💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 10

ennum ennum ninakkay

രചന: പ്രഭി

എത്ര എതിർക്കാൻ ശ്രെമിച്ചിട്ടുo എന്റെ മേൽ ഉള്ള അയാളുടെ പിടി അയഞ്ഞില്ല... എതിർക്കാൻ ശ്രെമിക്കുമ്പോൾ അത്രേം ശക്തിയായി എന്നിലേക്കു അയാൾ അടുത്തു... എന്റെ ശരീരത്തിൽ അയാളുടെ കൈകൾ ഓടി നടന്നു.. എന്നേ ചേർത്ത് പിടിച്ചു ഇടുപ്പിൽ കത്തി കയറ്റിയപ്പോ വേദന കൊണ്ട് ഞാൻ അലറി... വാടി തളർന്ന എന്നേ അയാൾ  പ്രാന്തമായി ചുംബിച്ചു... വാടി തളർന്നു നിലത്ത്‌ വീണപ്പോ പാതി മയക്കത്തിൽ പോലും എന്റെ ദേഹത്തു നിന്നു വസ്ത്രം ആ ദുഷ്ടൻ അടർത്തി മാറ്റുന്നതു ഞാൻ അറിഞ്ഞു... പതിയെ എന്നിലേക്കു അയാൾ.... 

"ആാാാാ..... "

"എന്താ അനു... "

സഞ്ജു തട്ടി വിളിച്ചപ്പോ ആണ് ഇപ്പൊ കണ്ടത് സ്വപ്നം ആണെന്ന് ഞാൻ തിരിച്ചു അറിഞ്ഞതു... 

അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു... 

"മോളേ അനു.   സഞ്ജു... വാതിൽ തുറന്നെ.. "

അഴിഞ്ഞു കിടന്ന ദാവണി നേരെ ആക്കി തന്നിട്ട്  എന്നേ കട്ടിലിൽ ചാരി ഇരുത്തി സഞ്ജു പോയി വാതിൽ തുറന്നു... 

"എന്താ ഒരു കരച്ചിൽ കേട്ടത്.. "

അമ്മയാണ് ചോദിച്ചത്.. അമ്മ മാത്രം അല്ല എല്ലാവരും ഉണ്ട്.. 

"ഞാൻ ഞാൻ... എന്തോ സ്വപ്നം... കണ്ടു... കണ്ടു... "

"മോള് ഈ വെള്ളം കുടിക്കു... "

"മ്മ്മ്.. അമ്മ ഇന്ന് എന്റെ കൂ... കൂടെ കിടക്കുവോ... "

പറഞ്ഞു കഴിഞ്ഞു ആണ് സഞ്ജുവിനെ നോക്കിയത്... സാരില്ല കിടന്നോ എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയി... 

പ്രാർത്ഥിച്ചു കിടന്നോ എന്ന് പറഞ്ഞു എല്ലാരും പോയി... അമ്മയെ ചേർത്ത് പിടിച്ചു ഞാൻ ഉറങ്ങി.... 

ഉറക്കത്തിൽ ഇടക്ക് ഞാൻ ഞെട്ടുംബോ  കുഞ്ഞു കുട്ടികളെ ഉറക്കും പോലെ എന്നേ പുറത്ത് തട്ടുന്നുണ്ടായിരുന്നു... 

🌿🌿🌿🌿

കിടന്നിട് ഉറക്കം വരുന്നില്ല.. അനുവിനോട് ഒന്ന് മിണ്ടാൻ കൂടി പറ്റിയില്ല... 

എന്നാലും എന്തിനാവും പെണ്ണ് കരഞ്ഞത്... ഓരോന്ന് ആലോചിച്ചു കിടന്ന് പതിയെ ഉറക്കത്തിലേക്ക് വീണു.. 

രാവിലേ ഞാൻ ചെല്ലുമ്പോ അമ്മ മുറിയിൽ നിന്നു ഇറങ്ങി വരുന്നുണ്ട്.. 

