എന്നിലെ നീ: ഭാഗം 8

ennile ne

രചന: ഹനൂന

" മനീഷ " അവൻ അവളുടെ കൈ പിടിച്ചു വലിച്ചു. അവൾ അവന്റെ അടുത്തേക്കെത്തി നിന്നു. " എന്താ നിന്റെ പ്രശ്‌നം? " അവൻ അവളുടെ ഇടുപ്പിലൂടെ കൈകൾ വലയം ചെയ്ത് അവന്റെ നെഞ്ചോട് ചേർത്തു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനച്ചു. " ആൾക്കാർ നോക്കുന്നുണ്ട് എന്നെ വിട് " അവൾ അവനിൽ നിന്നും കുതറി. " പറ എന്താ നിന്റെ പ്രശ്നം എന്നെ നിനക്ക് ഇഷ്ട്ടമല്ലാത്തതാണോ? " അവൻ അവളിൽ പിടി മുറുക്കി. " ജയ് നമുക്ക് വേറെ എവിടെയെങ്കിലും പോയി സംസാരിക്കാം ഇപ്പൊ വിട് ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട് " അവൾ ദയനീയ സ്വരത്തിൽ പറഞ്ഞു. അവൻ അവളെ മോചിപ്പിച്ച് അവളുടെ വലതുകരം കവർന്നു മുന്നേട്ടേക്ക് നടന്നു. പാർക്കിങ്ങിൽ എത്തിയതും അവൻ അവളുടെ കൈ വിടുവിച്ചു. " താനെങ്ങനെയാ വന്നത് " " ബസ്സിൽ " അവൾ സ്വരം താഴ്ത്തി. " അപ്പൊ തന്റെ കാറോ "

" വർക്ഷോപ്പിൽ " " എന്റെ കൂടെ വരാൻ ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കാറിൽ കയറിക്കോ " അവൻ മുന്നോട്ട് നടന്നു പിന്നാലെ അവളും. തന്റെ പിന്നിൽ അവളുടെ കാലടി ശബ്‌ദം കേട്ടതും അവന്റെ ചുണ്ടിൽ ചിരിയൂറി. അവരിരുവരും കാറിൽ കയറി. അവൻ ഡ്രൈവിംഗ് സീറ്റിലും അവൾ കോ ഡ്രൈവിങ് സീറ്റിലും. " എനിക്ക് എന്തെങ്കിലും കുറവ് ഉണ്ടോ? " ജയ് " അതല്ല ഞാൻ തനിക്ക് ചേർന്നതല്ല " അവൾ തലതാഴ്ത്തി. " പിന്നെ തന്റെ എന്തെങ്കിലും പ്രശ്നമാണോ എന്താണെങ്കിലും എനിക്ക് കുഴപ്പമില്ല " " പേർസണൽ " അവൾ അവനെ നോക്കിയതേ ഇല്ല. " ഹ്മ്മ് ഓക്കേ തനിക് പറയാൻ പറ്റാത്തതാണെങ്കിൽ വിട് പാസ്റ്റ് ഈസ്‌ പാസ്റ്റ്... എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി എന്നെ ഇഷ്ടമാണോ " അവൾ എന്ത് പറയണം എന്നറിയാതെ ഉഴറി. " ഇഷ്ട്ടല്ലേ " അവൻ കാർ ഓരം ചേർത്ത് നിർത്തി സീറ്റ്‌ ബെൽറ്റ്‌ ഊരി അവൾക്ക് നേരെ മുഖം തിരിച്ചു.

അവൾ അവനെന്ത് ചെയ്യാനാ പോവുന്നത് എന്നറിയാൻ അവനെ നോക്കി. " മനീഷാ " അവൻ അവളുടെ കാതുകളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു. അവൾ ഉമിനീരിറക്കി. അവന്റെ പല്ലുകൾ അവളുടെ കാതുക്കളെ വേദനിപ്പിക്കാതെ കടിച്ചു . അവൾ ശ്വാസം വിലങ്ങിയതുപോലെ നിന്നു. " മനീഷാ " അവൻ വികാരതീവ്രമായി വിളിച്ചു. അവൾപോലുമറിയാതെ അവളിൽ നിന്നുമേങ്ങൽ പുറപ്പെട്ടു. " ജയ്... " അവൾ താക്കീതോടെ വിളിച്ചു. " മ്മ്മ് ഇഷ്ടമല്ലേ മനീഷേ " അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞു. അവളവന്റെ താടിയിൽ പിടിച്ചു അവളുടെ മുഖത്തിന് നേരെ നിർത്തി. അവൾ അവന്റെ മുഖത്തേക്ക് മുഖമടുപ്പിച്ച് അവന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളാൽ കവർന്നു. പ്രതീക്ഷിക്കാത്തതായതിനാൽ അവൻ ഞെട്ടിയെങ്കിലും അമ്പരപ്പ് മാറിയതും ആവേശത്തോടെ അവളുടെ ചുണ്ടിന്റെ നുണഞ്ഞു.

അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു. ചുരിദാറിനുള്ളിലൂടെ മേലേക്ക് അവന്റെ കൈകൾ ചലിച്ചു. മറ്റേ കൈകൊണ്ട് അവളുടെ ഇടുപ്പിനെ വലയം ചെയ്തു. ഏറെ നിമിഷങ്ങൾക്കൊടുവിൽ അവൾ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു. അവന്റെ കൈകൾ അവളെ പൊതിഞ്ഞു. " ജയ് നീ എന്നെ ഉപേക്ഷിക്കുമോ " അവന്റെ കഴുത്തിൽ മുഖമമർത്തി കൊണ്ടാവൾ ചോദിച്ചു. അവന്റെ കൈകൾ അവളെ ഒന്നുകൂടെ മുറുക്കി. ഉപേക്ഷിക്കില്ലെന്നവൻ പറയാതെ പറഞ്ഞു. " ഞാൻ ആരെന്നറിഞ്ഞാലും നീയെന്നെ ഉപേക്ഷിക്കരുത് " അവളുടെ ശബ്‌ദം വിറച്ചിരുന്നു. അവൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. ❤️ ________________ ❤️ മനീഷ ഫോൺ എടുത്ത് അഭി എന്ന നമ്പർ ഡയൽ ചെയ്തു. രണ്ട് മൂന്ന് റിങ്ങിനുള്ളിൽ കാൾ കണക്ട് ആയി. " ഹലോ... മനീ ഞാൻ നിന്നെ വിളിക്കണം എന്ന് കരുതിയതായിരുന്നു ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് "

ഫോൺ എടുത്തതും അവൻ പറഞ്ഞു. അവൾ നിശബ്‌ദം കേട്ടിരുന്നു. " മനീ...? " " മ്മ്ഹ്ഹ് " അവൾ വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് മൂളി. " എന്താ നീ മിണ്ടാത്തത്? " അഭി ശങ്കയോടെ ചോദിച്ചു. " അഭീ " അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ കേൾക്കെ അഭി പരിഭ്രാന്തപ്പെട്ടു. " എന്ത് പറ്റി മനീ " " അഭി ഞാനങ്ങോട്ട് വന്നോട്ടെ " അവൾ വിതുമ്പലോടെ ചോദിച്ചു. " ഇപ്പഴോ... അത്... ഇവിടെ ചെറിയച്ഛനും വല്യമ്മാവനും അച്ഛനുമെല്ലാമുണ്ട് " " എനിക്കെന്റെ അമ്മയെ കാണണം... " അവൾ വിതുമ്പി. " ഹ്മ്മ് നീ വാ " അഭി ഒന്നാലോചിച്ചുകൊണ്ട് പറഞ്ഞു. ❤️ ________________ ❤️ അവന്റെ കണ്ണുകൾ നിറഞ്ഞു. ഹൃദയം കീറിമുറിയുന്ന വേദന അനുഭവപ്പെട്ടു. " ആദ്യമായി ഹൃദയത്തിൽ കയറിക്കൂടിയവളാണ്. അവൾ എന്നെ കളിപ്പിക്കാൻ പറഞ്ഞതാണോ? ദൈവമേ...!

എന്തിനായിരുന്നു ഇങ്ങനൊരു പരീക്ഷണം. അവളെ ഭ്രാന്തമായി പ്രണയിക്കുന്നതിന് മുന്നേ ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും... അവൾ തന്നോടിത് പറഞ്ഞിരുന്നെങ്കിൽ... " അവന്റെ മനസ്സ് നൊമ്പരപ്പെട്ടു. " ഞാൻ ആരെന്നറിഞ്ഞാലും നീയെന്നെ ഉപേക്ഷിക്കരുത് " അവളുടെ വാക്കുകൾ അവനിൽ കൂരമ്പ് പോലെ അടിഞ്ഞുകൂടി. " എന്റെ മഹാദേവാ... ഞാൻ ചതിയാനാണോ? എന്തിനാണ് നീയെന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ? അവൾ... അവളിന്ന് എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാക്കിയില്ലേ ഞാൻ.... ഉപേക്ഷിക്കുന്നത് തെറ്റല്ലേ... പക്ഷെ എനിക്കൊന്നും ഉൾകൊള്ളാൻ കഴിയില്ല അവൾ... അവൾ ആണായിരുന്നു...! "

അവന്റെ മനസ്സ് കടൽ പോൽ ഇരമ്പി. ❤️ ________________ ❤️ " അപ്പു... എനിക്ക് പേടിയാവുന്നു " കൃഷ്ണ കൈകൾ കൂട്ടിതിരുമ്മി. " നീ പേടിക്കാതെ കല്യാണം ഒന്നും നടക്കാൻ പോകുന്നില്ല... ഞാൻ വരുണിനോട് എല്ലാം പറഞ്ഞിട്ടുണ്ട് നീ ടെൻഷൻ ആകല്ലേ " അപ്പു അവളെ ആശ്വസിപ്പിച്ചു. " മ്മ്മ്... " അവൾ സങ്കോചത്തോടെ മൂളി. " ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത് " അപർണ. കൃഷ്ണ എന്തെന്നർത്ഥത്തിൽ അവളെ നോക്കി. " നീ ശെരിക്ക് അഭിമന്യുവിനെ കെട്ടുന്നതാണ് ഉചിതം... ഞാൻ പറഞ് അവസാനിപ്പിച്ചതിന് ശേഷം നീ ഇങ്ങോട്ട് പറഞ്ഞാൽ മതി... വരുൺ അവൻ വല്ലാത്തൊരു സ്വഭാവക്കാരനാണ് നീ പറഞ്ഞിടത്തോളം അവന്റെ കൂടെയുള്ള ഈ ടോക്സിക് റിലേഷൻ നിനക്ക് അവസാനിപ്പിച്ചൂടെ? ".....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story