💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 11

ennum ennum ninakkay

രചന: പ്രഭി

ഞാൻ ചെല്ലുമ്പോ അച്ഛനും അമ്മയും കാര്യമായി എന്തോ സംസാരിക്കുവാണ്... 

"എന്താ ഇവിടെ ഒരു ഗൂഢാലോചന... "

"എത്തിയോ കിലുക്കാം പെട്ടി... "

"ദേ അച്ചേ ഞാൻ പറഞ്ഞിട്ട് ഉണ്ട് എന്നേ അങ്ങിനെ വിളിക്കണ്ട എന്ന്.. "

"ഓ ഇല്ല... "

"അത് വിട് ഇവിടെ എന്താ ഗൂഢാലോചന എന്ന് പറഞ്ഞില്ല.. "

"അതോ ഞാനും ഗീതേയും ഒന്ന് ചന്ദ്രൻ ഇൽ  വരെ പോവാൻ പ്ലാൻ ചെയ്യുവാരുന്നു... നീ വരുന്നോ അനു... "

"ഒരു 10 മാസം കൂടെ കഴിഞ്ഞു ആണെങ്കിൽ വേറെ ഒരാളെ കൂടെ കൊണ്ട് പോവാം... "

അത്രേം നേരം എന്നെ കളിയാക്കി കൊണ്ട് നിന്ന ആളു പെട്ടെന്ന്  scilent ആയി.. ഇതൊക്കെ കേട്ടു ചിരിച്ചു നിന്ന അമ്മ പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി... രണ്ട് ആളും ഞെട്ടിയിട്ട് ഉണ്ട്.. . 

"അച്ചേ കൊഞ്ചിക്കാൻ ആളു വന്നോണ്ട് ഇരിക്കുവാ.... " ഞാൻ വയറിൽ കൈ വച്ച് അങ്ങിനെ പറഞ്ഞതും അമ്മ ഓടി അടുത്തേക്ക് വന്നു... കെട്ടിപിടിച്ചു ഒരു മുത്തം തന്നു... 

ഹോസ്പിറ്റലിൽ പോയതും ഡോക്ടറെ കണ്ടതും ഒക്കെ പറഞ്ഞു... ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു അച്ഛാ പുറത്തേക്ക് പോയി  . 

അച്ഛൻ തിരികെ വരുമ്പോ കൈ നിറയെ പലഹാരവും മധുരവും ഉണ്ടായിരുന്നു..  ഇതൊക്കെ കണ്ടു ഇവിടെ രണ്ട് പേര് വണ്ടർ അടിച്ചു ഇരിക്കുവാ... 

അമ്മ കാര്യം പറഞ്ഞപ്പോ രണ്ടുo  കൂടെ വീട് മറിച്ചു ഇട്ടില്ല എന്നേ ഉള്ളു... അന്ന് പതിവില്ലാതെ ഒരു സന്തോഷം ആയിരുന്നു വീട്ടിൽ... എല്ലാവരും ഡബിൾ ഹാപ്പി... 

സഞ്ജു വന്നിട്ട് സർപ്രൈസ് കൊടുക്കാം എന്ന് കരുതി... അവനോട് ഒന്നും പറയണ്ട എന്ന് എല്ലാരോടും പറഞ്ഞു... 

ആദ്യം തോന്നിയ പേടി ഒക്കെ ഇപ്പൊ എങ്ങോ പോയി... ആദ്യം ആയി അമ്മ ആവുന്നതിന്റെ ഒരു excitment എനിക്കും ഉണ്ടായി... 

ഒരു പെണ്ണിന്റെ ലൈഫിലെ ഏറ്റവും നല്ല നിമിഷത്തിൽ കൂടി ആണ് ഞാൻ കടന്ന് പോവുന്നത് എന്ന് ഓർത്തപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... ഇനി ഞാൻ ഒന്നല്ല.. ഒരാൾ കൂടെ ഉണ്ട്..  

