അവളെ നോക്കി ഭംഗിയുണ്ടെന്ന് പറഞ്ഞു. രേണുക പോകാൻ നേരം തിരിഞ്ഞു നോക്കി അവളെ അടുത്തേക്ക് വിളിച്ചു. " എന്താ അമ്മാ " " ഒരു ഗ്ലാസ്‌ പാൽ കൊടുത്തയക്കാം അവൻ വരുന്നതിന് മുന്നേ " അത് കേൾക്കെ അവളുടെ കവിളുകൾ ചുവന്നു. " ഞാൻ പോട്ടെട്ടോ ജയ് കുറെ നേരായി എന്നെ കാത്തിരിക്കുന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വരാം " അപ്പു അവളെ ആലിംഗനം ചെയ്തു. " ശെരി പോയിട്ട് വാ ഈ കോലത്തിൽ ഞാൻ പുറത്തേക്കില്ല " എല്ലാവരും മുറിയിൽ നിന്നിറങ്ങിയപ്പോൾ അവൾ വാതിൽ ചാരി ജനാലക്കടുത്തേക്ക് പോയി നിന്നു.

അവളെ തഴുകി മന്ദമാരുതൻ ഒഴുകി നീങ്ങി. ആ സമയം അവൾ ഓർക്കുകയായിരുന്നു ഒരു വർഷം കൊണ്ട് തനിക്കും ചുറ്റുമുള്ളവർക്കും ഉണ്ടായ മാറ്റങ്ങൾ. ശ്രീയുടെയും അവളുടെയും വിവാഹം ഏകദേശം നിശ്ചയിച്ചപ്പോൾ തന്നെ ജയ്യുടെ അമ്മ സങ്കടം കൊണ്ട് അവരുടെ വീട്ടിലേക്ക് വന്നു. അവൻ ഇനിയൊരു ജീവിതം അസാധ്യമാണെന്ന് പറയുഞ്ഞപ്പോൾ എല്ലാവരും തളർന്നു. പക്ഷെ രേണുക അപ്പുവിന്റെ കരങ്ങൾ എടുത്ത് ജയ്യിന്റെ കരങ്ങളിലേക്ക് ഏല്പിക്കുമ്പോൾ എല്ലാവരും തരിച്ചു പോയിരുന്നു. പിന്നീടങ്ങോട്ട് അവരെ സമ്മതിപ്പിക്കുക എന്നൊരു വലിയ കടമ്പയിലായിരുന്നു. അങ്ങനെ രണ്ട് പേരുടെയും ഇഷ്ട്ടങ്ങൾ നേടിയെടുക്കാതെ കഷ്ടപ്പെട്ട് രണ്ടുപേരെയും ശ്രീയുടെയും അനയയുടെയും കല്യാണത്തിന് അന്ന് തന്നെ അവരെയും കല്യാണം കഴിപ്പിച്ചു. ഇപ്പോൾ രണ്ട് പേരും പരസ്പരം സ്നേഹിക്കാൻ ആരംഭിച്ചിരുന്നു. പക്ഷെ ഇപ്പോഴും ശ്രീയും അനയയും ഒരു ജീവിതം തുടങ്ങിയിട്ടില്ല. അപ്പു പാടിച്ചിറങ്ങിയ കോഴ്സിന്റെ ജോലിയിൽ പ്രവേശിക്കുകയും അനയയെ കല്യാണ ശേഷം അവളാഗ്രഹിച്ച പഠനത്തിന്റെ തുടർ പഠനം തുടങ്ങി.

