എന്നിലെ നീ: ഭാഗം 7

ennile ne

രചന: ഹനൂന

" വരുണേ... നിനക്കവളെ ശെരിക്കും ഇഷ്ടമാണോ " അപർണ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുക്കൊണ്ട് ചോദിച്ചു. " ആരോട്? " വരുൺ സംശയിച്ചു. " കിച്ചുവിനോട് " അവന്റെ നെഞ്ചിൽ അവളുടെ കൈകൾ തഴുകി. " അവളെന്റെ നെഞ്ചിൽ വേരൂന്നിയിട്ട് വർഷങ്ങൾ ഏറയായി അപർണ " കൃഷ്ണയുടെ ഓർമയിൽ അവന്റെ ചൊടികളിൽ പുഞ്ചിരിയൂറി. " അപ്പൊ ഞാൻ? " അവന്റെ നെഞ്ചിൽ നിന്നും തലപൊക്കി അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. " എന്റെ വികാരങ്ങളെ ശമിപ്പിക്കുന്ന ഒന്ന് " അവൻ പുച്ഛിച്ചു. " അപ്പൊ നിനക്ക് എന്നെ അതിന് മാത്രമേ ആവശ്യം ഒള്ളു... നിനക്കെന്നോട് സ്നേഹമില്ലേ... " " നിന്നോടെനിക്ക് അടങ്ങാത്ത കാമമാണ് " അവൻ അവളെ മറിച്ച് അവളുടെ മേലേക്ക് കിടന്നു. " നീ കിച്ചുവിനെ കല്യാണം കഴിച്ചാലും... you need me? " അവളുടെ ചുണ്ടിൽ വശ്യത നിറഞ്ഞു. " യസ്സ് അതിലെന്താ സംശയം " അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി. ❤️ ________________ ❤️ അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. വയറിൽ നിന്നും എന്തോ പുറത്തേക്ക് ഉരുണ്ട് വരുന്നത് പോലെ അനുഭവപ്പെട്ടു.

അവൻ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു. " നീ... നീ... കള്ളം പറയല്ലേ " ജയ് പരവേഷത്തോടെ ചോദിച്ചു. " ജയ്... " അവൾ ദയനീയമായി വിളിച്ചു. " ഡോണ്ട് കാൾ മീ " അവൻ അറപ്പോടെ തലതിരിച്ചു. അവൻ ശരീരം തളരുന്നത് പോലെ അനുഭവപ്പെട്ടു. അവൻ വേഗം ഷർട്ടും പാന്റും എടുത്തിട്ട് വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് കാറ്റുപോലെ പോയി. അവളുടെ കണ്ണുകളിൽ നീരുറവ സ്ഥാനം പിടിച്ചു. അവ ചാലിട്ട് കവിളിലൂടെ ഒലിച്ചിറങ്ങി. " ജയ്... " അവൾ പുതപ്പ് വാരി ചുറ്റി അവന്റെ പിന്നാലെ വാതിൽ വരെ പോയി. " നശിച്ച ജന്മം നാട്ടുകാരെയും വീട്ടുകാരെയും കൊണ്ട് പറയിപ്പിക്കാനായിട്ടുള്ള ജന്മം നശിച്ചു പൊ " " ഇത് മറ്റേതാടാ ഒൻപത് " " നീ ആണാ അതോ പെണ്ണാ " അവളുടെ കാതുകളിൽ പലവാക്കുകളും അലയടിച്ചു. ❤️ ______________ ❤️ " ജയ് ഇത് നമ്മുടെ ഹോസ്പിറ്റലിലെ പുതിയ ഡോക്ടർ ആണ് ഡോക്ടർ മനീഷ ദിനേശൻ " ഹോസ്പിറ്റൽ മാനേജർ മനീഷയെ ചൂണ്ടി പറഞ്ഞു. " ഓഹ് ഏതാ ഡിപ്പാർട്മെന്റ് " ജയ് " പീഡിയാറ്ററിക്‌സ് "

" നമ്മടെ ഡിപ്പാർട്മെന്റ് " ജയ് " അതെ... പാവം കുട്ടിയാണ് ഒരുപാട് അനുഭവുച്ചാ ഇവിടം വരെ എത്തിയത് " അയാൾ നിശ്വസിച്ചു. ജയ് തലയാട്ടി. " ഫിനാൻഷ്യൽ ആണോ " ജയ് സംശയത്തോടെ ചോദിച്ചു. " അതവളുടെ പ്രൈവസി " ജയിന്റെ കണ്ണുകൾ അവളിലേക്ക് പറന്നു വീണു. പ്രിന്റ്ഡ്‌ ഷിഫോൺ സിമ്പിൾ സാരിയുടുത്ത് ഇടതൂർന്ന പീലികളുള്ള കണ്ണിൽ കറുപ്പിച്ചെഴുതിയ കരിമഷി അവളുടെ മുഖത്തിന് ഭംഗി കൂട്ടി. അവൾ അവനെ കണ്ട് അവനടുത്തേക്ക് നടന്നു. " ഹേയ്... ഡോക്ടർ ജയ്? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. " യസ്സ് എന്നെ അറിയുമോ " അവന്റെ കണ്ണിലെ അത്ഭുതം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. " പിന്നെ അറിയാതെ ഇവിടുത്തെ മെയിൻ ഡോക്ടർസിനെ നേരെത്തെ മാനേജർ പറഞ്ഞു തന്നിരുന്നു " അവൾ ചിരിച്ചു. അവളുടെ ചിരിയിൽ അവൻ ലയിച്ചു നിന്നു. " യു ലുക്ക്‌ സൊ ക്യൂട്ട് " അവൻ പോലുമറിയാതെ അവന്റെ നാവും ചുണ്ടുകളും ചലിച്ചു. അവളവനെ സൂക്ഷിച്ചു നോക്കി. " പഞ്ചാരയാണോ ഡോക്ടറെ " അവനെ നോക്കി കുറുമ്പോട് ചോദിച്ചു