മെല്ലെ വയറിൽ കൈ ചേർത്ത് വച്ച് എന്റെ കുഞ്ഞു വാവയെയും സ്വപ്നം കണ്ടു ഞാൻ ഉറങ്ങി.... 

💠💠💠💠

രാത്രി ആണ് ഫ്രീ ആയത്... അനുവിനെ വിളിച്ചിട്ട് അവൾ കാൾ എടുക്കുന്നില്ല... ഇനി എങ്ങാനും പിണക്കം ആയിരിക്കുമോ.. 
ഏയ്‌ ഉച്ചക്ക് ഒക്കെ സംസാരിച്ചത് ആണല്ലോ ഞാൻ... 

എന്താ അവൾ ഫോൺ എടുക്കാതെ എന്ന് കരുതി അമ്മയെ വിളിച്ചു... 

"ഹലോ അമ്മേ... അനു എവിടെ... വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല... "

"ഒന്ന് ശ്വാസം വിട്ട് സംസാരിക്കൂ സഞ്ജുവേ...മോൾ കിടന്നു... ചെറിയ ഷീണം.. നീ നാളെ വിളി... "

ഞാൻ നിർത്താതെ അങ്ങോട്ട് സംസാരിച്ച പോലെ തിരിച്ചു പറഞ്ഞിട്ട് അമ്മയും ഫോൺ വച്ചു... 

വയ്യങ്കിൽ കിടന്നോട്ടെ എന്ന് കരുതി പിന്നെ വിളിച്ചില്ല... എന്തായാലും നാളെ കാണാൻ പോകുവല്ലേ എന്റെ പെണ്ണിനെ... അവളുടെ ഫോട്ടോയും നോക്കി എപ്പഴോ ഉറങ്ങി പോയിരുന്നു ഞാൻ... 

💠💠💠

രാവിലെ നേരത്തെ ഉണർന്നു അഞ്ചുവിനെ കൂട്ടി അമ്പലത്തിൽ പോയി... 
*എന്റെ കള്ള കണ്ണാ എന്റെ വാവയെ കാത്തോളണേ... കുഴപ്പം ഒന്നും ഇല്ലാതെ എന്റെ പൊന്നും കുടത്തെ എനിക്ക് തരണേ... 

പിന്നെ കണ്ണാ എന്റെ ചെക്കന്റെ സ്വഭാവം അറിയാല്ലോ... Un predictable ആണ്... എല്ലാരേം പോലെ ഇത് കേൾക്കുമ്പോ അവനും ഹാപ്പി ആവണേ... *

വഴിപാട്  ഒക്കെ കഴിച്ചു വീട്ടിൽ എത്തിയപ്പോൾ ഒരു നേരം ആയി.. അഞ്ചു കോളേജിൽ പോവാൻ റെഡി ആവുക ആണ്... 

"എന്താ അനു നീ എവിടേലും പോവുന്നുണ്ടോ.. "

"ഞാൻ ഓഫീസിൽ പോവാൻ റെഡി ആയതാ അമ്മേ.. "

"മോള് ഇന്ന് പോവണ്ട... അവൻ ഇന്ന് ഇങ്ങു വരില്ലേ .. "

"ആ ഇന്ന് എത്തും.. "

"മ്മ്മ് അവൻ വന്നിട്ട് രണ്ടാളും കൂടെ പോയി ഡോക്ടറെ കാണണം.. എന്നിട്ട് ഒക്കെ ഇനി ഓഫീസിൽ പോയാൽ മതി... "

"ശെരി അമ്മേ.. "

"ഭക്ഷണം കഴിക്കു പോയി... "

എന്തായാലും അമ്മ പറഞ്ഞിട്ട് ദിക്കരിക്കണ്ട എന്ന് കരുതി ഞാൻ ഫുഡും കഴിച്ചു റൂമിൽ പോയി കിടന്നു..  

ആകെ മൊത്തം ഒരു തളർച്ച.. സഞ്ജുവിനെ കാണാൻ കൊതി ആവുന്നു... അവൻ ഒന്ന് പെട്ടെന്ന് എത്തിയിരുന്നേൽ... 