"ആഹ് നീ എഴുന്നേറ്റോ.. "

"മ്മ്മ്.. അനു എഴുന്നേറ്റില്ലേ അമ്മേ.. "

"ഇല്ലടാ.. ഉണർത്താൻ നിക്കണ്ട ഇപ്പൊ. രാത്രി കിടക്ക മരിങ്ങു ഇല്ലായിരുന്നു.. ഇത്തിരി കൂടെ കിടന്നോട്ടെ.. "

ഞാൻ ചെല്ലുമ്പോ പെണ്ണ് നല്ല ഉറക്കം ആണ്.. അമ്മ കുഞ്ഞുവാവകൾക്ക് വയ്ക്കും പോലെ തലയിണ തട വച്ചിട്ടുണ്ട്.. 

ഉണർത്താൻ തോന്നിയില്ല... മുഖത്തു വീണു കിടന്ന മുടി പതിയെ മാടി ഒതുക്കി.. ആ നുണ കുഴി കവിളിൽ ഒന്ന് ചുംബിച്ചു... 

അമ്മയോട് ഒക്കെ അനു ഉണർന്നു കഴിഞ്ഞു പതിയെ ഇറങ്ങിയാൽ മതി എന്നും പറഞ്ഞു ഞാൻ ഓഫീസിലെക്ക് ഇറങ്ങി... 

പോവും മുൻപ് നോക്കിയപ്പോഴും എന്റെ കാന്താരി നല്ല ഉറക്കം ആയിരുന്നു... 

🌿🌿🌿🌿

എഴുനേൽക്കാൻ നോക്കിയപ്പോ തലയിൽ വല്ലാത്ത ഭാരം... പതിയെ എഴുനേറ്റു ഇരുന്നു... 

ഇന്നലത്തെ സ്വപ്നം എന്നേ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്.. ഞാൻ ചെല്ലുമ്പോ എല്ലാരും ഹാളിൽ ഉണ്ട്... 

"എഴുന്നേറ്റോ കാന്താരി... ഇങ്ങു വാ... "

ഞാൻ മുത്തശ്ശിയുടെയും മുത്തച്ഛന്റെ യും അടുത്ത് പോയിരുന്നു... 

എല്ലാരോടും സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല... ഉച്ച ആയപ്പോ ഞാനും അച്ഛനും അമ്മയും ഒക്കെ യാത്ര പറഞ്ഞു ഇറങ്ങി.. 

വീട്ടിൽ എത്തിയപ്പോ വീണ്ടും സ്വപ്നത്തിനെ കുറിച് ആയി മനസ്സ് മുഴുവൻ.. തറവാട്ടിൽ വച്ച് ഇതേ പറ്റി ഒന്ന് ഓർത്ത് കൂടി ഇല്ലായിരുന്നു... 

തനിച് ഇരുന്ന ശെരി ആവില്ല... ഞാൻ താഴേക്കു പോയി... 

"അച്ഛൻ എവിടെ അമ്മേ.. "

"ദേ തൊടിയിൽ ഉണ്ട്.. രണ്ട് ദിവസം ഇല്ലാഞ്ഞിട്ട് ഒക്കെ വാടി പോയെന്ന് പറഞ്ഞു പോയിട്ട് ഉണ്ട്... "

"ആഹ്.. "

"മോൾ അങ്ങോട്ട് ആണേൽ ഈ വെള്ളം അങ്ങ് കൊടുത്തേക്ക്.. "

ഞാൻ ചെല്ലുമ്പോ അച്ഛൻ ഏതോ ചെടിയോട് സംസാരിക്കുവാ... 

"അച്ചേ... ദേ വെള്ളം.. "

"ന്തായി... മുഖം വാടി ഇരിക്കുന്നെ... "

"അത് അച്ഛന് തോന്നുന്നത് ആണ്.. അല്ല എന്താ കാര്യം ആയി സംസാരിച്ചു കൊണ്ട് ഇരുന്നത്.. "

"അതോ.. ഈ വഴുതനങ്ങ കണ്ടോ... നമ്മൾ പോയപ്പോ വന്നതാ.. പെട്ടെന്ന് വലുതായി വരാൻ പറഞ്ഞത് ആണ്.. "

"ഓഹോ.. കുഞ്ഞു വഴുതനങ്ങ ഓൺ തെ വേ ആണല്ലേ.. "