റിനുവിനെ അവിടെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിലേക്കും ചേർത്തി. ജയ്യുടെയും ശ്രീയുടെയും കുട്ടൻ പിള്ളയുടെയും അപ്പുവിന്റെയും ജയന്തിയുടെയും കഠിനാധ്വാനം മൂലം മാളിക വീട് തിരിച്ചെടുത്തു. ഇപ്പോൾ അപ്പുവും ജയ്യും ഒഴിച്ച് ബാക്കിയെല്ലാവരും അവിടെയാണ് താമസം. സൽമക്ക് വേണ്ടി ജയ് നല്ലൊരു വക്കീലിനെ വെച്ച് വാദിപ്പിച്ച് അവർക്കിപ്പോൾ 10 വർഷം കഠിന തടവിലേക്ക് മാറിയിരിക്കുന്നു. കൃഷ്ണ അവൾക് ജീവിക്കാൻ ഒരു ജോലിയും തരപ്പെടുത്തി കുഞ്ഞിനേയും കൊണ്ട് ഒരു വീടെടുത്തു മാറി. ഇപ്പോൾ ശ്രീ പഴയ കമ്പനികൾ തിരിച്ചു പിടിക്കുന്ന ഓട്ടത്തിലാണ്. ആലോചിച്ചു നിന്ന് അനയക്ക് സമയം പോയത് അറിഞ്ഞില്ല. ശ്രീയുടെ സാമിപ്യം പോലും അവൾ അറിഞ്ഞിരുന്നില്ല. " അനു... " അവൻ അവളെ തട്ടി വിളിച്ചു. അവൾ പിടപ്പോടെ അവനെ നോക്കി. " എന്താലോചിച്ചു നിക്കുവാ വാ ഉറങ്ങാം "

അത് കേൾക്കേണ്ട താമസം അവൾക്ക് ദേഷ്യം കൊണ്ട് ഉടൽ വിറച്ചു. " എടൊ മനുഷ്യ നിങ്ങൾക്കും വേണ്ടി ഒരുങ്ങി കെട്ടി നിൽക്കുന്ന എന്നെ നിങ്ങൾ കാണുന്നില്ലേ " അവന്റെ ഷർട്ടിൽ കൈകൾ മുറുക്കി അവനെ കുലുക്കികൊണ്ട് ചോദിച്ചു. ആ സമയം അവനവളെ മൊത്തത്തിൽ ഉഴുഞ്ഞ് പുച്ഛത്തോടെ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവളെയും മറികടന്നു ലൈറ്റ് അണച്ചു ബെഡിൽ കിടന്നു. അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ തേങ്ങലിന്റെ സ്വരം കേൾക്കുമ്പോൾ ശ്രീ ചിരി പുറത്തേക്ക് വരാതെ ശ്രമിച്ചു. " ഹ ഹ ഹ ഹ " അവൻ സഹിക്കാൻ കഴിയാതെ പൊട്ടി ചിരിച്ചു. അവളുടെ കരച്ചിൽ ശബ്‌ദം അപ്പോൾ തന്നെ അവസാനിച്ചു ചൊടികളിൽ സമാധാനത്തിന്റെ പുഞ്ചിരി നിറഞ്ഞു. അവൾ ഓടി ചെന്ന് അവന്റെ മീതെ കിടന്നു കൊണ്ടവനെ ദേഷ്യം തീരുന്നത് വരെ കടിച്ചു വെച്ചു. അവൻ അവളുടെ നഗ്നമായ വയറിലൂടെ കൈചേർത്തപ്പോൾ അവൾ കോരിതരിച്ചുകൊണ്ട് നിശ്ചലയായി. അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. "

എന്റെ മൊഞ്ചത്തികുട്ടിക്ക് സാരിയിൽ നല്ല ചെലുണ്ട് " അവൻ പ്രണയാർദ്രമായി. അവളവനെ ഇറുകെ പുണർന്നു. " ശെരിക്കും എന്നെ ഇപ്പൊ ഇഷ്ട്ടാണോ?? " " എന്റെ മൊഞ്ചത്തി പെണ്ണിനോട്‌ എനിക്ക് ഇപ്പൊ അടങ്ങാത്ത പ്രേമമാണ് " അവൻ അവളുടെ ചുവന്ന കവിളുകളിൽ കടിച്ചു. ഇരുവരിലും പ്രണയം കവിഞ്ഞൊഴുകി. ആ നിലാവുള്ള രാത്രിയിൽ അവൾ അവന്റെ മാത്രമായി. ഇതേ സമയം ജയ്യിന്റെ നെഞ്ചിൽ തല വെച്ച് അപ്പു ഒരു വശത്തും മറു വശത്ത് കുഞ്ഞി പെണ്ണും നിദ്രയിലാണ്ടു. അപ്പോഴും അവന്റെയുള്ളിൽ അവൾ നിറഞ്ഞു നിന്നു. മറക്കാൻ ശ്രമിക്കുന്തോറും അവളുടെ ഓർമകൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. എന്നിരുന്നാലും അവൻ അപ്പുവിനോട് സ്നേഹമായിരുന്നു

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story