💠💠💠💠
രാവിലെയും അനു വിളിച്ചില്ല... ഇനി വയ്യായിക വല്ലതും.. ഓർത്തിട്ടു ഒരു സമാധാനം ഇല്ല... ദൈവമേ സമയം ഒന്ന് പെട്ടെന്ന് പോയിരുന്നു എങ്കിൽ... 

വീട്ടിൽ എത്തുമ്പോ അനു പുറത്ത് ഇരിക്കുന്നുണ്ട്.. വണ്ടി കണ്ടതും പെണ്ണ് വന്നു ഗേറ്റ് ഒക്കെ തുറന്ന് തന്നു... 

"അന്ന് മൈൻഡ് ചെയ്യാതെ നിന്നതിനു പകരം ആണോ ഇത്തവണ ഇത്രേം സ്നേഹം..."

എന്ന് ഞാൻ ചോദിച്ചപ്പോ പെണ്ണ് കാലിൽ ഇട്ടു ഒരു ചവിട്ടു.. 

അകത്തു ചെന്നു എല്ലാരോടും വർത്താനം ഒക്കെ പറഞ്ഞു ഇരുന്നു.. എന്തോ അനുവിന്റെ മുഖത്തു ഒരു ടെൻഷൻ ഉണ്ട്... ബാക്കി എല്ലാവരും ഭയങ്കര ഹാപ്പി ആണ്... 

ഞാൻ റൂമിൽ എത്തി ഫ്രഷ് ആയി വന്നിട്ടും അനു അങ്ങോട്ട് വന്നതേ ഇല്ല... ഈ പെണ്ണിന് ഒരു സ്നേഹം ഇല്ലല്ലോ ദൈവമേ... ഇത്രേം ദിവസം കാണാതെ ഇരുന്നിട്ട്.. പോയപ്പോ എന്തായിരുന്നു കരച്ചിൽ... 

"അനു എനിക്ക് ഒരു ഗ്ലാസ്സ് ജ്യൂസ്‌ വേണം.."

താഴേക്കു വിളിച്ചു പറഞ്ഞു ഞാൻ ബെഡിൽ പോയി ഇരുന്നു.. ഇനി അവൾ അഞ്ചുവിന്റെ കൈയിൽ എങ്ങാനും കൊടുത്തു വിടുമോ... 

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നതും ദ വരുന്നു പെണ്ണ് ജ്യൂസ്‌ കൊണ്ട്... അവൾ അകത്തു കയറിയപ്പോ ഞാൻ പോയി ഡോർ ലോക്ക് ചെയ്തു.. 

ജ്യൂസ്‌ വാങ്ങി ടേബിൾ ഇൽ വച്ചിട്ട് പെണ്ണിനെ അങ്ങ് കെട്ടിപിടിച്ചു.. 

"എന്താ പെണ്ണെ മുഖത്തു ഒരു വാട്ടo.."

"ഒന്നും ഇല്ല ചെക്കാ... "

"മിസ്സ്‌ ചെയ്തോ എന്നേ.. "

"ഒരുപാട്... ഒരുപാട്.. " അതും പറഞ്ഞു അനു എന്റെ കവിളിൽ കടിച്ചു... ഞാൻ ഒന്ന് കൂടെ അവളെ എന്നിലേക്കു അടുപ്പിച്ചു.... അവളിൽ ഉള്ള എന്റെ പിടി മുറുകിയപ്പോ അവൾ എന്നേ തട്ടി.. 

"എന്താടി.. "

"ഞാൻ താഴെ പോട്ടേ.. "

"വേണ്ട പോവണ്ട... "

ഡോർ തുറക്കാൻ പോയതും ഞാൻ അവളെ വലിച്ചു നെഞ്ചിലെക്ക് ഇട്ടു.. പതിയെ വയറിൽ ഒന്ന് നുള്ളി... 