"ഓൺ the വേ അല്ല.. വന്നു.. ഇനി വലുതായാൽ മതി.. "

"എങ്കി  അച്ഛാ അവിടെ വഴുതനങ്ങ കൊഞ്ചിച്ചു ന്നിന്നോ.. ഞാൻ പോകുവാ.. "

"അനു മോളേ.. "

"എന്താ അച്ഛാ.. "

"ഞങ്ങള്ക്ക് കൊഞ്ചിക്കാൻ എപ്പഴാ നീ ഒന്നിനെ തരുന്നത്.. "

അച്ഛനെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ അകത്തേക്ക് വിട്ടു... വരണ്ടായിരുന്നു... ഇനി അമ്മയുടെ അടുത്ത് പോയ ഇത് പോലെ പണി കിട്ടിയല്ലോ എന്ന് കരുതി ഞാൻ ടീവി ഓൺ ചെയ്ത് അവിടെ ഇരുന്നു.... 

🌿🌿🌿🌿

ഓഫീസിൽ നിന്നു ഇറങ്ങുമ്പോൾ ആണ് അജുവിന്റെ കാൾ വന്നത്... അവനോട് സംസാരിച്ചു ഞാൻ വീട്ടിലേക് ഇറങ്ങി... 

അനുവും അഞ്ചുവും അമലുo കൂടെ വട്ടം വളഞ്ഞു ഇരിക്കുന്നുണ്ട് ഞാൻ ചെല്ലുമ്പോൾ.. 

"എന്താ ഇവിടെ പരുപാടി.. "

"അത് ഏട്ടാ ഞങ്ങൾ കള്ളനും പോലീസും കളിക്കുവാ.. "

"എന്ത്.., "

"ഒന്ന് ഡിസ്റ്റർബ് ചെയ്യാതെ ഏട്ടാ.. " അമൽ ആണ്... 

ഓരോ ഇല്ലാത്ത ശീലങ്ങൾ ആണ്... എല്ലാത്തിന്റെയും ആണി അനു ആണ്... ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്നും പറഞ്ഞു ആണ് ഇരുപ്പ്.. 

ചായ കുടിച് ഞാൻ ലാപ്ടോപ് ഇൽ പണിയുമ്പോൾ ആണ് അനു വന്നത്... 

"കഴിഞ്ഞോ കളി ഒക്കെ.. "

"കഴിഞ്ഞു.. അവര് പഠിക്കുവാ.. "

"അതാണോ എന്തോ പോയ അണ്ണനെ പോലെ ഇങ്ങു പോന്നത്... "

"നമുക്ക് കളിക്കാം.., "

"അയോടാ... കളിക്കാൻ പറ്റിയ പ്രായം... എനിക്ക് വേറെ പണി ഉണ്ട് പെണ്ണെ.. "

ഒന്നും മിണ്ടാതെ അവൾ ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് ആയി വന്നു കിടന്നു... 

"അനു.. ഉറങ്ങിയാ.. "

"ഇല്ലല്ലോ.. "

"അതേയ് നാളെ എന്റെ കൂടെ ഓഫീസിൽ വരണം.. "

"ഞാനോ എന്തിനു.. "

"you are appointed as my പേർസണൽ അസിസ്റ്റന്റ്.. "

"എപ്പോ.. " അതും പറഞ്ഞു പെണ്ണ് ചാടി എഴുനേറ്റു.. കണ്ണും മിഴിച്ചു നോക്കുന്നുണ്ട്... 

"അതൊക്കെ ഉണ്ട്.. നീ വന്നാൽ മതി കൂടുതൽ ഒന്നും ചോദിക്കണ്ട... "

"ഞാൻ വരില്ല.. "

കലിപ് ആയിട്ട് കാര്യം ഇല്ല... അതോണ്ട് ഞാൻ അവളോട് ചേർന്ന് ഇരുന്നു.. മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്.. 