. " അത്.. അത്... പോട്ടെ... ഒപിയിൽ തിരക്കുണ്ട് " അവൻ പതർച്ചയോടെ എന്തൊക്കെയോ വളിച്ച ചിരിയോടെ പറഞ്ഞു. " ഹ്മ്മ്മ് " അവൾ അമർത്തി മൂളി. അവൻ നടക്കുന്നതിനിടെ നെറ്റിയിൽ സ്വയമേ അടിച്ചു. " ശ്ശെ അവൾ തന്നെക്കുറിച്ച് എന്ത് കരുതിക്കാണും കോഴിയാണെന്ന് കരുതിയിട്ടുണ്ടാവും " അവൻ പിറുപിറുത്തു. അവൻ വെറുതെ തല ചെരിച്ച് അവളെ നോക്കിയപ്പോൾ താൻ പോവുന്നത് ചിരിയോടെ നോക്കുന്നുണ്ട്. അവനും ചിരിച്ചു കാണിച്ചു. ദിവസങ്ങൾ ആർക്കും കാത്തുനിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മനീഷയ്ക്കും ജയിക്കുമിടയിൽ നല്ലൊരു സൗഹൃദം രൂപം കൊണ്ടു. " പഞ്ചാര ഡോക്ടറെ " അവൾ കുറുമ്പോട് വിളിച്ചുകൊണ്ടു അവന്റെ തലയിൽ കൊട്ടി മുന്നിലേക്ക് വന്ന് ചെയറിൽ ഇരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് ചിരിയോടെ നോക്കി. " മ്മ്മ് " അവൾ പുരികം ഉയർത്തി ചോദ്യഭാവത്തിൽ നോക്കി.

" കോഫി പറയട്ടെ " അവൻ ഒന്നുമില്ലെന്ന് തലയാട്ടി ചോദിച്ചു. ശെരിയെന്നവൾ തലയാട്ടി. " ഞാൻ... എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കണം " അവൻ ദീർഘമായി ശ്വാസം വലിച്ചെടുത്തു. അവളവനെ ചുഴുന്ന് നോക്കി. " എനിക്ക് പിന്നാലെ നടന്ന് പ്രേമിക്കാൻ പറ്റിയ വയസ്സൊന്നും അല്ല 30 വയസ്സുണ്ടെനിക്ക്... ഇത്രയും കാലം കല്യാണം കഴിക്കാത്തത് വേറൊന്നും കൊണ്ടല്ല മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ കണ്ടുകിട്ടിയില്ല... അതിനിപ്പോ എന്താ എന്നല്ലേ താനാലോചിക്കുന്നെ? " അവൾ തലയാട്ടി. " ഞാൻ എന്റെ മനസനിണങ്ങിയ പെണ്ണിനെ കണ്ടുപിടിച്ചു അത് പറയാനാ " അപ്പോഴാണ് അവിടേക്ക് വൈറ്റെർ കോഫിയുമായി വന്നത് . അവൻ സംസാരം നിർത്തി. അവളുടെ ഹൃദയത്തിൽ ആരോ കത്തികൊണ്ട് കുത്തി കയറ്റുന്നതുപോലെ അനുഭവപ്പെട്ടു. കണ്ണുകൾ നിറയാൻ തുടങ്ങി അത് അവൻ കാണാതെ അവൾ മറച്ചുപിടിക്കാൻ ശ്രമിച്ചു.

കണ്ണുനീർ ഒലിക്കുന്നതിന് മുന്നേ വിരലുകൾ കൊണ്ട് ഒപ്പി. " ആരാ ആൾ? " വിതുമ്പുന്ന ചുണ്ടുകളെ കടിച്ചമർത്തി വേദനയിലും ചിരിച്ചുകൊണ്ട് ചോദിച്ചു. " ആൾ... അവളെന്റെ മുന്നിൽ നിന്ന് കണ്ണുനീർ വാർക്കുന്നുണ്ട് " അവൻ അവളുടെ മുഖത്തേക്ക് കുസൃതിയോടെ നോക്കി. " ഏഹ് " അവൾക്ക് ഒരു നിമിഷം ശ്വാസം വിലങ്ങി. ഹൃദയം ആഞ്ഞു മിടിച്ചു. ഭൂമി ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ അവൾക്ക് തോന്നി. " അതൊന്നും ശെരിയാവില്ല " അവൾ പൊടുന്നനെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. " മനീഷാ " അവൻ അറിയാതെ വിളിച്ചു. " ഞാൻ തനിക്ക് ചേരില്ല ജയ് " നിറകണ്ണുകളോടെ അവൾ അവിടെ നിന്നും പോയി. അവനും അവളുടെ പിന്നാലെ പോയി. " മനീഷ നിൽക്ക് " അവൻ അവളുടെ പിന്നാലെ നടന്നു. അവൾ അവൻ മറുപടി പോലു കൊടുക്കാൻ തയ്യാറാവാതെ വേഗത്തിൽ നടന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story