"ആഹ് വിടാടാ പട്ടി... "
എന്നും പറഞ്ഞു പെണ്ണ് ഒന്ന് അലറി... എന്നിട്ട് ഓടി പോയി വാതിൽ തുറന്നു പുറത്തേക് പോയി... 

"പൊട്ടി പെണ്ണ് "

💠💠💠💠

സഞ്ജുവിനോട് ഇത് എങ്ങനെ പറയും എന്ന് ആലോചിച് വട്ടായി... 

ഒരു ഐഡിയ പറഞ്ഞു താ കണ്ണാ... 

ആഹ്...... കിട്ടി... ഞങ്ങൾ മാത്രം തനിച് ഉള്ളപ്പോ പറയാം... 

രാത്രി ഉറങ്ങാൻ കിടന്നപ്പോ പറയാം എന്ന് കരുതി.. പക്ഷെ കിടന്നതുo എന്നേ ചേർത്ത് പിടിച്ചു ചെക്കൻ ഉറങ്ങി... എനിക്ക് ആണേൽ ഉറക്കവും വരുന്നില്ല... തിരിഞ്ഞു മറിഞ്ഞു ഒക്കെ കിടന്ന് നോക്കി... നോ രക്ഷ.... 

സമയം നോക്കിയപ്പോ, 2 മണി... 

"സഞ്ജു എണീറ്റെ.. "

"ന്താ അനു... " ഉറക്കം കളഞ്ഞത് ചെക്കന് തീരെ പിടിച്ചില്ല 

"എനിക്ക് പുറത്ത് പോണം.. "

"ഈ രാത്രി നിനക്ക് എവിടെ പോവാന... "

"ബീച്ചിൽ പോണം.. "

"ഒന്ന് പോയെ അനു."

എന്ത് പറഞ്ഞിട്ടും ചെക്കൻ കേൾക്കുന്നില്ല... അവസാനം കരഞ്ഞു കാൽ പിടിച്ചു ഞാൻ... ഇഷ്ടം ഇല്ലങ്കിലും അവൻ സമ്മതിച്ചു... 

ബൈക്കിൽ ഇരിക്കുമ്പോ അവനോട് ചേർന്ന് ഇരുന്നു.. രണ്ട് കൈ കൊണ്ടും കെട്ടിപിടിച്ചു... 

"അനു ദേ എത്തി.. " അവൻ വിളിച്ചപ്പോ ആണ് ഞാൻ ഉണർന്നത്.... കുറെ നേരം കടൽ തീരത്ത് കൂടി അവന്റെ കൈ ചേർത്ത് പിടിച്ചു നടന്നു. . കുറച്ച് ദൂരം കഴിഞ്ഞതും ഞാൻ നടത്തം നിർത്തി... 

അവൻ അഭിമുഗo ആയി നിന്നു... 

"സഞ്ജു... ഒരു കാര്യം ചോദിക്കട്ടെ.. "

"ചോദിക്ക്.. "

"നീ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താ.. "

"ജീവിതം മുഴുവൻ എനിക്ക് കൂട്ടായി നീ വേണം എന്ന്.. എനിക്ക് നിന്നെ ഒരുപാട് സ്നേഹിക്കണം അനു.... ഒരുപാട് ഒരുപാട്."

"മ്മ്മ് "
"ഇത് ചോദിക്കാൻ ആണോ ഈ രാത്രി ഇങ്ങോട്ട് വന്നത്... "

"അല്ല.. നിന്നോട് ഒരു കാര്യം പറയാൻ... " ഞാൻ അവന്റെ കൈ എടുത്ത് എന്റെ വയറിൽ ചേർത്ത് വച്ചു... 

"നിന്നെ അച്ഛാ എന്ന് വിളിക്കാൻ ഒരാൾ ഇവിടെ ഉണ്ട് സഞ്ജു... " പതിയെ ആ മുഖത്തു ഒരു പുഞ്ചിരി വിടരുന്നതു ഞാൻ കണ്ടു 

"ശെരിക്കും.. "

"ആട ചെക്കാ..."

