എന്നിലെ നീ: ഭാഗം 9

ennile ne

രചന: ഹനൂന

അഭിയുടെ മനസ്സ് കലുഷിതമായി ആഞ്ഞു മിടിച്ചു. എന്തിനാണ് അവൾ കരയുന്നത് എന്നൊരു ആതി അവന്റെ നെഞ്ചിൽ കുടിയേറി. " അവളിപ്പോൾ ഇങ്ങോട്ട് വന്നാൽ ഇവിടെ പ്രശനം ആകും... ഇപ്പോഴാണേൽ കല്യാണത്തിന്റെ കാര്യം ഏകദേശം ഫിക്സിഡ് ആണ്. ദൈവമേ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ. " എന്നവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അവൻ ഉള്ളൻ കൈ നെറ്റിയിലേക്ക് അമർത്തി വെച്ചു. അവന്റെ കൈമുട്ട് തുടയിൽ അമർന്നു കാണപ്പെട്ടു. അവന്റെ ചിന്തകൾ മനോഹരമായതും വേദനയും നിറഞ്ഞ പഴയ ദിവസങ്ങൾ ഓർമ വന്നു. എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞു. കളങ്കമില്ലാത്ത ആ കൗമാരക്കാലം അവനെ ഒരുപോലെ സന്തോഷിപ്പിക്കുന്നതും ദുഖിപ്പിക്കുന്നതുമാണ്. അവൻ ഏഴ് വർഷം പിറകിലേക്ക് സഞ്ചരിച്ചു. സരസ്വതി ബാലൻ ദമ്പതികൾക്ക് മൂന്ന് മക്കൾ മൂത്തവൻ കുട്ടൻപിള്ള ഭാര്യ ജയന്തി മകൻ ശ്രീറാം രണ്ടാമൻ ജയകാന്തൻ (ജയൻ) ഭാര്യ ജാനകി മകൻ അഭിമന്യു മൂന്നാമൻ ദിനേശൻ ഭാര്യ രേണുക മകൻ മനീഷ്.

ബാലന്റെ അധ്വാനം കൊണ്ട് പടുത്തുയർത്തിയ ബിസിനസ്‌ സാമ്രാജ്യമാണ് SBK ഗ്രൂപ്പ്‌ എന്ന ഫിനാൻസ് കമ്പനി. ആദ്യം ചെറിയ നിലയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മക്കളുടെയും കൂടെ പരിശ്രമഫലത്തിൽ ബാംഗ്ലൂരിലും തമിഴ്നാട്ടിലും കേരളത്തിലും പടർന്നു പന്തലിച്ചു. ഫിനാൻസ് കമ്പനി മാത്രമല്ല ദിനേശൻ ബിടെക് സിവിൽ എഞ്ചിനീയർ യോഗ്യനായതിനാൽ പതിയെ കൺസ്ട്രക്ഷൻ കമ്പനിയും പടുത്തുയർത്തി. ബാക്കി രണ്ടുപേരും അച്ഛന്റെ പാത പിന്തുടരാൻ ബികോം ബിരുദം നേടിയവരാണ് ഭാര്യമാരും മോശമല്ല രേണുക ( ദിനേശന്റെ ഭാര്യ ) സോഫ്റ്റ്‌വെയർ എഞ്ചിനീയറും ജാനകി ( ജയന്റെ ഭാര്യ ) ഗൈനക്കോളജിസ്റ്റും ജയന്തി മാത്‍സ് അധ്യാപികയുമാണ്. ശ്രീറാംമും അഭിയന്യുവും പ്ലസ് ടു പാസ് ആയി ഇരിക്കുകയും മനീഷ് mbbs 2nd ഇയർ വിദ്യാർത്തിയുമാണ്. ദിനേശൻ മൂത്ത ജേഷ്ടൻമാരേക്കാൾ 4 വർഷം മുന്നേ തന്നെ വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ മനീഷിന് അഭിയേയും ശ്രീയേക്കാളും 3 വയസ്സ് കൂടുതലാണ്. ❤️ ________________ ❤️

