എന്നിലെ നീ: ഭാഗം 6

ennile ne

രചന: ഹനൂന

" ഇത്രക്ക് ഇഷ്ടപ്പെടാൻ മാത്രം അവൾക്കെന്താ ഉള്ളത് " സരസ്വതി അഭിയെ നോക്കി. " അതൊന്നും നിങ്ങൾ അറിയേണ്ട " അഭി മുഖം കോട്ടി. " അഭിക്കുട്ടാ " സരസ്വതി അവനെ കൊഞ്ചലോടെ വിളിച്ചു. " ഓഹ് കൊഞ്ചണ്ട " അഭി. " എന്റെ ജനുവമ്മേ ഞാനപ്പഴേ ഈ പരട്ട തള്ളയോട് പറഞ്ഞതാ അവൻ നോവും ന്ന് കേൾക്കണ്ടേ " സരസ്വതിയുടെ കൊഞ്ചൽ കേട്ടുകൊണ്ട് അഭി റിയർ വ്യൂ മിററിലൂടെ അവരെ തറപ്പിച്ചു നോക്കി ശ്രീ പറഞ്ഞു. " പരട്ട തള്ള നിന്റെ അമ്മേടെ അമ്മ " സരസ്വതി കെറുവിച്ചു. " ശ്രീ " ജാനകി അവനെ ശാസനയോടെ വിളിച്ചു. അവൻ ഇളിച്ചു. " നിന്റെ അമ്മമ്മ മുടിയൊക്കെ നരച്ച് മൊഖോക്കെ ചുളിഞ്ഞ് എന്നെ നോക്കെടാ നോക്ക് സ്റ്റിൽ യങ് " അവരവനെ നോക്കി പുച്ഛിച്ചു. അവനും തിരികെ പുച്ഛിച്ചു. 15 മിനുട്ട് യാത്രക്കോടുവിൽ അവർ കൃഷ്ണ വിലാസം എന്നെഴുതിയ നാലുകെട്ടിന് മുന്നിൽ കാർ നിർത്തി. കാർ സൈഡ് ആക്കി അവർ നടന്നു.

അവരെ കണ്ടതും ദത്തൻ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു പ്രസന്നതയോടെ ചിരിച്ചു. " വരൂ " ദത്തൻ അവരെ അകത്തേക്ക് ക്ഷണിച്ചു. അവരെല്ലാവരും ഹാളിലെ സോഫയിൽ ഇരുന്നു. " അഭി എപ്പോഴാ നാട്ടിൽ വന്നത് " ദത്തൻ സംസാരത്തിൽ തുടക്കം കുറച്ചു. " എന്നെ അറിയുവോ " അവൻ ആശ്ചര്യത്തോടെ ചോദിച്ചു. " പിന്നെ അറിയാതെ കുട്ടിയായിരുന്നപ്പോ നീ എപ്പോഴും തറവാട്ടിൽ വന്ന് കിരണിന്റെ കൂടെ കളിക്കുവായിരുന്നു " യമുന ചിരിയോടെഅവർക്കെല്ലാം ചായ നീട്ടികൊണ്ട് പറഞ്ഞു. " ആണോ " എന്നർത്ഥത്തിൽ അഭി ജാനകിയെയും സരസ്വതിയെയും നോക്കി. അവർ ചിരിയോടെ തലയാട്ടി. " ജയനും പിള്ളയും വന്നില്ലേ " " ഇല്ല അവർ രണ്ടാളും ബാംഗ്ലൂർ വരെപോയി " ദത്തൻ തലയാട്ടി. അഭിയുടെ കണ്ണുകൾ ആ വീട് മുഴുവൻ അലഞ്ഞു. " കൃഷ്ണ എവിടെ അങ്കിൾ " ശ്രീ അഭിയുടെ നോട്ടം കണ്ട് ചോദിച്ചു. " മോളെ കിച്ചു... " യമുന മേലേക്ക് നോക്കി വിളിച്ചു. അപർണ ഇറങ്ങി വന്നു. അതുകണ്ട അഭിയുടെ നെഞ്ചോന്ന് കാളി. " ആൾ മാറിയോടാ " അഭി ശ്രീയുടെ ചെവിയിൽ രഹസ്യമായി ചോദിച്ചു.

ശ്രീ തല രണ്ട് വശത്തേക്കും ആട്ടി എന്നിട്ട് അഭിയുടെ തല പിടിച്ചു സ്റ്റൈറിൻ നേരെ തിരിച്ചു. സിമ്പിൾ ബ്ലൂ കളർ സാരി ഒതുക്കി പിടിച്ച് താഴെക്കിറങ്ങി വരുന്നവളെ അഭി കണ്ണെടുക്കാതെ നോക്കി. " പെണ്ണെ... " അവന്റെ മനം മന്ത്രിച്ചു. അവന്റെ നോട്ടം കണ്ട് ശ്രീ അവന്റെ തുടയിൽ നുള്ളി. " ഔച് " അവൻ വേദനയിൽ അറിയാതെ പറഞ്ഞു. അവന്റെ ശബ്‌ദം കേട്ടതും കൃഷ്ണ മുഖമുയർത്തി നോക്കി. അഭിയെ കണ്ട് ആശ്ചര്യപ്പെട്ടു. " അഭിമന്യു " അവൾ മന്ത്രിച്ചു. " നിനക്കറിയോ ഇയാളെ " അപർണ അവളുടെ സ്വരം കേട്ടു കൊണ്ട് ചോദിച്ചു. അവൾ അറിയാമെന്നു തലയാട്ടി. അഭി അവൾക്ക് നേരെ കൈ വീശി. അവൾ ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ചിരിച്ചു. " നിനക്ക് അറിയുമോ ഇവളെ " ദത്തൻ അതിശയിച്ചു. " ഓഫീസിനടുത്താ കൃഷ്ണയുടെ കോളേജ് ഞാൻ കണ്ടിട്ടുണ്ട് അവളും " കൃഷ്ണയെ നോക്കി അഭി ദത്തനോട് പറഞ്ഞു. " ഞങ്ങക്ക് മോളെ ഒത്തിരി ഇഷ്ട്ടായി " ജാനകി കൃഷ്ണയുടെ അടുത്തേക്ക് വന്ന് അവളുടെ മുടിയിൽ തലോടി. " ദത്തൻ കുടുംബക്കാരോട് സംസാരിച്ചോ? " സരസ്വതി