"എനിക്ക് മറ്റന്നാൾ ചെന്നൈ ഇൽ പോണം.. ഈ പ്രൊജക്റ്റ്‌ ഓക്കേ ആയാൽ ഞാൻ രക്ഷപെട്ടു.. എന്റെ ഇത്രേം നാളത്തെ പ്രയത്നം ഇല്ലെങ്കിൽ വെറുതെ ആവും... നീ എനിക്ക് പകരം ഒന്ന് നിന്നാൽ മതി.. എപ്പഴും അല്ലല്ലോ... ഞാൻ ഇങ്ങനെ മീറ്റിംഗ് നു ഒക്കെ പോവുമ്പോ അല്ലേ... എനിക്ക് വിശ്വസിച്ചു ഏൽപ്പിച്ചു പോവാൻ നീ അല്ലേ ഉള്ളു... juzt എന്റെ representative ആയി ആ രണ്ട് ദിവസം mrs. Sanjai ഓഫീസിൽ ചാർജ് എടുക്കുന്നു... "

"അത് വേണോ... "

"വേണം പ്ലീസ്... രണ്ട് ദിവസത്തെ കാര്യം അല്ലേ... എന്റെ പൊന്നല്ലേ... "

"ഓക്കേ... "
അവൾ അത് പറഞ്ഞപ്പോ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്തു... അല്ല പിന്നെ... 

"അനു.. "

"എന്തോ.. "

"അതേയ് നാളെ പോയ ഇനി രണ്ട് ദിവസം കഴിഞ്ഞു അല്ലേ കാണു... അതോണ്ട്... "

"പോടാ കൊരങ്ങാ.... "

🌿🌿🌿🌿
സഞ്ജുവിന്റെ കൂടെ പോയി ഓഫീസിൽ എല്ലാരേം പരിജയപെട്ടു.. അത്യാവശ്യം വേണ്ടത് ഒക്കെ അവൻ എന്നേ പഠിപ്പിച്ചു തന്നു... 

ഞാൻ ഇങ്ങനെ ഓഫീസ് ഒക്കെ നോക്കി കാണുമ്പോ ആണ് സഞ്ജു പിന്നിൽ നിന്നു കെട്ടിപ്പിടിച്ചതു... 

"gonna മിസ്സ്‌ you ബേബി.. "

"me too... "

അങ്ങിനെ സഞ്ജു പോവാൻ സമയം ആയതും ഞാൻ കരഞ്ഞു അലമ്പ് ആക്കി.. പെട്ടന്ന് വരാം എന്ന് പറഞ്ഞു ആണ് ചെക്കൻ പോയത്.... 
അവൻ ഇല്ലാത്തതിന്റെ നല്ല കുറവ് ഉണ്ട്... മുറിയിൽ എല്ലാo അവന്റെ presence ആണ് ഫീൽ ചെയ്യുന്നത്... 

ഒരുവിധം ഓഫീസും വീടും ഒക്കെ ആയി ഞാൻ ദിവസം തളളി നീക്കി.. ഓഫീസിൽ എല്ലാവരും ആയി പരിജയം ആയത് കൊണ്ട് കുഴപ്പമില്ല.... 

രണ്ട് ദിവസം എന്ന് പറഞ്ഞു പോയ ആളു രണ്ട് ആഴ്ച ആയിട്ടും വന്നില്ല... ചെന്നൈ ഇൽ നിന്നു ദുബായ്ക്ക് പോയി ദുഷ്ടൻ.. പിന്നെ പ്രൊജക്റ്റ്‌ ഇന്റെ കാര്യത്തിന് ആണെന് ഓർക്കുമ്പോ ആണ് ഒരു ആശ്വാസം... 
🌿🌿🌿🌿

നാളെ ആണ് നാട്ടിലേക്കു തിരിച്ചു പോകുന്നത്... രണ്ട് ദിവസം എന്ന് പറഞ്ഞു വന്നിട്ട് ഇപ്പൊ രണ്ട് ആഴ്ച്ച ആയി.. തിരിച്ചു ചെല്ലുമ്പോ അനു കൊല്ലും മിക്കവാറും... 

കുറച്ചു ഫ്രീ ടൈം കിട്ടിയപ്പോ പുറത്തേക്ക് ഇറങ്ങി.. അഞ്ജുവിനും അമൽ നും നിർബന്ധം ആണ് എവിടേലും പോയി വരുമ്പോൾ ഒരു മിട്ടായി എങ്കിലും വാങ്ങി ചെല്ലണം എന്ന്.. എന്തായാലും അവർക്ക് ഉള്ള പതിവ് തെറ്റിക്കാതെ ഒരു purchase നു ഇറങ്ങി.... 