"എന്നിട്ട് ഞാൻ വന്നപ്പോ പറയാഞ്ഞത് എന്താ... "

"അത് നീ... "

"പറയടാ... "

"നീ എങ്ങിനെ react ചെയ്യും എന്ന് അറിയാത്തത് കൊണ്ട്... ഒരു ദിവസം എന്നോട് പറഞ്ഞില്ലേ.. കുറച്ച് നാളും കൂടെ അടിച്ചു പൊളിച്ചു നടന്നിട്ട് മതി വാവ എന്ന്... "

"അയ്യേ... അതാണോ പെണ്ണെ നീ ടെൻഷൻ ആയി നടന്നത്... ഇത് കേട്ടാൽ ആരാടി സന്തോഷിക്കാതെ.. വാവ വന്നാൽ നമ്മൾ ലൈഫ് അടിച്ചു പൊളിക്കില്ലേ... നിന്റെ ഈ sanjoottan അത്രക് ദുഷ്ടൻ ആണോ പെണ്ണെ... "

"u are always unpredictable സഞ്ജു... നിന്റെ മനസ്സ് മനസ്സിലാക്കാൻ ഇത്തിരി പാട് ആണ് ചെക്കാ... അതാ... "

അതും പറഞ്ഞു ഞാൻ അവനെ ചേർത്ത് പിടിച്ചു.... എന്നേ അടർത്തി മാറ്റി അവൻ നിലത്തു മുട്ട് കുത്തി..... 

രണ്ടു കയ്യും വിരിച് പിടിച്ചു അവൻ ഉറക്കെ പറഞ്ഞു.... 

"ഈ രാത്രിയെ സാക്ഷി ആക്കി... ഈ കടലിനെ സാക്ഷി ആക്കി... ഈ നിലാവിനെ സാക്ഷി ആക്കി നിന്റെ ഉള്ളിൽ വളരുന്ന എന്റെ ജീവന്റെ തുടിപ്പിന് എന്റെ ആദ്യ ചുംബനം... "

എന്റെ വയറിൽ അവൻ അമർത്തി ചുംബിച്ചു.... 

💠💠💠💠💠

ഞാൻ രാവിലെ എഴുന്നേറ്റപ്പോ തന്നെ ഹോസ്പിറ്റലിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുത്തു... അഭിയുടെ ചേച്ചി ഡോക്ടർ ആണ്... അവളെ വിളിച്ചു പറഞ്ഞു ഞങ്ങൾ വരുന്ന കാര്യം... 

"അനു.... അനു.. "

"ഇച്ചിരി കൂടെ കിടക്കട്ടെ sanjootta..."

"മോള് konjathe എഴുനേൽക്കാൻ നോക്ക്... "

എത്ര പറഞ്ഞിട്ടും കേൾക്കാതെ ആയപ്പോ കലിപ് ആയി... 

"ടി കോപ്പേ എഴുനേൽക്കാൻ... പോയി വേഗം റെഡി ആയി വാടി... "

കലിപ് ആയതും പെണ്ണ് പെട്ടെന്ന് നല്ല കുട്ടി ആയി... 

ഹോസ്പിറ്റലിൽ പോവുമ്പോ മുഴുവൻ അനു നിർത്താതെ സംസാരിച്ചു ഇരിക്കുവായിരുന്നു... അമ്മ ആയപ്പോ അവളിൽ വന്ന മാറ്റം ഞാൻ നോക്കി കാണുവായിരുന്നു... 

കുറച്ച് വർഷങ്ങൾക് മുൻപ് ഇവളെ കണ്ടപ്പോ ഒരിക്കൽ പോലും ഓർത്തിട്ട് ഇല്ല ഒരിക്കൽ ഇവൾ എന്റെ നല്ല പാതി ആവും എന്ന്... 

പതിയെ എന്റെ ഓർമ്മകൾ കുറച്ച് പിന്നിലേക്ക് സഞ്ചരിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story