" അത് അന്നേ സംസാരിച്ചു പിന്നെ മാളിക വീട്ടിലേക്ക് എന്റെ കുഞ്ഞിനെ തരാൻ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമേ ഒള്ളു " ദത്തൻ പ്രസന്നതയോടെ പറഞ്ഞു. " എന്ന ദിനേശനും പിള്ളയും ജയനും വന്നിട്ട് ഞങ്ങൾ വരാം കുട്ടിയുടെ ജാതകം തന്നാൽ പൊരുത്തം നോക്കാം " സരസ്വതി. ❤️ _______________ ❤️ അവളുടെ ചുണ്ടുകൾ അവൻ ആർത്തിയോടെ നുണഞ്ഞു. അവൾക്ക് ശ്വാസം വിലങ്ങിയപ്പോൾ അവനെ തള്ളി മാറ്റി. അത് ഇഷ്ട്ടമാവാത്ത രീതിയിൽ അവളെ അവൻ ഒന്നുകൂടെ അവളിലേക്ക് ചേർന്നു. അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. " ജയ് " അവന്റെ മുഖം ബലമായി അവളുടെ ദേഹത്തിൽ നിന്നും എടുത്ത് അവൾക്ക് നേരെ തിരിച്ചു. " മ്മ്മ് " അവൻ വികാരതീവ്രമായി കൊണ്ട് മൂളി. " I need you " അവൾ വശ്യമായി ചിരിച്ചു. അവൻ അവളെ പൊക്കിയെടുത്ത് കട്ടിൽ ഇട്ടു അവളുടെ മേലേക്ക് ചാഞ്ഞു. ഇരു ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അഴിഞ്ഞു വീണു. ഇരു ശരീരവും നാഗങ്ങൾ പോലെ കെട്ടി പുണർന്നു. നീണ്ട നേരെത്തെ സങ്കമനത്തിന്റെ തളർച്ചയിൽ അവൻ അവളുടെ മാറിൽ ഒതുങ്ങി.

" എടാ ഇവൻ മറ്റേതാ മറ്റേത് " ജയ് കളിയാക്കി. " ജയ് മൈൻഡ് യുവർ വേർഡ്സ് " അവൻ കൈ ഉയർത്തി. " ഒന്ന് പോയെടാ " ജയ് അവനെ തട്ടി മാറ്റി. " ജയ്... പ്ലീസ് എനിക്ക് ഓപ്പോസിറ്റ് സെക്സിനോട് അട്ട്രാക്ഷൻ ഇല്ല " " മനീഷേ നീ പോയെ " ജയ് അവനെ തട്ടി മാറ്റി നടക്കാൻ ശ്രമിച്ചു. " ജയ്... I love you " അവൻ വിളിച്ചു പറഞ്ഞു. ജയ് അറപ്പോടെ തലവെട്ടിച്ചു. അവളുടെ മനസ്സിൽ ഓർമകൾ തികട്ടി. " ജയ് നിനക്ക് എന്നെ എവിടെയെങ്കിലും കണ്ടതായി തോന്നുന്നുണ്ടോ " അവൾ അവന്റെ ശരീരത്തിലൂടെ വിരൽ ഓടിച്ചു. " ഹോസ്പിറ്റലിൽ വെച്ച് " ജയ് " അല്ലാതെ " അവൾ അവന്റെ മേലേക്ക് കയറി കിടന്നു. " ഇല്ലന്നെ " അവളുടെ മുടി മാടി ഒതുക്കി. " എന്നാ എനിക്കറിയാമായിരുന്നു നിന്നെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ " അവൻ അതിശയത്തോടെ അവളെ നോക്കി. " എങ്ങെനെ മനീഷാ " അവൾ പൊതിഞ്ഞു. " മനീഷിനെ ഓർമയുണ്ടോ നിനക്ക്... " " ആഹ്മ് അറിയാം അവൻ മറ്റേ ടൈപ്പ് ആയിരുന്നു. എന്റെ പിന്നാലെ ഒരുപാട് നടന്നതാ പക്ഷെ എനിക്ക് അറപ്പായിരുന്നു " അവന്റെ മുഖത്ത് അറപ്പ് തെളിഞ്ഞു നിന്നു. " അതെ മനീഷിന്റെ നെഞ്ചിലാണ് നീയിപ്പോ പറ്റി കിടക്കുന്നത് " ....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story