🌿🌿🌿🌿

നാളെ സഞ്ജു വരുന്നു എന്ന് അറിഞ്ഞതു മുതൽ ആകെ ത്രില്ല് അടിച്ചു ഇരിക്കുവാ ഞാൻ... 

ഓഫീസിലെ പണി ഒക്കെ കഴിഞ്ഞു വീട്ടിലേക് ഇറങ്ങിയപ്പോ ഒന്ന് തല ചുറ്റി... 

"എന്താ കുഞ്ഞേ.. "

"ഏയ്‌... ഒന്ന് തല ചുറ്റി..., "

"അയ്യോ എന്നാ കുഞ്ഞ് നിക്ക്... ഞാൻ വണ്ടി വിളിച്ചിട്ട് വരാം... "

വണ്ടിയിൽ ഇരിക്കുമ്പോ വീണ്ടും അത് പോലെ വന്നു... ഇനി എങ്ങാനും അന്ന് തല അടിച്ചു വീണതിന്റെ ആവോ... എന്തായാലും ഡോക്ടറെ ഒന്ന് കണ്ടേക്കാം... 

"മ്മ്മ്... തല കറക്കം മാത്രേ ഉള്ളോ.. "

"ചെറിയ തളർച്ച ഉണ്ടായിരുന്നു.., "

"മാരീഡ് ആണോ.. "

"അതെ... "

"പെരിയഡ്‌സ് ആയോ... "

"ഈ മാസത്തെ ആവാൻ ടൈം  ആവുന്നുള്ളൂ... "

"എന്തായാലും ഈ ടെസ്റ്റ്‌ ചെയ്തിട്ട് വരൂ... എന്നിട്ട് നോക്കാം... "

റിസൾട്ട്‌ നു വേണ്ടി വെയിറ്റ് ചെയ്തു ഇരുന്നപ്പോൾ അമ്മയെ വിളിച്ചു വൈകും എന്ന് പറഞ്ഞു... ഹോസ്പിറ്റലിൽ ആണെന് അറിഞ്ഞ പാവം പേടിക്കും... 

"അനുപമ സഞ്ജയ്‌.. "

"ഇരിക്കു.."

"മ്മ്മ് "

"you ഹാവ് a good ന്യൂസ്‌ അനുപമ "

എന്റെ കണ്ണാ എന്താ ഞാൻ ഈ കേട്ടത്.. കല്യാണം കഴിഞ്ഞിട്ട് കുറച്ച് ആയിട്ടുള്ളു... പെട്ടെന്ന് ഒരു കുട്ടി എല്ലാരും എന്താ കരുതുക... സഞ്ജു എന്താവും പറയാ.... 


എന്താ ഒരു സന്തോഷം ഇല്ലാതെ എന്ന് ഡോക്ടർ ചോദിച്ചപ്പോ ഞാൻ എല്ലാo പറഞ്ഞു... 

"എന്താടോ ഇത്... പത്തും പന്ത്രണ്ടുo വർഷം ആയിട്ട് ഒരു കുഞ്ഞിനെ കിട്ടാതെ വിഷമിക്കുന്ന ആളുകൾ ഉണ്ട്... ഇത് ദൈവത്തിന്റെ അനുഗ്രഹം ആടോ... മോസ്റ്റ്‌ precious and valuable ഗിഫ്റ്റ്.. തരുമ്പോ രണ്ട് കയ്യും നീട്ടി സ്വീകരിക്കു... "

വീട്ടിലേക് ഉള്ള യാത്രയിൽ ഞാൻ ആകെ disturbed ആയിരുന്നു... 

"അച്ഛാ.... അമ്മേ.... അച്ഛാ.... അമ്മേ... "

"എന്താ... ഏട്ടത്തി... "

"അവര് എവിടെ മോളേ... "

"രണ്ട് പേരും അടുക്കളയിൽ ഉണ്ട്... "

ബാഗ് സോഫയിൽ വച്ചിട്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story