" അഭി യു ആർ എ സിസ്‌ജെന്റെർ " മനീഷ് അഭിയെ നോക്കി തമാശരൂപേണ പറഞ്ഞു. " അയ്യേ ഞാനാ ടൈപ്പ് ഒന്നുവല്ല " അഭി മുഖം ചുളിച്ചു. " അതെലോ നീയാ ടൈപ്പ് തന്നെയാ "മനീഷ് വീണ്ടും അവനെ കളിയാക്കി. " അപ്പൊ ശ്രീയോ " അഭി മാവിന്റെ കൊമ്പിലിരുന്ന് മാങ്ങ കടിച് പറിച്ച് കഴിക്കുന്ന ശ്രീറാമിനെ ചൂണ്ടി ചോദിച്ചു. " അവനും " " അപ്പൊ നീയോ " " ഞാൻ നിങ്ങളെ പോലെ ഈ കൂതറ ടൈപ്പ് അല്ല " മനീഷ് " ഹും അതിനുപ്പൊന്താ... " അഭി അവനെ പുച്ഛിച്ചു കൊണ്ട് മാവിൻ കീഴേക്ക് ഓടി. " എടാ ശ്രീയെ നീയും ഞാനും ഒരേ ടൈപ്പ് ആടാ " അഭി ശ്രീയിരിക്കുന്ന കൊമ്പിനടുത്തുള്ള കൊമ്പിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു. " നമ്മൾ സിസ്‌ജെന്റർ ആണ് " " അപ്പൊ മനിയേട്ടനോ " " ചോദിക്കാൻ മറന്നെടാ " അത് കേട്ട പാതി കേൾക്കാത്ത പാതി ശ്രീ മരത്തിൽ നിന്നും ചാടിയിറങ്ങി മനിയുടെ അടുത്ത് പോയി. " മനിയേട്ടൻ ഏത് ടൈപ്പാ " എളിയിൽ കൈകുത്തി ശ്രീ തിണ്ണയിലിരിക്കുന്ന മനീഷിനോട് ചോദിച്ചു.

" എന്നെ ഏട്ടാ എന്ന് വിളിക്കരുത് എന്ന് എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട് ശ്രീ " ഈർഷ്യയോടെ മനീഷ് അവനെ നോക്കി. " എന്ത് കൊണ്ടങ്ങനെ വിളിച്ചൂടാ ഏട്ടൻ എന്നേക്കാൾ മൂന്ന് വയസ്സ് കൂടുതലല്ലേ " ശ്രീ അവനടുത്തിരുന്നുകൊണ്ട് ചിരിയോടെ ചോദിച്ചു. മനീഷ് വന്ന ദേഷ്യം കടിച്ചമർത്തി. " ഒന്നുവല്ല എനിക്കത് കേൾക്കുന്നത് ഇഷ്ട്ടമല്ല " " ടൈം എടുക്കും ചെറുപ്പം മുതലേ ശീലിച്ചതല്ലേ.... " അവൻ നിശ്വസിച്ചു. " അതല്ല എന്താ സിസ്‌ജെന്റർ? " " whatever gender you are now is the same as what was presumed for you at birth " " ഇയാൾ വല്യ ഡോക്ടർ ആവാൻ പഠിക്കാ എന്ന് കരുതി... ഫുൾ ഇംഗ്ലീഷ് ആക്കുന്നോ മലയാളത്തിൽ പറ മാഷേ " ശ്രീ അവനെ കപട ദേഷ്യത്തിൽ നോക്കി. " ഒരു വ്യക്തിക്ക് ജനനസമയത്ത് നിശ്ചയിച്ചിട്ടുള്ള അവരുടെ ലിംഗവുമായി പൊരുത്തപ്പെടുന്ന ഒരു ലിംഗ ഐഡന്റിറ്റി ഉണ്ട്. ജനനസമയത്ത് ലിംഗഭേദം പുരുഷനായി നിയോഗിക്കുകയും ആൺകുട്ടിയോ പുരുഷനോ ആയി തിരിച്ചറിയുകയോ അല്ലെങ്കിൽ ജനനസമയത്ത് സ്ത്രീയോ പെൺകുട്ടിയോ ആണെന്ന് തിരിച്ചറിയുന്ന ഒരാളെ സിസ്‌ജെൻഡറായി കണക്കാക്കുന്നു

" മനീഷ് " എന്റെ ജൂനിയർ ഡോക്ടർ പക്കാ മലയാളത്തിൽ അല്ല എനിക്ക് മനസ്സിലാകുന്ന മലയാളത്തിൽ പറ " " എടാ നീ ജനിച്ചപ്പോൾ ആണല്ലേ ഇപ്പഴും നീ അത് ഉൾകൊള്ളുന്നില്ലേ അത് " " അതിപ്പോ എല്ലാവരും അങ്ങനെ അല്ലെ " ശ്രീ " അല്ല അങ്ങനെ ഉൾക്കൊള്ളാൻ കഴിയാത്തവരും ഉണ്ട് അവരാണ് ട്രാൻസ്‌ജെൻഡേഴ്സ്... ആണ് ആണേൽ പെണ്ണ് ആകും പെണ്ണാണെൽ ആണും " മനീഷ്. ശ്രീ കുറച്ച് നേരം ആലോചിച്ചു പെട്ടെന്നെന്തോ ഓർത്തതുപോലെ മനീഷിനെ നോക്കി. " അപ്പൊ ഏട്ടൻ സിസ്‌ജെൻഡേർ അല്ലെ " മനീഷ് അവനെ നോക്കി വേദനയോടെ പുഞ്ചിരിച്ചു. വേറൊന്നും പറയാതെ അകത്തേക്ക് വലിഞ്ഞു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story